ചോദ്യം 1
ദൈവം ആരാണ്?
“യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”
“യഹോവ ദൈവമെന്ന് അറിയുവിൻ. ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.”
“യഹോവ! അതാണ് എന്റെ പേര്; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല; എനിക്കു ലഭിക്കേണ്ട സ്തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.”
“യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”
“ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്.”
“കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കുക. ഇവയെയെല്ലാം സൃഷ്ടിച്ചത് ആരാണ്? അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ നയിക്കുന്നവൻതന്നെ! ദൈവം അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു. ദൈവത്തിന്റെ അപാരമായ ഊർജവും ഭയഗംഭീരമായ ശക്തിയും കാരണം, അവയിൽ ഒന്നുപോലും കാണാതാകുന്നില്ല.”