വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാ കഷ്ടതക​ളി​ലും യഹോവ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു

എല്ലാ കഷ്ടതക​ളി​ലും യഹോവ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു

‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവം നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു.’—2 കൊരി. 1:3, 4.

ഗീതങ്ങൾ: 38, 56

1, 2. നമ്മുടെ കഷ്ടതക​ളിൽ യഹോവ നമ്മളെ എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ക്കു​ന്നത്‌, ദൈവ​വ​ചനം നമുക്ക്‌ എന്ത്‌ ഉറപ്പു തരുന്നു?

 യുവ​പ്രാ​യ​ത്തി​ലുള്ള ഏകാകി​യായ ആ സഹോ​ദ​രനെ നമുക്ക്‌ എഡ്വേർഡോ എന്നു വിളി​ക്കാം. “വിവാഹം കഴിക്കു​ന്ന​വർക്കു ജഡത്തിൽ കഷ്ടപ്പാ​ടു​കൾ ഉണ്ടാകും” എന്ന 1 കൊരി​ന്ത്യർ 7:28-ലെ വാക്കുകൾ അദ്ദേഹത്തെ ചിന്തി​പ്പി​ച്ചു. സ്റ്റീഫൻ സഹോ​ദ​ര​നോട്‌ അതെക്കു​റിച്ച്‌ സംസാ​രി​ക്കാൻ എഡ്വേർഡോ തീരു​മാ​നി​ച്ചു. പ്രായ​മുള്ള, വിവാ​ഹി​ത​നായ ഒരു മൂപ്പനാ​യി​രു​ന്നു സ്റ്റീഫൻ. എഡ്വേർഡോ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു: “ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘കഷ്ടപ്പാട്‌’ എന്താണ്‌? വിവാ​ഹി​ത​നാ​യാൽ ഞാൻ ആ കഷ്ടപ്പാ​ടു​കളെ എങ്ങനെ കൈകാ​ര്യം ചെയ്യും?” ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കു​ന്ന​തി​നു മുമ്പ്‌, പൗലോസ്‌ അപ്പോ​സ്‌ത​ലൻതന്നെ എഴുതിയ മറ്റൊരു ഭാഗ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സ്റ്റീഫൻ സഹോ​ദരൻ എഡ്വേർഡോ​യോട്‌ ആവശ്യ​പ്പെട്ടു. അവിടെ ഇങ്ങനെ​യാ​ണു പറയു​ന്നത്‌: ‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​മായ യഹോവ നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു.’—2 കൊരി. 1:3, 4.

2 ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോൾ നമ്മളെ ആശ്വസി​പ്പി​ക്കുന്ന സ്‌നേ​ഹ​മുള്ള ഒരു പിതാ​വാണ്‌ യഹോവ. പലപ്പോ​ഴും ദൈവം തന്റെ വചനത്തി​ലൂ​ടെ വേണ്ട പിന്തു​ണ​യും മാർഗ​നിർദേ​ശ​വും തന്നതു നിങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​കും. മുൻകാ​ല​ദൈ​വ​ദാ​സ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, നമുക്കും ഏറ്റവും നല്ലതു വന്നുകാ​ണാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്ന​തെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—യിരെമ്യ 29:11, 12 വായി​ക്കുക.

3. നമ്മൾ ഇപ്പോൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 നമ്മുടെ കഷ്ടപ്പാ​ടു​ക​ളു​ടെ അഥവാ പ്രശ്‌ന​ങ്ങ​ളു​ടെ കാരണങ്ങൾ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ അവയെ കൂടുതൽ നന്നായി കൈകാ​ര്യം ചെയ്യാൻ നമുക്കു കഴിയും. വിവാ​ഹ​ജീ​വി​ത​ത്തി​ലും കുടും​ബ​ജീ​വി​ത​ത്തി​ലും ഉണ്ടാകുന്ന കഷ്ടതക​ളു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌. അങ്ങനെ​യെ​ങ്കിൽ ‘ജഡത്തിലെ കഷ്ടപ്പാ​ടു​കൾക്കു’ കാരണ​മാ​കുന്ന ചില കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌? ബൈബിൾക്കാ​ല​ങ്ങ​ളി​ലെ​യും നമ്മുടെ കാല​ത്തെ​യും ആരു​ടെ​യെ​ല്ലാം ദൃഷ്ടാ​ന്തങ്ങൾ നമുക്ക്‌ ആശ്വാസം തരും? ഇതു മനസ്സി​ലാ​ക്കു​ന്നതു തീർച്ച​യാ​യും നമ്മളെ സഹായി​ക്കും.

വിവാ​ഹ​ജീ​വി​ത​ത്തി​ലെ പ്രശ്‌ന​ങ്ങൾ

4, 5. ‘ജഡത്തിലെ കഷ്ടപ്പാ​ടു​കൾക്കുള്ള’ ചില കാരണങ്ങൾ ഏതെല്ലാം?

4 മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ ദൈവം ഇങ്ങനെ പറഞ്ഞു: “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.” (ഉൽപ. 2:24) ആദ്യത്തെ വിവാഹം നടത്തി​യ​പ്പോൾ യഹോവ പറഞ്ഞ വാക്കു​ക​ളാണ്‌ ഇത്‌. എന്നാൽ നമ്മളെ​ല്ലാം അപൂർണ​രാ​യ​തു​കൊണ്ട്‌ വിവാ​ഹ​ത്തി​നു ശേഷം കുടും​ബ​ബ​ന്ധ​ങ്ങ​ളിൽ ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം. (റോമ. 3:23) വിവാ​ഹ​ത്തി​നു മുമ്പ്‌ സ്‌ത്രീ​യു​ടെ മേൽ മാതാ​പി​താ​ക്കൾക്കാ​യി​രി​ക്കും അധികാ​രം. എന്നാൽ സ്‌ത്രീ​യു​ടെ തലയായി ദൈവം പുരു​ഷനെ നിയമി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ വിവാ​ഹ​ശേഷം ഭർത്താ​വി​നാ​ണു സ്‌ത്രീ​യു​ടെ മേൽ അധികാ​രം. (1 കൊരി. 11:3) മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള നിർദേ​ശ​ങ്ങളല്ല, മറിച്ച്‌ ഭർത്താ​വിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളാ​ണു ഭാര്യ സ്വീക​രി​ക്കേ​ണ്ട​തെന്നു ദൈവ​വ​ചനം പറയുന്നു. പക്ഷേ അത്തരം നിർദേ​ശങ്ങൾ കൊടു​ക്കു​ന്നതു ഭർത്താ​ക്ക​ന്മാർക്കും അവ സ്വീക​രി​ക്കു​ന്നതു ഭാര്യ​മാർക്കും തുടക്ക​ത്തിൽ പ്രയാ​സ​മാ​യി​രു​ന്നേ​ക്കാം. ഇണയുടെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യും ചില​പ്പോൾ ചില അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം. അതും നവദമ്പ​തി​കൾക്കു ‘കഷ്ടതകൾക്കു’ കാരണ​മാ​കാൻ സാധ്യ​ത​യുണ്ട്‌.

5 ഒരു കുഞ്ഞ്‌ ഉണ്ടാകാൻപോ​കു​ന്നു എന്ന്‌ അറിയു​മ്പോ​ഴും ദമ്പതി​കൾക്കു ചില ഉത്‌ക​ണ്‌ഠ​ക​ളൊ​ക്കെ തോന്നി​യേ​ക്കാം. കുഞ്ഞു ജനിക്കു​ന്നതു സന്തോ​ഷ​മുള്ള കാര്യ​മാ​ണെ​ങ്കി​ലും ഗർഭകാ​ല​ത്തും പിന്നീ​ടും അമ്മയ്‌ക്കോ കുഞ്ഞി​നോ ഉണ്ടാ​യേ​ക്കാ​വുന്ന ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചിന്ത അവരിൽ ആശങ്കയു​ണ്ടാ​ക്കാ​നി​ട​യുണ്ട്‌. തുടർന്ന​ങ്ങോ​ട്ടു ചെലവു​കൾ കൂടു​മെ​ന്നും അവർക്ക്‌ അറിയാം. ഇനി കുഞ്ഞ്‌ ഉണ്ടായി​ക്ക​ഴി​യു​മ്പോ​ഴോ? ദമ്പതി​കൾക്കു കൂടുതൽ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. എന്തു​കൊണ്ട്‌? കുഞ്ഞിനെ പരിപാ​ലി​ക്കാ​നാ​യി​രി​ക്കും പിന്നീട്‌ അമ്മ കൂടുതൽ സമയവും ചെലവ​ഴി​ക്കു​ന്നത്‌. അത്തരം ഒരു സാഹച​ര്യ​ത്തിൽ, ഭാര്യ തന്നെ അവഗണി​ക്കു​ന്ന​താ​യി ചില ഭർത്താ​ക്ക​ന്മാർക്കു തോന്നി​യി​ട്ടുണ്ട്‌. കുടും​ബ​ത്തി​ലെ പുതിയ അംഗത്തി​നു​വേ​ണ്ടി​യും കരു​തേ​ണ്ട​തു​കൊണ്ട്‌ കുഞ്ഞ്‌ ഉണ്ടായി​ക്ക​ഴി​യു​മ്പോൾ പിതാ​വി​നും പുതിയ ഉത്തരവാ​ദി​ത്വ​ങ്ങൾ വന്നു​ചേ​രു​ന്നു.

6-8. കുട്ടികൾ ഉണ്ടാകു​ക​യെന്ന ആഗ്രഹം നടക്കാതെ വരു​മ്പോൾ അതു ദമ്പതി​കളെ എങ്ങനെ ബാധി​ച്ചേ​ക്കാം?

6 ഒരു കുഞ്ഞ്‌ ഉണ്ടാകാ​ത്ത​തി​ന്റെ വിഷമ​മാ​ണു ചില ദമ്പതികൾ നേരി​ടുന്ന ‘കഷ്ടത.’ അതിയായ ആഗ്രഹ​മു​ണ്ടാ​യി​ട്ടും ഗർഭം ധരിക്കാൻ കഴിയാ​തെ വരു​മ്പോൾ ഭാര്യ മാനസി​ക​മാ​യി തളർന്നു​പോ​കാ​നി​ട​യുണ്ട്‌. വിവാഹം കഴിക്കു​ന്ന​തു​കൊ​ണ്ടോ കുട്ടികൾ ഉണ്ടാകു​ന്ന​തു​കൊ​ണ്ടോ പ്രശ്‌ന​ങ്ങ​ളെ​ല്ലാം തീരു​ന്നി​ല്ലെ​ങ്കി​ലും ഒരു കുഞ്ഞ്‌ ഉണ്ടാകാ​നുള്ള ആഗ്രഹം നടന്നി​ല്ലെ​ങ്കിൽ അത്‌ ഒരർഥ​ത്തിൽ ‘ജഡത്തിലെ ഒരു കഷ്ടപ്പാ​ടാണ്‌.’ (സുഭാ. 13:12) ബൈബിൾക്കാ​ല​ങ്ങ​ളിൽ വന്ധ്യതയെ അപമാ​ന​ക​ര​മാ​യി​ട്ടാണ്‌ ആളുകൾ കണ്ടിരു​ന്നത്‌. ചേച്ചി​യായ ലേയയ്‌ക്കു മക്കൾ ഉണ്ടായി​ട്ടും തനിക്ക്‌ ഒരു കുഞ്ഞ്‌ ഉണ്ടാകാ​തി​രു​ന്ന​പ്പോൾ യാക്കോ​ബി​ന്റെ ഭാര്യ റാഹേ​ലി​നു വലിയ മനോ​വി​ഷമം തോന്നി. (ഉൽപ. 30:1, 2) ചില മിഷന​റി​മാർ സേവി​ക്കുന്ന നാടു​ക​ളിൽ ധാരാളം കുട്ടി​ക​ളുള്ള വലിയ കുടും​ബങ്ങൾ സർവസാ​ധാ​ര​ണ​മാണ്‌. അതു​കൊ​ണ്ടു​തന്നെ മക്കളി​ല്ലാ​ത്തത്‌ എന്താണ്‌ എന്ന ചോദ്യം അവർക്കു പതിവാ​യി കേൾക്കേ​ണ്ടി​വ​രാ​റുണ്ട്‌. അതിനുള്ള കാരണം എത്ര നന്നായി വിശദീ​ക​രി​ച്ചാ​ലും അവി​ടെ​യു​ള്ളവർ പറയും: “സാരമില്ല, ഞങ്ങൾ നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാം.”

7 ഇംഗ്ലണ്ടി​ലെ ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ഒരു കുഞ്ഞ്‌ ഉണ്ടാക​ണ​മെന്ന്‌ ആ സഹോ​ദരി അതിയാ​യി ആഗ്രഹി​ച്ചെ​ങ്കി​ലും അതു സഫലമാ​യില്ല. ഒടുവിൽ, കുട്ടികൾ ഉണ്ടാകുന്ന പ്രായം കടന്ന​പ്പോൾ ഈ വ്യവസ്ഥി​തി​യിൽ ഇനി തനിക്കു കുട്ടികൾ ഉണ്ടാകു​കയേ ഇല്ലെന്ന സത്യം സഹോ​ദരി തിരി​ച്ച​റി​ഞ്ഞു. സഹോ​ദരി ആകെ തകർന്നു​പോ​യി. ഒരു കുട്ടിയെ ദത്തെടു​ക്കാൻ സഹോ​ദ​രി​യും ഭർത്താ​വും തീരു​മാ​നി​ച്ചു. എങ്കിലും സഹോ​ദരി പറയുന്നു: “പക്ഷേ കുറെ കാല​ത്തേക്ക്‌ എന്റെ മനസ്സ്‌ നീറി​ക്കൊ​ണ്ടി​രു​ന്നു. ഒരു കുട്ടിയെ ദത്തെടു​ക്കു​ന്ന​തും സ്വന്തം കുഞ്ഞിനു ജന്മം നൽകു​ന്ന​തും തമ്മിൽ വ്യത്യാ​സ​മു​ണ്ടെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു.”

8 ഒരു ക്രിസ്‌തീ​യ​സ്‌ത്രീ​ക്കു ‘മാതൃ​ത്വ​ത്തി​ലൂ​ടെ സംരക്ഷണം കിട്ടു​മെന്നു’ ബൈബിൾ പറയുന്നു. (1 തിമൊ. 2:15) എന്നാൽ അതിന്‌ അർഥം ഒരു കുട്ടിക്കു ജന്മം കൊടു​ക്കു​ന്ന​തു​കൊ​ണ്ടോ കുട്ടി​ക​ളു​ള്ള​തു​കൊ​ണ്ടോ നിത്യ​ജീ​വൻ ലഭിക്കും എന്നല്ല. കുട്ടി​കളെ പരിപാ​ലി​ക്കു​ന്നത്‌ ഉൾപ്പെടെ വീട്ടിലെ പലപല ഉത്തരവാ​ദി​ത്വ​ങ്ങ​ളുള്ള ഒരു സ്‌ത്രീക്ക്‌ അനാവ​ശ്യ​മാ​യി മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ തലയി​ടാ​നോ ഏഷണി പറയാ​നോ സമയമി​ല്ലാ​ത്ത​തു​കൊണ്ട്‌ അത്‌ അവൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കും എന്നാണ്‌ അതിന്റെ അർഥം. (1 തിമൊ. 5:13) എങ്കിലും വിവാ​ഹ​ജീ​വി​ത​ത്തി​ലെ​യും കുടും​ബ​ജീ​വി​ത​ത്തി​ലെ​യും കഷ്ടതകൾ അമ്മമാർക്കും നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം.

പ്രിയപ്പെട്ട ഒരാളു​ടെ വേർപാ​ടിൽ തളരാ​തി​രി​ക്കാൻ എന്തു സഹായി​ക്കും? (9, 12 ഖണ്ഡികകൾ കാണുക)

9. ദമ്പതികൾ നേരി​ടുന്ന മറ്റൊരു കഷ്ടത എന്താണ്‌?

9 വിവാ​ഹ​ജീ​വി​ത​ത്തി​ലെ കഷ്ടപ്പാ​ടു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ അത്ര പെട്ടെന്നു മനസ്സി​ലേക്കു വരാത്ത ഒന്നുണ്ട്‌—പ്രിയ​പ്പെട്ട ഒരാളു​ടെ മരണം. പലർക്കും അവരുടെ ഇണകളെ മരണത്തിൽ നഷ്ടമാ​യി​രി​ക്കു​ന്നു. അങ്ങനെ​യൊ​രു കാര്യം അവർ ഒരിക്ക​ലും പ്രതീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കില്ല. എന്നാൽ പുനരു​ത്ഥാ​നം നടക്കു​മെന്ന യേശു​വി​ന്റെ വാഗ്‌ദാ​ന​ത്തിൽ ഉറച്ചു​വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണു ക്രിസ്‌ത്യാ​നി​കൾ. (യോഹ. 5:28, 29) ഇണയെ നഷ്ടപ്പെ​ട്ട​യാൾക്ക്‌ ആ പ്രത്യാശ വലി​യൊ​രു ആശ്വാ​സ​മാണ്‌. അതെ, സ്‌നേ​ഹ​മുള്ള നമ്മുടെ പിതാവ്‌, ‘കഷ്ടപ്പാ​ടു​കൾ’ അനുഭ​വി​ക്കു​ന്ന​വർക്കു തന്റെ വചനത്തി​ലൂ​ടെ പിന്തു​ണ​യും ആശ്വാ​സ​വും നൽകുന്നു. നമുക്ക്‌ ഇപ്പോൾ, യഹോവ തരുന്ന ആശ്വാസം അനുഭ​വി​ച്ച​റി​യു​ക​യും അതിൽനിന്ന്‌ പ്രയോ​ജനം നേടു​ക​യും ചെയ്‌ത ചില ദൈവ​ദാ​സ​രെ​ക്കു​റിച്ച്‌ നോക്കാം.

കഷ്ടതക​ളിൽ ആശ്വാസം

10. ഹന്നയ്‌ക്ക്‌ എങ്ങനെ​യാണ്‌ ആശ്വാസം ലഭിച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

10 എൽക്കാ​ന​യു​ടെ പ്രിയ​ഭാ​ര്യ​യായ ഹന്നയ്‌ക്കും ഒരു കഷ്ടതയു​ണ്ടാ​യി​രു​ന്നു. ഹന്ന വന്ധ്യയാ​യി​രു​ന്നു. എന്നാൽ എൽക്കാ​ന​യു​ടെ മറ്റൊരു ഭാര്യ​യായ പെനി​ന്ന​യ്‌ക്കു മക്കൾ ഉണ്ടായി​രു​ന്നു. (1 ശമുവേൽ 1:4-7 വായി​ക്കുക.) “എല്ലാ വർഷവും” ഹന്നയ്‌ക്കു പെനി​ന്ന​യു​ടെ കുത്തു​വാ​ക്കു​കൾ സഹി​ക്കേ​ണ്ടി​വന്നു. അതു ഹന്നയെ വളരെ​യ​ധി​കം വിഷമി​പ്പി​ച്ചു. ആശ്വാ​സ​ത്തി​നാ​യി ഹന്ന യഹോ​വ​യോ​ടു പ്രാർഥി​ച്ചു. “ഹന്ന യഹോ​വ​യു​ടെ മുമ്പാകെ വളരെ നേരം പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു” എന്നും ബൈബിൾ പറയുന്നു. തന്റെ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം തരു​മെന്നു ഹന്നയ്‌ക്കു പ്രതീ​ക്ഷ​യു​ണ്ടാ​യി​രു​ന്നോ? ഉണ്ടായി​രു​ന്നി​രി​ക്കാം. എന്താ​ണെ​ങ്കി​ലും ‘പിന്നെ ഹന്നയുടെ മുഖം വാടി​യില്ല.’ (1 ശമു. 1:12, 17, 18) ഒന്നുകിൽ യഹോവ തനിക്ക്‌ ഒരു മകനെ തരും, അല്ലെങ്കിൽ മറ്റ്‌ ഏതെങ്കി​ലും വിധത്തിൽ തന്നെ ആശ്വസി​പ്പി​ക്കും എന്നു ഹന്ന ഉറച്ചു​വി​ശ്വ​സി​ച്ചു.

11. പ്രാർഥന നമ്മളെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

11 അപൂർണ​രാ​യ​തു​കൊ​ണ്ടും സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഈ വ്യവസ്ഥി​തി​യിൽ ജീവി​ക്കു​ന്ന​തു​കൊ​ണ്ടും നമുക്കു കഷ്ടപ്പാ​ടു​ക​ളും പരി​ശോ​ധ​ന​ക​ളും ഉണ്ടാകു​ക​തന്നെ ചെയ്യും. (1 യോഹ. 5:19) എന്നാൽ, “ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന” ദൈവ​മാണ്‌ യഹോവ എന്ന അറിവ്‌ നമ്മളെ എത്രമാ​ത്രം ബലപ്പെ​ടു​ത്തു​ന്നു! നമ്മൾ ഓരോ​രു​ത്ത​രും അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ അഥവാ കഷ്ടതകൾ നേരി​ടാ​നുള്ള സഹായ​ത്തി​നാ​യി നമുക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാം. യഹോവ സഹായം തരുന്ന മറ്റൊരു വിധമാണ്‌ അത്‌. ഹന്ന യഹോ​വ​യു​ടെ മുന്നിൽ തന്റെ ഹൃദയം പകർന്നു. നമുക്കും ഇത്‌ അനുക​രി​ക്കാം. എങ്ങനെ? കഷ്ടപ്പാ​ടു​കൾ ഉണ്ടാകു​മ്പോൾ നമ്മൾ വെറുതേ നമ്മുടെ പ്രശ്‌നങ്ങൾ യഹോ​വ​യോ​ടു പറഞ്ഞാൽമാ​ത്രം പോരാ, നമ്മൾ ‘ഉള്ളുരു​കി യാചി​ക്കണം.’ അതായത്‌ തീവ്ര​മായ പ്രാർഥ​ന​യി​ലൂ​ടെ നമ്മുടെ ഹൃദയ​ത്തിൽ തോന്നു​ന്നത്‌ എന്താ​ണെന്ന്‌ യഹോ​വയെ അറിയി​ക്കണം.—ഫിലി. 4:6, 7.

12. സന്തോഷം കണ്ടെത്താൻ വിധവ​യായ അന്നയെ എന്താണു സഹായി​ച്ചത്‌?

12 കുട്ടികൾ ഉണ്ടാകാ​ത്ത​തു​കൊ​ണ്ടോ പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​യ​തു​കൊ​ണ്ടോ ജീവി​ത​ത്തിൽ വലി​യൊ​രു ശൂന്യത അനുഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കിൽ നമുക്ക്‌ ആശ്വാസം കണ്ടെത്താ​നാ​കും. യേശു​വി​ന്റെ കാലത്ത്‌ ജീവി​ച്ചി​രുന്ന പ്രവാ​ചി​ക​യായ അന്ന വിവാ​ഹ​ശേഷം വെറും ഏഴു വർഷം കഴിഞ്ഞ​പ്പോൾ വിധവ​യാ​യി. അന്നയ്‌ക്കു മക്കളു​ണ്ടാ​യി​രു​ന്ന​താ​യി ബൈബിൾ സൂചി​പ്പി​ക്കു​ന്നില്ല. എന്നാൽ 84-ാം വയസ്സി​ലും അന്ന എന്തു ചെയ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌? ലൂക്കോസ്‌ 2:37-ൽ ഇങ്ങനെ പറയുന്നു: “അന്നയെ എപ്പോ​ഴും ദേവാ​ല​യ​ത്തിൽ കാണാ​മാ​യി​രു​ന്നു. ഉപവസിച്ച്‌ ഉള്ളുരു​കി പ്രാർഥി​ച്ചു​കൊണ്ട്‌ രാവും പകലും മുടങ്ങാ​തെ ദേവാ​ല​യ​ത്തിൽ ആരാധി​ച്ചു​പോ​രുന്ന ഒരു സ്‌ത്രീ​യാ​യി​രു​ന്നു അന്ന.” അതെ, യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ അന്ന സന്തോഷം കണ്ടെത്തി, അത്‌ അന്നയ്‌ക്ക്‌ ആശ്വാ​സ​മേകി.

13. ഉറ്റബന്ധു​ക്കൾ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾപ്പോ​ലും യഥാർഥ​സു​ഹൃ​ത്തു​ക്കൾ നമുക്ക്‌ ആശ്വാ​സ​മേ​കും എന്നതിന്‌ ഒരു ഉദാഹ​രണം നൽകുക.

13 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി അടുത്ത്‌ ഇടപഴ​കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ യഥാർഥ​സു​ഹൃ​ത്തു​ക്കളെ കണ്ടെത്താ​നാ​കും. (സുഭാ. 18:24) പോളാ​യ്‌ക്ക്‌ അഞ്ചു വയസ്സു​ള്ള​പ്പോൾ അമ്മ സത്യം ഉപേക്ഷി​ച്ചു​പോ​യി. അത്‌ അവളെ വളരെ​യ​ധി​കം വിഷമി​പ്പി​ച്ചു. അവൾക്കു താങ്ങാ​നാ​കാ​ത്ത​തു​പോ​ലുള്ള ഒരു ‘കഷ്ടതയാ​യി​രു​ന്നു’ അത്‌. എന്നാൽ അവളുടെ സഭയിലെ ആൻ എന്ന ഒരു മുൻനി​ര​സേ​വിക അവളുടെ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ പ്രത്യേ​ക​താ​ത്‌പ​ര്യ​മെ​ടു​ത്തു. അത്‌ അവൾക്കു വലിയ പ്രോ​ത്സാ​ഹ​ന​മാ​യി. പോളാ പറയുന്നു: “ആൻ സഹോ​ദരി എന്റെ ബന്ധുവ​ല്ലാ​യി​രു​ന്നു. പക്ഷേ സഹോ​ദരി എന്നോടു കാണിച്ച സ്‌നേഹം വലിയ ആശ്വാ​സ​മാ​യി​രു​ന്നു. യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരാൻ അത്‌ എന്നെ സഹായി​ച്ചു.” പോളാ ഇന്നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. പോളാ​യു​ടെ അമ്മ പിന്നീടു സത്യത്തി​ലേക്കു മടങ്ങി​വന്നു. അതും അവൾക്കു വളരെ​യ​ധി​കം സന്തോ​ഷ​ത്തി​നു കാരണ​മാ​യി. പോളാ​യ്‌ക്ക്‌ ഒരു അമ്മയെ​പ്പോ​ലെ ആത്മീയ​സ​ഹാ​യം കൊടു​ക്കാൻ കഴിഞ്ഞ​തിൽ ആനിനും വളരെ സന്തോ​ഷ​മുണ്ട്‌.

14. ആശ്വാസം കൊടു​ക്കു​ന്ന​വർക്ക്‌ ഏതെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

14 മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​വും താത്‌പ​ര്യ​വും കാണി​ക്കു​ന്നതു നമ്മു​ടെ​തന്നെ ചില പ്രശ്‌നങ്ങൾ മറക്കാൻ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സഹപ്ര​വർത്ത​ക​രെന്ന നിലയിൽ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​ന്റെ സംതൃ​പ്‌തി വിവാ​ഹി​ത​രും അല്ലാത്ത​വ​രും ആയ അനേകം സഹോ​ദ​രി​മാർ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊണ്ട്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം. ചിലർക്കു ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റു​ന്നത്‌ ഒരു മരുന്നു​പോ​ലെ​യാണ്‌. പ്രദേ​ശ​ത്തു​ള്ള​വ​രു​ടെ​യും സഭയി​ലു​ള്ള​വ​രു​ടെ​യും കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു സഭയിലെ ഓരോ​രു​ത്ത​രും തെളി​യി​ക്കു​മ്പോൾ സഹോ​ദ​രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാ​കും. (ഫിലി. 2:4) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇക്കാര്യ​ത്തിൽ നല്ല മാതൃ​ക​യാണ്‌. ‘മുലയൂ​ട്ടുന്ന കുഞ്ഞിനെ പരിപാ​ലി​ക്കുന്ന ഒരു അമ്മയെ​പ്പോ​ലെ​യാ​യി​രു​ന്നു’ തെസ്സ​ലോ​നി​ക്യ​യി​ലെ സഭയി​ലു​ള്ള​വർക്കു പൗലോസ്‌. ആത്മീയാർഥ​ത്തിൽ അദ്ദേഹം അവരുടെ പിതാ​വു​മാ​യി​രു​ന്നു.—1 തെസ്സ​ലോ​നി​ക്യർ 2:7, 11, 12 വായി​ക്കുക.

കുടും​ബ​ങ്ങൾക്ക്‌ ആശ്വാസം

15. കുട്ടി​കളെ സത്യം പഠിപ്പി​ക്കാ​നുള്ള മുഖ്യ​മായ ഉത്തരവാ​ദി​ത്വം ആർക്കാണ്‌?

15 നമ്മൾ സഹായം ചെയ്‌തു​കൊ​ടു​ക്കു​ന്നതു ചില കുടും​ബ​ങ്ങൾക്ക്‌ ഒരു ആശ്വാ​സ​മാ​യി​രി​ക്കും. മക്കളെ ബൈബിൾ പഠിപ്പി​ക്കാൻ തങ്ങളെ സഹായി​ക്കാ​മോ എന്നു പുതു​താ​യി സത്യം പഠിച്ചവർ ചില​പ്പോൾ പക്വത​യുള്ള പ്രചാ​ര​ക​രോ​ടു ചോദി​ച്ചേ​ക്കാം. തങ്ങളുടെ ചെറു​പ്പ​ക്കാ​രായ മക്കൾക്കു ബൈബിൾപ​ഠനം നടത്താൻപോ​ലും അവർ ആവശ്യ​പ്പെ​ട്ടേ​ക്കാം. എന്നാൽ, കുട്ടി​കളെ പഠിപ്പി​ക്കാ​നും പരിശീ​ലി​പ്പി​ക്കാ​നും ഉള്ള മുഖ്യ​മായ ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്കൾക്കാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സുഭാ. 23:22; എഫെ. 6:1-4) ചിലരു​ടെ കാര്യ​ത്തിൽ മറ്റുള്ള​വ​രു​ടെ സഹായം ആവശ്യ​മാ​യി​രി​ക്കാം. എന്നാൽ അത്‌ ഒരിക്ക​ലും മാതാ​പി​താ​ക്കൾക്കുള്ള ഉത്തരവാ​ദി​ത്വം ഇല്ലാതാ​ക്കു​ന്നില്ല. അവർ കുട്ടി​ക​ളോ​ടു പതിവാ​യി സംസാ​രി​ക്കണം.

16. കുട്ടി​കളെ സഹായി​ക്കു​മ്പോൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

16 കുട്ടി​കളെ സത്യം പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കൾ മറ്റൊ​രാ​ളു​ടെ സഹായം ചോദി​ച്ചാൽ ആ വ്യക്തി ഒരിക്ക​ലും മാതാ​പി​താ​ക്ക​ളു​ടെ സ്ഥാനം ഏറ്റെടു​ക്ക​രുത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഒരു സാക്ഷിക്ക്‌ അവിശ്വാ​സി​ക​ളായ മാതാ​പി​താ​ക്ക​ളു​ടെ മക്കളെ ബൈബിൾ പഠിപ്പി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്നാൽ അവർ ഒരു കാര്യം എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. കുട്ടി​കൾക്ക്‌ ആത്മീയ​സ​ഹാ​യം കൊടു​ക്കു​ന്നെ​ങ്കി​ലും അവർ ഒരിക്ക​ലും ആ കുട്ടി​ക​ളു​ടെ അപ്പന്റെ​യോ അമ്മയു​ടെ​യോ സ്ഥാനത്തല്ല. അങ്ങനെ​യൊ​രു ബൈബിൾപ​ഠനം നടത്തു​ന്നെ​ങ്കിൽ അതു മാതാ​പി​താ​ക്ക​ളു​ടെ​യോ പക്വത​യുള്ള മറ്റൊരു സാക്ഷി​യു​ടെ​യോ സാന്നി​ധ്യ​ത്തിൽ ആ കുട്ടി​ക​ളു​ടെ വീട്ടിൽവെ​ച്ചോ അനു​യോ​ജ്യ​മായ ഒരു പൊതു​സ്ഥ​ല​ത്തു​വെ​ച്ചോ ആകുന്ന​താ​യി​രി​ക്കും നല്ലത്‌. അത്‌ അനാവ​ശ്യ​മായ തെറ്റി​ദ്ധാ​ര​ണകൾ ഒഴിവാ​ക്കാൻ സഹായി​ക്കും. കാല​ക്ര​മേണ, കുട്ടി​കളെ മാതാ​പി​താ​ക്കൾതന്നെ പഠിപ്പി​ച്ചു​തു​ട​ങ്ങി​യേ​ക്കാം.

17. കുട്ടി​കൾക്ക്‌ എങ്ങനെ​യാ​ണു കുടും​ബാം​ഗ​ങ്ങൾക്ക്‌ ആശ്വാസം പകരാൻ കഴിയു​ന്നത്‌?

17 സത്യ​ദൈ​വത്തെ സ്‌നേ​ഹി​ക്കു​ക​യും ദൈവ​ത്തി​ന്റെ ഉപദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യുന്ന കുട്ടികൾ കുടും​ബ​ത്തിൽ ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഒരു ഉറവാണ്‌. മാതാ​പി​താ​ക്കളെ ബഹുമാ​നി​ച്ചു​കൊ​ണ്ടും അവർക്കു വേണ്ട സഹായങ്ങൾ ചെയ്‌തു​കൊ​ണ്ടും കുട്ടി​കൾക്ക്‌ അതു ചെയ്യാം. ആത്മീയ​കാ​ര്യ​ങ്ങ​ളി​ലും കുടും​ബ​ത്തിന്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കാൻ അവർക്കു കഴിയും. പ്രളയ​ത്തി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നു ശേത്തിന്റെ പിൻത​ല​മു​റ​ക്കാ​ര​നായ ലാമെക്ക്‌. യഹോ​വയെ ആരാധി​ച്ചി​രുന്ന അദ്ദേഹം മകനായ നോഹ​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹോവ ശപിച്ച ഈ ഭൂമി​യിൽ നമുക്കു ചെയ്യേ​ണ്ടി​വ​രുന്ന പണിക​ളിൽനി​ന്നും നമ്മുടെ കൈക​ളു​ടെ കഠിനാ​ധ്വാ​ന​ത്തിൽനി​ന്നും ഇവൻ നമുക്ക്‌ ആശ്വാസം തരും.” ഭൂമി​യു​ടെ മേലു​ണ്ടാ​യി​രുന്ന ശാപം മാറി​യ​പ്പോൾ ആ പ്രവചനം നിവൃ​ത്തി​യേറി. (ഉൽപ. 5:29; 8:21) ഇക്കാലത്തെ സത്യാ​രാ​ധ​ക​രായ കുട്ടി​കൾക്കും കുടും​ബാം​ഗ​ങ്ങൾക്ക്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും പകരാൻ കഴിയും. അത്‌, ഇപ്പോ​ഴുള്ള പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാ​നും പ്രളയ​ത്തെ​ക്കാൾ വലിയ ഭാവി​സം​ഭ​വ​ങ്ങളെ അതിജീ​വി​ക്കാ​നും അവരുടെ കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കും.

18. നമ്മൾ നേരി​ടുന്ന പരി​ശോ​ധ​ന​ക​ളും കഷ്ടതക​ളും സഹിച്ചു​നിൽക്കാൻ എന്തു സഹായി​ക്കും?

18 പ്രാർഥി​ച്ചു​കൊ​ണ്ടും ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ച്ചു​കൊ​ണ്ടും യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പ​മാ​യി​രു​ന്നു​കൊ​ണ്ടും ലക്ഷക്കണ​ക്കിന്‌ ആളുകൾ അവരുടെ കഷ്ടതക​ളിൽ ആശ്വാസം കണ്ടെത്തു​ന്നു. (സങ്കീർത്തനം 145:18, 19 വായി​ക്കുക.) യഹോവ എപ്പോ​ഴും നമ്മളെ ആശ്വസി​പ്പി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ക​യാണ്‌. ഈ അറിവ്‌, നമ്മൾ നേരി​ടുന്ന ഏതൊരു പരി​ശോ​ധ​ന​യും ധൈര്യ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കും—ഇപ്പോ​ഴും ഭാവി​യി​ലും.