വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബി​ളി​ന്റെ വീക്ഷണം

വിശ്വാ​സം

വിശ്വാ​സം

മതഭക്തരാണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും പലയാ​ളു​കൾക്കും “വിശ്വാ​സം” എന്ന വാക്കിന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ അറിയില്ല. എന്താണു വിശ്വാ​സം, അത്‌ അറി​യേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

എന്താണു വിശ്വാ​സം?

ചിലർ പറയു​ന്നത്‌:

വിശ്വാ​സ​മുള്ള ഒരു വ്യക്തി വ്യക്തമായ തെളി​വു​ക​ളൊ​ന്നും കൂടാ​തെ​യാണ്‌ ആ വിശ്വാ​സം സ്വീക​രി​ക്കു​ന്ന​തെ​ന്നാ​ണു പലരു​ടെ​യും ധാരണ. ഉദാഹ​ര​ണ​ത്തിന്‌, മതഭക്ത​നായ ഒരാൾ, “എനിക്കു ദൈവ​ത്തിൽ വിശ്വാ​സ​മുണ്ട്‌” എന്നു പറയു​ന്നെന്നു കരുതുക. പക്ഷേ “എന്തു​കൊ​ണ്ടാണ്‌ അതു വിശ്വ​സി​ക്കു​ന്നത്‌” എന്നു ചോദി​ച്ചാൽ അദ്ദേഹം പറയു​ന്നത്‌, “എന്നെ അങ്ങനെ​യാ​ണു വളർത്തി​യത്‌” എന്നോ “അതാണ്‌ എല്ലാവ​രും എന്നെ പഠിപ്പി​ച്ചത്‌” എന്നോ ആയിരി​ക്കാം. ഇങ്ങനെ​യുള്ള ഒരാളെ ആരൊ​ക്കെ​യോ കബളി​പ്പി​ച്ച​താ​ണെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശ​യി​ക്കാ​നില്ല.

ബൈബിൾ പറയു​ന്നത്‌:

“വിശ്വാ​സം എന്നതോ പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ സംഭവി​ക്കു​മെന്ന ഉറച്ച​ബോ​ധ്യ​വും കാണ​പ്പെ​ടാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള, തെളി​വി​ല​ധി​ഷ്‌ഠി​ത​മായ നിശ്ചയ​വു​മാ​കു​ന്നു.” (എബ്രായർ 11:1) ഒരാളു​ടെ ബോധ്യം ഉറച്ചതാ​ക​ണ​മെ​ങ്കിൽ ആ ഉറപ്പ്‌ ഉണ്ടാകാൻവേണ്ട ശക്തമായ കാരണങ്ങൾ അയാൾക്കു കിട്ടണം. വാസ്‌ത​വ​ത്തിൽ “ഉറച്ച​ബോ​ധ്യം” എന്നതിന്റെ മൂലഭാ​ഷാ​പ​ദ​ത്തി​നു മനസ്സിലെ വെറു​മൊ​രു തോന്ന​ലി​നെ​ക്കാ​ളും ആഗ്രഹ​ത്തെ​ക്കാ​ളും കൂടുതൽ അർഥവ്യാ​പ്‌തി​യുണ്ട്‌. അതു​കൊണ്ട്‌ വിശ്വാ​സം എന്നു പറയു​ന്നതു തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള ശക്തമായ ബോധ്യ​മാണ്‌.

“ലോക​സൃ​ഷ്ടി​മു​തൽ അവന്റെ (ദൈവ​ത്തി​ന്റെ) അദൃശ്യ​ഗു​ണ​ങ്ങ​ളായ നിത്യ​ശ​ക്തി​യും ദൈവ​ത്ത്വ​വും അവന്റെ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കണ്ടു ഗ്രഹി​ക്കാൻ സാധി​ക്കു​മാറ്‌ വെളി​വാ​യി​രി​ക്കു​ന്നു.”റോമർ 1:20.

വിശ്വാ​സം നേടാൻ പരി​ശ്ര​മി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബിൾ പറയു​ന്നത്‌:

“വിശ്വാ​സം കൂടാതെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​വില്ല. ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മു​ണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക്‌ അവൻ പ്രതി​ഫലം നൽകു​ന്നു​വെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താ​കു​ന്നു.”—എബ്രായർ 11:6.

നേരത്തേ പറഞ്ഞതു​പോ​ലെ, പലയാ​ളു​ക​ളും ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ അവരെ അങ്ങനെ പഠിപ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. ‘എന്നെ അങ്ങനെ​യാ​ണു വളർത്തി​യത്‌’ എന്ന്‌ അവർ പറഞ്ഞേ​ക്കാം. പക്ഷേ തന്നെ ആരാധി​ക്കു​ന്ന​വർക്കു താൻ യഥാർഥ​ത്തി​ലുള്ള ഒരു വ്യക്തി​യാ​ണെ​ന്നും തനിക്ക്‌ അവരോ​ടു സ്‌നേ​ഹ​മു​ണ്ടെ​ന്നും യാതൊ​രു സംശയ​വു​മി​ല്ലാ​തി​രി​ക്ക​ണ​മെന്നു ദൈവം ആഗ്രഹി​ക്കു​ന്നു. ദൈവത്തെ ശരിയാ​യി മനസ്സി​ലാ​ക്കാൻ നമുക്കു കഴി​യേ​ണ്ട​തിന്‌, ദൈവത്തെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കാൻ ബൈബിൾ ഊന്നി​പ്പ​റ​യു​ന്ന​തി​ന്റെ ഒരു കാരണം ഇതാണ്‌.

“ദൈവ​ത്തോട്‌ അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോട്‌ അടുത്തു വരും.”യാക്കോബ്‌ 4:8.

നിങ്ങൾക്ക്‌ എങ്ങനെ വിശ്വാ​സം നേടാം?

ബൈബിൾ പറയു​ന്നത്‌:

‘വിശ്വാ​സം കേൾവി​യാൽ വരുന്നു’ എന്നാണു ബൈബിൾ പറയു​ന്നത്‌. (റോമർ 10:17) അതു​കൊണ്ട്‌ ദൈവ​ത്തി​ലുള്ള വിശ്വാ​സം വളർത്താ​നുള്ള ആദ്യത്തെ പടി, ബൈബിൾ യഥാർഥ​ത്തിൽ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്നു ‘കേൾക്കുക’ എന്നതാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:16) ബൈബിൾ പഠിച്ചാൽ പിൻവ​രു​ന്ന​തു​പോ​ലുള്ള പ്രധാ​ന​ചോ​ദ്യ​ങ്ങൾക്കു തൃപ്‌തി​ക​ര​മായ ഉത്തരം കിട്ടും: ദൈവം ആരാണ്‌? ദൈവ​മുണ്ട്‌ എന്നതിന്റെ തെളിവ്‌ എന്താണ്‌? ദൈവ​ത്തി​നു ശരിക്കും എന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടോ? ഭാവി​യെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ മനസ്സി​ലു​ള്ളത്‌ എന്താണ്‌?

ദൈവമുണ്ട്‌ എന്നുള്ള​തി​ന്റെ തെളി​വു​കൾ നമുക്കു ചുറ്റു​മുണ്ട്‌

ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ. ഞങ്ങളുടെ വെബ്‌​സൈ​റ്റായ jw.org -ൽ പറയു​ന്ന​തു​പോ​ലെ “യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ ഇഷ്ടമാണ്‌. എന്നാൽ, ഞങ്ങളുടെ മതത്തിലെ അംഗമാ​യി​ത്തീ​രാൻ ഞങ്ങൾ ആരെയും നിർബ​ന്ധി​ക്കാ​റില്ല. പകരം ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്ന്‌ ഞങ്ങൾ സ്‌നേ​ഹ​പൂർവം കാണി​ച്ചു​കൊ​ടു​ക്കും. എന്തു വിശ്വ​സി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ ഓരോ​രു​ത്തർക്കും അവകാ​ശ​മുണ്ട്‌ എന്ന കാര്യം ഞങ്ങൾ മാനി​ക്കു​ന്നു.”

ചുരു​ക്ക​ത്തിൽ, ബൈബി​ളിൽനിന്ന്‌ വായിച്ച കാര്യ​ങ്ങ​ളു​ടെ സത്യത പരി​ശോ​ധി​ച്ചു​നോ​ക്കു​മ്പോൾ നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ടുന്ന തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലു​ള്ള​താ​യി​രി​ക്കണം നിങ്ങളു​ടെ വിശ്വാ​സം. അങ്ങനെ ചെയ്‌താൽ നിങ്ങൾ “അത്യു​ത്സാ​ഹ​ത്തോ​ടെ വചനം കൈ​ക്കൊ​ള്ളു​ക​യും അത്‌ അങ്ങനെ​ത​ന്നെ​യോ എന്ന്‌ ഉറപ്പാ​ക്കാൻ ദിന​ന്തോ​റും ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു​പോന്ന” ഒന്നാം നൂറ്റാ​ണ്ടി​ലെ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ മാതൃക അനുക​രി​ക്കു​ക​യാ​യി​രി​ക്കും.—പ്രവൃ​ത്തി​കൾ 17:11. ◼ (g16-E No. 3)

“ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​ത​ല്ലോ നിത്യ​ജീ​വൻ.”യോഹ​ന്നാൻ 17:3.