ഉണരുക! നമ്പര്‍ 3 2021 | ഒരു സ്രഷ്ടാവുണ്ടോ—എങ്ങനെ ഉറപ്പിക്കാം?
പ്രപഞ്ചത്തിന്റെയും ഭൂമിയിലെ ജീവന്റെയും തുടക്കം എങ്ങനെയായിരുന്നു എന്നത് ഒരു വിവാദവിഷയമാണ്. ഇതെക്കുറിച്ചുള്ള തെളിവുകൾ പരിശോധിക്കാനും ശരിയായ നിഗമനത്തിലെത്താനും ഈ ലക്കം ഉണരുക! നിങ്ങളെ സഹായിക്കും. പ്രപഞ്ചം തനിയെ ഉണ്ടായതാണോ അതോ അതിനു പിന്നിൽ ഒരു സ്രഷ്ടാവുണ്ടോ? ഇതിന്റെ ഉത്തരം അറിയുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നിങ്ങൾ ഊഹിക്കുന്നതിലും അപ്പുറമായിരിക്കും.
എങ്ങനെ ഉറപ്പിക്കാം?
സൃഷ്ടിയെയും ജീവന്റെ തുടക്കത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
പ്രപഞ്ചത്തിൽനിന്ന് മനസ്സിലാകുന്നത്
ജീവൻ നിലനിൽക്കാൻവേണ്ടി പ്രപഞ്ചവും ഭൂമിയും രൂപകല്പന ചെയ്തുവെച്ചതുപോലെയുണ്ട്. അങ്ങനെ തോന്നുന്നത് അത് ആരെങ്കിലും രൂപകല്പന ചെയ്തതുകൊണ്ടുതന്നെയായിരിക്കില്ലേ?
ജീവനിൽനിന്ന് മനസ്സിലാകുന്നത്
ജീവജാലങ്ങൾ നമ്മുടെ ഗ്രഹത്തെ ഭംഗിയുള്ളതാക്കുന്നു. അവയുടെ തുടക്കത്തെക്കുറിച്ച് ജീവനിൽനിന്ന് എന്തു മനസ്സിലാക്കാം?
ശാസ്‌ത്രജ്ഞർക്കു മനസ്സിലാകാത്തത്
പ്രപഞ്ചത്തിന്റെയും ജീവന്റെയും തുടക്കത്തെക്കുറിച്ച് വ്യക്തമായി വിശദീകരിക്കാൻ ശാസ്‌ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ?
ബൈബിളിൽനിന്ന് മനസ്സിലാകുന്നത്
അതിൽ പറയുന്ന കാര്യങ്ങൾ ശാസ്ത്രീയവസ്തുതകൾക്കു ചേർച്ചയിലാണോ?
ഉത്തരം അറിയുന്നതിന്റെ പ്രയോജനം
തെളിവുകളുടെ അടിസ്ഥാനത്തിൽ സർവശക്തനായ ഒരു ദൈവമുണ്ടെന്നു മനസ്സിലാക്കിയാൽ ഇപ്പോഴും ഭാവിയിലും പ്രയോജനം നേടാനുള്ള അവസരം നിങ്ങൾക്കുണ്ട്.
തെളിവുകൾ നോക്കൂ
ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു സ്വയം പരിശോധിച്ച് ഉറപ്പാക്കുക.