വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വവർഗലൈംഗികത—ബൈബിൾ എന്തു പറയുന്നു?

സ്വവർഗലൈംഗികത—ബൈബിൾ എന്തു പറയുന്നു?

സ്വവർഗവിവാഹം ഇന്നു പല രാജ്യങ്ങളിലും ഒരു വിവാവിമാണ്‌. എങ്കിലും ഐക്യനാടുളിലെ സുപ്രീം കോടതി 2015-ൽ ആ രാജ്യത്ത്‌ സ്വവർഗവിവാത്തിനു നിയമാംഗീകാരം കൊടുത്തു. അതിനു ശേഷം ആ വിഷയത്തെക്കുറിച്ച് ഇന്‍റർനെറ്റിൽ പരതുന്നരുടെ എണ്ണം കുതിച്ചുയർന്നു. “സ്വവർഗവിവാത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു” എന്നതായിരുന്നു അവരുടെ പ്രധാപ്പെട്ട ചോദ്യങ്ങളിലൊന്ന്.

സ്വവർഗവിവാത്തിൽ ഉൾപ്പെട്ടിരിക്കുന്നരുടെ നിയമമായ അവകാങ്ങളെക്കുറിച്ച് ബൈബിൾ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. എന്നാൽ സ്വവർഗലൈംഗിയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു എന്നതാണ്‌ അടിസ്ഥാമായ ചോദ്യം.

ബൈബിൾ സൂക്ഷ്മമായി പരിശോധിക്കാതെതന്നെ അതിന്‍റെ ഉത്തരം തങ്ങൾക്ക് അറിയാമെന്നു പലരും കരുതുന്നു. പക്ഷേ അവരുടെ ഉത്തരങ്ങൾ പരസ്‌പവിരുദ്ധമാണ്‌. ചിലർ പറയുന്നതു ബൈബിൾ സ്വവർഗലൈംഗിയ്‌ക്കു തീർത്തും എതിരാണെന്നാണ്‌. എന്നാൽ, ‘നിന്‍റെ അയൽക്കാരനെ സ്‌നേഹിക്കണം’ എന്ന കല്‌പന, ലൈംഗിയുമായി ബന്ധപ്പെട്ട ഏതു ജീവിശൈലിയെയും ബൈബിൾ അംഗീരിക്കുന്നു എന്നതിന്‍റെ തെളിവാണെന്നു മറ്റു ചിലർ അവകാപ്പെടുന്നു.—റോമർ 13:9.

ബൈബിൾ എന്തു പറയുന്നു?

താഴെ പറയുന്നതിൽ ‘ശരി’ എന്നു നിങ്ങൾക്കു തോന്നുന്നത്‌ ഏതൊക്കെയാണ്‌?

  1. സ്വവർഗതിയെ ബൈബിൾ കുറ്റം വിധിക്കുന്നു.

  2. സ്വവർഗതിയെ ബൈബിൾ അംഗീരിക്കുന്നു.

  3. സ്വവർഗാനുരാഗിളോടുള്ള വെറുപ്പും മുൻവിധിയും ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു.

ഉത്തരങ്ങൾ:

  1. ശരി. ബൈബിൾ പറയുന്നു: “സ്വവർഗഭോഗികൾ . . . ദൈവരാജ്യം അവകാമാക്കുയില്ല.” —1 കൊരിന്ത്യർ 6:9,10; റോമർ 1:26.

  2. തെറ്റ്‌. പരസ്‌പരം വിവാഹം കഴിച്ച സ്‌ത്രീപുരുന്മാർ തമ്മിൽ മാത്രമേ ലൈംഗിന്ധത്തിൽ ഏർപ്പെടാവൂ എന്നു ബൈബിൾ പഠിപ്പിക്കുന്നു.—ഉൽപത്തി 1:27, 28; സദൃശവാക്യങ്ങൾ 5:18, 19.

  3. . തെറ്റ്‌. ബൈബിൾ സ്വവർഗതിയെ കുറ്റം വിധിക്കുന്നുണ്ട്. എങ്കിലും സ്വവർഗാനുരാഗിളോടുള്ള മുൻവിധി, അവരോടുള്ള വെറുപ്പു കാരണം നടക്കുന്ന അക്രമപ്രവർത്തനങ്ങൾ, അവരോടുള്ള മറ്റ്‌ ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റം തുടങ്ങിയൊന്നും ബൈബിൾ അനുകൂലിക്കുന്നില്ല. —റോമർ 12:18. [1]

യഹോയുടെ സാക്ഷികൾ എന്താണു വിശ്വസിക്കുന്നത്‌?

ഒരു നല്ല ജീവിതം നയിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ധാർമിനിങ്ങളുള്ളത്‌ ബൈബിളിലാണെന്ന് യഹോയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ആ നിയമങ്ങനുരിച്ച് ജീവിക്കാനാണ്‌ അവർക്ക് ഇഷ്ടം. (യശയ്യ 48:17) [2] ഇതിന്‍റെ അർഥം, സ്വവർഗലൈംഗികത ഉൾപ്പെടെയുള്ള മോശമായ എല്ലാ ലൈംഗിടിളും യഹോയുടെ സാക്ഷികൾ വെറുക്കുന്നു എന്നാണ്‌. (1 കൊരിന്ത്യർ 6:18) [3] ഇതാണ്‌ യഹോയുടെ സാക്ഷികൾ തിരഞ്ഞെടുക്കുന്ന ജീവിരീതി, അവർക്ക് അതിനുള്ള അവകാവുമുണ്ട്.

മറ്റുള്ളവർ തങ്ങളോടു പെരുമാറാൻ ആഗ്രഹിക്കുന്ന അതേ വിധത്തിൽ അവരോടും പെരുമാറിക്കൊണ്ട് സുവർണനിയമം അനുസരിക്കാൻ കഠിനശ്രമം ചെയ്യുന്നരാണ്‌ യഹോയുടെ സാക്ഷികൾ

എന്നാൽ ‘എല്ലാവരോടും സമാധാത്തിൽ വർത്തിക്കാനാണ്‌’ യഹോയുടെ സാക്ഷികൾ പരമാവധി ശ്രമിക്കുന്നത്‌. (എബ്രായർ 12:14) സ്വവർഗതിയെ വെറുക്കുന്നുണ്ടെങ്കിലും യഹോയുടെ സാക്ഷികൾ തങ്ങളുടെ കാഴ്‌ചപ്പാടുകൾ മറ്റുള്ളരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല. അവർ സ്വവർഗാനുരാഗിളോടുള്ള വെറുപ്പു നിമിത്തം നടക്കുന്ന അക്രമപ്രവർത്തങ്ങളിൽ ഉൾപ്പെടുയോ അത്തരം വാർത്തകൾ കേട്ട് സന്തോഷിക്കുയോ ചെയ്യുന്നില്ല. മറ്റുള്ളവർ തങ്ങളോടു പെരുമാറാൻ ആഗ്രഹിക്കുന്ന അതേ വിധത്തിൽ അവരോടും പെരുമാറിക്കൊണ്ട് സുവർണനിയമം അനുസരിക്കാൻ കഠിനശ്രമം ചെയ്യുന്നരാണ്‌ യഹോയുടെ സാക്ഷികൾ.—മത്തായി 7:12.

ബൈബിൾ മുൻവിധിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

എങ്കിൽപ്പോലും ബൈബിൾ സ്വവർഗാനുരാഗിളോടുള്ള മുൻവിധിയെ ഉന്നമിപ്പിക്കുന്നെന്നാണു ചിലയാളുകൾ പറയുന്നത്‌. ബൈബിളിന്‍റെ ധാർമിനിമങ്ങൾ പിൻപറ്റുന്നവർ മറ്റു കാഴ്‌ചപ്പാടുളുള്ളരോട്‌ അസഹിഷ്‌ണുത കാണിക്കുന്നരാണെന്നും അവർ പറയുന്നു. അവരുടെ അഭിപ്രാത്തിൽ, ‘ബൈബിൾ എഴുതിയത്‌ ആളുകൾക്ക് ഇടുങ്ങിയ മനസ്സുള്ള ഒരു കാലഘട്ടത്തിലാണ്‌. എന്നാൽ ഇന്നു നമ്മൾ എല്ലാ വർഗങ്ങളിലും ദേശങ്ങളിലും പെട്ടവരെയും ലൈംഗികാര്യങ്ങളിൽ വ്യത്യസ്‌തതാത്‌പര്യങ്ങളുള്ളരെയും സ്വീകരിക്കുന്നു.’ അവരെ സംബന്ധിച്ച് സ്വവർഗലൈംഗിതയെ വെറുക്കുക എന്നു പറയുന്നത്‌ മറ്റൊരു നിറത്തിൽപ്പെട്ടവരെ വെറുക്കുന്നതിനു തുല്യമാണ്‌. ആ താരതമ്യം ശരിയാണോ? അല്ല. എന്തുകൊണ്ട്?

കാരണം, സ്വവർഗതിക്കാരായ ആളുകളെ വെറുക്കുന്നതും അവരുടെ പ്രവൃത്തികളെ വെറുക്കുന്നതും രണ്ടും രണ്ടാണ്‌. എല്ലാ തരത്തിലുംപെട്ട ആളുകളെ ബഹുമാനിക്കാനാണു ബൈബിൾ ക്രിസ്‌ത്യാനിളോടു പറയുന്നത്‌. (1 പത്രോസ്‌ 2:17) [4] അതിന്‍റെ അർഥം ഏതു തരം പ്രവൃത്തിളെയും ക്രിസ്‌ത്യാനികൾ അംഗീരിക്കമെന്നല്ല.

ഈ താരതമ്യം ശ്രദ്ധിക്കുക: പുകവലി ഹാനിമാണെന്നാണു നിങ്ങളുടെ കാഴ്‌ചപ്പാട്‌. അതു നിങ്ങൾക്കു വെറുപ്പുമാണ്‌. നിങ്ങളുടെകൂടെ ജോലി ചെയ്യുന്ന ഒരാൾ പുകവലിക്കാനാണെങ്കിലോ? പുകവലിയെപ്പറ്റിയുള്ള നിങ്ങളുടെ കാഴ്‌ചപ്പാട്‌ അയാളുടേതിൽനിന്ന് വ്യത്യസ്‌തമാണ്‌ എന്നതുകൊണ്ട് മാത്രം നിങ്ങളെ ഇടുങ്ങിയ മനസ്സുള്ള ഒരാളായി കാണുന്നതു ശരിയാണോ? അയാൾ പുകവലിക്കാനാണ്‌, പക്ഷേ നിങ്ങൾ അങ്ങനെയല്ല എന്നതുകൊണ്ട് നിങ്ങൾക്ക് അയാളോടു മുൻവിധിയുണ്ടെന്നു വരുമോ? നിങ്ങളുടെ സഹജോലിക്കാരൻ നിങ്ങളുടെ കാഴ്‌ചപ്പാടു മാറ്റാൻ ആവശ്യപ്പെട്ടാൽ, അയാളുടെ മനസ്സല്ലേ ഇടുങ്ങിയത്‌? അയാളല്ലേ അസഹിഷ്‌ണുത കാണിക്കുന്നത്‌?

ബൈബിളിൽ പറഞ്ഞിരിക്കുന്ന ധാർമിനിങ്ങനുരിച്ച് ജീവിക്കാനാണ്‌ യഹോയുടെ സാക്ഷികൾ താത്‌പര്യപ്പെടുന്നത്‌. ബൈബിൾ വിലക്കുന്ന ഒരു പ്രവൃത്തിയെയും അവർ അംഗീരിക്കുന്നില്ല. പക്ഷേ തങ്ങളെപ്പോലെല്ലാത്ത ആളുകളെ അവർ പരിഹസിക്കുയോ അവരോടു മോശമായി പെരുമാറുയോ ഇല്ല.

ബൈബിളിന്‍റെ കാഴ്‌ചപ്പാടു ക്രൂരമാണോ?

സ്വവർഗലൈംഗിയോടു ചായ്‌വുള്ള ആളുകളുടെ കാര്യമോ? ഇത്‌ അവർക്കു ജന്മനാ ഉള്ളതാണോ? അങ്ങനെയെങ്കിൽ, അവർ സ്വന്തം മോഹങ്ങനുരിച്ച് കാര്യങ്ങൾ ചെയ്യുന്നതു തെറ്റാണെന്നു പറയുന്നതു ക്രൂരയല്ലേ?

സ്വവർഗലൈംഗിയുടെ ജീവശാസ്‌ത്രമായ കാരണങ്ങളെക്കുറിച്ചൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ മനുഷ്യരുടെ ചില സ്വഭാവിശേതകൾ ആഴത്തിൽ വേരുച്ചതാണെന്ന് അതു സമ്മതിക്കുന്നുണ്ട്. എങ്കിലും ദൈവത്തെ പ്രീതിപ്പെടുത്തമെങ്കിൽ സ്വവർഗലൈംഗികത ഉൾപ്പെടെയുള്ള ചില സ്വഭാരീതികൾ തീർത്തും ഒഴിവാക്കമെന്നാണു ബൈബിൾ പറയുന്നത്‌.—2 കൊരിന്ത്യർ 10:4, 5.

ബൈബിളിന്‍റെ നിലപാടു ക്രൂരമാണെന്നു ചിലർ പറഞ്ഞേക്കാം. കാരണം, ഉൾപ്രേകൾക്കു നമ്മൾ വഴങ്ങിക്കൊടുക്കമെന്നാണ്‌ അവരുടെ അഭിപ്രായം. അവരുടെ കാഴ്‌ചപ്പാടിൽ ലൈംഗിവികാരങ്ങൾ പോലുള്ള ഉൾപ്രേണകൾ നിയന്ത്രിച്ചുനിറുത്താൻ പാടില്ല—അതു ചിലപ്പോൾ സാധിക്കുപോലുമില്ല. പക്ഷേ മനുഷ്യർക്ക് ഉൾപ്രേകളെ ചെറുത്തുനിൽക്കാൻ സാധിക്കും എന്നു പറഞ്ഞുകൊണ്ട് ബൈബിൾ മനുഷ്യരെ ആദരിക്കുന്നു. ഉൾപ്രേനുരിച്ച് പ്രവർത്തിക്കുന്ന മൃഗങ്ങളെപ്പോലെയല്ല നമ്മൾ. അത്തരം വികാങ്ങൾക്കു തടയിടാൻ നമുക്കു കഴിയും.—കൊലോസ്യർ 3:5. [5]

ഈ താരതമ്യം ശ്രദ്ധിക്കുക: അക്രമവാസന പോലുള്ള ചില സ്വഭാവിശേകൾക്കു ജീവശാസ്‌ത്രമായ എന്തെങ്കിലും കാരണങ്ങളുണ്ടാകാമെന്നു ചില വിദഗ്‌ധർ പറയുന്നു. അക്രമവായ്‌ക്കു പിന്നിലെ ജീവശാസ്‌ത്രമായ കാരണങ്ങളെക്കുറിച്ചൊന്നും ബൈബിൾ പറയുന്നില്ലെങ്കിലും ചിലർ ‘കോപമുള്ളരാണെന്നും’ മറ്റു ചിലർ ‘ക്രോമുള്ള മനുഷ്യരാണെന്നും’ അതു സമ്മതിക്കുന്നു. (സദൃശവാക്യങ്ങൾ 22:24; 29:22) എങ്കിലും “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക” എന്നും ബൈബിൾ പറയുന്നുണ്ട്.—സങ്കീർത്തനം 37:8; എഫെസ്യർ 4:31.

ആ ഉപദേത്തോടു മിക്കയാളുളും യോജിക്കും. അക്രമവായുള്ള ആളുകളോടു കാണിക്കുന്ന ക്രൂരയാണ്‌ അതെന്ന് ആരും പറയാൻ ഇടയില്ല. വാസ്‌തത്തിൽ, കോപം ഒരു വ്യക്തിയുടെ ജനിതയിൽ വേരൂന്നിതാണെന്നു വാദിക്കുന്ന വിദഗ്‌ധർപോലും അത്തരം പ്രവണകളെ നിയന്ത്രിക്കുന്നതിന്‌ ആളുകളെ സഹായിക്കാൻ കഠിനശ്രമം ചെയ്യാറുണ്ട്.

ബൈബിൾനിവാങ്ങൾക്കെതിരായ ഏതൊരു പ്രവൃത്തിയുമാകട്ടെ, അതെപ്പറ്റി യഹോയുടെ സാക്ഷികൾക്ക് ഇതേ നിലപാടാണുള്ളത്‌. ഇതിൽ, വിവാഹില്ലാത്ത സ്‌ത്രീപുരുന്മാർ തമ്മിലുള്ള ലൈംഗിന്ധവും ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം ബൈബിളിന്‍റെ ഈ ഉപദേശം ബാധകമാണ്‌: “നിങ്ങൾ കാമാക്തിക്കു വിധേരാരുത്‌; പ്രത്യുത, വിശുദ്ധിയിലും മാനത്തിലും സ്വന്തം ശരീരത്തെ വരുതിയിൽ നിറുത്താൻ നിങ്ങളിൽ ഓരോരുത്തനും അറിഞ്ഞിരിക്കണം.”—1 തെസ്സലോനിക്യർ 4:4, 5.

“നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു”

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനിളാകാൻ ആഗ്രഹിച്ച ആളുകൾ വ്യത്യസ്‌തമായ പശ്ചാത്തങ്ങളിൽനിന്നുള്ളരായിരുന്നു, അവരുടെ ജീവിരീതിളും വ്യത്യസ്‌തമായിരുന്നു. അവരിൽ ചിലർക്കു തങ്ങളുടെ ജീവിരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ഉദാഹത്തിന്‌, അക്കൂട്ടത്തിൽ, “പരസംഗികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, പുരുകാമികൾ” തുടങ്ങിരുണ്ടായിരുന്നെന്നു ബൈബിൾ പറയുന്നു. എന്നാൽ തുടർന്ന് അതു പറയുന്നത്‌, “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു” എന്നാണ്‌.—1 കൊരിന്ത്യർ 6:9-11.

“നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു” എന്നു പറഞ്ഞതിന്‍റെ അർഥം സ്വവർഗരതി ഉപേക്ഷിച്ചവർക്കു പിന്നീട്‌ ഒരിക്കലും അത്തരം ആഗ്രഹങ്ങൾ തോന്നിയില്ലെന്നാണോ? അങ്ങനെയായിരിക്കില്ല. കാരണം ബൈബിൾ ഇങ്ങനെയും ഉപദേശിക്കുന്നു: “ആത്മാവിനെ അനുസരിച്ചു നടക്കുവിൻ; അപ്പോൾ ജഡാഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്താൻ നിങ്ങൾ മുതിരുയില്ല.”—ഗലാത്യർ 5:16.

ഒരു ക്രിസ്‌ത്യാനിക്ക് ഒരിക്കലും മോശമായ ഒരു ആഗ്രഹം ഉണ്ടാകില്ലെന്നു ബൈബിൾ പറയുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. പകരം, അത്തരം ആഗ്രഹങ്ങൾ തോന്നിയാലും അവനോ അവളോ അതനുരിച്ച് പ്രവർത്തിക്കില്ല എന്നാണ്‌ അതു പറയുന്നത്‌. അത്തരം ആഗ്രഹങ്ങളെ വരുതിയിൽ നിറുത്താൻ അവർ പഠിക്കുന്നു. ആഗ്രഹങ്ങൾ ഒരു പ്രവൃത്തിയിലേക്കു നയിക്കുന്ന അളവോളം അവർ അവയെ മനസ്സിലിട്ട് താലോലിക്കുന്നില്ല.—യാക്കോബ്‌ 1:14, 15. [6]

അങ്ങനെ, ചായ്‌വുളും പ്രവൃത്തിളും തമ്മിലുള്ള വ്യത്യാസത്തെ ബൈബിൾ എടുത്തുകാണിക്കുന്നു. (റോമർ 7:16-25) സ്വവർഗലൈംഗിയോടു ചായ്‌വുള്ള ഒരാൾക്കു കോപം, വ്യഭിചാരം, അത്യാഗ്രഹം തുടങ്ങിയ മോശമായ കാര്യങ്ങളോടുള്ള ആഗ്രഹങ്ങളെ വരുതിയിൽ നിറുത്താൻ കഴിയുന്നതുപോലെതന്നെ സ്വവർഗാനുരാചിന്തളെയും വരുതിയിൽ നിറുത്താൻ കഴിയും.—1 കൊരിന്ത്യർ 9:27; 2 പത്രോസ്‌ 2:14, 15.

യഹോയുടെ സാക്ഷികൾ ബൈബിളിലെ ധാർമിനിമങ്ങൾ മുറുകെപ്പിടിക്കുന്നുണ്ടെങ്കിലും അവർ അവരുടെ കാഴ്‌ചപ്പാടുകൾ മറ്റുള്ളരുടെ മേൽ അടിച്ചേൽപ്പിക്കുന്നില്ല. തങ്ങളുടേതിൽനിന്ന് വ്യത്യസ്‌തമായ ജീവിരീതികൾ പിന്തുരുന്ന ആളുകളുടെ അവകാങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ എതിർക്കാനും അവർ ശ്രമിക്കുന്നില്ല. യഹോയുടെ സാക്ഷികൾ അറിയിക്കുന്നത്‌ ഒരു ശുഭസന്ദേമാണ്‌. കേൾക്കാൻ മനസ്സുള്ള എല്ലാവരുമായി അവർ അത്‌ ഉത്സാഹത്തോടെ പങ്കുവെക്കുന്നു.—പ്രവൃത്തികൾ 20:20. ▪ (g16-E No. 4)

^ 1. റോമർ 12:18: ‘സകല മനുഷ്യരോടും സമാധാത്തിൽ വർത്തിക്കുക.’

^ 2. യശയ്യ 48:17: ‘ശുഭകമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുന്ന . . . നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നേ.’

^ 3. 1 കൊരിന്ത്യർ 6:18: “പരസംത്തിൽനിന്ന് ഓടിലുവിൻ.”

^ 4. 1 പത്രോസ്‌ 2:17: “സകലതരം മനുഷ്യരെയും ബഹുമാനിക്കുവിൻ.”

^ 5. കൊലോസ്യർ 3:5: “ആകയാൽ പരസംഗം, അശുദ്ധി, ഭോഗതൃഷ്‌ണ . . . എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാങ്ങളെ നിഗ്രഹിക്കുവിൻ.”

^ 6. യാക്കോബ്‌ 1:14, 15: “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത്‌ സ്വന്തമോത്താൽ ആകർഷിനായി വശീകരിക്കപ്പെടുയാത്രേ. മോഹം ഗർഭംരിച്ച് പാപത്തെ പ്രസവിക്കുന്നു.”