മീഖ 7:1-20
7 എന്റെ കാര്യം കഷ്ടംതന്നെ.വേനൽക്കാലപഴങ്ങൾ പറിച്ചശേഷം അത്തിയുടെ അടുത്ത് ചെല്ലുന്നവനെപ്പോലെയുംമുന്തിരിക്കൊയ്ത്തിനു ശേഷം കാലാ പെറുക്കുന്നവനെപ്പോലെയും* ആണ് ഞാൻ.തിന്നാൻ മുന്തിരിക്കുലകളൊന്നുമില്ല;ഞാൻ കൊതിച്ച രുചിയുള്ള* അത്തിപ്പഴങ്ങളുമില്ല.
2 വിശ്വസ്തരായവർ ഭൂമിയിൽനിന്ന് ഇല്ലാതായി;*മനുഷ്യർക്കിടയിൽ നേരുള്ള ആരുമില്ല.+
എല്ലാവരും രക്തം ചൊരിയാൻ ഒളിച്ചിരിക്കുന്നു.+
അവർ വല വിരിച്ച് സ്വന്തം സഹോദരനെ വേട്ടയാടുന്നു.
3 തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേകമിടുക്കാണ്;+പ്രഭു പ്രതിഫലം ചോദിക്കുന്നു;ന്യായാധിപൻ സമ്മാനം ആവശ്യപ്പെടുന്നു;+പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയിക്കുന്നു;+അവർ കൂടിയാലോചിച്ച് പദ്ധതിയിടുന്നു.*
4 അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെടിപോലെ;അവരിൽ ഏറ്റവും നേരുള്ളവൻ മുൾവേലിയെക്കാൾ* കഷ്ടം.
നിന്റെ കാവൽക്കാരുടെ ദിവസം വരും;
നിന്റെ കണക്കു തീർക്കാനുള്ള ദിവസം വന്നെത്തും;+
അപ്പോൾ അവർ ഭയപ്പെടും.+
5 നിന്റെ കൂട്ടുകാരനെ വിശ്വസിക്കരുത്;ഉറ്റചങ്ങാതിയെ ആശ്രയിക്കരുത്;+
നിന്റെ മാറോടു ചേർന്ന് കിടക്കുന്നവളോടു സംസാരിക്കുമ്പോൾ സൂക്ഷിക്കുക.
6 മകൻ അപ്പനെ നിന്ദിക്കുന്നു;മകൾ അമ്മയ്ക്കെതിരെ എഴുന്നേൽക്കുന്നു;+മരുമകൾ അമ്മായിയമ്മയ്ക്കെതിരെ തിരിയുന്നു.+ഒരാളുടെ വീട്ടുകാർതന്നെയാണ് അയാളുടെ ശത്രുക്കൾ.+
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+
എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+
എന്റെ ദൈവം എന്റെ വിളി കേൾക്കും.+
8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്.
ഞാൻ വീണെങ്കിലും എഴുന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.
9 യഹോവ എനിക്കുവേണ്ടി വാദിച്ച് എനിക്കു നീതി നടത്തിത്തരുന്നതുവരെഞാൻ ദൈവകോപം ചുമക്കും.ഞാൻ ദൈവത്തോടു പാപം ചെയ്തുപോയല്ലോ.+
ദൈവം എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും;ഞാൻ ദൈവത്തിന്റെ നീതി കാണും.
10 എന്റെ ശത്രുവും അതു കാണും.“നിന്റെ ദൈവമായ യഹോവ എവിടെ”+ എന്ന് എന്നോടു ചോദിച്ചവൾ നാണംകെടും.
എന്റെ കണ്ണുകൾ അവളെ കാണും.
തെരുവിലെ ചെളിപോലെ അവൾ ചവിട്ടിയരയ്ക്കപ്പെടും.
11 നിന്റെ കൻമതിലുകൾ പണിയുന്ന ദിവസമായിരിക്കും അത്;അന്നു നിന്റെ അതിരുകൾ വിശാലമാകും.*
12 അന്ന് അവർ ദൂരെ അസീറിയയിൽനിന്നും ഈജിപ്തുനഗരങ്ങളിൽനിന്നുംനിന്റെ അടുത്തേക്കു വരും.ഈജിപ്ത് മുതൽ യൂഫ്രട്ടീസ് നദി വരെയും
കടൽമുതൽ കടൽവരെയും പർവതംമുതൽ പർവതംവരെയും ഉള്ളവർ നിന്റെ അടുത്ത് വരും.+
13 ദേശത്ത് താമസിക്കുന്നവർ നിമിത്തം,അവരുടെ പ്രവൃത്തികൾ* നിമിത്തം, ദേശം വിജനമാകും.
14 നിന്റെ കോൽകൊണ്ട് നിന്റെ ജനത്തെ, നിന്റെ അവകാശമായ ആട്ടിൻപറ്റത്തെ, മേയ്ക്കുക.+അവർ ഒറ്റയ്ക്കു കാട്ടിൽ കഴിയുന്നു, ഫലവൃക്ഷത്തോപ്പിനു നടുവിൽ വസിക്കുന്നു.
പണ്ടത്തെപ്പോലെ അവർ ബാശാനിലും ഗിലെയാദിലും+ മേഞ്ഞുനടക്കട്ടെ.
15 “ഈജിപ്ത് ദേശത്തുനിന്ന് നീ പോന്ന കാലത്ത് ചെയ്തതുപോലെഞാൻ അവന് അത്ഭുതങ്ങൾ കാണിച്ചുകൊടുക്കും.+
16 വളരെ ശക്തരായ ജനതകൾപോലും അതു കണ്ട് നാണംകെടും.+
അവർ കൈകൊണ്ട് വായ് പൊത്തും;അവർ ബധിരരായിപ്പോകും.
17 അവർ പാമ്പുകളെപ്പോലെ പൊടി നക്കും;+ഇഴജന്തുക്കളെപ്പോലെ പേടിച്ചുവിറച്ച് അവരുടെ കോട്ടകളിൽനിന്ന് ഇറങ്ങിവരും.
അവർ പേടിയോടെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു വരും;അവർ അങ്ങയെ ഭയപ്പെടും.”+
18 അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും
അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+
അങ്ങ് എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;അചഞ്ചലസ്നേഹം കാണിക്കുന്നതിൽ അങ്ങ് സന്തോഷിക്കുന്നു.+
19 ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.*
അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.+
20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+അങ്ങ് യാക്കോബിനോടു വിശ്വസ്തതയുംഅബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.
അടിക്കുറിപ്പുകള്
^ അഥവാ “ആദ്യം വിളഞ്ഞ.”
^ അഥവാ “അപ്രത്യക്ഷരായി.”
^ അക്ഷ. “അവർ അത് ഒരുമിച്ച് നെയ്തെടുക്കുന്നു.”
^ അതായത്, മുൾച്ചെടികൊണ്ടുള്ള വേലി.
^ “ശത്രു” എന്നതിന്റെ എബ്രായപദം സ്ത്രീലിംഗമാണ്.
^ മറ്റൊരു സാധ്യത “അന്നു കല്പന വളരെ അകലെയായിരിക്കും.”
^ അക്ഷ. “പ്രവൃത്തികളുടെ ഫലം.”
^ അഥവാ “ചവിട്ടിത്താഴ്ത്തും; പിടിച്ചടക്കും.”