ദിനവൃത്താന്തം ഒന്നാം ഭാഗം 20:1-8
20 വർഷാരംഭത്തിൽ,* രാജാക്കന്മാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, യോവാബ്+ ഒരു സൈനികമുന്നേറ്റം നടത്തി അമ്മോന്യരുടെ ദേശം നശിപ്പിച്ചു. യോവാബ് രബ്ബയിലേക്കു+ ചെന്ന് ആ നഗരം ഉപരോധിച്ചു. ദാവീദ് പക്ഷേ യരുശലേമിൽത്തന്നെ കഴിഞ്ഞു.+ യോവാബ് രബ്ബയെ ആക്രമിച്ച് അതിനെ തകർത്തുകളഞ്ഞു.+
2 ദാവീദ് മൽക്കാമിന്റെ* കിരീടം അതിന്റെ തലയിൽനിന്ന് എടുത്തു. സ്വർണംകൊണ്ടുള്ള ആ കിരീടത്തിന്റെ തൂക്കം ഒരു താലന്തായിരുന്നു.* അതിൽ അമൂല്യരത്നങ്ങളും പതിച്ചിട്ടുണ്ടായിരുന്നു. ആ കിരീടം ദാവീദിന്റെ തലയിൽ വെച്ചു. നഗരത്തിൽനിന്ന് ദാവീദ് ധാരാളം വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു.+
3 ദാവീദ് ആ നഗരത്തിലുള്ളവരെയെല്ലാം കൊണ്ടുവന്ന് കല്ലുകൾ അറുക്കാനും മൂർച്ചയുള്ള ഇരുമ്പായുധങ്ങൾ, കോടാലികൾ എന്നിവകൊണ്ട് പണി ചെയ്യാനും നിയോഗിച്ചു.+ എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെതന്നെ ചെയ്തു. ഒടുവിൽ ദാവീദും സൈന്യവും യരുശലേമിലേക്കു മടങ്ങി.
4 അതിനു ശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം ഉണ്ടായി. അവിടെവെച്ച് ഹൂശത്യനായ സിബ്ബെഖായി+ രഫായീമ്യനായ+ സിപ്പായിയെ കൊന്നു. അങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി.
5 ഫെലിസ്ത്യരുമായി വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ യായീരിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിന്റെ+ സഹോദരൻ ലഹ്മിയെ കൊന്നു. ലഹ്മിയുടെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+
6 ഗത്തിൽവെച്ച്+ വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ+ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ കൈയിലും കാലിലും 6 വിരൽ വീതം ആകെ 24 വിരലുകളുണ്ടായിരുന്നു! അയാളും രഫായീമ്യനായിരുന്നു.+
7 അയാൾ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.+ ദാവീദിന്റെ സഹോദരനായ ശിമെയയുടെ+ മകൻ യോനാഥാൻ അയാളെ വെട്ടിക്കൊന്നു.
8 ഇവർ ഗത്തുകാരായ+ രഫായീമ്യരായിരുന്നു.+ ഇവരെ ദാവീദും ദാസന്മാരും കൊന്നുകളഞ്ഞു.