സങ്കീർത്ത​നം 10:1-18

ל (ലാമെദ്‌) 10  യഹോവേ, അങ്ങ്‌ ഇത്ര ദൂരെ മാറി​നിൽക്കു​ന്നത്‌ എന്താണ്‌? കഷ്ടകാ​ലത്ത്‌ അങ്ങ്‌ മറഞ്ഞി​രി​ക്കു​ന്നത്‌ എന്താണ്‌?+  2  ദുഷ്ടൻ അഹങ്കാ​ര​ത്തോ​ടെ നിസ്സഹാ​യനെ വേട്ടയാ​ടു​ന്നു.+എന്നാൽ, അയാൾ മനയുന്ന കുടി​ല​ത​ന്ത്ര​ങ്ങ​ളിൽ അയാൾത്തന്നെ കുടു​ങ്ങും.+  3  ദുഷ്ടൻ സ്വാർഥ​മോ​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ന്നു.+അയാൾ അത്യാ​ഗ്ര​ഹി​യെ പ്രശം​സി​ക്കു​ന്നു.*נ (നൂൻ)അയാൾക്ക്‌ യഹോ​വ​യോട്‌ ആദരവില്ല.  4  ദുഷ്ടൻ ധാർഷ്ട്യം നിമിത്തം ഒരു അന്വേ​ഷ​ണ​വും നടത്തു​ന്നില്ല.“ദൈവം ഇല്ല” എന്നാണ്‌ അയാളു​ടെ ചിന്ത.+  5  അയാളുടെ വഴികൾ അഭിവൃ​ദ്ധി​യി​ലേ​ക്കാണ്‌.+പക്ഷേ, അങ്ങയുടെ ന്യായ​വി​ധി​കൾ അയാളു​ടെ ഗ്രാഹ്യ​ത്തിന്‌ അതീതം.+ശത്രു​ക്ക​ളെ​യെ​ല്ലാം അയാൾ പരിഹ​സി​ക്കു​ന്നു.*  6  “ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല;*തലമുറതലമുറയോളംഎനിക്ക്‌ ആപത്തൊ​ന്നും വരില്ല” എന്ന്‌ അയാൾ മനസ്സിൽ പറയുന്നു.+ פ (പേ)  7  അയാളുടെ വായ്‌ നിറയെ ശാപവും നുണയും ഭീഷണി​യും ആണ്‌!+അയാളു​ടെ നാവിന്‌ അടിയിൽ ദോഷ​വും ദ്രോ​ഹ​വും ഉണ്ട്‌.+  8  ആക്രമിക്കാനായി ആൾപ്പാർപ്പുള്ള സ്ഥലങ്ങൾക്ക​രി​കെ അയാൾ പതുങ്ങി​യി​രി​ക്കു​ന്നു.തന്റെ ഒളിസ​ങ്കേ​ത​ത്തിൽനിന്ന്‌ ഇറങ്ങി അയാൾ നിരപ​രാ​ധി​യെ കൊല്ലു​ന്നു.+ ע (അയിൻ) നിർഭാ​ഗ്യ​വാ​നായ ഒരു ഇരയ്‌ക്കു​വേണ്ടി അയാളു​ടെ കണ്ണുകൾ പരതുന്നു.+  9  മടയിലിരിക്കുന്ന* സിംഹ​ത്തെ​പ്പോ​ലെ അയാൾ ഒളിയി​ട​ത്തിൽ പതിയി​രി​ക്കു​ന്നു.+ നിസ്സഹാ​യനെ പിടി​കൂ​ടാൻ അയാൾ കാത്തി​രി​ക്കു​ന്നു; അയാളെ കാണു​മ്പോൾ വല വലിച്ച്‌ കുരു​ക്കു​ന്നു.+ 10  ഇര ആകെ തകർന്നു​പോ​കു​ന്നു, അവൻ നിലം​പ​രി​ചാ​കു​ന്നു.നിർഭാ​ഗ്യ​വാ​ന്മാർ അയാളു​ടെ കരാളഹസ്‌തങ്ങളിൽ* അകപ്പെ​ടു​ന്നു. 11  “ദൈവം മറന്നി​രി​ക്കു​ന്നു.+ ദൈവം മുഖം തിരി​ച്ചി​രി​ക്കു​ന്നു. ഇതൊ​ന്നും ദൈവം ഒരിക്ക​ലും കാണില്ല”+ എന്ന്‌ അയാൾ മനസ്സിൽ പറയുന്നു. ק (കോഫ്‌) 12  യഹോവേ, എഴു​ന്നേൽക്കേ​ണമേ!+ ദൈവമേ, അങ്ങ്‌ കൈ ഉയർത്തേ​ണമേ!+ നിസ്സഹാ​യ​രെ അങ്ങ്‌ ഒരിക്ക​ലും മറന്നു​ക​ള​യ​രു​തേ!+ 13  എന്തുകൊണ്ടാണു ദുഷ്ടൻ ദൈവ​ത്തോട്‌ അനാദ​രവ്‌ കാട്ടു​ന്നത്‌? “ദൈവം എന്നോടു കണക്കു ചോദി​ക്കില്ല” എന്നു ദുഷ്ടൻ മനസ്സിൽ പറയുന്നു. ר (രേശ്‌) 14  പക്ഷേ, അങ്ങ്‌ കഷ്ടപ്പാ​ടും ദുരി​ത​വും കാണുന്നു. ഇതെല്ലാം കാണു​മ്പോൾ അങ്ങ്‌ കാര്യ​ങ്ങ​ളു​ടെ നിയ​ന്ത്രണം ഏറ്റെടു​ക്കു​ന്നു.+ നിർഭാ​ഗ്യ​വാ​നായ ആ ഇര അങ്ങയി​ലേക്കു തിരി​യു​ന്നു.+അനാഥന്‌* അങ്ങ്‌ തുണയാ​യു​ണ്ട​ല്ലോ.+ ש (ശീൻ) 15  ക്രൂരനായ ദുഷ്ടമ​നു​ഷ്യ​ന്റെ കൈ ഒടി​ക്കേ​ണമേ!+പിന്നെ എത്ര തിരഞ്ഞാ​ലുംഅയാളിൽ ദുഷ്ടത കണ്ടെത്താൻ പറ്റാതാ​കട്ടെ. 16  യഹോവ എന്നു​മെ​ന്നേ​ക്കും രാജാ​വാണ്‌.+ ജനതകൾ ഭൂമു​ഖ​ത്തു​നിന്ന്‌ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.+ ת (തൗ) 17  എന്നാൽ യഹോവേ, അങ്ങ്‌ സൗമ്യ​രു​ടെ അപേക്ഷ കേൾക്കും.+ അങ്ങ്‌ അവരുടെ ഹൃദയം ബലപ്പെ​ടു​ത്തും,+ അവരുടെ നേരെ ചെവി ചായി​ക്കും.+ 18  അനാഥർക്കും തകർന്നി​രി​ക്കു​ന്ന​വർക്കും അങ്ങ്‌ ന്യായം നടത്തി​ക്കൊ​ടു​ക്കും.+പിന്നെ, ഭൂവാ​സി​യായ മർത്യൻ അവരെ പേടി​പ്പി​ക്കില്ല.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അത്യാ​ഗ്രഹി സ്വയം പ്രശം​സി​ക്കു​ന്നു.”
അഥവാ “അയാൾ ശത്രു​ക്ക​ളു​ടെ നേരെ ചീറുന്നു.”
അഥവാ “പതറില്ല (ചഞ്ചല​പ്പെ​ടില്ല).”
അഥവാ “കുറ്റി​ക്കാ​ട്ടി​ലി​രി​ക്കുന്ന.”
അഥവാ “ബലമുള്ള നഖങ്ങളിൽ.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടിക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം