4 നമ്മൾ ദുരിതം അനുഭവിക്കേണ്ടവരാണോ?
സത്യം അറിയേണ്ടതിന്റെ കാരണം
ഈ ചോദ്യത്തിനുള്ള ഉത്തരം അറിയുന്നതു ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറ്റും.
ചിന്തിക്കാനായി
ഇത്ര മനോഹരമായി ഭൂമിയെ സൃഷ്ടിച്ച ദൈവം നമുക്ക് ഇത്രമാത്രം ദുരിതങ്ങൾ തരുമെന്നു തോന്നുന്നുണ്ടോ?
ദുരിതങ്ങൾ കാണുമ്പോൾ ദൈവഭക്തിയില്ലാത്ത ആളുകൾ ദൈവത്തിനു മനുഷ്യരെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്ന് വിചാരിക്കുന്നു. അവർ പറയുന്നത്, (1) ദൈവത്തിനു ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള ശക്തിയില്ല, (2) ഇതൊന്നും അവസാനിപ്പിക്കാൻ ദൈവത്തിന് ആഗ്രഹമില്ല, (3) ദൈവം ഇല്ല എന്നൊക്കെയാണ്.
ശരിക്കും ഇതൊക്കെയാണോ ദുരിതങ്ങൾക്കു പിന്നിലെ കാരണങ്ങൾ?
കൂടുതൽ അറിയാൻ
jw.org വെബ്സൈറ്റിലെ ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? എന്ന വീഡിയോ കാണുക.
ബൈബിൾ പറയുന്നത്
ദുരിതം അനുഭവിക്കാനല്ല ദൈവം നമ്മളെ സൃഷ്ടിച്ചത്.
നമ്മൾ ജീവിതം ആസ്വദിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
“സ്വന്തം ജീവിതകാലത്ത് ആനന്ദിക്കുന്നതിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിലും മെച്ചമായി ആർക്കും ഒന്നുമില്ല. മാത്രമല്ല, ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.”—സഭാപ്രസംഗകൻ 3:12, 13.
ആദ്യമനുഷ്യർക്കു ദൈവം നല്ലൊരു തുടക്കം കൊടുത്തു.
അവരോ അവരുടെ പിൻതലമുറക്കാരോ ദുരിതം അനുഭവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല.
“ദൈവം ഇങ്ങനെ കല്പിച്ചു: ‘നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുക.’”—ഉൽപത്തി 1:28.
ആദ്യമനുഷ്യർ ദൈവത്തെ ധിക്കരിക്കാൻ തീരുമാനിച്ചു.
അതുകൊണ്ട് അവർക്കും പിൻതലമുറക്കാർക്കും ദുരിതങ്ങളുണ്ടായി.
“ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമർ 5:12. *
ദൈവത്തിന്റെ മാർഗനിർദേശം കൂടാതെ മനുഷ്യർക്കു ജീവിക്കാനാകില്ല.
മനുഷ്യർക്കു വെള്ളത്തിനടിയിൽ ജീവിക്കാൻ കഴിയാത്തതുപോലെ ദൈവത്തിന്റെ നിർദേശമില്ലാതെ ജീവിക്കാനും പറ്റില്ല. കാരണം അങ്ങനെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.
“സ്വന്തം കാലടികളുടെ നിയന്ത്രണംപോലും (മനുഷ്യനുള്ളതല്ലല്ലോ.)”—യിരെമ്യ 10:23.
നമ്മൾ ദുരിതം അനുഭവിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല.
നമ്മൾ കഴിയുന്നത്ര പ്രശ്നങ്ങൾ ഒഴിവാക്കി ജീവിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്.
‘നീ എന്റെ കല്പനകൾ അനുസരിച്ചാൽ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെ ആയിത്തീരും.’—യശയ്യ 48:18.
^ ഖ. 17 ബൈബിളിൽ “പാപം” എന്ന പദം മോശമായ എന്തെങ്കിലുമൊരു പ്രവൃത്തിയെ കുറിക്കാൻ മാത്രമല്ല എല്ലാ മനുഷ്യർക്കും പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപാവസ്ഥയെ കുറിക്കാനും ഉപയോഗിക്കുന്നു.