സങ്കീർത്തനം 122:1-9
ദാവീദിന്റെ ആരോഹണഗീതം.
122 “നമുക്കു യഹോവയുടെ ഭവനത്തിലേക്കു പോകാം” എന്ന്
അവർ പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി.+
2 ഇപ്പോഴോ യരുശലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കുന്നതുനിന്റെ കവാടത്തിന് അകത്താണ്.+
3 പരസ്പരം ഇണക്കിച്ചേർത്ത് ഒന്നായി പണിതിരിക്കുന്നനഗരമാണ് യരുശലേം.+
4 ഗോത്രങ്ങൾ അവിടേക്കു കയറിച്ചെന്നു;അതെ, ഇസ്രായേലിനുള്ള ഓർമിപ്പിക്കലനുസരിച്ച്യഹോവയുടെ പേരിനു നന്ദിയേകാൻയാഹിന്റെ* ഗോത്രങ്ങൾ അങ്ങോട്ടു ചെന്നു.+
5 അവിടെയല്ലോ ന്യായവിധിക്കുള്ള സിംഹാസനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്;+അതെ, ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾ.+
6 യരുശലേമിന്റെ സമാധാനത്തിനായി അപേക്ഷിക്കൂ!+
നഗരമേ, നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കും.
7 നിന്റെ മതിലുകൾക്കുള്ളിൽ എന്നും സമാധാനം കളിയാടട്ടെ,കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ സുരക്ഷിതത്വവും.
8 എന്റെ സഹോദരങ്ങളുടെയും സ്നേഹിതരുടെയും ക്ഷേമത്തെ ഓർത്ത്,
“നിന്നിൽ സമാധാനം കളിയാടട്ടെ” എന്നു ഞാൻ പറയും.
9 നമ്മുടെ ദൈവമായ യഹോവയുടെ ഭവനത്തെ കരുതി+നിനക്കു നല്ലതു വരാൻ ഞാൻ പ്രാർഥിക്കും.
അടിക്കുറിപ്പുകള്‍
^ യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”