ശമുവേൽ ഒന്നാം ഭാഗം 4:1-22

4  അങ്ങനെ ശമു​വേ​ലി​ന്റെ വാക്കുകൾ ഇസ്രായേ​ലിൽ എല്ലായി​ട​ത്തും എത്തി. ഇസ്രാ​യേൽ ഫെലി​സ്‌ത്യർക്കെ​തി​രെ യുദ്ധത്തി​നു പുറ​പ്പെട്ടു. അവർ ഏബനേ​സ​രി​നു സമീപം പാളയ​മ​ടി​ച്ചു; ഫെലി​സ്‌ത്യ​രാ​കട്ടെ അഫേക്കി​ലും. 2  ഫെലിസ്‌ത്യർ ഇസ്രായേ​ലിന്‌ എതിരെ അണിനി​രന്നു. കനത്ത പോരാ​ട്ട​മു​ണ്ടാ​യി. പക്ഷേ, ഫെലി​സ്‌ത്യർ ഇസ്രായേ​ലി​നെ തോൽപ്പി​ച്ചു. അവർ 4,000 പുരു​ഷ​ന്മാ​രെ യുദ്ധഭൂ​മി​യിൽത്തന്നെ കൊന്നു​വീ​ഴ്‌ത്തി. 3  ജനം പാളയ​ത്തിൽ മടങ്ങിയെ​ത്തി​യപ്പോൾ ഇസ്രായേൽമൂപ്പന്മാർ* പറഞ്ഞു: “ഫെലി​സ്‌ത്യർ ഇന്നു നമ്മളെ തോൽപ്പി​ക്കാൻ യഹോവ അനുവ​ദി​ച്ചത്‌ എന്താണ്‌?*+ യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം നമുക്കു ശീലോ​യിൽനിന്ന്‌ ഇങ്ങോട്ടു കൊണ്ടു​വ​രാം.+ അങ്ങനെ, അതു നമ്മോടൊ​പ്പ​മി​രുന്ന്‌ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നമ്മളെ രക്ഷിക്കും.” 4  അതുകൊണ്ട്‌, ജനം പുരു​ഷ​ന്മാ​രെ ശീലോ​യിലേക്ക്‌ അയച്ചു. കെരൂ​ബു​കൾക്കു മീതെ+ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം അവർ അവി​ടെ​നിന്ന്‌ എടുത്തുകൊ​ണ്ടു​വന്നു. സത്യദൈ​വ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ട​ക​ത്തിന്റെ​കൂ​ടെ ഏലിയു​ടെ രണ്ടു പുത്ര​ന്മാർ, ഹൊഫ്‌നി​യും ഫിനെ​ഹാ​സും,+ ഉണ്ടായി​രു​ന്നു. 5  യഹോവയുടെ ഉടമ്പടിപ്പെ​ട്ടകം പാളയ​ത്തിലെ​ത്തിയ ഉടനെ ഇസ്രായേ​ല്യരെ​ല്ലാം ഭൂമി പ്രകമ്പ​നംകൊ​ള്ളുന്ന രീതി​യിൽ ഉച്ചത്തിൽ ആർപ്പിട്ടു. 6  ഫെലിസ്‌ത്യർ ഈ ആരവം കേട്ട​പ്പോൾ, “എബ്രാ​യ​രു​ടെ പാളയ​ത്തിൽ ഇത്ര വലിയ ആരവത്തി​നു കാരണം എന്താണ്‌” എന്നു പരസ്‌പരം ചോദി​ച്ചു. യഹോ​വ​യു​ടെ പെട്ടകം പാളയ​ത്തിലെ​ത്തിയെന്ന്‌ അവർക്കു മനസ്സി​ലാ​യി. 7  പേടിച്ചുപോയ ഫെലി​സ്‌ത്യർ, “ദൈവം പാളയ​ത്തിലെ​ത്തി​യി​ട്ടുണ്ട്‌!”+ എന്നു പറയു​ന്നു​ണ്ടാ​യി​രു​ന്നു. അവർ ഇങ്ങനെ​യും പറഞ്ഞു: “നമ്മൾ വലിയ കഷ്ടത്തി​ലാ​യി​രി​ക്കു​ന്നു. മുമ്പൊ​രി​ക്ക​ലും ഇങ്ങനെയൊ​രു കാര്യം നടന്നി​ട്ടി​ല്ല​ല്ലോ! 8  നമ്മുടെ കാര്യം വലിയ കഷ്ടംതന്നെ! മഹോ​ന്ന​ത​നായ ഈ ദൈവ​ത്തി​ന്റെ കൈയിൽനി​ന്ന്‌ ആരു നമ്മളെ രക്ഷിക്കും? ഈ ദൈവ​മാണ്‌ ഈജി​പ്‌തി​നെ വിജനഭൂമിയിൽവെച്ച്‌* പലവിധ പ്രഹര​ങ്ങ​ളാൽ സംഹരി​ച്ചത്‌.+ 9  ഫെലിസ്‌ത്യരേ, ധീരരാ​യി നിന്ന്‌ പൗരുഷം കാണിക്കൂ. അങ്ങനെയെ​ങ്കിൽ, എബ്രായർ നിങ്ങളെ സേവി​ച്ച​തുപോ​ലെ നിങ്ങൾക്ക്‌ അവരെ സേവിക്കേ​ണ്ടി​വ​രില്ല.+ ആണുങ്ങളെപ്പോ​ലെ പോരാ​ടൂ!” 10  അങ്ങനെ, ഫെലി​സ്‌ത്യർ പോരാ​ടി. ഇസ്രായേ​ല്യ​രോ പരാജ​യപ്പെട്ട്‌ അവരവ​രു​ടെ കൂടാ​ര​ങ്ങ​ളിലേക്ക്‌ ഓടിപ്പോ​യി.+ ഒരു മഹാസം​ഹാ​ര​മാ​യി​രു​ന്നു അവിടെ നടന്നത്‌. ഇസ്രായേ​ലി​ന്റെ പക്ഷത്തുള്ള 30,000 കാലാൾ വീണു. 11  മാത്രമല്ല, ഫെലി​സ്‌ത്യർ ദൈവ​ത്തി​ന്റെ പെട്ടകം പിടിച്ചെ​ടു​ക്കു​ക​യും ചെയ്‌തു. ഏലിയു​ടെ രണ്ടു പുത്ര​ന്മാർ, ഹൊഫ്‌നി​യും ഫിനെ​ഹാ​സും, മരിച്ചുപോ​യി.+ 12  യുദ്ധഭൂമിയിൽനിന്ന്‌ ഓടി​പ്പോന്ന ബന്യാ​മീ​ന്യ​നായ ഒരാൾ അന്നേ ദിവസം ശീലോ​യിലെത്തി. അയാൾ വസ്‌ത്രം കീറി തലയിൽ മണ്ണു വാരി​യി​ട്ടി​രു​ന്നു.+ 13  അയാൾ വരു​മ്പോൾ ഏലി വഴിയ​രികെ​യുള്ള ഇരിപ്പി​ട​ത്തിൽ ഉത്‌ക​ണ്‌ഠാ​കു​ല​നാ​യി നോക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. കാരണം, സത്യദൈ​വ​ത്തി​ന്റെ പെട്ടകത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ ഏലിക്കു ഹൃദയ​ത്തിൽ പേടി​യു​ണ്ടാ​യി​രു​ന്നു.+ ആ മനുഷ്യൻ വാർത്ത അറിയി​ക്കാൻ നഗരത്തിൽ ചെന്നു. വിവരം അറിഞ്ഞ ഉടനെ നഗരവാ​സി​കളെ​ല്ലാം നിലവി​ളി​ച്ചു​തു​ടങ്ങി. 14  ആ ശബ്ദം കേട്ട​പ്പോൾ ഏലി ചോദി​ച്ചു: “വലിയ ബഹളം കേൾക്കു​ന്നു​ണ്ട​ല്ലോ, എന്താ സംഭവി​ച്ചത്‌?” അയാൾത്തന്നെ ഓടി​ച്ചെന്ന്‌ ഏലി​യോ​ടും വാർത്ത അറിയി​ച്ചു. 15  (ഏലിക്ക്‌ 98 വയസ്സു​ണ്ടാ​യി​രു​ന്നു. ഏലി നേരെ നോക്കു​ന്നു​ണ്ടാ​യി​രുന്നെ​ങ്കി​ലും ഒന്നും കാണാൻ കഴിഞ്ഞി​രു​ന്നില്ല.)+ 16  അയാൾ ഏലി​യോ​ടു പറഞ്ഞു: “ഞാൻ യുദ്ധഭൂ​മി​യിൽനിന്ന്‌ വരുക​യാണ്‌. ഇന്നാണു ഞാൻ അവി​ടെ​നിന്ന്‌ ഓടിപ്പോ​ന്നത്‌.” അപ്പോൾ, ഏലി ചോദി​ച്ചു: “മകനേ, എന്തു സംഭവി​ച്ചു?” 17  അപ്പോൾ, അയാൾ പറഞ്ഞു: “ഇസ്രാ​യേൽ ഫെലി​സ്‌ത്യ​രു​ടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി.+ ജനത്തിൽ അനേകർ കൊല്ല​പ്പെട്ടു. അങ്ങയുടെ പുത്ര​ന്മാ​രായ ഹൊഫ്‌നി​യും ഫിനെ​ഹാ​സും അക്കൂട്ട​ത്തിൽ മരിച്ചു.+ സത്യദൈ​വ​ത്തി​ന്റെ പെട്ടകം ഫെലി​സ്‌ത്യർ പിടിച്ചെ​ടു​ത്തു.”+ 18  കവാടത്തിന്‌ അടുത്തുള്ള തന്റെ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ക​യാ​യി​രുന്ന ഏലി, സത്യദൈ​വ​ത്തി​ന്റെ പെട്ടകത്തെ​ക്കു​റിച്ച്‌ അയാൾ പറഞ്ഞ ഉടനെ ഇരിപ്പി​ട​ത്തിൽനിന്ന്‌ പുറ​കോ​ട്ടു മറിഞ്ഞു​വീണ്‌ കഴുത്ത്‌ ഒടിഞ്ഞ്‌ മരിച്ചു. കാരണം, ഏലി വൃദ്ധനും ശരീര​ഭാ​രം കൂടു​ത​ലുള്ള ആളും ആയിരു​ന്നു. ഏലി 40 വർഷം ഇസ്രായേ​ലി​നു ന്യായ​പാ​ലനം ചെയ്‌തു. 19  ഏലിയുടെ മരുമകൾ, ഫിനെ​ഹാ​സി​ന്റെ ഭാര്യ, ഗർഭി​ണി​യാ​യി​രു​ന്നു; അവൾക്കു പ്രസവം അടുത്തി​രു​ന്നു. സത്യദൈ​വ​ത്തി​ന്റെ പെട്ടകം പിടി​ക്കപ്പെട്ടെ​ന്നും അമ്മായി​യ​പ്പ​നും ഭർത്താ​വും മരി​ച്ചെ​ന്നും ഉള്ള വാർത്ത കേട്ട്‌ കുനി​ഞ്ഞ​തും അവൾക്കു പെട്ടെന്നു പ്രസവ​വേദന ഉണ്ടായി പ്രസവി​ച്ചു. 20  അവൾ മരണാ​സ​ന്ന​യാ​യപ്പോൾ, അടുത്ത്‌ നിന്നി​രുന്ന സ്‌ത്രീ​കൾ പറഞ്ഞു: “പേടി​ക്കേണ്ടാ, ഒരു ആൺകു​ഞ്ഞിനെ​യാ​ണു നീ പ്രസവി​ച്ചി​രി​ക്കു​ന്നത്‌.” അവൾ അതു ശ്രദ്ധി​ക്കു​ക​യോ മറുപടി പറയു​ക​യോ ചെയ്‌തില്ല. 21  പക്ഷേ അവൾ, “മഹത്ത്വം ഇസ്രായേ​ലിൽനിന്ന്‌ പ്രവാസത്തിലേക്കു* പോയ​ല്ലോ”+ എന്നു പറഞ്ഞ്‌ കുഞ്ഞിന്‌ ഈഖാബോദ്‌*+ എന്നു പേരിട്ടു. ഇതു പറഞ്ഞ​പ്പോൾ അവളുടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു സത്യദൈ​വ​ത്തി​ന്റെ പെട്ടകം പിടിച്ചെ​ടു​ത്ത​തും അമ്മായി​യ​പ്പ​നും ഭർത്താ​വി​നും സംഭവി​ച്ച​തും ആയിരു​ന്നു.+ 22  “സത്യദൈ​വ​ത്തി​ന്റെ പെട്ടകം അവർ പിടിച്ചെ​ടു​ത്ത​തുകൊണ്ട്‌ മഹത്ത്വം ഇസ്രായേ​ലിൽനിന്ന്‌ പ്രവാ​സ​ത്തിലേക്കു പോയി” എന്ന്‌ അവൾ പറഞ്ഞു.+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “മൂപ്പൻ” കാണുക.
അക്ഷ. “യഹോവ നമ്മെ തോൽപ്പി​ച്ചത്‌ എന്താണ്‌?”
മറ്റൊരു സാധ്യത “കെരൂ​ബു​കൾക്കു മധ്യേ.”
പദാവലി കാണുക.
പദാവലി കാണുക.
അർഥം: “മഹത്ത്വം എവിടെ?”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം