ഉണരുക! നമ്പര്‍ 4 2017 | നിങ്ങളുടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാണോ?
ഇന്ന് പല ആളുകളും അങ്ങേയറ്റം തിരക്കുള്ളവരാണ്. ഈ തിരക്ക് അവരുടെ ബന്ധങ്ങളെ ബാധിക്കുന്നു, അവരുടെ കുടുംബങ്ങളെ ഉലയ്ക്കുന്നു.
സമയം ഉപയോഗിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ സമനില ഉള്ളവരായിരിക്കാം?
ജ്ഞാനിയായ ഒരു വ്യക്തി ഒരിക്കൽ ഇങ്ങനെ എഴുതി: “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.”—സഭാപ്രസംഗകൻ 4:6.
നമുക്കുള്ള സമയം ബുദ്ധിയോടെ ഉപയോഗിക്കാൻ കഴിയുന്ന പ്രായോഗികനിർദേശങ്ങളെക്കുറിച്ചും നമുക്ക് വെക്കാവുന്ന മുൻഗണനകളെക്കുറിച്ചും ഈ ലക്കം ഉണരുക! വിശദീകരിക്കുന്നു.
മുഖ്യലേഖനം
നിങ്ങളുടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാണോ?
കുടുംബത്തിലെയും ജോലിസ്ഥലത്തെയും ഓരോരോ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടു പോകാൻ ആളുകൾ വല്ലാതെ കഷ്ടപ്പെടുന്നു? എന്താണ് പ്രശ്നം? പ്രശ്നം കുറയ്ക്കാൻ എന്തു ചെയ്യാനാകും?
ആർട്ടിക്ക് ടേണിന്റെ അത്ഭുതയാത്ര
ആർട്ടിക്ക് ടേൺ എന്ന ദേശാടനപക്ഷിയുടെ സഞ്ചാരപഥം ആർട്ടിക്ക് മുതൽ അന്റാർട്ടിക്ക വരെയാണ്. അങ്ങോട്ടും ഇങ്ങോട്ടും ആയി അവ ഏകദേശം 35,200 കിലോമീറ്റർ പറക്കുന്നു എന്നായിരുന്നു ധാരണ എന്നാൽ ഈ പക്ഷിയുടെ യഥാർഥ കഥ ഇതിലും രസാവഹമാണ്.
‘സത്പേര് സമ്പത്തിനെക്കാൾ പ്രധാനം’
ഒരു നല്ല പേരും മറ്റുള്ളവരുടെ ആദരവും നേടിയെടുക്കാൻ വാസ്തവത്തിൽ കഴിയും. എങ്ങനെ?
കുടുംബങ്ങള്‍ക്കുവേണ്ടി
മക്കൾ മാറി താമസിക്കുമ്പോൾ
മക്കൾ വലുതായി വീട്ടിൽനിന്നു താമസം മാറുമ്പോൾ ചില ദമ്പതിമാർ വല്ലാത്ത പ്രയാസം അനുഭവിക്കുന്നു. ആ ‘ശൂന്യത‘ നികത്താൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
അഭിമുഖം
ഒരു മസ്തിഷ്കഗവേഷകൻ വിശ്വാസത്തെക്കുറിച്ചു പറയുന്നു
പ്രൊഫസർ രാജേഷ് കലാറിയ അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നു. ശാസ്ത്രത്തിൽ താത്പര്യം തോന്നാൻ കാരണമെന്താണ്? ജീവിതത്തിന്റെ ഉത്ഭവത്തെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്?
ബൈബിളിന്റെ വീക്ഷണം
പ്രലോഭനം
പ്രലോഭനത്തിനു വഴിപ്പെട്ടു പോയാൽ ഉണ്ടാകുന്ന മോശമായ ഫലങ്ങളിൽ ചിലതു മാത്രമാണു വിവാഹത്തകർച്ച, മോശമായ ആരോഗ്യം, മനസ്സാക്ഷിക്കുത്ത് എന്നിവയൊക്കെ. ഈ കെണി ഒഴിവാക്കാൻ എങ്ങനെ കഴിയും?
ആരുടെ കരവിരുത്?
പോളിയ ബെറിയുടെ കടുംനീല നിറം
പോളിയ ബെറിക്ക് നീല നിറം നൽകുന്ന പദാർഥം ഒന്നുമില്ല. എന്നിരുന്നാലും മറ്റേതൊരു ചെടിയിലും കാണുന്ന പഴങ്ങളെക്കാൾ കടുപ്പമേറിയ നീല നിറമാണ് ഇതിനുള്ളത്. ഈ കടുംനീല നിറത്തിനു പിന്നിലെ രഹസ്യം എന്താണ്?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
ഒരു സന്തുഷ്ടകുടുംബം ഉണ്ടായിരിക്കാൻ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
ബൈബിളിലെ ജ്ഞാനപൂർവമായ ഉപദേശങ്ങൾ ലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ സഹായിച്ചിരിക്കുന്നു.
മോണിക്ക റിച്ചാർഡ്സൺ: ഒരു ഡോക്ടർ തന്റെ വിശ്വാസം വിശദീകരിക്കുന്നു
ഒരു കുഞ്ഞിന്റെ ജനനം വെറുമൊരു അത്ഭുതമാണോ, അതോ അതിനു പിന്നിൽ ഒരു രൂപരചയിതാവ് ഉണ്ടോ എന്ന് മോണിക്ക ചിന്തിച്ചു. ഒരു ഡോക്ടർ എന്ന നിലയിലുള്ള തന്റെ അനുഭവപരിചയത്തിൽനിന്ന് അവർ എന്താണ് മനസ്സിലാക്കിയത്?