യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 18:1-24

18  പിന്നെ വലിയ അധികാ​ര​മുള്ള മറ്റൊരു ദൈവ​ദൂ​തൻ സ്വർഗത്തിൽനിന്ന്‌* ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. ദൂതന്റെ തേജസ്സു​കൊ​ണ്ട്‌ ഭൂമി​യിലെ​ങ്ങും പ്രകാശം പരന്നു. 2  ദൂതൻ ഗംഭീ​ര​സ്വ​ര​ത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “അവൾ വീണുപോ​യി! ബാബി​ലോൺ എന്ന മഹതി വീണുപോ​യി!+ അവൾ ഭൂതങ്ങ​ളു​ടെ പാർപ്പി​ട​വും, എല്ലാ അശുദ്ധാത്മാക്കളുടെയും* അശുദ്ധ​വും വൃത്തികെ​ട്ട​തും ആയ എല്ലാ പക്ഷിക​ളുടെ​യും ഒളിയിടവും+ ആയിത്തീർന്നി​രി​ക്കു​ന്നു. 3  കാരണം അധാർമികപ്രവൃത്തികൾ* ചെയ്യാ​നുള്ള അവളുടെ മോഹം* എന്ന വീഞ്ഞു കുടിച്ച്‌ ജനതകൾക്കെ​ല്ലാം ലഹരി പിടി​ച്ചി​രു​ന്നു.+ ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അവളു​മാ​യി അധാർമി​കപ്ര​വൃ​ത്തി​കൾ ചെയ്‌തു.+ ഭൂമി​യി​ലെ വ്യാപാരികൾ* അവളുടെ ആർഭാ​ട​ത്തി​ന്റെ ആധിക്യം​കൊ​ണ്ട്‌ സമ്പന്നരാ​യി.” 4  മറ്റൊരു ശബ്ദം സ്വർഗ​ത്തിൽനിന്ന്‌ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “എന്റെ ജനമേ, അവളുടെ പാപങ്ങ​ളിൽ പങ്കാളി​ക​ളാ​കാ​നും അവൾക്കു വരുന്ന ബാധക​ളു​ടെ ഓഹരി കിട്ടാ​നും ആഗ്രഹിക്കുന്നില്ലെങ്കിൽ+ അവളിൽനി​ന്ന്‌ പുറത്ത്‌ കടക്ക്‌.+ 5  കാരണം അവളുടെ പാപങ്ങൾ ആകാശത്തോ​ളം കുന്നു​കൂ​ടി​യി​രി​ക്കു​ന്നു.+ അവളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ* ദൈവം ഓർമി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 6  അവൾ മറ്റുള്ള​വരോ​ടു പെരു​മാ​റിയ അതേ വിധത്തിൽ അവളോ​ടും പെരു​മാ​റുക.+ അവളുടെ ചെയ്‌തി​കൾക്ക്‌ ഇരട്ടി പകരം കൊടു​ക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക്‌ ഇരട്ടി കലർത്തിക്കൊ​ടു​ക്കുക.+ 7  അവൾ എത്ര​ത്തോ​ളം സ്വയം പുകഴ്‌ത്തു​ക​യും ആർഭാ​ട​ത്തിൽ ആറാടു​ക​യും ചെയ്‌തോ അത്ര​ത്തോ​ളം കഷ്ടതയും ദുഃഖ​വും അവൾക്കു കൊടു​ക്കുക. ‘ഞാൻ രാജ്ഞിയെപ്പോ​ലെ ഭരിക്കു​ന്നു. ഞാൻ വിധവയല്ല; എനിക്ക്‌ ഒരിക്ക​ലും ദുഃഖിക്കേ​ണ്ടി​വ​രില്ല’+ എന്ന്‌ അവൾ ഹൃദയ​ത്തിൽ പറയു​ന്ന​ല്ലോ. 8  അതുകൊണ്ട്‌ മരണം, ദുഃഖം, ക്ഷാമം എന്നീ ബാധകൾ ഒറ്റ ദിവസം​കൊ​ണ്ട്‌ അവളുടെ മേൽ വരും. അവളെ ചുട്ടു​ക​രിച്ച്‌ ഇല്ലാതാ​ക്കും.+ കാരണം അവളെ ന്യായം വിധിച്ച ദൈവ​മായ യഹോവ* ശക്തനാണ്‌.+ 9  “അവളു​മാ​യി അധാർമികപ്രവൃത്തികൾ* ചെയ്യു​ക​യും അവളോടൊ​പ്പം ആർഭാ​ട​ത്തിൽ ആറാടു​ക​യും ചെയ്‌ത ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അവൾ കത്തിയ​മ​രു​ന്ന​തി​ന്റെ പുക കാണു​മ്പോൾ നെഞ്ചത്ത്‌ അടിച്ച്‌ കരയും. 10  അവളുടെ ദുരിതം കണ്ട്‌ പേടിച്ച്‌ അവർ ദൂരെ മാറി​നിന്ന്‌, ‘അയ്യോ മഹാന​ഗ​രമേ,+ ശക്തയായ ബാബി​ലോൺ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂ​റുകൊണ്ട്‌ നിനക്കു ശിക്ഷ കിട്ടി​യ​ല്ലോ’ എന്നു പറയും. 11  “ഭൂമി​യി​ലെ വ്യാപാ​രി​ക​ളും അവളെ ഓർത്ത്‌ വിലപി​ക്കും. അവരുടെ സാധന​ങ്ങളെ​ല്ലാം വാങ്ങാൻ പിന്നെ ആരുമു​ണ്ടാ​കി​ല്ല​ല്ലോ. 12  സ്വർണം, വെള്ളി, അമൂല്യ​ര​ത്‌നം, മുത്ത്‌, മേന്മ​യേ​റിയ ലിനൻ, പർപ്പിൾ നിറത്തി​ലുള്ള തുണി, പട്ട്‌, കടുഞ്ചു​വ​പ്പു​തു​ണി, സുഗന്ധ​ത്ത​ടികൊ​ണ്ടുള്ള വസ്‌തു​ക്കൾ, ആനക്കൊ​മ്പുകൊ​ണ്ടുള്ള വസ്‌തു​ക്കൾ, വില​യേ​റിയ തടിയും ചെമ്പും ഇരുമ്പും മാർബി​ളും കൊണ്ടുള്ള സാധനങ്ങൾ, 13  കറുവാപ്പട്ട, ഏലക്കായ്‌, സുഗന്ധ​ക്കൂട്ട്‌, സുഗന്ധ​തൈലം, കുന്തി​രി​ക്കം, വീഞ്ഞ്‌, ഒലിവെണ്ണ, നേർത്ത ധാന്യപ്പൊ​ടി, ഗോതമ്പ്‌, കന്നുകാ​ലി, ആട്‌, കുതിര, തേര്‌, അടിമകൾ, ആളുകൾ എന്നിങ്ങനെ​യു​ള്ളതൊ​ന്നും വാങ്ങാൻ ഇനി ആരുമില്ല. 14  നീ കൊതിച്ച പഴം നിന്നിൽനി​ന്ന്‌ പൊയ്‌പോ​യി. നിന്റെ എല്ലാ വിശി​ഷ്ട​വി​ഭ​വ​ങ്ങ​ളും ശ്രേഷ്‌ഠ​വ​സ്‌തു​ക്ക​ളും നിനക്കു നഷ്ടമായി. അവയെ​ല്ലാം എന്നേക്കു​മാ​യി പോയ്‌മ​റഞ്ഞു. 15  “ഈ വസ്‌തു​ക്കൾ വിറ്റ്‌ അവളി​ലൂ​ടെ സമ്പന്നരാ​യി​ത്തീർന്ന വ്യാപാ​രി​കൾ അവളുടെ ദുരിതം കണ്ട്‌ പേടിച്ച്‌ ദൂരെ മാറി​നിന്ന്‌ വിലപി​ക്കും. 16  അവർ ഇങ്ങനെ പറയും: ‘അയ്യോ മഹാന​ഗ​രമേ, മേന്മ​യേ​റിയ ലിനൻവ​സ്‌ത്ര​വും പർപ്പിൾ നിറത്തി​ലുള്ള വസ്‌ത്ര​വും കടുഞ്ചു​വ​പ്പു​വ​സ്‌ത്ര​വും ധരിച്ച​വളേ, സ്വർണാ​ഭ​ര​ണങ്ങൾ, അമൂല്യ​ര​ത്‌നങ്ങൾ, മുത്തുകൾ+ എന്നിവ വാരി​യ​ണി​ഞ്ഞ​വളേ, കഷ്ടം! കഷ്ടം! 17  ഇക്കണ്ട സമ്പത്തു മുഴുവൻ വെറും ഒരു മണിക്കൂ​റുകൊണ്ട്‌ നശിച്ചുപോ​യ​ല്ലോ.’ “എല്ലാ കപ്പിത്താ​ന്മാ​രും സമു​ദ്ര​സ​ഞ്ചാ​രി​ക​ളും കപ്പൽജോ​ലി​ക്കാ​രും സമു​ദ്രംകൊണ്ട്‌ ഉപജീ​വി​ക്കുന്ന എല്ലാവ​രും ദൂരെ മാറി​നിന്ന്‌ 18  അവൾ കത്തി​യെ​രി​യു​ന്ന​തി​ന്റെ പുക കണ്ട്‌, ‘ഇതു​പോലൊ​രു മഹാന​ഗരം വേറെ​യു​ണ്ടോ’ എന്നു പറഞ്ഞ്‌ നിലവി​ളി​ച്ചു. 19  അവർ തലയിൽ പൊടി വാരി​യി​ട്ടുകൊണ്ട്‌ ഇങ്ങനെ വിലപി​ക്കും: ‘അയ്യോ മഹാന​ഗ​രമേ, കടലിൽ കപ്പലു​ള്ള​വരെയെ​ല്ലാം നിന്റെ സമ്പത്തു​കൊ​ണ്ട്‌ ധനിക​രാ​ക്കിയ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂ​റുകൊണ്ട്‌ നീ നശിച്ചുപോ​യ​ല്ലോ.’+ 20  “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കൂ!+ വിശു​ദ്ധരേ,+ അപ്പോ​സ്‌ത​ല​ന്മാ​രേ, പ്രവാ​ച​ക​ന്മാ​രേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കു​വേണ്ടി അവളുടെ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു!”+ 21  പിന്നെ ശക്തനായ ഒരു ദൈവ​ദൂ​തൻ വലിയ തിരി​ക​ല്ലുപോ​ലുള്ളൊ​രു കല്ല്‌ എടുത്ത്‌ കടലി​ലേക്ക്‌ എറിഞ്ഞി​ട്ട്‌ പറഞ്ഞു: “മഹാന​ഗ​ര​മായ ബാബിലോ​ണിനെ​യും ഇങ്ങനെ വലി​ച്ചെ​റി​യും. പിന്നെ ആരും അവളെ കാണില്ല.+ 22  കിന്നരം മീട്ടി പാടു​ന്ന​വ​രുടെ​യും സംഗീ​ത​ജ്ഞ​രുടെ​യും കുഴലൂ​ത്തു​കാ​രുടെ​യും കാഹളം ഊതു​ന്ന​വ​രുടെ​യും ശബ്ദം പിന്നെ നിന്നിൽനി​ന്ന്‌ ഉയരില്ല. ഒരുത​ര​ത്തി​ലു​മുള്ള ശില്‌പി​കളെ പിന്നെ നിന്നിൽ കാണില്ല. തിരി​ക​ല്ലി​ന്റെ ശബ്ദം പിന്നെ നിന്നിൽ കേൾക്കില്ല. 23  വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാ​ളന്റെ​യും മണവാ​ട്ടി​യുടെ​യും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാ​രി​ക​ളാ​യി​രു​ന്നു ഭൂമി​യി​ലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെ​ല്ലാം വഴി​തെ​റ്റി​ച്ചു. 24  അതെ, പ്രവാ​ച​ക​ന്മാ​രുടെ​യും വിശുദ്ധരുടെയും+ ഭൂമി​യിൽ കൊല്ല​പ്പെട്ട എല്ലാവരുടെയും+ രക്തം ഈ നഗരത്തി​ലാ​ണു കണ്ടത്‌.”

അടിക്കുറിപ്പുകള്‍

അഥവാ “ആകാശ​ത്തു​നി​ന്ന്‌.”
ഭൂതങ്ങളെ കുറി​ക്കു​ന്നു. മറ്റൊരു സാധ്യത “എല്ലാ അശുദ്ധ​ശ്വാ​സ​ത്തി​ന്റെ​യും; അശുദ്ധ​മായ എല്ലാ അരുള​പ്പാ​ടി​ന്റെ​യും.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “അവളുടെ ലൈം​ഗിക അധാർമി​ക​ത​യും കോപ​വും.”
അഥവാ “സഞ്ചരിച്ച്‌ വ്യാപാ​രം ചെയ്യു​ന്നവർ.”
അഥവാ “അവളുടെ കുറ്റകൃ​ത്യ​ങ്ങൾ.”
അനു. എ5 കാണുക.
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം