സങ്കീർത്തനം 47:1-9
സംഗീതസംഘനായകന്; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
47 ജനതകളേ, നിങ്ങളേവരും കൈ കൊട്ടൂ!
സന്തോഷാരവങ്ങളോടെ ദൈവത്തിനു ജയഘോഷം മുഴക്കൂ!
2 കാരണം, അത്യുന്നതനായ യഹോവ ഭയാദരവ് ഉണർത്തുന്നവൻ,+മുഴുഭൂമിയുടെയും മഹാരാജാവ്.+
3 ദൈവം ജനതകളെ നമ്മുടെ കീഴിലാക്കുന്നു,രാഷ്ട്രങ്ങളെ നമ്മുടെ കാൽക്കീഴാക്കുന്നു.+
4 ദൈവം നമുക്ക് അവകാശഭൂമി തിരഞ്ഞെടുത്ത് തരുന്നു.+അതെ, താൻ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനമായ അവകാശഭൂമി!+ (സേലാ)
5 ആഹ്ലാദാരവങ്ങളുടെ അകമ്പടിയോടെ ദൈവം കയറിപ്പോയി;കൊമ്പുവിളി* മുഴങ്ങിയപ്പോൾ യഹോവ ആരോഹണം ചെയ്തു.
6 ദൈവത്തിനു സ്തുതി പാടൂ!* സ്തുതി പാടൂ!
നമ്മുടെ രാജാവിനു സ്തുതി പാടൂ! സ്തുതി പാടൂ!
7 ദൈവം മുഴുഭൂമിയുടെയും രാജാവല്ലോ;+സ്തുതി പാടൂ! ഉൾക്കാഴ്ചയോടെ പ്രവർത്തിക്കൂ!
8 ദൈവം ജനതകളുടെ മേൽ രാജാവായിരിക്കുന്നു.+
ദൈവം വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 അബ്രാഹാമിൻദൈവത്തിന്റെ ജനത്തോടൊപ്പംജനതകളുടെ നേതാക്കന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു.
ഭൂമിയിലെ ഭരണാധികാരികൾ* ദൈവത്തിന്റേതല്ലോ.
ദൈവം മഹോന്നതനായിരിക്കുന്നു.+
അടിക്കുറിപ്പുകള്‍
^ അഥവാ “ആൺചെമ്മരിയാടിന്റെ കൊമ്പ് ഉപയോഗിച്ചുള്ള വിളി; കാഹളം.”
^ അഥവാ “സംഗീതം ഉതിർക്കൂ!”
^ അക്ഷ. “ഭൂമിയിലെ പരിചകൾ.”