വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ഒക്ടോബര്‍
ഈ ലക്കത്തിൽ 2017 നവംബർ 27 മുതൽ ഡിസംബർ 24 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
ജീവിതകഥ
യഹോവ പറയുന്നതുപോലെ ചെയ്യുക, അനുഗ്രഹങ്ങൾ കൂടെയുണ്ടാകും
1952-ൽ ഒലിവ് സഹോദരിയും ഭർത്താവും അയർലൻഡിൽ മുൻനിരസേവനം ചെയ്യാൻ അങ്ങോട്ടു പോയി. യഹോവ അവരെ എങ്ങനെയാണ് അനുഗ്രഹിച്ചത് ?
“പ്രവൃത്തിയിലും സത്യത്തിലും ആണ് . . . സ്‌നേഹിക്കേണ്ടത് ”
കാപട്യമില്ലാത്ത, ആത്മാർഥമായ സ്നേഹമാണു നമ്മുടേതെന്ന് എങ്ങനെ കാണിക്കാം?
“സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്“
താൻ വരുത്തുമെന്നു യേശു പറഞ്ഞ “വാൾ” എന്താണ്, അതു നിങ്ങളെ എങ്ങനെ ബാധിച്ചേക്കാം?
അരിമഥ്യക്കാരനായ യോസേഫ് സത്യത്തിനുവേണ്ടി ധീരമായി നിലപാടെടുക്കുന്നു
ആരായിരുന്നു ഇദ്ദേഹം? അദ്ദേഹത്തിനു യേശുവുമായി എന്താണു ബന്ധം? ഈ കഥ നിങ്ങൾ പഠിക്കേണ്ടത് എന്തുകൊണ്ട് ?
സെഖര്യക്കു കിട്ടിയ ദർശനങ്ങൾ—നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?
പറന്നുപോകുന്ന ഒരു ചുരുൾ. വലിയ ഒരു പാത്രത്തിൽ അടച്ചുവെച്ചിരിക്കുന്ന ഒരു സ്‌ത്രീ. കൊക്കിന്റേതുപോലെ ചിറകുകളുള്ള, കാറ്റത്ത് പറന്നുവരുന്ന രണ്ടു സ്ത്രീകൾ. ദൈവം സെഖര്യയെ ഈ സുപ്രധാനദർശനങ്ങൾ കാണിച്ചത് എന്തിനാണ് ?
രഥങ്ങളും ഒരു കിരീടവും—അതു നിങ്ങളെ സംരക്ഷിക്കും
ചെമ്പുകൊണ്ടുള്ള പർവതങ്ങൾ, യുദ്ധസജ്ജമായ രഥങ്ങൾ, രാജാവാകുന്ന ഒരു മഹാപുരോഹിതൻ, സെഖര്യക്കു കിട്ടിയ അവസാനത്തെ ദർശനം ഇന്നത്തെ ദൈവജനത്തിന് എന്ത് ഉറപ്പാണു കൊടുക്കുന്നത് ?
ജീവിതം മാറ്റിമറിച്ച ഒരു ദയാപ്രവൃത്തി
സത്യത്തോട് എതിർപ്പു കാണിച്ച ഒരാളെ അതിലേക്ക് ആകർഷിച്ച ആ ഒരു ദയാപ്രവൃത്തി ഏതാണ് ?
നിങ്ങൾക്ക് അറിയാമോ?
ആണയിടുന്നതിനെ കുറ്റം വിധിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതു ജൂതന്മാരുടെ ഏതു പ്രവണതയാണ്?