ശമുവേൽ രണ്ടാം ഭാഗം 13:1-39

13  ദാവീ​ദി​ന്റെ മകനായ അബ്‌ശാലോ​മി​നു താമാർ+ എന്നു പേരുള്ള സുന്ദരി​യായ ഒരു സഹോ​ദ​രി​യു​ണ്ടാ​യി​രു​ന്നു. ദാവീ​ദി​ന്റെ മകനായ അമ്‌നോനു+ താമാ​റിനോ​ടു പ്രേമം തോന്നി. 2  തന്റെ സഹോ​ദ​രി​യായ താമാർ കന്യക​യാ​യി​രു​ന്ന​തുകൊ​ണ്ടും താമാ​റിനോട്‌ എന്തെങ്കി​ലും ചെയ്യാൻ വഴി​യൊ​ന്നും കാണാ​തി​രു​ന്ന​തുകൊ​ണ്ടും അമ്‌നോൻ ആകെ വിഷമ​ത്തി​ലാ​യി. അങ്ങനെ താമാർ കാരണം അയാൾ ഒരു രോഗി​യാ​യി. 3  അമ്‌നോന്‌ യഹോനാദാബ്‌+ എന്നു പേരുള്ള ഒരു കൂട്ടു​കാ​ര​നു​ണ്ടാ​യി​രു​ന്നു. ദാവീ​ദി​ന്റെ സഹോ​ദ​ര​നായ ശിമയയുടെ+ മകനാ​യി​രു​ന്നു യഹോ​നാ​ദാബ്‌. അയാൾ വലിയ തന്ത്രശാ​ലി​യാ​യി​രു​ന്നു. 4  അയാൾ അമ്‌നോനോ​ടു പറഞ്ഞു: “കുമാരാ, താൻ എന്താണ്‌ എന്നും ഇങ്ങനെ നിരാ​ശ​നാ​യി​രി​ക്കു​ന്നത്‌? കാര്യം എന്താ​ണെന്ന്‌ എന്നോടു പറഞ്ഞു​കൂ​ടേ?” അപ്പോൾ അമ്‌നോൻ, “ഞാൻ എന്റെ സഹോ​ദ​ര​നായ അബ്‌ശാലോ​മി​ന്റെ സഹോദരി+ താമാ​റി​നെ പ്രേമി​ക്കു​ന്നു” എന്നു പറഞ്ഞു. 5  അപ്പോൾ, യഹോ​നാ​ദാബ്‌ പറഞ്ഞു: “താൻ രോഗം നടിച്ച്‌ കിടക്ക്‌. എന്നിട്ട്‌, അപ്പൻ കാണാൻ വരു​മ്പോൾ ഇങ്ങനെ പറയണം: ‘എനിക്കു ഭക്ഷണം തരാൻ എന്റെ സഹോ​ദരി താമാ​റി​നെ ഇങ്ങോട്ട്‌ അയയ്‌ക്കാ​മോ? രോഗി​കൾക്കു കൊടു​ക്കാ​റുള്ള ഭക്ഷണം* താമാർ എന്റെ മുന്നിൽവെച്ച്‌ തയ്യാറാ​ക്കുന്നെ​ങ്കിൽ ഞാൻ അത്‌ അവളുടെ കൈയിൽനി​ന്ന്‌ വാങ്ങി കഴിക്കാം.’” 6  അങ്ങനെ, അമ്‌നോൻ രോഗം നടിച്ച്‌ കിടന്നു. രാജാവ്‌ കാണാൻ വന്നപ്പോൾ അമ്‌നോൻ പറഞ്ഞു: “എന്റെ സഹോ​ദരി താമാർ ഇവിടെ വന്ന്‌ എന്റെ മുന്നിൽവെച്ച്‌ ഹൃദയ​ത്തി​ന്റെ ആകൃതി​യി​ലുള്ള രണ്ട്‌ അട ചുട്ടു​ത​രാൻ പറയാ​മോ? എനിക്കു താമാ​റി​ന്റെ കൈയിൽനി​ന്ന്‌ ഭക്ഷണം കഴിക്കണം.” 7  ഉടനെ ദാവീദ്‌, താമാ​റി​ന്റെ വീട്ടി​ലേക്ക്‌ ഒരു സന്ദേശം കൊടു​ത്ത​യച്ചു: “നിന്റെ ആങ്ങളയായ അമ്‌നോ​ന്റെ വീട്ടിൽ ചെന്ന്‌ അവനു ഭക്ഷണം തയ്യാറാ​ക്കിക്കൊ​ടു​ക്കാ​മോ?” 8  അങ്ങനെ, താമാർ സഹോ​ദ​ര​നായ അമ്‌നോ​ന്റെ വീട്ടിൽ ചെന്നു. അമ്‌നോൻ അവിടെ കിടക്കു​ക​യാ​യി​രു​ന്നു. താമാർ മാവ്‌ എടുത്ത്‌ കുഴച്ച്‌ അമ്‌നോ​ന്റെ കൺമു​ന്നിൽവെച്ച്‌ അടകളു​ണ്ടാ​ക്കി. 9  എന്നിട്ട്‌, ചട്ടിയിൽനി​ന്ന്‌ അത്‌ എടുത്ത്‌ അമ്‌നോ​ന്റെ മുന്നിൽ വെച്ചു. പക്ഷേ, കഴിക്കാൻ വിസമ്മ​തിച്ച അമ്‌നോൻ ഇങ്ങനെ പറഞ്ഞു: “എല്ലാവരോ​ടും പുറത്ത്‌ പോകാൻ പറയുക!” അങ്ങനെ, എല്ലാവ​രും അവി​ടെ​നിന്ന്‌ പോയി. 10  അപ്പോൾ, അമ്‌നോൻ താമാ​റിനോട്‌, “നീ ഭക്ഷണം കിടപ്പ​റ​യിലേക്കു കൊണ്ടു​വരൂ. നിന്റെ കൈയിൽനി​ന്ന്‌ ഞാൻ അതു കഴിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ താമാർ, താൻ ഉണ്ടാക്കിയ അടകളു​മാ​യി സഹോ​ദ​ര​നായ അമ്‌നോ​ന്റെ കിടപ്പ​റ​യിലേക്കു ചെന്നു. 11  അതു കൊടു​ക്കാൻ താമാർ അടു​ത്തേക്കു ചെന്ന​പ്പോൾ അമ്‌നോൻ അവളെ കടന്നു​പി​ടിച്ച്‌, “പെങ്ങളേ, വന്ന്‌ എന്റെകൂ​ടെ കിടക്കൂ” എന്നു പറഞ്ഞു. 12  പക്ഷേ, താമാർ അമ്‌നോനോ​ടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാ​നി​ക്ക​രു​തേ. ഇങ്ങനെയൊ​രു സംഗതി ഇസ്രായേ​ലിൽ നടപ്പു​ള്ള​ത​ല്ല​ല്ലോ.+ നിന്ദ്യ​മായ ഈ കാര്യം ചെയ്യരു​തേ!+ 13  ഈ നാണ​ക്കേടു സഹിച്ച്‌ ഞാൻ എങ്ങനെ ജീവി​ക്കും? അങ്ങയെ ആകട്ടെ ഇസ്രായേ​ലി​ലെ നിന്ദ്യ​ന്മാ​രിൽ ഒരുവ​നാ​യി കണക്കാ​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌, ദയവുചെ​യ്‌ത്‌ രാജാ​വിനോ​ടു സംസാ​രി​ച്ചാ​ലും. രാജാവ്‌ എന്നെ അങ്ങയ്‌ക്കു തരാതി​രി​ക്കില്ല.” 14  പക്ഷേ, താമാർ പറഞ്ഞ​തൊ​ന്നും അയാൾ ചെവിക്കൊ​ണ്ടില്ല. താമാ​റി​നെ കീഴ്‌പെ​ടു​ത്തിയ അയാൾ ബലാത്സം​ഗം ചെയ്‌ത്‌ താമാ​റി​നു മാനഹാ​നി വരുത്തി. 15  പക്ഷേ, പെട്ടെ​ന്നു​തന്നെ അമ്‌നോ​നു താമാ​റിനോട്‌ അങ്ങേയറ്റം വെറു​പ്പാ​യി. താമാ​റിനോ​ടു തോന്നിയ ആ വെറുപ്പ്‌ താമാ​റിനോ​ടു​ണ്ടാ​യി​രുന്ന പ്രേമത്തെ​ക്കാൾ വളരെ തീവ്ര​മാ​യി​രു​ന്നു. അമ്‌നോൻ താമാ​റിനോട്‌, “എഴു​ന്നേറ്റ്‌ പോകൂ!” എന്നു പറഞ്ഞു. 16  അപ്പോൾ, താമാർ അയാ​ളോ​ടു പറഞ്ഞു: “എന്റെ ആങ്ങളേ, അങ്ങനെ പറയരു​തേ! ഇപ്പോൾ എന്നോടു ചെയ്‌ത ദോഷത്തെ​ക്കാൾ മോശ​മല്ലേ എന്നെ ഇനി പറഞ്ഞു​വി​ടു​ന്നത്‌?” പക്ഷേ, താമാർ പറഞ്ഞ​തൊ​ന്നും അമ്‌നോൻ ചെവിക്കൊ​ണ്ടില്ല. 17  അയാൾ പരിചാ​ര​ക​നായ യുവാ​വി​നെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇവളെ എന്റെ മുന്നിൽനി​ന്ന്‌ കൊണ്ടുപോ​കൂ. ഇവളെ പുറത്താ​ക്കി വാതിൽ അടയ്‌ക്ക്‌!” 18  (കന്യക​മാ​രായ രാജകു​മാ​രി​മാർ അണിയുന്ന പ്രത്യേകതരം* നീളൻ കുപ്പാ​യ​മാ​ണു താമാർ ധരിച്ചി​രു​ന്നത്‌.) അയാളു​ടെ പരിചാ​രകൻ താമാ​റി​നെ പുറത്തി​റക്കി വാതിൽ അടച്ചു. 19  അപ്പോൾ താമാർ തലയിൽ ചാരം വാരി​യിട്ട്‌,+ അണിഞ്ഞി​രുന്ന മേന്മ​യേ​റിയ നീളൻ കുപ്പായം വലിച്ചു​കീ​റി, കൈകൾ തലയിൽ വെച്ച്‌ നിലവി​ളി​ച്ചുകൊണ്ട്‌ നടന്നു​നീ​ങ്ങി. 20  ഇത്‌ അറിഞ്ഞ സഹോ​ദ​ര​നായ അബ്‌ശാലോം+ താമാ​റിനോ​ടു ചോദി​ച്ചു: “നിന്റെ സഹോ​ദരൻ അമ്‌നോ​നാ​ണോ നിന്നോ​ട്‌ ഇതു ചെയ്‌തത്‌? എന്റെ പെങ്ങളേ, തത്‌കാ​ലം നീ മിണ്ടാ​തി​രി​ക്കുക. അമ്‌നോൻ നിന്റെ സഹോ​ദ​ര​നല്ലേ?+ നീ ഇതൊ​ന്നും മനസ്സിൽ വെച്ചുകൊ​ണ്ടി​രി​ക്ക​രുത്‌.” തുടർന്ന്‌ താമാർ, ആരുമാ​യും സമ്പർക്ക​മി​ല്ലാ​തെ സഹോ​ദ​ര​നായ അബ്‌ശാലോ​മി​ന്റെ വീട്ടിൽ താമസി​ച്ചു. 21  ഇതെക്കുറിച്ചെല്ലാം കേട്ട ദാവീദ്‌ രാജാ​വി​നു കോപം അടക്കാ​നാ​യില്ല.+ പക്ഷേ, മകനായ അമ്‌നോ​നെ വേദനി​പ്പി​ക്കാൻ രാജാ​വി​നു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. കാരണം, മൂത്ത മകനാ​യ​തുകൊണ്ട്‌ ദാവീ​ദിന്‌ അമ്‌നോനോ​ടു വലിയ സ്‌നേ​ഹ​മാ​യി​രു​ന്നു. 22  അബ്‌ശാലോം അമ്‌നോനോ​ടു ഗുണമാ​കട്ടെ ദോഷ​മാ​കട്ടെ ഒന്നും പറഞ്ഞില്ല. കാരണം, സ്വന്തം സഹോ​ദ​രി​യായ താമാറിനെ+ അപമാ​നിച്ച അമ്‌നോ​നോ​ട്‌ അബ്‌ശാലോ​മി​നു വെറു​പ്പാ​യി​രു​ന്നു.+ 23  അങ്ങനെ, രണ്ടു വർഷം കടന്നുപോ​യി. എഫ്രയീമിന്‌+ അടുത്തുള്ള ബാൽഹാസോ​രിൽവെച്ച്‌ അബ്‌ശാലോ​മി​ന്റെ ആളുകൾ ആടുക​ളു​ടെ രോമം കത്രി​ക്കുന്ന സമയം. അബ്‌ശാ​ലോം എല്ലാ രാജകുമാരന്മാരെയും+ അവി​ടേക്കു ക്ഷണിച്ചു. 24  രാജാവിന്റെ അടുത്ത്‌ വന്ന്‌ അബ്‌ശാ​ലോം പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ ആടുക​ളു​ടെ രോമം കത്രി​ക്കു​ന്നുണ്ട്‌. രാജാ​വും ദാസന്മാ​രും എന്റെകൂ​ടെ വരാമോ?” 25  പക്ഷേ, രാജാവ്‌ അബ്‌ശാലോ​മിനോ​ടു പറഞ്ഞു: “എന്റെ മകനേ, അതു വേണ്ടാ. എല്ലാവ​രും​കൂ​ടെ വന്നാൽ നിനക്ക്‌ അതൊരു ഭാരമാ​കും.” എത്ര നിർബ​ന്ധി​ച്ചി​ട്ടും രാജാവ്‌ ചെല്ലാ​മെന്നു സമ്മതി​ച്ചില്ല. പക്ഷേ, രാജാവ്‌ അബ്‌ശാലോ​മി​നെ അനു​ഗ്ര​ഹി​ച്ചു. 26  അപ്പോൾ, അബ്‌ശാ​ലോം പറഞ്ഞു: “അങ്ങ്‌ വരുന്നില്ലെ​ങ്കിൽ ദയവായി എന്റെ സഹോ​ദ​ര​നായ അമ്‌നോ​നെ ഞങ്ങളുടെ​കൂ​ടെ അയയ്‌ക്കണേ.”+ അപ്പോൾ രാജാവ്‌, “അമ്‌നോൻ എന്തിനു നിന്നോടൊ​പ്പം പോരണം” എന്നു ചോദി​ച്ചു. 27  പക്ഷേ, അബ്‌ശാ​ലോം നിർബ​ന്ധി​ച്ചപ്പോൾ രാജാവ്‌ അമ്‌നോനെ​യും മറ്റെല്ലാ രാജകു​മാ​ര​ന്മാരെ​യും അബ്‌ശാലോ​മിന്റെ​കൂ​ടെ അയച്ചു. 28  തുടർന്ന്‌, അബ്‌ശാ​ലോം പരിചാ​ര​ക​ന്മാരോട്‌ ഇങ്ങനെ ആജ്ഞാപി​ച്ചു: “ഒരുങ്ങി​യി​രി​ക്കുക. വീഞ്ഞു കുടിച്ച്‌ അമ്‌നോ​ന്റെ ഹൃദയം ആനന്ദല​ഹ​രി​യി​ലാ​കുമ്പോൾ ഞാൻ നിങ്ങ​ളോട്‌, ‘അമ്‌നോ​നെ കൊല്ലുക!’ എന്നു പറയും. ഉടനെ നിങ്ങൾ അവനെ കൊല്ലണം. ഒന്നും പേടി​ക്കേണ്ടാ. ഞാനല്ലേ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്നത്‌? നല്ല മനക്കരു​ത്തും ധൈര്യ​വും ഉള്ളവരാ​യി​രി​ക്കുക.” 29  അബ്‌ശാലോം കല്‌പി​ച്ച​തുപോലെ​തന്നെ പരിചാ​ര​ക​ന്മാർ അമ്‌നോനോ​ടു ചെയ്‌തു. അപ്പോൾ, മറ്റു രാജകു​മാ​ര​ന്മാരെ​ല്ലാം എഴു​ന്നേറ്റ്‌ അവരവ​രു​ടെ കോവർക​ഴു​ത​പ്പു​റത്ത്‌ കയറി പാഞ്ഞുപോ​യി. 30  അവർ വഴിയി​ലാ​യി​രി​ക്കുമ്പോൾത്തന്നെ, “അബ്‌ശാ​ലോം എല്ലാ രാജകു​മാ​ര​ന്മാരെ​യും കൊന്നു​ക​ളഞ്ഞു, ഒരാൾപ്പോ​ലും രക്ഷപ്പെ​ട്ടില്ല” എന്നൊരു വാർത്ത ദാവീ​ദി​ന്റെ ചെവി​യിൽ എത്തി. 31  അപ്പോൾ, രാജാവ്‌ എഴു​ന്നേറ്റ്‌ വസ്‌ത്രം കീറി നിലത്ത്‌ കിടന്നു. രാജാ​വി​ന്റെ എല്ലാ ദാസന്മാ​രും അവരുടെ വസ്‌ത്രം വലിച്ചു​കീ​റി അടുത്തു​തന്നെ നിന്നു. 32  പക്ഷേ, ദാവീ​ദി​ന്റെ സഹോ​ദ​ര​നായ ശിമയയുടെ+ മകൻ യഹോനാദാബ്‌+ പറഞ്ഞു: “അവർ രാജകു​മാ​ര​ന്മാ​രെ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞെന്ന്‌ എന്റെ യജമാനൻ വിചാ​രി​ക്ക​രു​തേ. അമ്‌നോൻ മാത്രമേ മരിച്ചി​ട്ടു​ള്ളൂ.+ അബ്‌ശാലോ​മി​ന്റെ ആജ്ഞയനു​സ​രി​ച്ചാണ്‌ അവർ ഇതു ചെയ്‌തത്‌. സഹോദരിയായ+ താമാറിനെ+ അമ്‌നോൻ അപമാ​നിച്ച അന്നുതന്നെ അബ്‌ശാ​ലോം ഇക്കാര്യം തീരു​മാ​നി​ച്ചു​റ​ച്ച​താണ്‌.+ 33  അതുകൊണ്ട്‌, ‘രാജകു​മാ​ര​ന്മാർ എല്ലാവ​രും മരിച്ചു’ എന്ന വാർത്ത എന്റെ യജമാ​ന​നായ രാജാവ്‌ വിശ്വ​സി​ക്ക​രു​തേ.* അമ്‌നോൻ മാത്രമേ മരിച്ചി​ട്ടു​ള്ളൂ.” 34  ഇതിനിടെ, അബ്‌ശാ​ലോം ഓടിപ്പോ​യി.+ പിന്നീട്‌, കാവൽക്കാ​രൻ കണ്ണ്‌ ഉയർത്തി നോക്കി​യപ്പോൾ പുറകി​ലുള്ള മലയുടെ സമീപത്തെ വഴിയി​ലൂ​ടെ ധാരാളം പേർ വരുന്നതു കണ്ടു. 35  അപ്പോൾ, യഹോനാദാബ്‌+ രാജാ​വിനോ​ടു പറഞ്ഞു: “കണ്ടോ, രാജകു​മാ​ര​ന്മാർ മടങ്ങിയെ​ത്തി​യി​രി​ക്കു​ന്നു. അങ്ങയുടെ ഈ ദാസൻ പറഞ്ഞതു സത്യമാ​യി​രുന്നെന്ന്‌ ഉറപ്പാ​യി​ല്ലേ?” 36  യഹോനാദാബ്‌ അതു പറഞ്ഞു​തീർന്നപ്പോഴേ​ക്കും രാജകു​മാ​ര​ന്മാർ പൊട്ടി​ക്ക​ര​ഞ്ഞുകൊണ്ട്‌ അകത്ത്‌ വന്നു. രാജാ​വും എല്ലാ ഭൃത്യ​ന്മാ​രും അതിദുഃ​ഖത്തോ​ടെ കരഞ്ഞു. 37  പക്ഷേ, അബ്‌ശാ​ലോം ഗശൂർ രാജാ​വായ അമ്മീഹൂ​ദി​ന്റെ മകൻ തൽമായിയുടെ+ അടു​ത്തേക്ക്‌ ഓടിപ്പോ​യി. ദാവീദ്‌ ദിവസ​ങ്ങളോ​ളം മകനെ ഓർത്ത്‌ ദുഃഖി​ച്ചു. 38  ഗശൂരിലേക്ക്‌+ ഓടി​പ്പോയ അബ്‌ശാ​ലോം അവിടെ മൂന്നു വർഷം താമസി​ച്ചു. 39  ഒടുവിൽ, ദാവീദ്‌ രാജാ​വിന്‌ അബ്‌ശാലോ​മി​നെ ചെന്ന്‌ കാണണ​മെന്ന്‌ അതിയായ ആഗ്രഹം തോന്നി. കാരണം, അതി​നോ​ടകം അമ്‌നോ​ന്റെ വേർപാ​ടു​മാ​യി രാജാവ്‌ പൊരു​ത്തപ്പെ​ട്ടു​ക​ഴി​ഞ്ഞി​രു​ന്നു.*

അടിക്കുറിപ്പുകള്‍

അഥവാ “സാന്ത്വ​ന​ത്തി​ന്റെ അപ്പം.”
അഥവാ “അലങ്കാ​ര​പ്പ​ണി​യുള്ള.”
അക്ഷ. “ഹൃദയ​ത്തി​ലേക്ക്‌ എടുക്ക​രു​തേ.”
അഥവാ “വേർപാ​ടി​ന്റെ സങ്കടം ശമിച്ചി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം