ചോദ്യം 6
മിശിഹയെക്കുറിച്ച് ബൈബിൾ എന്താണു മുൻകൂട്ടിപ്പറഞ്ഞത്?
പ്രവചനം
“ബേത്ത്ലെഹെം എഫ്രാത്തേ, . . . എനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.”
നിവൃത്തി
“യഹൂദ്യയിലെ ബേത്ത്ലെഹെമിലായിരുന്നു യേശുവിന്റെ ജനനം. ഹെരോദ് രാജാവാണ് അപ്പോൾ അവിടം ഭരിച്ചിരുന്നത്. യേശു ജനിച്ചശേഷം ഒരിക്കൽ കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി.”
പ്രവചനം
“എന്റെ വസ്‌ത്രം അവർ വീതിച്ചെടുക്കുന്നു. എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു.”
നിവൃത്തി
‘യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം പടയാളികൾ യേശുവിന്റെ പുറങ്കുപ്പായം നാലായി വീതിച്ച് ഓരോരുത്തരും ഓരോ കഷണം എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമുതൽ അടിവരെ തുന്നലില്ലാതെ നെയ്തെടുത്തതായിരുന്നു. അതുകൊണ്ട് അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത് ആർക്കു കിട്ടുമെന്നു നമുക്കു നറുക്കിട്ട് തീരുമാനിക്കാം.”’
പ്രവചനം
“ദൈവം അവന്റെ അസ്ഥികളെല്ലാം കാക്കുന്നു; അവയിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല.”
നിവൃത്തി
“എന്നാൽ യേശുവിന്റെ അടുത്ത് വന്നപ്പോൾ മരിച്ചെന്നു കണ്ടിട്ട് കാലുകൾ ഒടിച്ചില്ല.”
പ്രവചനം
“നമ്മുടെ ലംഘനങ്ങൾ നിമിത്തം അവനു കുത്തേൽക്കേണ്ടിവന്നു.”
നിവൃത്തി
“പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് യേശുവിന്റെ വിലാപ്പുറത്ത് കുത്തി. ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു.”
പ്രവചനം
“അവർ എനിക്കു കൂലിയായി 30 വെള്ളിനാണയം തന്നു.”
നിവൃത്തി
‘പിന്നെ പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ് ഈസ്കര്യോത്ത് മുഖ്യപുരോഹിതന്മാരുടെ അടുത്ത് ചെന്ന്, “യേശുവിനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ് തരാമെന്ന് അവർ യൂദാസുമായി പറഞ്ഞൊത്തു.’