പുറപ്പാട്‌ 40:1-38

40  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: 2  “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ക്കണം.+ 3  സാക്ഷ്യപ്പെട്ടകം+ അതിനു​ള്ളിൽ വെച്ച്‌ അതു തിരശ്ശീലകൊണ്ട്‌+ മറച്ച്‌ വേർതി​രി​ക്കുക. 4  മേശ+ ഉള്ളിൽ കൊണ്ടു​വന്ന്‌ അതിന്റെ സാധനങ്ങൾ അതിൽ ക്രമീ​ക​രി​ക്കണം. തണ്ടുവിളക്കും+ കൊണ്ടു​വന്ന്‌ അതിന്റെ ദീപങ്ങൾ+ കത്തിക്കണം. 5  തുടർന്ന്‌, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെ​ട്ട​ക​ത്തി​നു മുന്നിൽ വെക്കുക. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാ​നത്ത്‌ തൂക്കു​ക​യും വേണം. 6  “സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​നു മുന്നിൽ ദഹനയാ​ഗ​ത്തി​നുള്ള യാഗപീഠം+ വെക്കണം. 7  യാഗപീഠത്തിനും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും ഇടയിൽ, വെള്ളം വെക്കാ​നുള്ള പാത്രം വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിക്കുക.+ 8  പിന്നെ, ചുറ്റും മുറ്റം+ വേർതി​രിച്ച്‌ മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ അതിന്റെ യവനിക*+ തൂക്കണം. 9  അടുത്തതായി, അഭിഷേകതൈലം+ എടുത്ത്‌ വിശു​ദ്ധ​കൂ​ടാ​ര​വും അതിലുള്ള എല്ലാ വസ്‌തു​ക്ക​ളും അഭി​ഷേകം ചെയ്‌ത്‌+ അതും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും വിശു​ദ്ധീ​ക​രി​ക്കുക. അങ്ങനെ, അതു വിശു​ദ്ധ​മാ​യി​ത്തീ​രും. 10  ദഹനയാഗത്തിനുള്ള യാഗപീ​ഠ​വും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും അഭി​ഷേകം ചെയ്‌ത്‌ യാഗപീ​ഠം വിശു​ദ്ധീ​ക​രി​ക്കണം. അങ്ങനെ, അത്‌ ഏറ്റവും വിശു​ദ്ധ​മായ ഒരു യാഗപീ​ഠ​മാ​കും.+ 11  കൂടാതെ, വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും അഭി​ഷേകം ചെയ്‌ത്‌ വിശു​ദ്ധീ​ക​രി​ക്കണം. 12  “പിന്നെ അഹരോനെ​യും പുത്ര​ന്മാരെ​യും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിന്‌ അടു​ത്തേക്കു കൊണ്ടു​വന്ന്‌ അവരെ വെള്ളം​കൊ​ണ്ട്‌ കഴുകുക.+ 13  നീ അഹരോ​നെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പി​ച്ച്‌ അഭി​ഷേകം ചെയ്‌ത്‌+ വിശു​ദ്ധീ​ക​രി​ക്കണം. അവൻ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും. 14  അതിനു ശേഷം അവന്റെ പുത്ര​ന്മാ​രെ കൊണ്ടു​വന്ന്‌ അവരെ നീളൻ കുപ്പായം ധരിപ്പി​ക്കുക.+ 15  അവരുടെ അപ്പനെ അഭി​ഷേകം ചെയ്‌ത​തുപോലെ​തന്നെ നീ അവരെ​യും അഭി​ഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും. അവരുടെ വരും​ത​ല​മു​റ​ക​ളിൽ അവരുടെ പൗരോഹിത്യം+ നിലനി​ന്നുപോ​കാ​നും ഈ അഭി​ഷേകം ഉതകും.” 16  യഹോവ കല്‌പി​ച്ച​തുപോലെയെ​ല്ലാം മോശ ചെയ്‌തു.+ അങ്ങനെ​തന്നെ ചെയ്‌തു. 17  അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസം​തന്നെ വിശു​ദ്ധ​കൂ​ടാ​രം സ്ഥാപിച്ചു.+ 18  അതിനുവേണ്ടി മോശ, അതിന്റെ ചുവടുകൾ+ നിലത്ത്‌ വെച്ച്‌ ചട്ടങ്ങൾ+ പിടി​പ്പിച്ച്‌ കഴകൾ+ ഇട്ടു. അതിന്റെ തൂണു​ക​ളും ഉറപ്പിച്ചു. 19  വിശുദ്ധകൂടാരത്തിനു മുകളിൽ അതിന്റെ ആവരണം+ വിരിച്ചു. ഈ ആവരണ​ത്തി​നു മീതെ അടുത്ത ആവരണവും+ വിരിച്ചു. യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 20  അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത്‌ പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട്‌ പെട്ടക​ത്തി​നു തണ്ടുകൾ+ ഇട്ടു. എന്നിട്ട്‌, മൂടി+ പെട്ടക​ത്തി​ന്റെ മുകളിൽ വെച്ചു.+ 21  പെട്ടകം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു​ള്ളിൽ കൊണ്ടു​വന്നു. മറയ്‌ക്കാ​നുള്ള തിരശ്ശീല+ യഥാസ്ഥാ​നത്ത്‌ തൂക്കി സാക്ഷ്യപ്പെ​ട്ടകം മറച്ച്‌ വേർതി​രി​ച്ചു,+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 22  അടുത്തതായി മേശ,+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, വടക്കു​ഭാ​ഗത്ത്‌ തിരശ്ശീ​ല​യു​ടെ വെളി​യിൽ വെച്ചു. 23  എന്നിട്ട്‌ അതിൽ യഹോ​വ​യു​ടെ മുമ്പാകെ അപ്പം+ നിരയാ​യി അടുക്കി​വെച്ചു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 24  തണ്ടുവിളക്ക്‌,+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, തെക്കു​വ​ശത്ത്‌ മേശയു​ടെ മുന്നിൽ വെച്ചു. 25  യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ. 26  അടുത്തതായി സ്വർണയാഗപീഠം+ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ തിരശ്ശീ​ല​യു​ടെ മുന്നിൽ വെച്ചു. 27  സുഗന്ധദ്രവ്യം+ പുകയ്‌ക്കേണ്ടിയിരുന്നത്‌+ അതിലാ​യി​രു​ന്നു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 28  പിന്നെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാ​നത്ത്‌ തൂക്കി. 29  ദഹനയാഗവും+ ധാന്യ​യാ​ഗ​വും അർപ്പി​ക്കാ​നുള്ള ദഹനയാ​ഗ​ത്തി​ന്റെ യാഗപീഠം+ മോശ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ. 30  പിന്നെ കഴുകാ​നുള്ള വെള്ളം വെക്കുന്ന പാത്രം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയിൽ വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിച്ചു.+ 31  മോശയും അഹരോ​നും അഹരോ​ന്റെ പുത്ര​ന്മാ​രും അവിടെ ചെന്ന്‌ കൈകാ​ലു​കൾ കഴുകി. 32  അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കടക്കു​ക​യോ യാഗപീ​ഠത്തെ സമീപി​ക്കു​ക​യോ ചെയ്യുമ്പോഴെ​ല്ലാം ഇങ്ങനെ കഴുകു​മാ​യി​രു​ന്നു,+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 33  ഒടുവിൽ, വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ചുറ്റു​മാ​യി മുറ്റം+ വേർതി​രി​ച്ചു. മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലി​ടാ​നുള്ള യവനികയും* തൂക്കി.+ അങ്ങനെ, മോശ പണി പൂർത്തി​യാ​ക്കി. 34  അപ്പോൾ, മേഘം സാന്നി​ധ്യ​കൂ​ടാ​രത്തെ മൂടാൻതു​ടങ്ങി, യഹോ​വ​യു​ടെ തേജസ്സു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ നിറഞ്ഞു.+ 35  മേഘം സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്മേൽത്തന്നെ നിന്നി​രു​ന്ന​തുകൊണ്ട്‌ മോശ​യ്‌ക്ക്‌ അതിനു​ള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോ​വ​യു​ടെ തേജസ്സു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ നിറഞ്ഞി​രു​ന്നു.+ 36  മേഘം വിശു​ദ്ധ​കൂ​ടാ​ര​ത്തിൽനിന്ന്‌ ഉയരു​മ്പോൾ ഇസ്രായേ​ല്യർ കൂടാരം അഴിച്ച്‌ യാത്ര പുറ​പ്പെ​ടും. യാത്ര​യു​ടെ എല്ലാ ഘട്ടങ്ങളി​ലും അവർ ഇങ്ങനെ ചെയ്‌തി​രു​ന്നു.+ 37  എന്നാൽ, മേഘം ഉയർന്നില്ലെ​ങ്കിൽ, അത്‌ ഉയരുന്ന ദിവസം​വരെ അവർ യാത്ര പുറ​പ്പെ​ടി​ല്ലാ​യി​രു​ന്നു.+ 38  കാരണം, യാത്ര​യു​ടെ എല്ലാ ഘട്ടങ്ങളി​ലും ഇസ്രായേൽഗൃ​ഹ​ത്തി​നു കാണാ​വുന്ന വിധത്തിൽ, വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്മേൽ പകൽസ​മ​യത്ത്‌ യഹോ​വ​യു​ടെ മേഘവും രാത്രി​യിൽ അഗ്നിയും നിന്നി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീ​ല​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം