സങ്കീർത്ത​നം 107:1-43

107  യഹോ​വ​യോ​ടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ;+ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.+  2  യഹോവ വീണ്ടെ​ടു​ത്തവർ അതു പറയട്ടെ;അതെ, ശത്രു​വി​ന്റെ കൈയിൽനിന്ന്‌* ദൈവം വീണ്ടെ​ടു​ത്തവർ,+  3  കിഴക്കുനിന്നും പടിഞ്ഞാറുനിന്നും*വടക്കുനിന്നും തെക്കുനിന്നും+അങ്ങനെ, പല ദേശങ്ങ​ളിൽനിന്ന്‌ ദൈവം കൂട്ടി​ച്ചേർത്തവർ,+ അതു പറയട്ടെ.  4  വിജനഭൂമിയിൽ, മരുഭൂ​മി​യിൽ, അവർ അലഞ്ഞു​ന​ടന്നു;വാസയോഗ്യമായ ഒരു നഗരത്തി​ലേ​ക്കുള്ള വഴി അവർക്കു കണ്ടെത്താ​നാ​യില്ല.  5  വിശപ്പും ദാഹവും കൊണ്ട്‌ അവർ വലഞ്ഞു;വാടിത്തളർന്ന്‌ അവരുടെ ബോധം മറയാ​റാ​യി.  6  കഷ്ടതയിൽ അവർ വീണ്ടും​വീ​ണ്ടും യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു;+ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ വിടു​വി​ച്ചു.+  7  ദൈവം അവരെ ശരിയായ പാതയി​ലൂ​ടെ നടത്തി;+അങ്ങനെ, വാസ​യോ​ഗ്യ​മായ ഒരു നഗരത്തിൽ അവർ എത്തി.+  8  യഹോവയുടെ അചഞ്ചല​സ്‌നേ​ഹ​ത്തി​നുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങൾക്കും+ജനം ദൈവ​ത്തോ​ടു നന്ദി പറയട്ടെ.+  9  കാരണം, ദാഹി​ച്ചി​രു​ന്ന​വന്റെ ദാഹം ദൈവം ശമിപ്പി​ച്ചു;വിശന്നിരുന്നവനെ വിശി​ഷ്ട​വി​ഭ​വ​ങ്ങൾകൊണ്ട്‌ തൃപ്‌ത​നാ​ക്കി.+ 10  ചിലർ കുറ്റാ​ക്കു​റ്റി​രു​ട്ടി​ലാ​യി​രു​ന്നു,വിലങ്ങുകൾ അണിഞ്ഞ്‌ ദുരവ​സ്ഥ​യിൽ കഴിയുന്ന തടവു​കാർ. 11  അവർ ദൈവ​ത്തി​ന്റെ വാക്കുകൾ ധിക്കരി​ച്ചു;അത്യുന്നതന്റെ ഉപദേ​ശ​ത്തോട്‌ അനാദ​രവ്‌ കാണിച്ചു.+ 12  അതുകൊണ്ട്‌, ക്ലേശങ്ങ​ളാൽ ദൈവം അവരുടെ ഹൃദയ​ങ്ങളെ താഴ്‌മ പഠിപ്പി​ച്ചു;+അവർ വീണു, സഹായി​ക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. 13  കഷ്ടതയിൽ അവർ സഹായ​ത്തി​നാ​യി യഹോ​വയെ വിളിച്ചു;ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ രക്ഷിച്ചു. 14  കുറ്റാക്കുറ്റിരുട്ടിൽനിന്ന്‌ ദൈവം അവരെ പുറത്ത്‌ കൊണ്ടു​വന്നു,അവരുടെ വിലങ്ങു​കൾ പൊട്ടി​ച്ചെ​റി​ഞ്ഞു.+ 15  യഹോവയുടെ അചഞ്ചലസ്‌നേഹത്തിനും+മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങൾക്കുംജനം ദൈവ​ത്തോ​ടു നന്ദി പറയട്ടെ. 16  ദൈവം ചെമ്പു​വാ​തി​ലു​കൾ തകർത്തു​ക​ള​ഞ്ഞ​ല്ലോ,ഇരുമ്പോടാമ്പലുകൾ തകർത്തെ​റി​ഞ്ഞ​ല്ലോ.+ 17  അവർ വിഡ്‌ഢി​ക​ളാ​യി​രു​ന്നു;അവരുടെ ലംഘന​ങ്ങ​ളും തെറ്റു​ക​ളും കാരണം+ അവർ യാതന അനുഭ​വി​ച്ചു.+ 18  അവർക്ക്‌ ഒരു ഭക്ഷണ​ത്തോ​ടും താത്‌പ​ര്യ​മി​ല്ലാ​താ​യി;അവർ മരണക​വാ​ട​ങ്ങ​ളു​ടെ പടിക്ക​ലെത്തി. 19  കഷ്ടതയിൽ അവർ സഹായ​ത്തി​നാ​യി യഹോ​വയെ വിളിച്ചു;അപ്പോഴെല്ലാം ദുരവ​സ്ഥ​യിൽനിന്ന്‌ ദൈവം അവരെ രക്ഷിച്ചു. 20  തന്റെ വചനം അയച്ച്‌ ദൈവം അവരെ സുഖ​പ്പെ​ടു​ത്തി,+അവർ അകപ്പെട്ട കുഴി​ക​ളിൽനിന്ന്‌ അവരെ രക്ഷിച്ചു. 21  യഹോവയുടെ അചഞ്ചല​സ്‌നേ​ഹ​ത്തി​നുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങൾക്കുംജനം ദൈവ​ത്തോ​ടു നന്ദി പറയട്ടെ. 22  അവർ നന്ദി​പ്ര​കാ​ശ​ന​ബ​ലി​കൾ അർപ്പി​ക്കട്ടെ,+സന്തോഷാരവങ്ങളോടെ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ വർണി​ക്കട്ടെ. 23  കപ്പലിൽ സമു​ദ്ര​യാ​ത്ര നടത്തു​ന്നവർ,വ്യാപാരത്തിനു പതിവാ​യി കടലി​ലൂ​ടെ സഞ്ചരി​ക്കു​ന്നവർ,+ 24  യഹോവയുടെ പ്രവൃ​ത്തി​കൾ കണ്ടിട്ടു​ണ്ട്‌;ആഴക്കടലിൽ ദൈവ​ത്തി​ന്റെ അത്ഭുത​സൃ​ഷ്ടി​ക​ളും അവർ കണ്ടിരി​ക്കു​ന്നു.+ 25  ദൈവം കല്‌പി​ക്കു​മ്പോൾ കൊടു​ങ്കാറ്റ്‌ ആഞ്ഞടിക്കുന്നതും+തിരമാലകൾ ഉയർന്നു​പൊ​ങ്ങു​ന്ന​തും അവർ നേരിൽ കാണുന്നു. 26  അവർ ആകാശ​ത്തേക്ക്‌ ഉയരുന്നു,ആഴങ്ങളിലേക്കു കൂപ്പു​കു​ത്തു​ന്നു. വിപത്തു മുന്നിൽ കണ്ട്‌ അവരുടെ ധൈര്യം ചോർന്നു​പോ​കു​ന്നു. 27  ഒരു കുടി​യ​നെ​പ്പോ​ലെ അവർ ചാഞ്ചാ​ടു​ന്നു;അവരുടെ വൈദ​ഗ്‌ധ്യ​മെ​ല്ലാം പാഴാ​കു​ന്നു.+ 28  കഷ്ടതയിൽ അവർ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;+ദുരവസ്ഥയിൽനിന്ന്‌ ദൈവം അവരെ വിടു​വി​ക്കു​ന്നു. 29  ദൈവം കൊടു​ങ്കാ​റ്റു ശാന്തമാ​ക്കു​ന്നു;കടലിലെ തിരമാ​ലകൾ അടങ്ങുന്നു.+ 30  അവ ശാന്തമാ​കു​മ്പോൾ അവർ ആഹ്ലാദി​ക്കു​ന്നു;അവർ ആഗ്രഹിച്ച തുറമു​ഖ​ത്തേക്കു ദൈവം അവരെ വഴിന​യി​ക്കു​ന്നു. 31  യഹോവയുടെ അചഞ്ചല​സ്‌നേ​ഹ​ത്തി​നുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങൾക്കുംജനം ദൈവ​ത്തോ​ടു നന്ദി പറയട്ടെ.+ 32  ജനത്തിന്റെ സഭയിൽ അവർ ദൈവത്തെ പുകഴ്‌ത്തട്ടെ,+മൂപ്പന്മാരുടെ സമിതിയിൽ* ദൈവത്തെ സ്‌തു​തി​ക്കട്ടെ. 33  ദൈവം നദികളെ മരുഭൂ​മി​യുംനീരുറവകളെ ഉണങ്ങി​വരണ്ട നിലവും+ 34  ഫലപുഷ്ടിയുള്ള നിലത്തെ ഉപ്പുര​സ​മുള്ള പാഴ്‌നി​ല​വും ആക്കുന്നു;+അവിടെ താമസി​ക്കു​ന്ന​വ​രു​ടെ ദുഷ്ടത​തന്നെ കാരണം. 35  ദൈവം മരുഭൂ​മി​യെ ഈറ്റകൾ വളരുന്ന ജലാശ​യ​മാ​ക്കു​ന്നു,വരണ്ട നില​ത്തെ​യോ നീരു​റ​വ​ക​ളും.+ 36  വിശക്കുന്നവരെ ദൈവം അവിടെ താമസി​പ്പി​ക്കു​ന്നു;+തങ്ങൾക്കു താമസി​ക്കാൻ അവർ അവിടെ നഗരം പണിയു​ന്നു.+ 37  അവർ വയലിൽ വിതയ്‌ക്കു​ന്നു, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കു​ന്നു.+അവ സമൃദ്ധ​മായ വിളവ്‌ തരുന്നു.+ 38  ദൈവത്തിന്റെ അനു​ഗ്ര​ഹ​ത്താൽ അവരുടെ സംഖ്യ വർധി​ക്കു​ന്നു;അവരുടെ കന്നുകാ​ലി​കൾ കുറഞ്ഞു​പോ​കാൻ ദൈവം അനുവ​ദി​ക്കു​ന്നില്ല.+ 39  എന്നാൽ, അടിച്ച​മർത്ത​ലും ദുരന്ത​വും ക്ലേശവും കാരണംഅവർ വീണ്ടും എണ്ണത്തിൽ കുറയു​ന്നു, അവർ നിന്ദി​ത​രാ​യി കഴിയു​ന്നു. 40  ദൈവം പ്രധാ​നി​ക​ളു​ടെ മേൽ നിന്ദ ചൊരി​യു​ന്നു;വഴിയില്ലാത്ത പാഴ്‌നി​ല​ങ്ങ​ളി​ലൂ​ടെ അവർക്ക്‌ അലഞ്ഞു​തി​രി​യേ​ണ്ടി​വ​രു​ന്നു.+ 41  എന്നാൽ, ദരി​ദ്രരെ മർദക​രിൽനിന്ന്‌ ദൈവം സംരക്ഷി​ക്കു​ന്നു;*+അവരുടെ കുടും​ബ​ങ്ങളെ ആട്ടിൻപ​റ്റം​പോ​ലെ അസംഖ്യ​മാ​ക്കു​ന്നു. 42  നേരുള്ളവർ ഇതു കണ്ട്‌ സന്തോ​ഷി​ക്കു​ന്നു;+എന്നാൽ, നീതി​കെ​ട്ട​വ​രു​ടെ​യെ​ല്ലാം വായ്‌ അടഞ്ഞു​പോ​കു​ന്നു.+ 43  ബുദ്ധിയുള്ളവൻ ഇതെല്ലാം നന്നായി ശ്രദ്ധി​ക്കും,+യഹോവ അചഞ്ചല​സ്‌നേഹം കാണിച്ച വിധങ്ങ​ളെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “അധികാ​ര​ത്തിൻകീ​ഴിൽനി​ന്ന്‌.”
അഥവാ “സൂര്യോ​ദ​യ​ത്തിൽനി​ന്നും സൂര്യാ​സ്‌ത​മ​യ​ത്തിൽനി​ന്നും.”
അക്ഷ. “ഇരിപ്പി​ട​ത്തിൽ.”
അഥവാ “ദൈവം ഉയരത്തിൽ വെക്കുന്നു.” അതായത്‌, കൈ​യെ​ത്താ​ദൂ​രത്ത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം