വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്റെ വിവേകം അനു​ഗ്ര​ഹി​ക്ക​പ്പെ​ടട്ടെ!”

“നിന്റെ വിവേകം അനു​ഗ്ര​ഹി​ക്ക​പ്പെ​ടട്ടെ!”

അബീഗ​യിൽ എന്ന സ്‌ത്രീ​യെ പ്രശം​സി​ച്ചു​കൊണ്ട്‌ പുരാതന ഇസ്രാ​യേ​ലി​ലെ ദാവീദ്‌ പറഞ്ഞതാണ്‌ ഈ വാക്കുകൾ. എന്തിനാ​ണു ദാവീദ്‌ അബീഗ​യി​ലി​നെ പ്രശം​സി​ച്ചത്‌? അബീഗ​യി​ലിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നുണ്ട്‌?

ദാവീദ്‌ ശൗൽ രാജാ​വി​നെ ഭയന്ന്‌ ഒളിച്ചു​ക​ഴി​ഞ്ഞി​രുന്ന കാലത്ത്‌ നടന്ന ഒരു സംഭവ​മാണ്‌ ഇത്‌. നാബാൽ എന്ന ഒരു ധനിക​നാ​യി​രു​ന്നു അബീഗ​യി​ലി​ന്റെ ഭർത്താവ്‌. യഹൂദ​യു​ടെ തെക്ക്‌ ഭാഗത്തെ മലനാ​ട്ടിൽ അയാളു​ടെ ധാരാളം വരുന്ന ആടുമാ​ടു​കളെ മേയ്‌ക്കാൻ കൊണ്ടു​പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഒരു കാലത്ത്‌ “ഒരു സംരക്ഷ​ക​മ​തിൽപോ​ലെ” ദാവീ​ദും ദാവീ​ദി​ന്റെ ആളുക​ളും നാബാ​ലി​ന്റെ ഇടയന്മാ​രെ​യും ആടുമാ​ടു​ക​ളെ​യും കാത്തു​ര​ക്ഷി​ച്ചി​രു​ന്നു. പിന്നീട്‌ ഒരിക്കൽ ദാവീദ്‌ നാബാ​ലി​ന്റെ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌, ‘കഴിയു​ന്ന​തു​പോ​ലെ’ ആഹാര​സാ​ധ​നങ്ങൾ തന്ന്‌ സഹായി​ക്ക​ണ​മെന്ന്‌ അപേക്ഷി​ച്ചു. (1 ശമു. 25:8, 15, 16) ദാവീ​ദും ആളുക​ളും നാബാ​ലി​ന്റെ ഇടയന്മാർക്കും ആടുമാ​ടു​കൾക്കും സംരക്ഷണം കൊടു​ത്തി​രു​ന്ന​തു​കൊണ്ട്‌ ആ അഭ്യർഥ​ന​യിൽ ഒരു തെറ്റു​മി​ല്ലാ​യി​രു​ന്നു.

പക്ഷേ “വിഡ്‌ഢി” എന്നും “വിവേ​ക​ശൂ​ന്യൻ” എന്നും അർഥം വരുന്ന തന്റെ പേരിനു ചേർച്ച​യി​ലാ​ണു നാബാൽ പ്രതി​ക​രി​ച്ചത്‌. നാബാൽ ദാവീ​ദി​ന്റെ അഭ്യർഥന നിരസി​ച്ചു. പരുഷ​മാ​യും അപമാ​നി​ക്കുന്ന രീതി​യി​ലും ആണ്‌ ദാവീ​ദി​ന്റെ ആളുക​ളോ​ടു നാബാൽ മറുപടി പറഞ്ഞത്‌. നാബാ​ലി​ന്റെ പ്രകോ​പ​ന​പ​ര​മായ വാക്കു​കൾക്ക്‌ അയാളെ ശിക്ഷി​ക്കാൻ ദാവീദ്‌ തീരു​മാ​നി​ച്ചു. നാബാ​ലി​ന്റെ വിഡ്‌ഢി​ത്ത​ത്തിന്‌ അയാളും വീട്ടു​കാ​രും വലിയ വില കൊടു​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു.—1 ശമു. 25:2-13, 21, 22.

ദാവീദ്‌ തിടു​ക്ക​ത്തി​ലെ​ടു​ക്കുന്ന തീരു​മാ​ന​ത്തി​ന്റെ അനന്തര​ഫ​ലങ്ങൾ എന്തായി​രി​ക്കു​മെന്നു വിവേ​ചി​ച്ചെ​ടുത്ത അബീഗ​യിൽ ധൈര്യ​ത്തോ​ടെ ദാവീ​ദി​നെ ചെന്നു​കണ്ടു. യഹോ​വ​യു​മാ​യി ദാവീ​ദി​നുള്ള നല്ല ബന്ധത്തെ​ക്കു​റിച്ച്‌ പരാമർശി​ച്ചു​കൊണ്ട്‌ അബീഗ​യിൽ ആദര​വോ​ടെ ദാവീ​ദി​നോ​ടു സംസാ​രി​ച്ചു. അടുത്ത രാജാ​വാ​കു​മാ​യി​രുന്ന ദാവീ​ദി​നും അദ്ദേഹ​ത്തി​ന്റെ ആളുകൾക്കും ആവശ്യ​മു​ള്ളത്ര ആഹാര​സാ​ധ​നങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ മുമ്പാകെ തന്നെ കുറ്റക്കാ​ര​നാ​ക്കു​മാ​യി​രുന്ന ഒരു പ്രവൃത്തി ചെയ്യു​ന്ന​തിൽനിന്ന്‌ തടയാൻ ദൈവം അബീഗ​യി​ലി​നെ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു എന്ന കാര്യം ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. അതു​കൊ​ണ്ടാണ്‌ ദാവീദ്‌ അബീഗ​യി​ലി​നോട്‌ ഇങ്ങനെ പറഞ്ഞത്‌: ‘നിന്റെ വിവേകം അനു​ഗ്ര​ഹി​ക്ക​പ്പെ​ടട്ടെ! എന്നെ ഇന്നു രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റത്തിൽനിന്ന്‌ തടഞ്ഞ നീയും അനു​ഗ്ര​ഹി​ക്ക​പ്പെ​ടട്ടെ!’—1 ശമു. 25:18, 19, 23-35.

നാബാ​ലി​നെ​പ്പോ​ലെ നന്ദിയി​ല്ലാ​ത്ത​വ​രാ​കാൻ നമ്മൾ ആരും ആഗ്രഹി​ക്കില്ല. ആളുകൾ ചെയ്‌തു​ത​രുന്ന നല്ല കാര്യ​ങ്ങൾക്കു നമുക്കു നന്ദി കാണി​ക്കാം. എന്നാൽ മറ്റൊരു പാഠവു​മുണ്ട്‌. തെറ്റായ ഒരു കാര്യം സംഭവി​ക്കാൻപോ​കു​ക​യാ​ണെന്നു മനസ്സി​ലാ​യാൽ അതു തടയാൻ നമ്മളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യണം. ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥിച്ച ദാവീ​ദി​ന്റെ അതേ മനോ​ഭാ​വ​മാ​ണു നമുക്കു​മു​ള്ള​തെന്നു തെളി​യി​ക്കാം: “അറിവും ബോധ​വും (“വിവേ​ക​വും,” പി.ഒ.സി.) ഉള്ളവനാ​കാൻ എന്നെ പഠിപ്പി​ക്കേ​ണമേ.”—സങ്കീ. 119:66.

നമ്മൾ ജ്ഞാന​ത്തോ​ടെ​യും വിവേ​ക​ത്തോ​ടെ​യും കാര്യങ്ങൾ ചെയ്യു​മ്പോൾ ആളുകൾ അതു ശ്രദ്ധി​ക്കു​ക​യും നമ്മളെ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തേ​ക്കാം. ഇനി, വാക്കു​ക​ളി​ലൂ​ടെ അതു പറഞ്ഞി​ല്ലെ​ങ്കിൽപ്പോ​ലും മനസ്സു​കൊണ്ട്‌ അവർ ഇങ്ങനെ പറഞ്ഞേ​ക്കാം: “നിന്റെ വിവേകം അനു​ഗ്ര​ഹി​ക്ക​പ്പെ​ടട്ടെ!”