തെളിവുകൾ നോക്കൂ
ഈ ലക്കം ഉണരുക!-യിൽ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണ് എന്നതിനുള്ള ചില തെളിവുകൾ കാണാം. ഈ തെളിവുകൾ നോക്കിയിട്ട് ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു നിങ്ങൾക്കു തീരുമാനിക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോകളിലും പ്രസിദ്ധീകരണങ്ങളിലും നിങ്ങൾക്ക് അറിയാൻ താത്പര്യമുള്ള വിവരങ്ങൾ കണ്ടേക്കാം. ഈ തലക്കെട്ടുകൾ jw.org-ൽ സെർച്ച് ചെയ്യൂ:
വിദ്യാഭ്യാസമുള്ള പലരും സ്രഷ്ടാവിൽ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
“ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ” എന്ന പരമ്പര കാണുക.
പരിണാമത്തെക്കുറിച്ചുള്ള പഠിപ്പിക്കലുകൾക്ക് അടിസ്ഥാനമുണ്ടോ?
ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകത്തിലെ, “ജീവൻ എങ്ങനെ ഉണ്ടായി?” എന്ന 6-ാം പാഠം വായിക്കുക.
ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നതിൽ കാര്യമുണ്ടോ?
ദൈവവിശ്വാസത്തെക്കുറിച്ച്—സമപ്രായക്കാർ പറയുന്നത് എന്ന വീഡിയോ കാണുക.
ബൈബിളിൽ വിശ്വസിക്കുന്നതിൽ കാര്യമുണ്ടോ?
ജീവന്റെ ഉത്ഭവം —പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിക വായിക്കുക.