ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 19:1-19

19  പിന്നീട്‌, അമ്മോ​ന്യ​രു​ടെ രാജാ​വായ നാഹാശ്‌ മരിച്ചു. അദ്ദേഹ​ത്തി​ന്റെ മകൻ അടുത്ത രാജാ​വാ​യി.+ 2  അപ്പോൾ ദാവീദ്‌ പറഞ്ഞു: “എന്നോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ച​യാ​ളാ​ണു നാഹാശ്‌. നാഹാ​ശി​ന്റെ മകനായ ഹാനൂ​നോ​ടു ഞാനും അചഞ്ചല​മായ സ്‌നേഹം കാണി​ക്കും.”+ അങ്ങനെ അപ്പന്റെ മരണത്തിൽ ദുഃഖി​ച്ചു​ക​ഴി​യുന്ന ഹാനൂനെ ആശ്വസി​പ്പി​ക്കാൻ ദാവീദ്‌ ദൂതന്മാ​രെ അയച്ചു. എന്നാൽ ദാവീ​ദി​ന്റെ ദാസന്മാർ അമ്മോന്യരുടെ+ ദേശത്ത്‌ എത്തിയ​പ്പോൾ 3  അമ്മോന്യരുടെ പ്രഭു​ക്ക​ന്മാർ ഹാനൂ​നോ​ടു പറഞ്ഞു: “അങ്ങയെ ആശ്വസി​പ്പി​ക്കാൻ ദാവീദ്‌ ആളുകളെ അയച്ചത്‌ അങ്ങയുടെ അപ്പനോ​ടുള്ള ആദരവ്‌ കാരണ​മാ​ണെ​ന്നാ​ണോ അങ്ങ്‌ കരുതു​ന്നത്‌? അവർ ചാരന്മാ​രാണ്‌. ദേശം ഒറ്റു​നോ​ക്കാ​നും അങ്ങയെ താഴെ ഇറക്കാ​നും ആണ്‌ അവർ വന്നിരി​ക്കു​ന്നത്‌.” 4  അപ്പോൾ ഹാനൂൻ ദാവീ​ദി​ന്റെ ദാസന്മാ​രെ പിടിച്ച്‌ ക്ഷൗരം ചെയ്യിച്ചു;+ അവരുടെ വസ്‌ത്രം അരയ്‌ക്കു​വെച്ച്‌ മുറി​ച്ചു​ക​ള​ഞ്ഞിട്ട്‌ അവരെ തിരി​ച്ച​യച്ചു. 5  അവർക്കു സഹി​ക്കേ​ണ്ടി​വന്ന ഈ വലിയ അപമാ​ന​ത്തെ​പ്പറ്റി അറിഞ്ഞ ഉടനെ ദാവീദ്‌ ചിലരെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. രാജാവ്‌ അവരോ​ടു പറഞ്ഞു: “താടി വളർന്ന്‌ പഴയപ​ടി​യാ​കു​ന്ന​തു​വരെ യരീഹൊയിൽ+ താമസി​ക്കുക. അതിനു ശേഷം മടങ്ങി​വ​ന്നാൽ മതി.” 6  ദാവീദിനു തങ്ങളോ​ടു വെറു​പ്പാ​യി എന്ന്‌ അമ്മോ​ന്യർക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ ഹാനൂ​നും അമ്മോ​ന്യ​രും കൂടി 1,000 താലന്തു* വെള്ളി കൊടു​ത്ത്‌ മെസൊപ്പൊത്താമ്യയിൽനിന്നും* അരാം-മാഖയിൽനി​ന്നും സോബ​യിൽനി​ന്നും രഥങ്ങ​ളെ​യും കുതി​ര​പ്പ​ട​യാ​ളി​ക​ളെ​യും കൂലി​ക്കെ​ടു​ത്തു.+ 7  അങ്ങനെ അവർ കൂലി​ക്കെ​ടുത്ത 32,000 രഥങ്ങളും മാഖയി​ലെ രാജാ​വും രാജാ​വി​ന്റെ ആളുക​ളും വന്ന്‌ മെദബയ്‌ക്കു+ മുന്നിൽ പാളയ​മ​ടി​ച്ചു. അമ്മോ​ന്യ​രും യുദ്ധം ചെയ്യാൻ അവരുടെ നഗരങ്ങ​ളിൽനിന്ന്‌ ഒരുമി​ച്ചു​കൂ​ടി. 8  ഇത്‌ അറിഞ്ഞ ദാവീദ്‌ യോവാബിനെയും+ വീര​യോ​ദ്ധാ​ക്കൾ ഉൾപ്പെടെ മുഴുവൻ സൈന്യ​ത്തെ​യും അയച്ചു.+ 9  അമ്മോന്യർ പുറത്ത്‌ വന്ന്‌ നഗരക​വാ​ട​ത്തിൽ അണിനി​രന്നു. അവരെ സഹായി​ക്കാൻ വന്ന രാജാ​ക്ക​ന്മാർ തുറസ്സായ ഒരു സ്ഥലത്ത്‌ നിലയു​റ​പ്പി​ച്ചു. 10  മുന്നിൽനിന്നും പിന്നിൽനി​ന്നും സൈന്യം പാഞ്ഞടു​ക്കു​ന്നതു കണ്ടപ്പോൾ യോവാ​ബ്‌ ഇസ്രാ​യേ​ലി​ലെ ഏറ്റവും മികച്ച ചില സൈനി​ക​സം​ഘ​ങ്ങളെ തിര​ഞ്ഞെ​ടുത്ത്‌ സിറി​യ​ക്കാർക്കെ​തി​രെ അണിനി​രത്തി.+ 11  ബാക്കിയുള്ളവരെ അമ്മോ​ന്യർക്കെ​തി​രെ അണിനി​ര​ത്താൻ യോവാ​ബ്‌ സഹോ​ദ​ര​നായ അബീശാ​യി​യെ ഏൽപ്പിച്ചു.+ 12  എന്നിട്ട്‌ പറഞ്ഞു: “എനിക്കു സിറിയക്കാരോടു+ പിടി​ച്ചു​നിൽക്കാൻ കഴിയാ​തെ വന്നാൽ നീ വന്ന്‌ എന്നെ രക്ഷിക്കണം. ഇനി അഥവാ, നിനക്ക്‌ അമ്മോ​ന്യ​രോ​ടു പിടി​ച്ചു​നിൽക്കാൻ കഴിയാ​തെ വരു​ന്നെ​ങ്കിൽ ഞാൻ നിന്നെ രക്ഷിക്കാം. 13  നമുക്കു ധൈര്യ​വും മനക്കരുത്തും+ ഉള്ളവരാ​യി നമ്മുടെ ജനത്തി​നും നമ്മുടെ ദൈവ​ത്തി​ന്റെ നഗരങ്ങൾക്കും വേണ്ടി പോരാ​ടാം. ബാക്കി ഉചിതം​പോ​ലെ യഹോവ ചെയ്യട്ടെ.” 14  അങ്ങനെ യോവാ​ബും കൂടെ​യു​ള്ള​വ​രും സിറി​യ​ക്കാ​രോ​ടു യുദ്ധം ചെയ്യാൻ മുന്നോ​ട്ടു നീങ്ങി. അവർ യോവാ​ബി​ന്റെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി.+ 15  സിറിയക്കാർ ഓടി​പ്പോ​യെന്നു കണ്ടപ്പോൾ യോവാ​ബി​ന്റെ സഹോ​ദ​ര​നായ അബീശാ​യി​യോ​ടു പോരാ​ടി​ക്കൊ​ണ്ടി​രുന്ന അമ്മോ​ന്യ​രും ഓടി നഗരത്തിൽ കയറി. യോവാ​ബ്‌ യരുശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​ന്നു. 16  ഇസ്രായേല്യരുടെ മുന്നിൽ തോ​റ്റെന്നു കണ്ടപ്പോൾ സിറി​യ​ക്കാർ ആളയച്ച്‌ യൂഫ്ര​ട്ടീസ്‌ നദിയു​ടെ സമീപപ്രദേശത്തുള്ള+ സിറി​യ​ക്കാ​രെ ഒന്നിച്ചു​കൂ​ട്ടി. ഹദദേ​സ​രി​ന്റെ സൈന്യാ​ധി​പ​നായ ശോഫ​ക്കി​ന്റെ നേതൃ​ത്വ​ത്തിൽ അവർ യുദ്ധത്തി​നു ചെന്നു.+ 17  ഈ വിവരം അറിഞ്ഞ ഉടൻ ദാവീദ്‌ ഇസ്രാ​യേ​ല്യ​രെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി യോർദാൻ കടന്ന്‌ അവർക്കെ​തി​രെ ചെന്നു. ദാവീദ്‌ സൈന്യ​ത്തെ സിറി​യ​ക്കാർക്കു നേരെ അണിനി​രത്തി. അവർ ദാവീ​ദി​നോ​ടു യുദ്ധം ചെയ്‌തു.+ 18  എന്നാൽ സിറി​യ​ക്കാർ ഇസ്രാ​യേ​ലി​ന്റെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി. ദാവീദ്‌ അവരുടെ 7,000 തേരാ​ളി​ക​ളെ​യും 40,000 കാലാ​ളു​ക​ളെ​യും കൊന്നു. സൈന്യാ​ധി​പ​നായ ശോഫ​ക്കി​നെ​യും കൊന്നു​ക​ളഞ്ഞു. 19  ഇസ്രായേലിനോടു തോറ്റു+ എന്നു മനസ്സി​ലായ ഉടനെ ഹദദേ​സെ​രി​ന്റെ ദാസന്മാർ ദാവീ​ദു​മാ​യി സമാധാ​ന​സന്ധി ചെയ്‌ത്‌ ദാവീ​ദി​നു കീഴ്‌പെ​ട്ടി​രു​ന്നു.+ അതിൽപ്പി​ന്നെ സിറി​യ​ക്കാർ അമ്മോ​ന്യ​രെ സഹായി​ച്ചി​ട്ടില്ല.

അടിക്കുറിപ്പുകള്‍

ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “അരാം-നഹരേ​യി​മിൽനി​ന്നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം