യശയ്യ 28:1-29

28  എഫ്രയീമിലെ+ മുഴു​ക്കു​ടി​യ​ന്മാ​രു​ടെ ആഡംബരപൂർണമായ* കിരീ​ട​ത്തി​നും,*വീഞ്ഞു തലയ്‌ക്കു​പി​ടി​ച്ച​വ​രു​ടെ ഫലഭൂ​യി​ഷ്‌ഠ​മായ താഴ്‌വര നെറു​ക​യിൽ ചൂടി​യി​രി​ക്കുന്ന,വാടുന്ന പുഷ്‌പം​പോ​ലുള്ള അതിന്റെ ഉജ്ജ്വല​സൗ​ന്ദ​ര്യ​ത്തി​നും കഷ്ടം!  2  യഹോവയ്‌ക്കു ശക്തനും കരുത്ത​നും ആയ ഒരാളു​ണ്ട്‌. ഇടിയും ആലിപ്പ​ഴ​വർഷ​വും പോലെ, വിനാ​ശ​കാ​രി​യായ കൊടു​ങ്കാ​റ്റു​പോ​ലെ,ഇടിമു​ഴ​ക്ക​ത്തോ​ടെ കോരി​ച്ചൊ​രി​യുന്ന പേമാ​രി​യും കാറ്റും പോലെ,അവൻ അതിനെ ഊക്കോ​ടെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യും.  3  എഫ്രയീമിലെ കുടി​യ​ന്മാ​രു​ടെ ആഡംബരപൂർണമായ* കിരീ​ട​ങ്ങൾകാൽച്ചു​വ​ട്ടിൽ ഇട്ട്‌ ചവിട്ടി​മെ​തി​ക്കും.+  4  ഫലഭൂയിഷ്‌ഠമായ താഴ്‌വര നെറു​ക​യിൽ ചൂടി​യി​രി​ക്കുന്ന,വാടുന്ന പുഷ്‌പം​പോ​ലുള്ള അതിന്റെ ഉജ്ജ്വല​സൗ​ന്ദ​ര്യംവേനലി​നു മുമ്പ്‌ വിളയുന്ന അത്തിക്കാ​യ​പോ​ലെ​യാ​കും. ആരു കണ്ടാലും അതു പറി​ച്ചെ​ടുത്ത്‌ പെട്ടെന്നു തിന്നും. 5  അന്ന്‌, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ തന്റെ ജനത്തിൽ ശേഷി​ക്കു​ന്ന​വർക്ക്‌ ഉജ്ജ്വല​മായ ഒരു കിരീ​ട​വും മനോ​ഹ​ര​മായ ഒരു പുഷ്‌പ​കി​രീ​ട​വും ആയിത്തീ​രും.+ 6  ന്യായം വിധി​ക്കാൻ ഇരിക്കു​ന്ന​വനു ദൈവം നീതി​യു​ടെ ആത്മാവും, നഗരക​വാ​ടം ആക്രമി​ക്കു​ന്ന​വരെ പ്രതി​രോ​ധി​ക്കു​ന്ന​വർക്കു കരുത്തി​ന്റെ ഉറവും ആയിത്തീ​രും.+  7  ഇവർക്കും വീഞ്ഞു കുടിച്ച്‌ വഴി​തെ​റ്റു​ന്നു;ഇവർ മദ്യം കുടിച്ച്‌ ആടിയാ​ടി​ന​ട​ക്കു​ന്നു. പുരോ​ഹി​ത​നെ​യും പ്രവാ​ച​ക​നെ​യും മദ്യം വഴി​തെ​റ്റി​ക്കു​ന്നു;വീഞ്ഞ്‌ അവരെ കുഴപ്പി​ക്കു​ന്നു,മദ്യപിച്ച്‌ അവർ ലക്കു​കെട്ട്‌ നടക്കുന്നു.അവരുടെ ദർശനം അവരെ വഴി​തെ​റ്റി​ക്കു​ന്നു,അവരുടെ ന്യായ​വി​ധി​കൾ പാളി​പ്പോ​കു​ന്നു.+  8  അവരുടെ മേശകൾ വൃത്തി​കെട്ട ഛർദി​കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു,അതില്ലാത്ത ഒരിട​വു​മില്ല.  9  അവർ പറയുന്നു: “അവൻ ആർക്കാണ്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്നത്‌?