യശയ്യ 17:1-14

17  ദമസ്‌കൊ​സി​ന്‌ എതി​രെ​യുള്ള ഒരു പ്രഖ്യാ​പനം:+ “ദമസ്‌കൊ​സ്‌ ഒരു നഗരമ​ല്ലാ​താ​കും,അതു നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഒരു കൂമ്പാ​ര​മാ​കും.+  2  അരോവേരിലെ നഗരങ്ങൾ+ ആർക്കും വേണ്ടാ​താ​കും;അവ ആട്ടിൻപ​റ്റ​ങ്ങൾക്കു കിടക്കാ​നുള്ള സ്ഥലമാ​കും,അവയെ പേടി​പ്പി​ക്കാൻ അവിടെ ആരുമു​ണ്ടാ​കില്ല.  3  എഫ്രയീമിൽനിന്ന്‌ കോട്ട​മ​തി​ലുള്ള നഗരങ്ങൾ അപ്രത്യ​ക്ഷ​മാ​കും,+ദമസ്‌കൊ​സിൽനിന്ന്‌ രാജവാ​ഴ്‌ച മൺമറ​യും;+സിറി​യ​യിൽ ശേഷി​ക്കു​ന്ന​വർഇസ്രാ​യേ​ല്യ​രു​ടെ മഹത്ത്വം​പോ​ലെ​യാ​യി​ത്തീ​രും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  4  “അന്നാളിൽ യാക്കോ​ബി​ന്റെ ശോഭ മങ്ങി​പ്പോ​കും,യാക്കോ​ബി​ന്റെ പുഷ്ടി​യുള്ള ശരീരം മെലി​ഞ്ഞു​ണ​ങ്ങും.  5  കൊയ്‌ത്തുകാരൻ ധാന്യ​ച്ചെ​ടി​കൾ കൂട്ടി​പ്പി​ടിച്ച്‌കതിരു​കൾ കൊയ്‌തെ​ടുത്ത നിലം​പോ​ലെ​യും,രഫായീം താഴ്‌വരയിൽ+ കൊയ്‌ത്തു കഴിഞ്ഞ വയലു​ക​ളി​ലെ കതിരു​കൾപോ​ലെ​യും, യാക്കോ​ബ്‌ ആയിത്തീ​രും.  6  ഒലിവ്‌ മരം തല്ലി വിള​വെ​ടു​ക്കു​മ്പോൾ എന്നപോ​ലെ,ഏതാനും കായ്‌കൾ മാത്രം ശേഷി​ക്കും. തുഞ്ചത്തെ കൊമ്പിൽ രണ്ടോ മൂന്നോ വിളഞ്ഞ കായ്‌കൾ മാത്രം,ഫലം കായ്‌ക്കുന്ന കൊമ്പു​ക​ളിൽ നാലോ അഞ്ചോ കനികൾ മാത്രം”+ എന്ന്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 7  അന്നാളിൽ മനുഷ്യൻ അവന്റെ സൃഷ്ടി​കർത്താ​വി​ലേക്കു കണ്ണുകൾ ഉയർത്തും; അവൻ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നിൽ ദൃഷ്ടികൾ ഉറപ്പി​ക്കും. 8  സ്വന്തം കൈകൾ നിർമിച്ച+ യാഗപീ​ഠ​ങ്ങ​ളി​ലേ​ക്കോ സ്വന്തം വിരലു​കൾ പണിത പൂജാസ്‌തൂപങ്ങളിലേക്കോ* സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങ​ളി​ലേ​ക്കോ അവൻ നോക്കില്ല.+  9  അന്ന്‌ അവന്റെ കോട്ട​മ​തി​ലുള്ള നഗരങ്ങൾ കാട്ടിൽ ഒഴിഞ്ഞു​കി​ട​ക്കുന്ന ഒരു സ്ഥലം​പോ​ലെ​യും,+ഇസ്രാ​യേ​ല്യ​രു​ടെ മുമ്പാകെ ഉപേക്ഷി​ക്ക​പ്പെട്ട ഒരു ശിഖരം​പോ​ലെ​യും ആകും;അത്‌ ഒരു പാഴ്‌നി​ല​മാ​യി മാറും. 10  നീ നിന്റെ രക്ഷയുടെ ദൈവത്തെ മറന്നു​ക​ളഞ്ഞു;+നിന്റെ പാറയും+ കോട്ട​യും ആയവനെ ഓർത്തില്ല. അതു​കൊണ്ട്‌ നീ മനോഹരമായ* തോട്ടങ്ങൾ ഉണ്ടാക്കി,അവയിൽ അന്യന്റെ* തൈകൾ നട്ടുപി​ടി​പ്പി​ച്ചു. 11  പകൽസമയത്ത്‌ നീ ശ്രദ്ധ​യോ​ടെ നിന്റെ തോട്ട​ത്തി​നു വേലി കെട്ടുന്നു,രാവിലെ നീ നിന്റെ വിത്തുകൾ മുളപ്പി​ക്കു​ന്നു,എങ്കിലും രോഗ​ത്തി​ന്റെ​യും തീരാ​വേ​ദ​ന​യു​ടെ​യും നാളിൽ നിന്റെ വിളവ്‌ നശിച്ചു​പോ​കും.+ 12  അതാ, ജനസമൂ​ഹങ്ങൾ ബഹളം ഉണ്ടാക്കു​ന്നു!അവർ കടൽപോ​ലെ ഇളകി​മ​റി​യു​ന്നു! ജനതകൾ കോലാ​ഹലം കൂട്ടുന്നു,അവരുടെ ശബ്ദം പെരു​വെ​ള്ള​ത്തി​ന്റെ ഇരമ്പൽപോ​ലെ! 13  ജലപ്രവാഹത്തിന്റെ മുഴക്കം​പോ​ലെ ജനതകൾ ആരവമി​ടും. ദൈവം അവരെ ശകാരി​ക്കും; അവർ ദൂരേക്ക്‌ ഓടി​പ്പോ​കും,അവർ മലയിലെ പതിർപോ​ലെ കാറ്റത്ത്‌ പറന്നു​പോ​കും;ചുഴലി​ക്കാ​റ്റിൽ അകപ്പെട്ട മുൾച്ചെ​ടി​പോ​ലെ​യാ​യി​ത്തീ​രും. 14  വൈകുന്നേരം കൊടും​ഭീ​തി! പുലരും​മു​മ്പേ അവർ ഇല്ലാതാ​യി​രി​ക്കു​ന്നു. ഇതായി​രി​ക്കും നമ്മളെ കവർച്ച ചെയ്യു​ന്ന​വ​രു​ടെ ഓഹരി​യുംനമ്മളെ കൊള്ള​യ​ടി​ക്കു​ന്ന​വ​രു​ടെ പങ്കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ആനന്ദദാ​യ​ക​മായ.”
അഥവാ “അന്യ​ദൈ​വ​ത്തി​ന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം