വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളു​ടെ സകല ഉത്‌ക​ണ്‌ഠ​ക​ളും യഹോ​വ​യു​ടെ മേൽ ഇടുവിൻ

നിങ്ങളു​ടെ സകല ഉത്‌ക​ണ്‌ഠ​ക​ളും യഹോ​വ​യു​ടെ മേൽ ഇടുവിൻ

“അവൻ (യഹോവ) നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും (“ഉത്‌ക​ണ്‌ഠ​ക​ളും”) അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ.”—1 പത്രോ. 5:7.

ഗീതം: 60, 23

1, 2. (എ) നമുക്ക്‌ ഉത്‌ക​ണ്‌ഠകൾ ഉണ്ടാകു​മ്പോൾ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ഈ ലേഖന​ത്തിൽ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?

 ‘പിശാച്‌ അലറുന്ന സിംഹ​ത്തെ​പ്പോ​ലെ ആരെ വിഴു​ങ്ങണം എന്നു തിരഞ്ഞു​കൊണ്ട്‌ ഇന്നു ചുറ്റി​ന​ട​ക്കു​ക​യാണ്‌.’ (1 പത്രോ. 5:8; വെളി. 12:17) അതു​കൊണ്ട്‌ സമ്മർദം നിറഞ്ഞ​താ​ണു ജീവിതം. ദൈവ​ത്തി​ന്റെ ദാസർക്കു​പോ​ലും ഉത്‌ക​ണ്‌ഠകൾ ഉണ്ടാകു​ന്നു. മുൻകാ​ല​ങ്ങ​ളിൽ ജീവി​ച്ചി​രുന്ന ദൈവ​ദാ​സ​രും ചില​പ്പോ​ഴൊ​ക്കെ ഇത്തരം സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാ​വിന്‌ ഉത്‌കണ്‌ഠ തോന്നി​യെന്നു ബൈബിൾ പറയുന്നു. (സങ്കീ. 13:2) അതു​പോ​ലെ, ‘എല്ലാ സഭക​ളെ​യും​കു​റി​ച്ചുള്ള ചിന്താ​ഭാ​രം’ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ അലട്ടി. (2 കൊരി. 11:28) എന്നാൽ ഉത്‌ക​ണ്‌ഠകൾ താങ്ങാ​നാ​കാ​തെ വരു​മ്പോൾ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

2 ഉത്‌ക​ണ്‌ഠ​ക​ളിൽനിന്ന്‌ ആശ്വാസം നേടാൻ മുൻകാ​ല​ങ്ങ​ളി​ലെ ദൈവ​ദാ​സരെ സ്‌നേ​ഹ​മുള്ള നമ്മുടെ സ്വർഗീ​യ​പി​താവ്‌ സഹായി​ച്ചി​ട്ടുണ്ട്‌. നമുക്കു​വേ​ണ്ടി​യും അതുതന്നെ ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. ബൈബിൾ നമ്മളോട്‌ ഇങ്ങനെ പറയുന്നു: “അവൻ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ.” (1 പത്രോ. 5:7) ഉത്‌ക​ണ്‌ഠ​കളെ മറിക​ട​ക്കാൻ കഴിയുന്ന നാലു വിധങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. (1) ഹൃദയം​ഗ​മ​മാ​യി പ്രാർഥി​ക്കുക, (2) ദൈവ​വ​ചനം വായി​ക്കുക, ധ്യാനി​ക്കുക, (3) പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളെ സഹായി​ക്കാൻ അനുവ​ദി​ക്കുക, (4) വിഷമങ്ങൾ പങ്കു​വെ​ക്കാൻ കഴിയുന്ന ആരെങ്കി​ലു​മാ​യി സംസാ​രി​ക്കുക. ഈ നാലു വിധങ്ങ​ളും ചർച്ച ചെയ്യു​മ്പോൾ ഏതെല്ലാം കാര്യ​ങ്ങ​ളി​ലാ​ണു നിങ്ങൾ മെച്ച​പ്പെ​ടേ​ണ്ട​തെന്നു കണ്ടെത്തുക.

“നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക”

3. ‘നിങ്ങളു​ടെ ഭാരം യഹോ​വ​യു​ടെ​മേൽ വെക്കാൻ’ എങ്ങനെ കഴിയും?

3 ആത്മാർഥ​മായ പ്രാർഥന, അതാണു നമ്മുടെ ഉത്‌ക​ണ്‌ഠകൾ യഹോ​വ​യു​ടെ മേൽ ഇടാനുള്ള ആദ്യവഴി. നിങ്ങൾക്ക്‌ അസ്വസ്ഥ​ത​യും ആശങ്കയും ഒക്കെ തോന്നു​മ്പോൾ, ഉള്ളിന്റെ ഉള്ളിലെ വികാ​രങ്ങൾ തന്നോടു പറയാൻ സ്‌നേ​ഹ​മുള്ള നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ ആഗ്രഹി​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ യഹോ​വ​യോട്‌ ഇങ്ങനെ യാചിച്ചു: “ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധി​ക്കേ​ണമേ.” അതേ സങ്കീർത്ത​ന​ത്തിൽ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീ. 55:1, 22) ഒരു പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങ​ളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം ചെയ്‌ത​ശേഷം, ആ പ്രശ്‌നത്തെ ഓർത്ത്‌ കൂടുതൽ വിഷമി​ക്കാ​തി​രി​ക്കാൻ യഹോ​വ​യോ​ടു ഹൃദയം​ഗ​മ​മാ​യി പ്രാർഥി​ക്കു​ന്നതു നിങ്ങളെ സഹായി​ക്കും. എന്നാൽ ഉത്‌ക​ണ്‌ഠകൾ നിങ്ങളെ തളർത്താ​തി​രി​ക്കാൻ പ്രാർഥന എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?—സങ്കീ. 94:18, 19.

4. ഉത്‌കണ്‌ഠ തോന്നു​മ്പോൾ പ്രാർഥി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക. നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഹൃദയ​പൂർവം പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നെ​ങ്കിൽ യഹോവ എങ്ങനെ​യാണ്‌ അതിന്‌ ഉത്തരം തരുന്നത്‌? ശാന്തത അനുഭ​വ​പ്പെ​ടാ​നും മനസ്സി​ടി​ക്കുന്ന ചിന്തക​ളും തോന്ന​ലു​ക​ളും ഒഴിവാ​ക്കാ​നും യഹോവ നമ്മളെ സഹായി​ക്കും. ഉത്‌ക​ണ്‌ഠ​യു​ടെ​യും ഭീതി​യു​ടെ​യും സ്ഥാനത്ത്‌ നമ്മൾ ഇതുവരെ അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത ആന്തരി​ക​സ​മാ​ധാ​നം ദൈവം തരും. നമ്മുടെ അനേകം സഹോ​ദ​രങ്ങൾ ഈ പ്രശാന്തത അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. അതു നിങ്ങൾക്കും സ്വന്തമാ​ക്കാ​നാ​കും. നമ്മൾ നേരി​ടുന്ന ഏതൊരു പ്രതി​സ​ന്ധി​യെ​യും കവിയു​ന്ന​താ​യി​രി​ക്കും “ദൈവ​സ​മാ​ധാ​നം.” “ഭ്രമി​ച്ചു​നോ​ക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീക​രി​ക്കും; ഞാൻ നിന്നെ സഹായി​ക്കും” എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ നമുക്കു പൂർണ​മാ​യും ആശ്രയി​ക്കാം.—യശ. 41:10.

ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നമുക്കു കിട്ടുന്ന ആന്തരി​ക​സ​മാ​ധാ​നം

5. ആന്തരി​ക​സ​മാ​ധാ​ന​മു​ള്ള​വ​രാ​യി​രി​ക്കാൻ ദൈവ​വ​ചനം സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​താണ്‌ ആന്തരി​ക​സ​മാ​ധാ​നം കിട്ടാ​നുള്ള രണ്ടാമത്തെ വഴി. ബൈബിൾ ദൈവ​ത്തി​ന്റെ വചനമാണ്‌. പ്രാ​യോ​ഗി​ക​മാ​യ​തും ജ്ഞാനം നിറഞ്ഞ​തും ആയ സ്രഷ്ടാ​വി​ന്റെ ഉപദേ​ശങ്ങൾ ഇതിലുണ്ട്‌. യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റി​ച്ചും ബൈബി​ളി​ലെ പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ ഏറ്റവും നന്നായി എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കു​മ്പോൾ നമുക്കു വളരെ​യ​ധി​കം ശക്തി ലഭിക്കും. അതെ, തന്റെ വചനം വായി​ക്കു​ന്നത്‌ ‘ഉറപ്പും ധൈര്യ​വും’ ഉള്ളവരാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. അങ്ങനെ, ‘ഭയപ്പെ​ടാ​തെ​യും ഭ്രമി​ക്കാ​തെ​യും’ ഇരിക്കാൻ നമുക്കു കഴിയും.—യോശു. 1:7-9.

6. യേശു​വി​ന്റെ വാക്കുകൾ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

6 യേശു ആളുക​ളോട്‌ എങ്ങനെ​യാ​ണു സംസാ​രി​ച്ച​തെന്നു ദൈവ​വ​ച​ന​ത്തിൽ നമുക്കു കാണാ​നാ​കും. യേശു പറയു​ന്നതു കേൾക്കാൻ ആളുകൾക്ക്‌ ഇഷ്ടമാ​യി​രു​ന്നു. കാരണം, യേശു​വി​ന്റെ വാക്കുകൾ ആശ്വാ​സ​വും നവോ​ന്മേ​ഷ​വും നൽകി, പ്രത്യേ​കിച്ച്‌ ക്ഷീണി​തർക്കും വിഷാദം അനുഭ​വി​ക്കു​ന്ന​വർക്കും. (മത്തായി 11:28-30 വായി​ക്കുക.) മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യി​രു​ന്നു യേശു. (മർക്കോ. 6:30-32) ഇന്നു നമുക്കും യേശു​വിൽനിന്ന്‌ അതുതന്നെ പ്രതീ​ക്ഷി​ക്കാം. അതിനു നമ്മൾ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ യേശു​വി​ന്റെ കൂടെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. രാജാ​വാ​യി സ്വർഗ​ത്തി​ലാ​ണെ​ങ്കി​ലും യേശു ഇപ്പോ​ഴും നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌, ഉത്‌ക​ണ്‌ഠകൾ അലട്ടു​മ്പോൾ യേശു നമ്മുടെ ‘തുണയ്‌ക്കെ​ത്തു​ക​യും’ ‘അവശ്യ​ഘ​ട്ട​ങ്ങ​ളിൽ’ സഹായി​ക്കു​ക​യും ചെയ്യും. അതെ, ഉത്‌ക​ണ്‌ഠ​കളെ മറിക​ട​ക്കാ​നും നമ്മുടെ ഹൃദയത്തെ പ്രത്യാ​ശ​യും ധൈര്യ​വും കൊണ്ട്‌ നിറയ്‌ക്കാ​നും യേശു​വി​ന്റെ വാക്കു​കൾക്കു കഴിയും.—എബ്രാ. 2:17, 18; 4:16.

ദൈവാ​ത്മാവ്‌ നൽകുന്ന ഗുണങ്ങൾ

7. പരിശു​ദ്ധാ​ത്മാ​വിൽനിന്ന്‌ നമുക്ക്‌ എന്തു സഹായ​മാ​ണു ലഭിക്കു​ന്നത്‌?

7 പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി അപേക്ഷി​ക്കു​മ്പോൾ നമ്മുടെ പിതാവ്‌ അതു നമുക്കു തരു​മെന്നു യേശു വാഗ്‌ദാ​നം ചെയ്‌തു. (ലൂക്കോ. 11:10-13) ഉത്‌കണ്‌ഠ കുറയ്‌ക്കാൻ ഈ മൂന്നാ​മത്തെ വിധം എങ്ങനെ​യാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌? സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ നല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. ബൈബിൾ ഈ ഗുണങ്ങളെ ‘ആത്മാവി​ന്റെ ഫലം’ എന്നു വിളി​ക്കു​ന്നു. (ഗലാത്യർ 5:22, 23 വായി​ക്കുക; കൊലോ. 3:10) ഈ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കു മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ ആസ്വദി​ക്കാൻ കഴിയും. ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണ​മാ​കുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കാ​നും അതുവഴി കഴിയും. ആത്മാവി​ന്റെ ഫലം നമ്മളെ സഹായി​ക്കുന്ന ചില പ്രത്യേക വിധങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

8-12. പരിശു​ദ്ധാ​ത്മാ​വി​ന്റെ ഫലം നിങ്ങളെ എങ്ങനെ സഹായി​ക്കും?

8 “സ്‌നേഹം, സന്തോഷം, സമാധാ​നം.” മറ്റുള്ള​വ​രോ​ടു ബഹുമാ​ന​ത്തോ​ടെ ഇടപെ​ടു​മ്പോൾ ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള കാരണങ്ങൾ കുറയും. എങ്ങനെ? നിങ്ങൾ സഹോ​ദ​ര​സ്‌നേ​ഹ​വും ആർദ്ര​പ്രി​യ​വും ബഹുമാ​ന​വും കാണി​ക്കു​മ്പോൾ ദേഷ്യ​വും നിരാ​ശ​യും സമ്മർദ​വും ഉണ്ടാകാ​വുന്ന സാഹച​ര്യ​ങ്ങൾ മിക്ക​പ്പോ​ഴും ഒഴിവാ​ക്കാൻ കഴിയും. അതു മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്നത്‌ എളുപ്പ​മാ​ക്കും.—റോമ. 12:10.

9 “ദീർഘക്ഷമ, ദയ, നന്മ.” ബൈബിൾ പറയുന്നു: “തമ്മിൽ ദയയും ആർദ്രാ​നു​ക​മ്പ​യും ഉള്ളവരാ​യി . . . അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​വിൻ.” (എഫെ. 4:32) ആ ഉപദേശം അനുസ​രി​ക്കു​മ്പോൾ നമുക്കു മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കാ​നും ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണ​മാ​കുന്ന സാഹച​ര്യ​ങ്ങൾ തടയാ​നും കഴിയും. അതു​പോ​ലെ, നമ്മുടെ അപൂർണ​ത​കൊണ്ട്‌ ഉണ്ടാകുന്ന പ്രശ്‌ന​ങ്ങളെ നന്നായി കൈകാ​ര്യം ചെയ്യാൻ എളുപ്പ​മാ​കു​ക​യും ചെയ്യും.

10 “വിശ്വാ​സം.” ഇന്നു പണവും വസ്‌തു​വ​ക​ക​ളും നമുക്ക്‌ ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണ​മാ​കാ​റുണ്ട്‌. (സദൃ. 18:11) ഇത്തരം ഉത്‌ക​ണ്‌ഠകൾ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും? ‘ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടാ​നുള്ള’ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ഉപദേശം നമ്മൾ അനുസ​രി​ക്കണം. നമുക്ക്‌ ആവശ്യ​മു​ള്ള​തെ​ല്ലാം യഹോവ സ്‌നേ​ഹ​പൂർവം തരു​മെന്നു വിശ്വ​സി​ക്കാൻ ശക്തമായ വിശ്വാ​സം നമ്മളെ സഹായി​ക്കും. “ഞാൻ നിന്നെ ഒരുനാ​ളും കൈവി​ടു​ക​യില്ല; ഒരു​പ്ര​കാ​ര​ത്തി​ലും ഉപേക്ഷി​ക്കു​ക​യു​മില്ല” എന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌, പൗലോ​സി​നെ​പ്പോ​ലെ നമുക്കും പറയാൻ കഴിയും: “യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെ​ടു​ക​യില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?”—എബ്രാ. 13:5, 6.

11 “സൗമ്യത, ആത്മനി​യ​ന്ത്രണം.” സൗമ്യ​ത​യും ആത്മനി​യ​ന്ത്ര​ണ​വും കാണി​ക്കു​ന്നത്‌ എത്ര പ്രാ​യോ​ഗി​ക​വും സഹായ​ക​വും ആണെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ഈ ഗുണങ്ങ​ളു​ണ്ടെ​ങ്കിൽ ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണ​മാ​കുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തും പറയു​ന്ന​തും ഒഴിവാ​ക്കാൻ നിങ്ങൾക്കു കഴിയും. “വിദ്വേ​ഷ​വും കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും ദൂഷണ​വും” ഒക്കെ ഒഴിവാ​ക്കു​ന്നതു നിങ്ങൾക്കു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യും.—എഫെ. 4:31.

12 “(ദൈവ​ത്തി​ന്റെ) കരുത്തുറ്റ കൈക്കീ​ഴിൽ” ആശ്രയി​ക്കാ​നും ‘സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇടാനും’ നമുക്കു താഴ്‌മ വേണം. (1 പത്രോ. 5:6, 7) നിങ്ങൾക്കു താഴ്‌മ​യു​ണ്ടെ​ങ്കിൽ യഹോവ നിങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും കരുതു​ക​യും ചെയ്യും. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളും ചെയ്യാൻ കഴിയി​ല്ലാത്ത കാര്യ​ങ്ങ​ളും തിരി​ച്ച​റി​യു​മ്പോൾ നിങ്ങൾ നിങ്ങളിൽത്തന്നെ ആശ്രയി​ക്കില്ല. ദൈവ​ത്തിൽ ആശ്രയി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ ഉത്‌കണ്‌ഠ കുറയു​ക​യും ചെയ്യും.— മീഖ 6:8.

“ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌”

13. “ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

13 മത്തായി 6:34 വായി​ക്കുക. “ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌” എന്നാണു യേശു നമ്മളോ​ടു പറഞ്ഞത്‌. ഈ ഉപദേശം അനുസ​രി​ക്കുക ബുദ്ധി​മു​ട്ടാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. എന്നാൽ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? ദാവീ​ദി​നും പൗലോ​സി​നും ഇടയ്‌ക്കൊ​ക്കെ ഉത്‌കണ്‌ഠ തോന്നി​യെന്നു നമ്മൾ പഠിച്ച​ല്ലോ. ദൈവത്തെ സേവി​ക്കുന്ന ഒരാൾക്ക്‌ ഒരിക്ക​ലും ഉത്‌കണ്‌ഠ തോന്നില്ല എന്നല്ല യേശു അർഥമാ​ക്കി​യത്‌. അനാവ​ശ്യ​മാ​യ​തോ അങ്ങേയറ്റം തീവ്ര​മാ​യ​തോ ആയ ഉത്‌കണ്‌ഠ ഒരു പ്രശ്‌ന​വും പരിഹ​രി​ക്കി​ല്ലെന്നു മനസ്സി​ലാ​ക്കാൻ യേശു ശിഷ്യ​ന്മാ​രെ സഹായി​ക്കു​ക​യാ​യി​രു​ന്നു. ഓരോ ദിവസ​വും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കും, അവയു​ടെ​കൂ​ടെ, കഴിഞ്ഞ​കാ​ലത്ത്‌ ഉണ്ടായ​തും ഭാവി​യിൽ ഉണ്ടാകാൻ സാധ്യ​ത​യു​ള്ള​തും ആയ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഉത്‌കണ്‌ഠ കൂട്ടേണ്ട ആവശ്യ​മില്ല. കടുത്ത ഉത്‌കണ്‌ഠ കുറയ്‌ക്കാൻ യേശു​വി​ന്റെ ഉപദേശം നമ്മളെ എങ്ങനെ സഹായി​ക്കും?

14. നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു ദാവീ​ദി​നെ​പ്പോ​ലെ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ കഴിയു​ന്നത്‌?

14 പണ്ടെന്നോ പറ്റിയ തെറ്റുകൾ ഓർത്താ​ണു ചിലർ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌! എത്ര വർഷം കഴിഞ്ഞാ​ലും അവർക്കു കുറ്റ​ബോ​ധം വിട്ടു​മാ​റി​യെന്നു വരില്ല. ചില അവസര​ങ്ങ​ളിൽ ദാവീദ്‌ രാജാ​വി​നു തന്റെ തെറ്റുകൾ ഭാരമാ​യി തോന്നി. അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയ​ത്തി​ലെ ഞരക്കം​നി​മി​ത്തം ഞാൻ അലറുന്നു.” (സങ്കീ. 38:3, 4, 8, 18) ആ സാഹച​ര്യ​ത്തിൽ എന്തു ചെയ്യു​ന്ന​താ​യി​രു​ന്നു ജ്ഞാനം? ദാവീദ്‌ എന്താണു ചെയ്‌തത്‌? യഹോ​വ​യു​ടെ കരുണ​യി​ലും ക്ഷമയി​ലും ആശ്രയി​ച്ചു. ദൈവം തന്നോടു ക്ഷമി​ച്ചെന്ന്‌ അറിഞ്ഞ​പ്പോൾ ദാവീ​ദി​നു സന്തോഷം തോന്നി.—സങ്കീർത്തനം 32:1-3, 5 വായി​ക്കുക.

15. (എ) ദാവീ​ദിൽനിന്ന്‌ നമുക്കു മറ്റ്‌ എന്തുകൂ​ടി പഠിക്കാ​നുണ്ട്‌? (ബി) ഉത്‌കണ്‌ഠ കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും? (“ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ ചില പ്രാ​യോ​ഗിക മാർഗങ്ങൾ” എന്ന ചതുരം കാണുക.)

15 ഇപ്പോ​ഴത്തെ കാര്യം ഓർത്താ​യി​രി​ക്കും ചില സമയങ്ങ​ളിൽ നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, 55-ാം സങ്കീർത്തനം എഴുതി​യ​പ്പോൾ താൻ കൊല്ല​പ്പെ​ടു​മോ എന്ന ഭയം ദാവീ​ദി​നു​ണ്ടാ​യി​രു​ന്നു. (സങ്കീ. 55:2-5) എങ്കിലും, ഉത്‌ക​ണ്‌ഠകൾ കാരണം തനിക്ക്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടാൻ ദാവീദ്‌ ആഗ്രഹി​ച്ചില്ല. സ്വന്തം പ്രശ്‌നങ്ങൾ ദാവീദ്‌ പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യോ​ടു പറഞ്ഞു. എന്നാൽ, പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു​വേണ്ടി താനും ചില​തൊ​ക്കെ ചെയ്യണ​മെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (2 ശമു. 15:30-34) ദാവീ​ദിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു പാഠം പഠിക്കാം. ഉത്‌കണ്‌ഠ നിങ്ങളെ തളർത്തി​ക്ക​ള​യാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങ​ളെ​ക്കൊ​ണ്ടാ​കു​ന്നതു ചെയ്യുക. എന്നിട്ട്‌ യഹോവ കരുതു​മെന്ന ഉറപ്പോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക.

16. ദൈവ​നാ​മ​ത്തി​ന്റെ അർഥം നിങ്ങളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

16 ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ ഓർത്താ​യി​രി​ക്കാം ചില ക്രിസ്‌ത്യാ​നി​കൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌. എന്നാൽ സംഭവി​ച്ചി​ട്ടി​ല്ലാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ ആകുല​പ്പെ​ടേണ്ട ആവശ്യ​മില്ല. എന്തു​കൊണ്ട്‌? മിക്ക​പ്പോ​ഴും കാര്യങ്ങൾ സംഭവി​ക്കു​ന്നത്‌ നമ്മൾ ആലോ​ചി​ച്ചു​കൂ​ട്ടു​ന്നത്ര മോശ​മാ​യി​ട്ടാ​യി​രി​ക്കില്ല യഥാർഥ​ത്തിൽ. കൂടാതെ, ദൈവ​ത്തി​നു നിയ​ന്ത്രി​ക്കാ​നാ​കാത്ത ഒരു പ്രശ്‌ന​വു​മി​ല്ലെന്ന്‌ ഓർക്കുക. നമുക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ ദൈവ​നാ​മ​ത്തി​ന്റെ അർഥം​തന്നെ “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. (പുറ. 3:14) അതു​കൊണ്ട്‌ നമ്മൾ ഭാവി​യെ​ക്കു​റിച്ച്‌ ആകുല​പ്പെ​ടേണ്ട ആവശ്യ​മില്ല. കാരണം, മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ എല്ലാ ഉദ്ദേശ്യ​ങ്ങ​ളും നിറ​വേ​റു​മെന്നു ദൈവ​ത്തി​ന്റെ പേര്‌ തെളിവ്‌ നൽകുന്നു. ദൈവം വിശ്വ​സ്‌തരെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും കഴിഞ്ഞ കാല​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും ഉള്ളതും ഇപ്പോൾ നേരി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാൻ സഹായി​ക്കു​മെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കാം.

വിഷമങ്ങൾ പങ്കു​വെ​ക്കാൻ കഴിയുന്ന ആരെങ്കി​ലു​മാ​യി സംസാ​രി​ക്കു​ക

17, 18. ഉത്‌കണ്‌ഠ തോന്നു​മ്പോൾ അതെക്കു​റിച്ച്‌ തുറന്നു​സം​സാ​രി​ക്കു​ന്നതു നിങ്ങളെ എങ്ങനെ സഹായി​ക്കും?

17 വിഷമങ്ങൾ പങ്കു​വെ​ക്കാൻ കഴിയുന്ന ഒരാ​ളോ​ടു സത്യസ​ന്ധ​മാ​യി തുറന്നു​സം​സാ​രി​ക്കു​ന്ന​താണ്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ സഹായി​ക്കുന്ന നാലാ​മത്തെ മാർഗം. ഇണയ്‌ക്കോ ഒരു അടുത്ത സുഹൃ​ത്തി​നോ സഭയിലെ ഒരു മൂപ്പനോ നിങ്ങളു​ടെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കാ​നാ​കും. ബൈബിൾ പറയുന്നു: “മനോ​വ്യ​സനം ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു; ഒരു നല്ല വാക്കോ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നു.” (സദൃ. 12:25) ബൈബിൾ ഇങ്ങനെ​യും പറയുന്നു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധി​ക്കാ​തെ​പോ​കു​ന്നു; ആലോ​ച​ന​ക്കാ​രു​ടെ ബഹുത്വ​ത്താ​ലോ അവ സാധി​ക്കു​ന്നു.”—സദൃ. 15:22.

18 ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാൻ സഹായി​ക്കു​ന്ന​താ​ണു നമ്മുടെ ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളും. ഓരോ മീറ്റി​ങ്ങി​നു വരു​മ്പോ​ഴും, നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുള്ള, നിങ്ങളെ സന്തോ​ഷ​മു​ള്ള​വ​രും ഉന്മേഷ​മു​ള്ള​വ​രും ആയി കാണാൻ ആഗ്രഹി​ക്കുന്ന, സ്‌നേ​ഹ​മുള്ള സഹോ​ദ​ര​ങ്ങ​ളോ​ടൊ​ത്താ​ണു നിങ്ങൾ സമയം ചെലവ​ഴി​ക്കു​ന്നത്‌. (എബ്രാ. 10:24, 25) അങ്ങനെ ‘പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതു’ നിങ്ങളെ ശക്തി​പ്പെ​ടു​ത്തു​ക​യും ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാൻ സഹായി​ക്കു​ക​യും ചെയ്യും.—റോമ. 1:12.

ദൈവ​വു​മാ​യുള്ള ബന്ധമാണു നിങ്ങളു​ടെ ഏറ്റവും വലിയ ബലം

19. ദൈവ​വു​മാ​യുള്ള ബന്ധം നിങ്ങളെ ശക്തി​പ്പെ​ടു​ത്തു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ഉത്‌ക​ണ്‌ഠകൾ യഹോ​വ​യു​ടെ മേൽ ഇടുന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു കനഡയി​ലെ ഒരു മൂപ്പൻ മനസ്സി​ലാ​ക്കി. അദ്ദേഹം ഒരു അധ്യാ​പ​ക​നും കുട്ടി​കൾക്കു കൗൺസി​ലിങ്‌ കൊടു​ക്കു​ന്ന​യാ​ളും ആയിരു​ന്നു. ഏറെ സമ്മർദ​ങ്ങ​ളുള്ള ഒരു ജോലി​യാ​യി​രു​ന്നു അത്‌. ഉത്‌കണ്‌ഠ അദ്ദേഹ​ത്തിന്‌ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മാ​യി​ത്തീർന്നു. ഈ സാഹച​ര്യ​ത്തിൽ അദ്ദേഹം എന്തു ചെയ്‌തു? ഒന്നാമ​താ​യി, യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ അദ്ദേഹം കഠിന​ശ്രമം ചെയ്‌തു. ബുദ്ധി​മു​ട്ടുള്ള സമയങ്ങ​ളിൽ സുഹൃ​ത്തു​ക്ക​ളും അദ്ദേഹ​ത്തി​നു വലിയ സഹായ​മാ​യി. ഭാര്യ​യോ​ടു തുറന്നു​സം​സാ​രി​ച്ച​തും അദ്ദേഹ​ത്തി​നു പ്രയോ​ജനം ചെയ്‌തു. കൂടാതെ, സാഹച​ര്യ​ത്തെ യഹോവ കാണു​ന്ന​തു​പോ​ലെ കാണാൻ സഹമൂ​പ്പ​ന്മാ​രും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും സഹായി​ച്ചു. സഹോ​ദരൻ ഡോക്‌ടറെ കാണു​ക​യും അദ്ദേഹ​ത്തി​ന്റെ നിർദേ​ശ​മ​നു​സ​രിച്ച്‌ പട്ടിക​യിൽ മാറ്റം വരുത്തി വിശ്ര​മ​ത്തി​നും വ്യായാ​മ​ത്തി​നും സമയം കണ്ടെത്തു​ക​യും ചെയ്‌തു. അങ്ങനെ ക്രമേണ, കാര്യങ്ങൾ തന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​ണെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​ത്തു​ടങ്ങി. നിയ​ന്ത്ര​ണ​ത്തിന്‌ അപ്പുറ​മുള്ള കാര്യങ്ങൾ നേരി​ടു​മ്പോൾ സഹായ​ത്തി​നാ​യി അദ്ദേഹം യഹോ​വ​യിൽ ആശ്രയി​ക്കും.

20. (എ) നമുക്ക്‌ എങ്ങനെ ഉത്‌ക​ണ്‌ഠകൾ ദൈവ​ത്തി​ന്റെ മേൽ വെക്കാ​നാ​കും? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

20 പ്രാർഥി​ച്ചു​കൊ​ണ്ടും ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടും നമ്മുടെ ഉത്‌ക​ണ്‌ഠകൾ യഹോ​വ​യു​ടെ മേൽ വെക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിച്ചു. അതോ​ടൊ​പ്പം, നമ്മളെ സഹായി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​നെ അനുവ​ദി​ക്കു​ക​യും വിഷമങ്ങൾ ആരോ​ടെ​ങ്കി​ലും തുറന്നു​സം​സാ​രി​ക്കു​ക​യും മീറ്റി​ങ്ങു​കൾക്കു വരുക​യും ചെയ്യേ​ണ്ട​തു​ണ്ടെ​ന്നും നമ്മൾ മനസ്സി​ലാ​ക്കി. പ്രതി​ഫലം നൽകു​മെന്ന പ്രത്യാശ തന്നു​കൊണ്ട്‌ യഹോവ എങ്ങനെ​യാ​ണു നമ്മളെ സഹായി​ക്കു​ന്ന​തെന്ന്‌ അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.—എബ്രാ. 11:6.