അവൻ ആർക്കാണു സന്ദേശം വിവരി​ച്ചു​കൊ​ടു​ക്കു​ന്നത്‌? ഇന്നലെ മുലകു​ടി നിറു​ത്തിയ ശിശു​ക്കൾക്കോ?അമ്മയുടെ മാറിൽനി​ന്ന്‌ എടുത്തു​മാ​റ്റിയ കുഞ്ഞു​ങ്ങൾക്കോ? 10  അവൻ പറയുന്നു: ‘കല്‌പ​ന​കൾക്കു പുറകേ കല്‌പ​നകൾ, കല്‌പ​ന​കൾക്കു പുറകേ കല്‌പ​നകൾ,അളവു​നൂ​ലു​കൾക്കു പുറകേ അളവു​നൂ​ലു​കൾ, അളവു​നൂ​ലു​കൾക്കു പുറകേ അളവു​നൂ​ലു​കൾ,+അവിടെ കുറച്ച്‌, ഇവിടെ കുറച്ച്‌.’” 11  അതുകൊണ്ട്‌, വിക്കി​വി​ക്കി സംസാ​രി​ക്കു​ന്ന​വരെ ഉപയോ​ഗിച്ച്‌ ഒരു വിദേ​ശ​ഭാ​ഷ​യിൽ ദൈവം ഈ ജനത്തോ​ടു സംസാ​രി​ക്കും.+ 12  ദൈവം ഒരിക്കൽ അവരോ​ടു പറഞ്ഞു: “ഇതാണു വിശ്ര​മി​ക്കാ​നുള്ള സ്ഥലം. ക്ഷീണമു​ള്ളവൻ ഇവിടെ വിശ്ര​മി​ക്കട്ടെ; ഇതാണ്‌ ഉന്മേഷം വീണ്ടെ​ടു​ക്കാ​നുള്ള സ്ഥലം.” എന്നാൽ അവർ ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കി​യില്ല.+ 13  അതുകൊണ്ട്‌ യഹോ​വ​യു​ടെ വാക്കുകൾ അവർക്ക്‌ ഇങ്ങനെ​യാ​യി​ത്തീ​രും: “കല്‌പ​ന​കൾക്കു പുറകേ കല്‌പ​നകൾ, കല്‌പ​ന​കൾക്കു പുറകേ കല്‌പ​നകൾ,അളവു​നൂ​ലു​കൾക്കു പുറകേ അളവു​നൂ​ലു​കൾ, അളവു​നൂ​ലു​കൾക്കു പുറകേ അളവു​നൂ​ലു​കൾ,+അവിടെ കുറച്ച്‌, ഇവിടെ കുറച്ച്‌.” എന്നാൽ അവർ അതു ശ്രദ്ധി​ക്കില്ല;അതു​കൊണ്ട്‌, നടക്കു​മ്പോൾ അവർ കാലി​ടറി മലർന്നു​വീ​ഴും;അവർ തകർന്നു​പോ​കു​ക​യും കെണി​യിൽപ്പെ​ടു​ക​യും പിടി​ക്ക​പ്പെ​ടു​ക​യും ചെയ്യും.+ 14  അതുകൊണ്ട്‌ യരുശ​ലേം​നി​വാ​സി​ക​ളു​ടെ ഭരണാ​ധി​കാ​രി​കളേ, വീമ്പി​ള​ക്കു​ന്ന​വരേ,യഹോ​വ​യു​ടെ വാക്കു കേൾക്കുക. 15  നിങ്ങൾ പറയുന്നു: “ഞങ്ങൾ മരണവു​മാ​യി ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്നു,+ശവക്കുഴിയുമായി* ഒരു കരാർ ഉണ്ടാക്കി​യി​രി​ക്കു​ന്നു.* കുതി​ച്ചു​പാ​യു​ന്ന മലവെള്ളംഞങ്ങളുടെ അടുത്ത്‌ എത്തില്ല;ഞങ്ങൾ ഒരു നുണയിൽ അഭയം തേടി​യി​രി​ക്കു​ന്നു;അസത്യ​ത്തിൽ ഞങ്ങൾ ഒളിച്ചി​രി​ക്കു​ന്നു.”+ 16  അതുകൊണ്ട്‌ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ പറയുന്നു: “പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തിയ ഒരു കല്ലു ഞാൻ ഇതാ, സീയോ​നിൽ അടിസ്ഥാ​ന​മാ​യി ഇടുന്നു,+ഇളകാത്ത അടിസ്ഥാനത്തിന്റെ+ അമൂല്യ​മായ ഒരു മൂലക്കല്ല്‌!+ അതിൽ വിശ്വ​സി​ക്കുന്ന ആരും ഭയപ്പെ​ടില്ല.+ 17  ഞാൻ ന്യായത്തെ അളവു​നൂ​ലും,+നീതിയെ തൂക്കുകട്ടയും* ആക്കും.+ ആലിപ്പഴം നുണയു​ടെ അഭയസ്ഥാ​നത്തെ നീക്കി​ക്ക​ള​യും,പ്രളയ​ജ​ലം ഒളിയി​ടത്തെ മുക്കി​ക്ക​ള​യും. 18  മരണവുമായി നിങ്ങൾ ചെയ്‌ത ഉടമ്പടി അസാധു​വാ​കും,ശവക്കുഴിയുമായുള്ള* നിങ്ങളു​ടെ കരാർ നിലനിൽക്കില്ല.+ മലവെള്ളം കുതി​ച്ചൊ​ഴു​കി​വന്ന്‌നിങ്ങളെ തകർത്തെ​റി​യും. 19  അതു കടന്നു​പോ​കു​മ്പോ​ഴെ​ല്ലാംനിങ്ങളെ ഒഴുക്കി​ക്ക​ള​യും;+അതു രാവി​ലെ​തോ​റും കടന്നു​പോ​കും,പകലും രാത്രി​യും അത്‌ ഒഴുകും. പേടി​ച്ചി​രി​ക്കു​മ്പോൾ മാത്രമേ കേട്ട​തെ​ല്ലാം അവർക്കു മനസ്സി​ലാ​കൂ.”* 20  നിവർന്നുകിടക്കാൻ കിടക്ക​യ്‌ക്കു നീളം പോരാ,മൂടി​പ്പു​ത​യ്‌ക്കാൻ പുതപ്പി​നു വീതി പോരാ. 21  തന്റെ പ്രവൃത്തി ചെയ്യാൻ, വിചി​ത്ര​മായ പ്രവൃത്തി ചെയ്യാൻ,ജോലി തീർക്കാൻ, അസാധാ​ര​ണ​മായ ജോലി തീർക്കാൻ,പെരാ​സീം പർവത​ത്തിൽ എന്നപോ​ലെ യഹോവ എഴു​ന്നേൽക്കും;ഗിബെ​യോ​നു സമീപ​മുള്ള സമതല​ത്തിൽ എന്നപോ​ലെ ദൈവം ഉണർവ്‌ കാട്ടും.+ 22  ദേശം* മുഴുവൻ നാമാ​വ​ശേ​ഷ​മാ​ക്കാൻ തീരുമാനിച്ചിരിക്കുന്നു+ എന്ന്‌സൈന്യ​ങ്ങ​ളു​ടെ കർത്താ​വും പരമാ​ധി​കാ​രി​യും ആയ യഹോവ പറഞ്ഞതു ഞാൻ കേട്ടി​രി​ക്കു​ന്നു.അതു​കൊണ്ട്‌ നിങ്ങൾ പരിഹ​സി​ക്ക​രുത്‌,+പരിഹ​സി​ച്ചാൽ നിങ്ങളു​ടെ ബന്ധനങ്ങൾ ഇനിയും മുറു​കും. 23  എന്റെ വാക്കു​കൾക്കു ചെവി തരുക,ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക. 24  ഉഴുന്നവൻ വിത്തു വിതയ്‌ക്കാ​തെ ദിവസം മുഴുവൻ ഉഴുതു​കൊ​ണ്ടി​രി​ക്കു​മോ? അവൻ എപ്പോ​ഴും കട്ട ഉടച്ച്‌ നിലം നിരപ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​മോ?+ 25  നിലം ഒരുക്കി​ക്ക​ഴി​യു​മ്പോൾ,അവൻ കരിഞ്ചീ​രകം വിതറു​ക​യും ജീരകം വിതയ്‌ക്കു​ക​യും ചെയ്യില്ലേ?ഗോത​മ്പും തിനയും ബാർളി​യും അതതിന്റെ സ്ഥാനത്ത്‌ നടില്ലേ?അതിരു​ക​ളിൽ വരകു*+ പാകില്ലേ? 26  ദൈവം അവനെ ശരിയായ വഴി പഠിപ്പി​ക്കു​ന്നു;*അവന്റെ ദൈവം അവന്‌ ഉപദേശം നൽകുന്നു.+ 27  കരിഞ്ചീരകം മെതി​വ​ണ്ടി​കൊണ്ട്‌ മെതി​ക്കില്ല,+വണ്ടിയു​ടെ ചക്രങ്ങൾ അതിന്മേൽ ഉരുട്ടു​ക​യു​മില്ല. കരിഞ്ചീ​ര​കം വടി​കൊണ്ട്‌ തല്ലുക​യുംജീരകം കോലു​കൊണ്ട്‌ അടിക്കു​ക​യും അല്ലേ ചെയ്യാറ്‌? 28  മെതിക്കുന്നവൻ അപ്പത്തി​നുള്ള ധാന്യം പൊടി​ച്ചു​ക​ള​യു​മോ? ഇല്ല, അവൻ അതു വീണ്ടും​വീ​ണ്ടും മെതി​ക്കില്ല.+കുതി​ര​കൾ വലിക്കുന്ന മെതി​വ​ണ്ടി​യു​ടെ ചക്രങ്ങൾ അതിന്മേൽ ഉരുട്ടു​മ്പോൾഅതു പൊടി​ഞ്ഞു​പോ​കാ​തെ അവൻ സൂക്ഷി​ക്കും.+ 29  വിസ്‌മയകരമായ ഉദ്ദേശ്യ​മു​ള്ള​വ​നുംമഹത്തായ നേട്ടങ്ങൾ കൊയ്യുന്നവനും* ആയസൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യിൽനി​ന്നാണ്‌ ഇതും വരുന്നത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “അഹങ്കാ​ര​മുള്ള; ഗർവമുള്ള.”
തലസ്ഥാനനഗരമായ ശമര്യയെ കുറി​ക്കാ​നാ​ണു സാധ്യത.
അഥവാ “അഹങ്കാ​ര​മുള്ള; ഗർവമുള്ള.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ശവക്കു​ഴി​യും ഞങ്ങളും ഒരേ ദിവ്യ​ദർശനം കണ്ടിരി​ക്കു​ന്നു.”
അഥവാ “നിരപ്പു നോക്കാ​നുള്ള ഉപകര​ണ​വും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “മനസ്സി​ലാ​ക്കു​മ്പോൾ അവർ പേടി​ച്ചു​വി​റ​യ്‌ക്കും.”
അഥവാ “ഭൂമി.”
ഇതിന്റെ എബ്രാ​യ​പദം പുരാ​ത​ന​കാ​ലത്ത്‌ ഈജി​പ്‌തിൽ കൃഷി ചെയ്‌തി​രുന്ന താണ തരം ഗോത​മ്പി​നെ കുറി​ക്കു​ന്നു.
അഥവാ “ശരിയായ രീതി​യിൽ ശിക്ഷി​ക്കു​ന്നു.”
അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തിൽ ശ്രേഷ്‌ഠ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം