സങ്കീർത്തനം 84:1-12
സംഗീതസംഘനായകന്; ഗിത്യരാഗത്തിൽ* കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
84 സൈന്യങ്ങളുടെ അധിപനായ യഹോവേ,അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരം എത്ര മനോഹരം!*+
2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു.
എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു.
3 എന്റെ രാജാവും എന്റെ ദൈവവും ആയസൈന്യങ്ങളുടെ അധിപനായ യഹോവേ,അങ്ങയുടെ മഹനീയയാഗപീഠത്തിനു സമീപംഒരു പക്ഷിക്കുപോലും കൂടു കൂട്ടാനാകുന്നു;കുഞ്ഞുങ്ങളെ പരിപാലിക്കാൻ മീവൽപ്പക്ഷി അവിടെ കൂട് ഒരുക്കുന്നു.
4 അങ്ങയുടെ ഭവനത്തിൽ കഴിയുന്നവർ സന്തുഷ്ടർ.+
അവർ നിരന്തരം അങ്ങയെ സ്തുതിക്കുന്നല്ലോ.+ (സേലാ)
5 അങ്ങയെ ബലമാക്കുന്നവർ സന്തുഷ്ടർ.+ദേവാലയത്തിലേക്കുള്ള പ്രധാനവീഥികളിലല്ലോ അവരുടെ ഹൃദയം.
6 ബാഖ താഴ്വരയിലൂടെ* കടന്നുപോകുമ്പോൾഅവർ അതിനെ നീരുറവകൾ നിറഞ്ഞ സ്ഥലമാക്കുന്നു;മുൻമഴ അതിനെ അനുഗ്രഹം അണിയിക്കുന്നു.*
7 നടന്നുനീങ്ങവെ അവർ ഒന്നിനൊന്നു ശക്തിയാർജിക്കുന്നു;+അവരെല്ലാം സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;യാക്കോബിൻദൈവമേ, ശ്രദ്ധിക്കേണമേ. (സേലാ)
9 ഞങ്ങളുടെ പരിചയായ ദൈവമേ,+ നോക്കേണമേ;*അങ്ങയുടെ അഭിഷിക്തന്റെ മുഖത്തേക്കു നോക്കേണമേ.+
10 തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമം!+
ദുഷ്ടതയുടെ കൂടാരങ്ങളിൽ താമസിക്കുന്നതിനെക്കാൾഎന്റെ ദൈവത്തിൻഭവനത്തിന്റെ വാതിൽക്കൽ സേവിക്കുന്നത്* എനിക്ക് ഏറെ ഇഷ്ടം.
11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം.
നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+
12 സൈന്യങ്ങളുടെ അധിപനായ യഹോവേ,അങ്ങയിൽ ആശ്രയമർപ്പിക്കുന്നവൻ സന്തുഷ്ടൻ.+
അടിക്കുറിപ്പുകള്
^ അഥവാ “ഞാൻ എത്രയേറെ പ്രിയപ്പെടുന്നു!”
^ മറ്റൊരു സാധ്യത “ഗുരു തന്നെത്തന്നെ അനുഗ്രഹങ്ങളാൽ പൊതിയുന്നു.”
^ അഥവാ “ബാഖ ചെടികളുടെ താഴ്വരയിലൂടെ.”
^ മറ്റൊരു സാധ്യത “ദൈവമേ, ഞങ്ങളുടെ പരിചയെ നോക്കേണമേ.”
^ അക്ഷ. “നിൽക്കുന്നത്.”
^ അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.