യോന 3:1-10

3  യഹോവ രണ്ടാമ​തും യോന​യോ​ടു പറഞ്ഞു:+ 2  “നീ മഹാന​ഗ​ര​മായ നിനെവെയിലേക്കു+ ചെല്ലുക, ഞാൻ നിന്നോ​ടു പറയുന്ന സന്ദേശം അതിനെ അറിയി​ക്കുക.” 3  യഹോവ പറഞ്ഞത്‌ അനുസരിച്ച്‌+ യോന നിനെവെയിലേക്കു+ പോയി. നിനെവെ വളരെ വലിയ ഒരു നഗരമായിരുന്നു*—അതു നടന്നു​തീർക്കാൻ മൂന്നു ദിവസം എടുക്കും. 4  യോന നഗരത്തിൽ പ്രവേ​ശി​ച്ചു. ഒരു ദിവസത്തെ വഴിദൂ​രം നടന്ന്‌, “ഇനി വെറും 40 ദിവസം! നിനെ​വെയെ നശിപ്പി​ക്കാൻപോ​കു​ക​യാണ്‌” എന്ന്‌ അറിയി​ച്ചു. 5  അപ്പോൾ നിനെ​വെ​യി​ലു​ള്ളവർ ദൈവത്തെ വിശ്വ​സി​ച്ചു.+ അവർ ഒരു ഉപവാസം പ്രഖ്യാ​പിച്ച്‌ വലിയ​വൻമു​തൽ ചെറി​യ​വൻവരെ എല്ലാവ​രും വിലാ​പ​വ​സ്‌ത്രം ധരിച്ചു. 6  നിനെവെയിലെ രാജാ​വി​ന്റെ ചെവി​യി​ലും ആ സന്ദേശം എത്തി. അതു കേട്ട​പ്പോൾ രാജാവ്‌ സിംഹാ​സ​ന​ത്തിൽനിന്ന്‌ എഴു​ന്നേറ്റ്‌ രാജവ​സ്‌ത്രം മാറി, വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തിൽ ഇരുന്നു. 7  കൂടാതെ നിനെ​വെ​യി​ലെ​ങ്ങും ഇങ്ങനെ​യൊ​രു വിളം​ബരം നടത്തി:“രാജാ​വി​ന്റെ​യും പ്രധാ​നി​ക​ളു​ടെ​യും ആജ്ഞ ഇതാണ്‌: മനുഷ്യ​രോ മൃഗങ്ങ​ളോ ആടുക​ളോ കന്നുകാ​ലി​ക​ളോ ഒരു ആഹാര​വും കഴിക്ക​രുത്‌. ഒന്നും കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്യരു​ത്‌. 8  മനുഷ്യരും മൃഗങ്ങ​ളും എല്ലാം വിലാ​പ​വ​സ്‌ത്രം ധരിക്കട്ടെ. അവർ ആത്മാർഥ​മാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കട്ടെ. അവരുടെ ദുഷ്‌ചെ​യ്‌തി​ക​ളും അവർ ചെയ്‌തു​പോ​രുന്ന അക്രമ​പ്ര​വർത്ത​ന​ങ്ങ​ളും ഉപേക്ഷി​ക്കട്ടെ. 9  സത്യദൈവം നമ്മുടെ ശിക്ഷ​യെ​ക്കു​റിച്ച്‌ പുനരാലോചിക്കുകയും* കോപം വിട്ടു​ക​ളഞ്ഞ്‌ നമ്മളെ നശിപ്പി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താ​ലോ?” 10  അവർ ചെയ്‌ത​തെ​ല്ലാം കണ്ടപ്പോൾ അവർക്കു വരുത്തു​മെന്നു പറഞ്ഞ ദുരന്ത​ത്തെ​ക്കു​റിച്ച്‌ സത്യ​ദൈവം പുനരാ​ലോ​ചി​ച്ചു.* അവർ ദുഷ്ടമായ ചെയ്‌തി​കൾ ഉപേക്ഷിച്ചതുകൊണ്ട്‌+ ദൈവം അവരെ ശിക്ഷി​ച്ചില്ല.+

അടിക്കുറിപ്പുകള്‍

അക്ഷ. “ദൈവ​ത്തി​ന്‌ ഒരു മഹാന​ഗ​ര​മാ​യി​രു​ന്നു.”
അഥവാ “ഖേദി​ക്കു​ക​യും.”
അഥവാ “ഖേദിച്ചു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം