ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 13:1-14

13  സഹസ്രാധിപന്മാരോടും* ശതാധിപന്മാരോടും* എല്ലാ നേതാക്കന്മാരോടും+ കൂടി​യാ​ലോ​ചി​ച്ച​ശേഷം ദാവീദ്‌ 2  ഇസ്രായേൽ സഭയോ​ടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു സമ്മതമാ​ണെ​ങ്കിൽ, ഇതു നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ഹിതമാ​ണെ​ങ്കിൽ, നമുക്ക്‌ ഇസ്രാ​യേ​ലി​ലെ എല്ലാ പ്രദേ​ശ​ങ്ങ​ളി​ലേ​ക്കും ആളയച്ച്‌ ബാക്കി​യുള്ള എല്ലാ സഹോ​ദ​ര​ന്മാ​രെ​യും അവരവ​രു​ടെ നഗരങ്ങളിൽ*+ താമസി​ക്കുന്ന പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും വിളി​പ്പി​ക്കാം. 3  നമുക്ക്‌ ഒന്നിച്ച്‌ നമ്മുടെ ദൈവ​ത്തി​ന്റെ പെട്ടകം തിരികെ കൊണ്ടു​വ​രാം.”+ കാരണം ശൗലിന്റെ കാലത്ത്‌ അവർ അത്‌ അവഗണി​ച്ചു.+ 4  ജനങ്ങൾക്ക്‌ മുഴുവൻ ഈ നിർദേശം ഉചിത​മാ​ണെന്നു തോന്നി; സഭ ഒന്നടങ്കം അത്‌ അംഗീ​ക​രി​ച്ചു. 5  അങ്ങനെ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം കിര്യത്ത്‌-യയാരീ​മിൽനിന്ന്‌ കൊണ്ടുവരാൻ+ ഈജി​പ്‌ത്‌ നദി* മുതൽ ലബോ-ഹമാത്ത്‌*+ വരെയുള്ള എല്ലാ ഇസ്രാ​യേ​ല്യ​രെ​യും ദാവീദ്‌ വിളി​ച്ചു​കൂ​ട്ടി. 6  കെരൂബുകളുടെ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന+ യഹോ​വ​യു​ടെ പെട്ടകം—ആളുകൾ സത്യ​ദൈ​വ​ത്തി​ന്റെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന പെട്ടകം—കൊണ്ടു​വ​രാൻ ദാവീ​ദും എല്ലാ ഇസ്രാ​യേ​ലും കൂടി യഹൂദ​യി​ലുള്ള ബാലയി​ലേക്ക്‌,+ അതായത്‌ കിര്യത്ത്‌-യയാരീ​മി​ലേക്ക്‌, പോയി. 7  പക്ഷേ അവർ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റിയാണ്‌+ അബീനാ​ദാ​ബി​ന്റെ വീട്ടിൽനി​ന്ന്‌ കൊണ്ടു​വ​ന്നത്‌. ഉസ്സയും അഹ്യൊ​യും വണ്ടി തെളിച്ചു.+ 8  ദാവീദും എല്ലാ ഇസ്രാ​യേ​ല്യ​രും കിന്നരം, മറ്റു തന്ത്രി​വാ​ദ്യ​ങ്ങൾ, തപ്പ്‌,+ ഇലത്താളം,+ കാഹളം+ എന്നിവ​യു​ടെ അകമ്പടി​യോ​ടെ പാട്ടു പാടി അത്യു​ത്സാ​ഹ​ത്തോ​ടെ സത്യ​ദൈ​വ​ത്തി​ന്റെ മുമ്പാകെ തുള്ളി​ച്ചാ​ടി നൃത്തം ചെയ്‌തു. 9  എന്നാൽ അവർ കീദോൻ മെതി​ക്ക​ള​ത്തിൽ എത്തിയ​പ്പോൾ, കന്നുകാ​ലി​കൾ വിരണ്ടി​ട്ട്‌ പെട്ടകം മറിയാൻതു​ട​ങ്ങു​ന്നെന്നു കണ്ട ഉസ്സ കൈ നീട്ടി അതിൽ കയറി​പ്പി​ടി​ച്ചു. 10  അപ്പോൾ യഹോ​വ​യു​ടെ കോപം ഉസ്സയുടെ നേരെ ആളിക്കത്തി. പെട്ടക​ത്തി​നു നേരെ കൈ നീട്ടിയതുകൊണ്ട്‌+ ദൈവം ഉസ്സയെ പ്രഹരി​ച്ചു. ഉസ്സ ദൈവ​സ​ന്നി​ധി​യിൽ മരിച്ചു​വീ​ണു.+ 11  പക്ഷേ ഉസ്സയ്‌ക്കു നേരെ യഹോ​വ​യു​ടെ കോപം ആളിക്ക​ത്തി​യ​തു​കൊണ്ട്‌ ദാവീ​ദി​നു ദേഷ്യം* വന്നു. ആ സ്ഥലം ഇന്നുവ​രെ​യും പേരെസ്‌-ഉസ്സ* എന്ന്‌ അറിയ​പ്പെ​ടു​ന്നു. 12  ദാവീദിന്‌ അന്നു സത്യ​ദൈ​വ​ത്തോ​ടു ഭയം തോന്നി. “ഞാൻ എങ്ങനെ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം എന്റെ അടുത്ത്‌ കൊണ്ടു​വ​രും” എന്നു ദാവീദ്‌ പറഞ്ഞു.+ 13  ആ പെട്ടകം ദാവീ​ദി​ന്റെ നഗരത്തിൽ താൻ താമസി​ച്ചി​രുന്ന സ്ഥലത്തേക്കു ദാവീദ്‌ കൊണ്ടു​വ​ന്നില്ല. ദാവീദ്‌ അതു ഗിത്ത്യ​നായ ഓബേദ്‌-ഏദോ​മി​ന്റെ വീട്ടി​ലേക്കു കൊണ്ടു​പോ​കാൻ ഏർപ്പാ​ടാ​ക്കി. 14  സത്യദൈവത്തിന്റെ പെട്ടകം മൂന്നു മാസം ഓബേദ്‌-ഏദോ​മി​ന്റെ വീട്ടിൽ ഇരുന്നു. യഹോവ ഓബേദ്‌-ഏദോ​മി​ന്റെ വീട്ടി​ലു​ള്ള​വ​രെ​യും അയാൾക്കുള്ള എല്ലാത്തി​നെ​യും അനു​ഗ്ര​ഹി​ച്ചു.+

അടിക്കുറിപ്പുകള്‍

അതായത്‌, ആയിരം പേരുടെ അധിപ​ന്മാർ.
അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.
അക്ഷ. “മേച്ചിൽപ്പു​റ​ങ്ങ​ളുള്ള നഗരങ്ങ​ളിൽ.”
അഥവാ “ഈജി​പ്‌തി​ലെ ശീഹോർ.”
അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം.”
മറ്റൊരു സാധ്യത “കെരൂ​ബു​ക​ളു​ടെ മധ്യേ.”
അഥവാ “വിഷമം.”
അർഥം: “ഉസ്സയ്‌ക്കു നേരെ​യുള്ള പൊട്ടി​ത്തെറി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം