യഹസ്‌കേൽ 17:1-24

17  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 2  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽഗൃ​ഹ​ത്തെ​ക്കു​റിച്ച്‌ നീ ഒരു കടങ്കഥ+ പറയുക; ഒരു ദൃഷ്ടാ​ന്തകഥ അറിയി​ക്കുക. 3  നീ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “വലിയ ചിറകും ചിറകിൽ നീണ്ട തൂവലു​ക​ളും ദേഹമാ​കെ നിറപ്പ​കി​ട്ടാർന്ന പപ്പുക​ളും ഉള്ള ഒരു വലിയ കഴുകൻ+ ലബാനോനിലേക്കു+ വന്ന്‌ ദേവദാ​രു മരത്തിന്റെ മുകളറ്റം മുറി​ച്ചെ​ടു​ത്തു.+ 4  അവൻ അതിന്റെ തുഞ്ചത്തെ ഇളംചില്ല കൊത്തി​യെ​ടുത്ത്‌ വ്യാപാ​രി​ക​ളു​ടെ ദേശത്ത്‌,* വ്യാപാ​രി​ക​ളു​ടെ ഒരു നഗരത്തിൽ കൊണ്ടു​ചെന്ന്‌ നട്ടു.+ 5  പിന്നെ അവൻ, ആ ദേശത്തു​നിന്ന്‌ കുറച്ച്‌ വിത്തുകൾ+ എടുത്ത്‌ വളക്കൂ​റുള്ള ഒരു നിലത്ത്‌ പാകി. നല്ല നീരോ​ട്ട​മുള്ള സ്ഥലത്തെ വില്ലോ മരം​പോ​ലെ വളരാൻ അവൻ അതു നട്ടു. 6  അങ്ങനെ അതു മുളച്ച്‌ അധികം പൊങ്ങി​പ്പോ​കാത്ത ഒരു മുന്തി​രി​വ​ള്ളി​യാ​യി പടർന്നു.+ അതിന്റെ വള്ളിത്ത​ലകൾ അകത്തേക്കു തിരി​ഞ്ഞി​രു​ന്നു. അതിന്റെ വേരുകൾ താഴേക്ക്‌ ഇറങ്ങി. അങ്ങനെ അത്‌ ഒരു മുന്തി​രി​വ​ള്ളി​യാ​യി വളർന്നു; അതിൽ ഇളംചി​ല്ല​ക​ളും ശാഖക​ളും ഉണ്ടായി.+ 7  “‘“അപ്പോൾ അതാ, വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും+ ഉള്ള മറ്റൊരു വലിയ കഴുകൻ+ വരുന്നു! തന്നെ നനയ്‌ക്കാൻവേണ്ടി മുന്തി​രി​വള്ളി ആ കഴുകന്റെ നേരെ വള്ളിത്ത​ലകൾ നീട്ടു​ക​യും തന്നെ നട്ട തടത്തിൽനി​ന്ന്‌ ആർത്തി​യോ​ടെ വേരുകൾ അവന്റെ നേരെ അയയ്‌ക്കു​ക​യും ചെയ്‌തു.+ 8  വാസ്‌തവത്തിൽ, ധാരാളം വെള്ളമുള്ള സ്ഥലത്തിന്‌ അടുത്ത്‌ ഒരു നല്ല നിലത്താ​ണ്‌ അതിനെ നട്ടിരു​ന്നത്‌. അതു ശാഖകൾ പടർത്തി ഫലം കായ്‌ച്ച്‌ പ്രൗഢി​യുള്ള ഒരു മുന്തി​രി​വ​ള്ളി​യാ​കു​മെന്നു പ്രതീ​ക്ഷി​ച്ചി​രു​ന്നു.”’+ 9  “നീ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “അതു തഴച്ചു​വ​ള​രു​മെന്നു തോന്നു​ന്നു​ണ്ടോ? ആരെങ്കി​ലും അതിന്റെ വേരുകൾ പറിച്ചു​ക​ള​യി​ല്ലേ?+ അങ്ങനെ അതിന്റെ പഴം ചീയു​ക​യും മുളകൾ ഉണങ്ങി​പ്പോ​കു​ക​യും ചെയ്യില്ലേ?+ അതു വേരോ​ടെ പിഴു​തെ​ടു​ക്കാൻ, ബലമുള്ള കൈയോ ഏറെ ആളുക​ളോ വേണ്ടി​വ​രില്ല. കാരണം, അത്‌ അത്രകണ്ട്‌ ഉണങ്ങി​പ്പോ​യി​രി​ക്കും. 10  ഇനി അതിനെ പറിച്ച്‌ നട്ടാലും അതു തഴച്ചു​വ​ള​രു​മെന്നു തോന്നു​ന്നു​ണ്ടോ? കിഴക്കൻ കാറ്റ്‌ അടിക്കു​മ്പോൾ അതു നിശ്ശേഷം കരിഞ്ഞു​പോ​കി​ല്ലേ? അതു മുളച്ച്‌ വളർന്ന തടത്തിൽവെ​ച്ചു​തന്നെ വാടി​ക്ക​രി​ഞ്ഞു​പോ​കും.”’” 11  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 12  “മത്സരഗൃ​ഹ​ത്തോ​ടു നീ ദയവായി ഇങ്ങനെ പറയുക: ‘ഇതി​ന്റെ​യൊ​ക്കെ അർഥം നിങ്ങൾക്കു മനസ്സി​ലാ​കു​ന്നി​ല്ലേ?’ നീ പറയണം: ‘ബാബി​ലോൺരാ​ജാവ്‌ യരുശ​ലേ​മി​ലേക്കു വന്ന്‌ അവിടത്തെ രാജാ​വി​നെ​യും പ്രഭു​ക്ക​ന്മാ​രെ​യും ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+ 13  കൂടാതെ, അവൻ രാജാ​വി​ന്റെ സന്തതി​പ​ര​മ്പ​ര​യിൽപ്പെട്ട ഒരാളെ തിരഞ്ഞെടുത്ത്‌+ അവനു​മാ​യി ഒരു ഉടമ്പടി ചെയ്‌ത്‌ അവനെ​ക്കൊണ്ട്‌ ആണയി​ടു​വി​ക്കു​ക​യും ചെയ്‌തു.+ പിന്നെ അവൻ ദേശത്തെ പ്രമു​ഖരെ പിടി​ച്ചു​കൊ​ണ്ടു​പോ​യി.+ 14  വീണ്ടും തലപൊ​ക്കാ​ത്ത​തു​പോ​ലെ രാജ്യത്തെ താഴ്‌ത്താ​നും തന്റെ ഉടമ്പടി പാലി​ച്ചാൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ+ എന്ന സ്ഥിതി​യി​ലാ​ക്കാ​നും വേണ്ടി​യാണ്‌ അവൻ ഇങ്ങനെ ചെയ്‌തത്‌. 15  പക്ഷേ കുതി​ര​ക​ളെ​യും ഒരു വൻസൈന്യത്തെയും+ കിട്ടാൻവേണ്ടി ഈജിപ്‌തിലേക്കു+ ദൂതന്മാ​രെ അയച്ചു​കൊണ്ട്‌ രാജാവ്‌ അവനോ​ടു മത്സരിച്ചു.+ അവൻ ഉദ്ദേശി​ച്ചതു നടക്കു​മോ? ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നവൻ ശിക്ഷയിൽനി​ന്ന്‌ രക്ഷപ്പെ​ടു​മോ? ഉടമ്പടി ലംഘി​ച്ചിട്ട്‌ അവനു രക്ഷപ്പെ​ടാ​നാ​കു​മെന്നു തോന്നു​ന്നു​ണ്ടോ?’+ 16  “‘പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഞാനാണെ, ബാബി​ലോ​ണിൽവെച്ച്‌ അവൻ മരിക്കും. ആരാണോ അവനെ* രാജാ​വാ​ക്കി​യത്‌, ആരുടെ ആണയാ​ണോ അവൻ പുച്ഛി​ച്ചു​ത​ള്ളി​യത്‌, ആരുടെ ഉടമ്പടി​യാ​ണോ അവൻ ലംഘി​ച്ചത്‌, ആ രാജാവ്‌* ഉള്ളിട​ത്തു​വെ​ച്ചു​തന്നെ ഇതു സംഭവി​ക്കും.+ 17  അനേകരെ കൊല്ലാൻ ഉപരോ​ധ​മ​തി​ലു​കൾ പണിയു​ക​യും ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കു​ക​യും ചെയ്യുന്ന സമയം വരും. പക്ഷേ ആ യുദ്ധത്തിൽ അവനെ സഹായി​ക്കാൻ ഫറവോ​ന്റെ മഹാ​സൈ​ന്യ​ത്തി​നും എണ്ണമറ്റ സേനാ​വ്യൂ​ഹ​ങ്ങൾക്കും കഴിയാ​താ​കും.+ 18  അവൻ ആണ പുച്ഛി​ച്ചു​ത​ള്ളു​ക​യും ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്‌തു. അവൻ വാക്കു തന്നിരു​ന്ന​താണ്‌.* എന്നിട്ടും ഇങ്ങനെ​യൊ​ക്കെ ചെയ്‌തു. അവൻ രക്ഷപ്പെ​ടില്ല.”’ 19  “‘അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാനാണെ, എന്റെ ആണ പുച്ഛിച്ചുതള്ളിയതിന്റെയും+ ഉടമ്പടി ലംഘി​ച്ച​തി​ന്റെ​യും ഭവിഷ്യ​ത്തു​കൾ ഞാൻ അവന്റെ തലമേൽ വരുത്തും. 20  ഞാൻ എന്റെ വല അവന്റെ മേൽ വീശി​യെ​റി​യും. അവൻ അതിൽ കുടു​ങ്ങും.+ എന്നോട്‌ അവിശ്വ​സ്‌തത കാട്ടി​യ​തു​കൊണ്ട്‌ ഞാൻ അവനെ ബാബി​ലോ​ണി​ലേക്കു കൊണ്ടു​വന്ന്‌ അവി​ടെ​വെച്ച്‌ വിസ്‌ത​രി​ക്കും.+ 21  അവന്റെ പടയാ​ളി​ക​ളിൽ ഓടി​പ്പോ​കു​ന്ന​വ​രെ​ല്ലാം വാളാൽ വീഴും. ബാക്കി​യു​ള്ള​വരെ നാലുപാടും* ചിതറി​ക്കും.+ യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞ​തെന്നു നിങ്ങൾ അപ്പോൾ അറി​യേ​ണ്ടി​വ​രും.”’+ 22  “‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഈ ഞാൻ ഉന്നതമായ ദേവദാ​രു​വി​ന്റെ തുഞ്ചത്തു​നിന്ന്‌ ഒരു ഇളംചില്ല+ എടുത്ത്‌ നടും. അതിന്റെ ഏറ്റവും മുകളി​ലത്തെ കൊമ്പിൽനി​ന്ന്‌ ഒരു ഇളംചില്ല മുറിച്ചെടുത്ത്‌+ ഞാൻതന്നെ ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ നടും.+ 23  ഇസ്രായേലിലെ ഉയരമു​ള്ളൊ​രു മലയിൽ ഞാൻ അതു നടും. അതിൽ ശാഖകൾ വളർന്ന്‌ ഫലം കായ്‌ക്കും. അതു വലി​യൊ​രു ദേവദാ​രു​വാ​കും. എല്ലാ തരം പക്ഷിക​ളും അതിന്റെ കീഴെ കൂടു കൂട്ടും; അതിന്റെ ഇലകളു​ടെ തണലിൽ അവ കഴിയും. 24  ഉയരമുള്ള മരത്തെ താഴ്‌ത്തി​യ​തും താഴ്‌ന്ന മരത്തെ ഉയർത്തി​യ​തും യഹോവ എന്ന ഞാനാ​ണെന്നു ഭൂമി​യി​ലെ എല്ലാ മരങ്ങളും അറി​യേ​ണ്ടി​വ​രും.+ ഞാൻ പച്ചമരത്തെ ഉണക്കു​ക​യും ഉണക്കമ​രത്തെ പൂവണി​യി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞത്‌. അങ്ങനെ​തന്നെ ഞാൻ ചെയ്‌തു​മി​രി​ക്കു​ന്നു.”’”

അടിക്കുറിപ്പുകള്‍

അക്ഷ. “കനാൻ ദേശത്ത്‌.”
അതായത്‌, സിദെ​ക്കിയ.
അതായത്‌, നെബൂ​ഖ​ദ്‌നേസർ.
അക്ഷ. “കൈ തന്നിരു​ന്ന​താ​ണ്‌.”
അക്ഷ. “എല്ലാ കാറ്റി​ലേ​ക്കും.” അതായത്‌, കാറ്റ്‌ അടിക്കുന്ന എല്ലാ ദിശയി​ലേ​ക്കും.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം