പുറപ്പാട്‌ 33:1-23

33  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നീ നയിച്ചുകൊ​ണ്ടു​വന്ന ജനത്തെ​യും കൂട്ടി ഇവി​ടെ​നിന്ന്‌ പുറ​പ്പെ​ടുക. ‘നിന്റെ സന്തതിക്കു* കൊടു​ക്കും’+ എന്ന്‌ അബ്രാ​ഹാ​മിനോ​ടും യിസ്‌ഹാ​ക്കിനോ​ടും യാക്കോ​ബിനോ​ടും ഞാൻ സത്യം ചെയ്‌ത ദേശ​ത്തേക്കു യാത്ര​യാ​കുക. 2  ഞാൻ നിങ്ങൾക്കു മുമ്പേ ഒരു ദൈവ​ദൂ​തനെ അയയ്‌ക്കും.+ കനാന്യരെ​യും അമോ​ര്യരെ​യും ഹിത്യരെ​യും പെരി​സ്യരെ​യും ഹിവ്യരെ​യും യബൂസ്യരെ​യും ഞാൻ ഓടി​ച്ചു​ക​ള​യും.+ 3  പാലും തേനും ഒഴുകുന്ന ആ ദേശ​ത്തേക്കു പോകുക.+ എന്നാൽ നിങ്ങൾ ദുശ്ശാഠ്യമുള്ള* ഒരു ജനമായതുകൊണ്ട്‌+ യാത്ര​യിൽ ഞാൻ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കില്ല. ഒരുപക്ഷേ വഴിയിൽവെച്ച്‌ ഞാൻ നിങ്ങളെ നിശ്ശേഷം നശിപ്പി​ച്ചു​ക​ള​ഞ്ഞാ​ലോ?”+ 4  ഈ കഠിന​വാ​ക്കു​കൾ കേട്ട്‌ ജനം വിലപി​ച്ചു​തു​ടങ്ങി; അവർ ആരും ആഭരണങ്ങൾ അണിഞ്ഞ​തു​മില്ല. 5  യഹോവ മോശയോ​ടു പറഞ്ഞു: “ഇസ്രായേ​ല്യരോട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ ദുശ്ശാ​ഠ്യ​മുള്ള ഒരു ജനമാണ്‌.+ നിങ്ങളു​ടെ നടുവി​ലൂ​ടെ കടന്നുപോ​യി നിങ്ങളെ നിശ്ശേഷം നശിപ്പി​ക്കാൻ എനിക്ക്‌ ഒറ്റ നിമിഷം മതി.+ ഇപ്പോൾ നിങ്ങ​ളോട്‌ എന്തു ചെയ്യണ​മെന്നു ഞാൻ ഒന്ന്‌ ആലോ​ചി​ക്കട്ടെ. അതുവരെ നിങ്ങൾ നിങ്ങളു​ടെ ആഭരണങ്ങൾ അണിയ​രുത്‌.’” 6  അതുകൊണ്ട്‌ ഹോ​രേബ്‌ പർവതം​മു​തൽ ഇസ്രായേ​ല്യർ ആഭരണങ്ങൾ അണിഞ്ഞില്ല.* 7  മോശ തന്റെ കൂടാരം പാളയ​ത്തി​നു വെളി​യിൽ, പാളയ​ത്തിൽനിന്ന്‌ കുറച്ച്‌ അകലെ കൊണ്ടുപോ​യി സ്ഥാപിച്ചു. മോശ അതിനെ സാന്നി​ധ്യ​കൂ​ടാ​രം എന്നു വിളിച്ചു. യഹോ​വ​യു​ടെ ഉപദേശം തേടാൻ ആഗ്രഹി​ക്കുന്ന എല്ലാവരും+ പാളയ​ത്തി​നു വെളി​യി​ലുള്ള ഈ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ചെല്ലണ​മാ​യി​രു​ന്നു. 8  മോശ വെളി​യി​ലുള്ള ആ കൂടാ​ര​ത്തിലേക്കു പോകുന്ന ഉടനെ ജനമെ​ല്ലാം എഴു​ന്നേറ്റ്‌ അവരവ​രു​ടെ കൂടാ​ര​വാ​തിൽക്കൽ നിന്നു​കൊ​ണ്ട്‌ മോശ കൂടാ​ര​ത്തി​നു​ള്ളിൽ പ്രവേ​ശി​ക്കു​ന്ന​തു​വരെ കണ്ണെടു​ക്കാ​തെ മോശയെ​ത്തന്നെ നോക്കു​മാ​യി​രു​ന്നു. 9  മോശ കൂടാ​ര​ത്തി​നു​ള്ളിൽ കടന്നാൽ ഉടൻ മേഘസ്‌തംഭം+ താഴേക്കു വന്ന്‌ കൂടാ​ര​വാ​തിൽക്കൽ നിൽക്കും. ദൈവം മോശയോ​ടു സംസാ​രി​ക്കുന്ന സമയമത്ര​യും അത്‌ അവി​ടെ​യു​ണ്ടാ​യി​രി​ക്കും.+ 10  കൂടാരവാതിൽക്കൽ മേഘസ്‌തം​ഭം നിൽക്കു​ന്നതു ജനമെ​ല്ലാം കാണു​മ്പോൾ അവർ എഴു​ന്നേറ്റ്‌ അവരവ​രു​ടെ കൂടാ​ര​വാ​തിൽക്കൽ നിന്ന്‌ കുമ്പി​ടും. 11  മനുഷ്യർ തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​ന്ന​തുപോ​ലെ യഹോവ മോശയോ​ടു മുഖാ​മു​ഖം സംസാ​രി​ച്ചു.+ മോശ തിരികെ പാളയ​ത്തിലേക്കു പോകു​മ്പോൾ പരിചാ​ര​ക​നാ​യി മോശ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന,+ നൂന്റെ മകൻ യോശുവ+ ആ കൂടാരം വിട്ട്‌ പോകാ​തെ അവി​ടെ​ത്തന്നെ കാണു​മാ​യി​രു​ന്നു. 12  മോശ യഹോ​വയോ​ടു പറഞ്ഞു: “ഇതാ, ‘ഈ ജനത്തെ നയിക്കുക’ എന്ന്‌ അങ്ങ്‌ എന്നോടു പറയുന്നു. എന്നാൽ, ആരെയാ​ണ്‌ എന്നോടൊ​പ്പം അയയ്‌ക്കു​ന്നതെന്ന്‌ അങ്ങ്‌ എന്നെ അറിയി​ച്ചി​ട്ടില്ല. ‘എനിക്കു നിന്നെ അടുത്ത്‌ അറിയാം,* എനിക്കു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു’ എന്നൊക്കെ അങ്ങ്‌ എന്നോടു പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 13  അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേ​ണമേ.+ എങ്കിൽ എനിക്ക്‌ അങ്ങയെ അറിഞ്ഞ്‌ തുടർന്നും അങ്ങയുടെ പ്രീതി​പാത്ര​മാ​യി കഴിയാൻ പറ്റുമ​ല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യ​വും ഓർക്കേ​ണമേ.” 14  അപ്പോൾ ദൈവം പറഞ്ഞു: “ഈ ഞാൻതന്നെ നിന്നോടൊ​പ്പം പോരും.+ ഞാൻ നിനക്കു സ്വസ്ഥത തരും.”+ 15  അപ്പോൾ മോശ ദൈവത്തോ​ടു പറഞ്ഞു: “അങ്ങ്‌ ഞങ്ങളോടൊ​പ്പം പോരു​ന്നില്ലെ​ങ്കിൽ ഞങ്ങളെ ഇവി​ടെ​നിന്ന്‌ പറഞ്ഞയ​യ്‌ക്ക​രു​തേ. 16  അങ്ങയ്‌ക്ക്‌ എന്നോ​ടും അങ്ങയുടെ ജനത്തോ​ടും പ്രീതി തോന്നി​യി​രി​ക്കുന്നെന്നു ഞങ്ങൾ എങ്ങനെ അറിയും? അങ്ങ്‌ ഞങ്ങളുടെ​കൂ​ടെ പോന്നാലല്ലേ+ അത്‌ അറിയാൻ പറ്റൂ. അങ്ങ്‌ പോന്നാൽ, അത്‌ എന്നെയും അങ്ങയുടെ ജനത്തെ​യും ഭൂമു​ഖ​ത്തുള്ള മറ്റെല്ലാ ജനങ്ങളിൽനി​ന്നും വ്യത്യ​സ്‌ത​രാ​ക്കു​മ​ല്ലോ.”+ 17  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: “നീ അപേക്ഷി​ക്കുന്ന ഇക്കാര്യ​വും ഞാൻ ചെയ്യും. കാരണം എനിക്കു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു. ഞാൻ നിന്നെ അടുത്ത്‌ അറിയു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” 18  അപ്പോൾ മോശ പറഞ്ഞു: “ദയവായി അങ്ങയുടെ തേജസ്സ്‌ എന്നെ കാണിക്കേ​ണമേ.” 19  പക്ഷേ ദൈവം പറഞ്ഞു: “എന്റെ നന്മ മുഴു​വ​നും നിന്റെ മുന്നി​ലൂ​ടെ കടന്നുപോ​കാൻ ഞാൻ ഇടയാ​ക്കും. യഹോവ എന്ന പേര്‌+ നിന്റെ മുന്നിൽ ഞാൻ പ്രഖ്യാ​പി​ക്കും. എനിക്കു പ്രീതി കാണി​ക്ക​ണമെ​ന്നു​ള്ള​വനോ​ടു ഞാൻ പ്രീതി കാണി​ക്കും. എനിക്കു കരുണ കാണി​ക്ക​ണമെ​ന്നു​ള്ള​വനോ​ടു ഞാൻ കരുണ കാണി​ക്കും.”+ 20  എന്നാൽ ദൈവം ഇതും​കൂ​ടെ പറഞ്ഞു: “നിനക്ക്‌ എന്റെ മുഖം കാണാൻ സാധി​ക്കില്ല. കാരണം എന്നെ കണ്ടിട്ട്‌ ഒരു മനുഷ്യ​നും ജീവ​നോ​ടി​രി​ക്കില്ല.” 21  യഹോവ ഇങ്ങനെ​യും പറഞ്ഞു: “ഇതാ! എന്റെ അടുത്ത്‌ ഒരു സ്ഥലമുണ്ട്‌. അവിടെ ആ പാറയു​ടെ മുകളിൽ നീ നിൽക്കണം. 22  എന്റെ തേജസ്സു കടന്നുപോ​കുമ്പോൾ ഞാൻ നിന്നെ ആ പാറയു​ടെ ഒരു വിള്ളലി​ലാ​ക്കി ഞാൻ കടന്നുപോ​യി​ക്ക​ഴി​യു​ന്ന​തു​വരെ എന്റെ കൈ​കൊണ്ട്‌ നിന്നെ മറയ്‌ക്കും. 23  അതിനു ശേഷം ഞാൻ എന്റെ കൈ മാറ്റും. അപ്പോൾ നീ എന്റെ പിൻഭാ​ഗം കാണും. പക്ഷേ നിനക്ക്‌ എന്റെ മുഖം കാണാൻ പറ്റില്ല.”+

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിന്‌.”
അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”
അക്ഷ. “അഴിച്ചു​മാ​റ്റി.”
അഥവാ “ഞാൻ നിന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.” അക്ഷ. “എനിക്കു നിന്നെ പേരി​നാൽ അറിയാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം