ഭിന്നതകൾ പരിഹരിച്ച് സമാധാനത്തിനായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?
ക്രിസ്ത്യാനികൾക്കിടയിൽ സമാധാനമുണ്ടായിരിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. നമ്മൾ നമ്മുടെ ജീവിതത്തിൽ സമാധാനത്തിന് ഒരു പ്രമുഖസ്ഥാനം കൊടുക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. നമ്മൾ ഓരോരുത്തരും സമാധാനസ്നേഹികളാണെങ്കിൽ സത്യാരാധകർക്കിടയിൽ അളവറ്റ സമാധാനമുണ്ടായിരിക്കും. ഈ സമാധാനം, സ്വസ്ഥതയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന അനേകമാളുകളെ ക്രിസ്തീയസഭയിലേക്ക് ആകർഷിക്കും.
ഉദാഹരണത്തിന്, മഡഗാസ്കറിൽ മന്ത്രവാദചികിത്സകൾക്കു പ്രശസ്തനായിരുന്ന ഒരാൾ യഹോവയുടെ സാക്ഷികൾക്കിടയിലെ സമാധാനവും ഐക്യവും കണ്ടപ്പോൾ ഇങ്ങനെ ചിന്തിച്ചു: ‘എന്നെങ്കിലും ഞാൻ ഒരു മതത്തിന്റെ അംഗമാകുകയാണെങ്കിൽ അത് ഇതായിരിക്കും.’ പിന്നീട് അദ്ദേഹം ഭൂതവിദ്യ ഉപേക്ഷിച്ചു, മാസങ്ങളോളം ശ്രമം ചെയ്ത് വിവാഹജീവിതം തിരുവെഴുത്തുകൾക്കു ചേർച്ചയിൽ കൊണ്ടുവന്നു, സമാധാനത്തിന്റെ ദൈവമായ യഹോവയുടെ ഒരു ആരാധകനായിത്തീരുകയും ചെയ്തു.
സമാധാനത്തിനായി കൊതിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇതുപോലെ ക്രിസ്തീയസഭയുടെ ഭാഗമായിത്തീരുന്നത്. എന്നാൽ “കടുത്ത അസൂയയും വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും” സഭയിലുണ്ടെങ്കിൽ അതു സൗഹൃദങ്ങൾ തകർക്കുമെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ബൈബിൾ മുന്നറിയിപ്പു തരുന്നു. (യാക്കോ. 3:14-16) എന്നാൽ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും സമാധാനം ശക്തമാക്കാനും നമ്മളെ സഹായിക്കുന്ന ഉപദേശങ്ങളും ബൈബിളിലുണ്ട്. അവയെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് നമുക്ക് ആദ്യം ചിലരുടെ ജീവിതാനുഭവങ്ങളിലേക്ക് ഒന്ന് എത്തിനോക്കാം.
പ്രശ്നങ്ങളും പരിഹാരവും
“എന്റെകൂടെ ജോലി ചെയ്തിരുന്ന ഒരു സഹോദരനുമായി ഒത്തുപോകുന്നത് എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ ഞങ്ങൾ ദേഷ്യപ്പെട്ട് ഒച്ച വെച്ചുകൊണ്ടിരുന്നപ്പോൾ രണ്ടു പേർ പെട്ടെന്ന് അകത്തേക്കു വന്നു. അവർ അതെല്ലാം കണ്ടു.”—ക്രിസ്.
“വയൽസേവനത്തിന് എന്റെകൂടെ മിക്കപ്പോഴും വരുമായിരുന്ന ഒരു സഹോദരി പെട്ടെന്നൊരു ദിവസം എന്റെകൂടെ വരാതായി. പിന്നെ ഒരു ദിവസം സംസാരവും നിറുത്തി. കാര്യം എന്താണെന്ന് എനിക്കു മനസ്സിലായില്ല.”—ജാനറ്റ്.
“ഒരിക്കൽ ഞങ്ങൾ മൂന്നു പേർ തമ്മിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരാൾ ഫോൺ വെക്കുകയാണെന്നു പറഞ്ഞു. അദ്ദേഹം ഫോൺ വെച്ചുകാണുമെന്നു വിചാരിച്ച് ഞാൻ അദ്ദേഹത്തെക്കുറിച്ച് മറ്റേ വ്യക്തിയോടു കുറെ കുറ്റങ്ങൾ പറഞ്ഞു. പക്ഷേ അദ്ദേഹം ഫോൺ വെച്ചിട്ടില്ലായിരുന്നു.”—മൈക്കിൾ.
“ഞങ്ങളുടെ സഭയിലെ രണ്ടു മുൻനിരസേവകർ തമ്മിൽ ചില പ്രശ്നങ്ങൾ തുടങ്ങി. അവർ പരസ്പരം കുറ്റപ്പെടുത്തി സംസാരിച്ചു. അവരുടെ വഴക്കു മറ്റുള്ളവരെയും വല്ലാതെ ബാധിച്ചു.”—ഗാരി.
ഇപ്പറഞ്ഞതൊന്നും വലിയ സംഭവങ്ങളായി നിങ്ങൾക്കു തോന്നുന്നുണ്ടാകില്ല. എന്നാൽ അതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കാനും അവരുടെ ആത്മീയതയ്ക്കു കാര്യമായ ക്ഷതമേൽപ്പിക്കാനും അവയ്ക്കു കഴിയുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, മുകളിൽ പറഞ്ഞ സഹോദരീസഹോദരന്മാർ ബൈബിളിലെ തത്ത്വങ്ങൾ പിൻപറ്റുകയും സമാധാനത്തിലാകുകയും ചെയ്തു. അതിന് അവരെ ഏതെല്ലാം ബൈബിൾതത്ത്വങ്ങളാണു സഹായിച്ചത്?
ഉൽപ. 45:24) അപ്പന്റെ അടുത്തേക്കു യാത്ര തിരിച്ച സഹോദരന്മാരോടു യോസേഫ് പറഞ്ഞ വാക്കുകളാണ് ഇവ. ശരിക്കും ജ്ഞാനം നിറഞ്ഞ വാക്കുകളല്ലേ അത്! പെട്ടെന്നു മുറിപ്പെടുന്ന ഒരു വ്യക്തി വികാരങ്ങളെ നിയന്ത്രിക്കാതെ എന്തെങ്കിലുമൊക്കെ പറയുന്നെങ്കിൽ അതു മറ്റുള്ളവരെ ദേഷ്യം പിടിപ്പിച്ചേക്കാം. മറ്റുള്ളവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കാനുള്ള ബുദ്ധിമുട്ടും അഹങ്കാരവും ആണ് തന്റെ ബലഹീനതകളെന്നു ക്രിസ്സിനു മനസ്സിലായി. ഈ ശീലത്തിനു മാറ്റം വരുത്തിയേ തീരൂ എന്നു ക്രിസ് തീരുമാനിച്ചു. താൻ വഴക്കിട്ട ആ സഹോദരനോടു ക്ഷമ ചോദിച്ച അദ്ദേഹം തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഠിനശ്രമം തുടങ്ങി. മാറ്റം വരുത്താനുള്ള ക്രിസ്സിന്റെ ശ്രമങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ആ സഹജോലിക്കാരനും ചില മാറ്റങ്ങൾ വരുത്തി. ഇപ്പോൾ അവർ യഹോവയെ ഐക്യത്തോടെ സേവിക്കുന്നു.
“വഴിയിൽവെച്ച് ശണ്ഠയിടരുത്.” (“കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു.” (സുഭാ. 15:22) ആ തിരുവെഴുത്തുപദേശം ബാധകമാക്കേണ്ട സമയം ഇപ്പോഴാണെന്നു ജാനറ്റിനു മനസ്സിലായി. മറ്റേ സഹോദരിയുമായി ‘കൂടിയാലോചിക്കാൻ’ അതായത് ആ സഹോദരിയോടു സംസാരിക്കാൻ ജാനറ്റ് തീരുമാനിച്ചു. സംഭാഷണത്തിനിടെ, എന്തുകൊണ്ടാണു സഹോദരി തന്നോടു പിണങ്ങിയതെന്നു ജാനറ്റ് നയപൂർവം ചോദിച്ചു. തുടക്കത്തിൽ അവർക്കു രണ്ടു പേർക്കും സംസാരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. എന്നാൽ ശാന്തമായ രീതിയിൽ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവർക്കു രണ്ടു പേർക്കും ആദ്യം തോന്നിയ ആ ബുദ്ധിമുട്ടു മാറി. ശരിക്കും, ജാനറ്റിനെക്കുറിച്ച് സഹോദരിക്കുള്ള ഒരു തെറ്റിദ്ധാരണയായിരുന്നു പ്രശ്നത്തിനു കാരണം. വാസ്തവത്തിൽ ജാനറ്റിന് അതുമായി യാതൊരു ബന്ധവുമില്ലായിരുന്നു. സഹോദരി ക്ഷമ ചോദിച്ചു. ഇപ്പോൾ അവർ ഒത്തൊരുമിച്ച് യഹോവയെ സേവിക്കുന്നു.
“നീ കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ. നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക.” (മത്താ. 5:23, 24) ഗിരിപ്രഭാഷണത്തിൽ യേശു നൽകിയ ആ ഉപദേശം നിങ്ങൾക്ക് അറിയാമായിരിക്കും. തന്റെ പെരുമാറ്റം വളരെ മോശവും സ്നേഹശൂന്യവും ആയിപ്പോയെന്നു തിരിച്ചറിഞ്ഞപ്പോൾ മൈക്കിളിനു വളരെ വിഷമം തോന്നി. സമാധാനം പുനഃസ്ഥാപിക്കാൻ മൈക്കിൾ തീരുമാനിച്ചു. താൻ വിഷമിപ്പിച്ച സഹോദരനെ നേരിട്ട് കണ്ട് മൈക്കിൾ ക്ഷമ ചോദിച്ചു. തുടർന്ന് എന്തുണ്ടായി? മൈക്കിൾ പറയുന്നു: “സഹോദരൻ എന്നോട് ആത്മാർഥമായി ക്ഷമിച്ചു.” അങ്ങനെ അവർ വീണ്ടും കൂട്ടുകാരായി.
“ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.” (കൊലോ. 3:12-14) അനേകവർഷമായി മുൻനിരസേവനം ചെയ്യുന്ന ആ രണ്ടു പേരുടെ കാര്യമോ? അവരെ ഒരു മൂപ്പൻ സഹായിച്ചു. സ്വയം ഇങ്ങനെ ചോദിക്കാൻ മൂപ്പൻ അവരോടു പറഞ്ഞു: ‘ഞങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസം കാരണം മറ്റുള്ളവരെ വിഷമിപ്പിക്കുന്നതു ശരിയാണോ? പരസ്പരം ക്ഷമിച്ച് യഹോവയെ സമാധാനത്തോടെ സേവിക്കുന്നതിൽനിന്ന് ഞങ്ങളെ തടയാൻമാത്രം ഗൗരവമുള്ളതാണോ ഈ പ്രശ്നം?’ അവർ മൂപ്പന്റെ ഉപദേശം സ്വീകരിക്കുകയും അതു ബാധകമാക്കുകയും ചെയ്തു. ഇപ്പോൾ അവർക്കു സന്തോഷത്തോടെ ഒരുമിച്ച് പ്രസംഗപ്രവർത്തനം നടത്താൻ കഴിയുന്നു.
നിങ്ങളെ ആരെങ്കിലും മുറിപ്പെടുത്തുന്നെങ്കിൽ നിങ്ങൾക്ക് ആദ്യം ചെയ്യാനാകുന്നതു കൊലോസ്യർ 3:12-14-ലെ തത്ത്വം ബാധകമാക്കുകയെന്നതാണ്. തെറ്റുകൾ പൊറുക്കാനും മറക്കാനും താഴ്മ സഹായിക്കുമെന്നു പലരും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ ശ്രമിച്ചിട്ടും അതിനു കഴിയുന്നില്ലെങ്കിലോ? അപ്പോൾ മത്തായി 18:15-ലെ തത്ത്വം സഹായിക്കും. ഒരാൾ മറ്റൊരാൾക്കെതിരെ ഗുരുതരമായ പാപം ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചാണു യേശു അവിടെ പറയുന്നതെങ്കിലും സഹോദരങ്ങളുമായി ചെറിയ പ്രശ്നങ്ങളുള്ളപ്പോഴും ആ തത്ത്വം ബാധകമാക്കാം. നിങ്ങളെ മുറിപ്പെടുത്തിയ സഹോദരനെയോ സഹോദരിയെയോ ചെന്ന് കാണുക. എന്നിട്ട് താഴ്മയോടെയും ദയയോടെയും പ്രശ്നം പറഞ്ഞുതീർക്കുക.
പ്രയോജനപ്രദമായ മറ്റു പല നിർദേശങ്ങളും ബൈബിളിലുണ്ട്. അവയിൽ മിക്കതിന്റെയും ആധാരം, ‘ദൈവാത്മാവിന്റെ ഫലമായ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്.’ (ഗലാ. 5:22, 23) എണ്ണ ഇട്ടുകൊടുക്കുന്നത് ഒരു യന്ത്രത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതുപോലെ ഈ ദൈവികഗുണങ്ങൾ പ്രകടിപ്പിക്കുന്നതു സമാധാനബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എളുപ്പമാക്കും.
വ്യക്തിത്വത്തിലെ വൈവിധ്യങ്ങൾ സഭയ്ക്ക് ഒരു അലങ്കാരം
നമുക്ക് ഓരോരുത്തർക്കുമുള്ള വ്യത്യസ്തമായ സ്വഭാവസവിശേഷതകളെയാണു വ്യക്തിത്വമെന്നു പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം വ്യത്യാസപ്പെട്ടിരിക്കും. ആ വ്യത്യാസങ്ങൾ സൗഹൃദങ്ങൾക്കു നിറം പകരുന്നു. എന്നാൽ അതേ കാര്യംതന്നെ ഭിന്നതകൾക്കും കാരണമായേക്കാം. അതിന്റെ ഒരു ഉദാഹരണത്തെക്കുറിച്ച് അനുഭവസമ്പന്നനായ ഒരു മൂപ്പൻ പറയുന്നു: “പൊതുവേ ലജ്ജാശീലമുള്ള ഒരു വ്യക്തിക്ക്, ആളുകളോടു തുറന്ന് ഇടപെടുന്ന, വാചാലനായ ഒരാളുടെകൂടെയായിരിക്കുന്നതു ബുദ്ധിമുട്ടായിരുന്നേക്കാം. ആ വ്യത്യാസം ഒരു നിസ്സാരകാര്യമായി തോന്നിയേക്കാമെങ്കിലും അതു ഗുരുതരമായ പ്രശ്നങ്ങൾക്കു വഴിവെച്ചേക്കാം.” എന്നാൽ അതിന് അർഥം തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങളുള്ളവർക്കു തമ്മിൽ ഒരിക്കലും യോജിച്ചുപോകാനാകില്ലെന്നാണോ? അപ്പോസ്തലന്മാരായ പത്രോസിന്റെയും യോഹന്നാന്റെയും കാര്യം നോക്കാം. എന്തും വെട്ടിത്തുറന്ന് പറയുന്ന, എടുത്തുചാട്ടക്കാരനായ ഒരാളുടെ ചിത്രമായിരിക്കും പത്രോസ് എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്നത്. എന്നാൽ യോഹന്നാനോ? അളന്നുകുറിച്ച് സംസാരിക്കുന്ന, നല്ലവണ്ണം ചിന്തിച്ച് പ്രവർത്തിക്കുന്ന, സ്നേഹമുള്ള ഒരാൾ എന്നായിരിക്കാം നമ്മൾ അദ്ദേഹത്തെക്കുറിച്ച് പറയുക. അതെ, പത്രോസിന്റെയും യോഹന്നാന്റെയും വ്യക്തിത്വങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു. എങ്കിലും അവർക്കു നന്നായി ഒത്തുപോകാൻ കഴിഞ്ഞു. (പ്രവൃ. 8:14; ഗലാ. 2:9) ഇതു കാണിക്കുന്നത്, തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങളുള്ള സഹോദരങ്ങൾക്കുപോലും പരസ്പരം ഒത്തുപോകാൻ കഴിയുമെന്നാണ്.
നിങ്ങളെ അസ്വസ്ഥരാക്കുന്ന രീതിയിൽ സംസാരിക്കുകയും യോഹ. 13:34, 35; റോമ. 5:6-8) അതുകൊണ്ട് ആ വ്യക്തിയോടു കൂട്ടുകൂടാൻ കൊള്ളില്ലെന്നോ ആ വ്യക്തിയെ ഒഴിവാക്കുന്നതാണു നല്ലതെന്നോ ചിന്തിക്കുന്നതിനു പകരം നിങ്ങളോടുതന്നെ ചോദിക്കുക: ‘തിരുവെഴുത്തുകൾ വ്യക്തമായും കുറ്റം വിധിക്കുന്ന എന്തെങ്കിലും കാര്യം എന്റെ ആ സഹോദരൻ ചെയ്യുന്നുണ്ടോ? എന്നെ അസ്വസ്ഥനാക്കാൻ ആ വ്യക്തി ഇതു കരുതിക്കൂട്ടി ചെയ്തതാണോ? അതോ ഞങ്ങളുടെ വ്യക്തിത്വങ്ങൾ വ്യത്യസ്തമാണ് എന്നതു മാത്രമാണോ കാര്യം?’ ഇനി, ഇങ്ങനെ ചിന്തിക്കുന്നതും വളരെ പ്രധാനമാണ്: ‘എനിക്ക് അനുകരിക്കാൻ കഴിയുന്ന എന്തൊക്കെ നല്ല ഗുണങ്ങളാണ് ആ സഹോദരനുള്ളത്?’
പ്രവർത്തിക്കുകയും ചെയ്യുന്ന ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടായിരിക്കാം. എങ്കിലും ഒരു കാര്യം എപ്പോഴും മനസ്സിൽപ്പിടിക്കുക: ക്രിസ്തു മരിച്ചത് ആ വ്യക്തിക്കുവേണ്ടിയുമാണ്. ആ വ്യക്തിയോടു സ്നേഹം കാണിക്കാനുള്ള കടപ്പാടു നിങ്ങൾക്കുണ്ട്. (അവസാനത്തെ ആ ചോദ്യം ശരിക്കും പ്രധാനമാണ്. ആ വ്യക്തി നന്നായി സംസാരിക്കുന്നയാളും നിങ്ങൾ അധികം സംസാരിക്കാത്തയാളും ആണെന്നിരിക്കട്ടെ. അദ്ദേഹത്തിനു ശുശ്രൂഷയിൽ അനായാസം സംഭാഷണം ആരംഭിക്കാൻ കഴിയുന്നുണ്ടാകും. അദ്ദേഹത്തോടൊപ്പം ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹത്തിൽനിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചുകൂടേ? അതുപോലെ ആ വ്യക്തി ഔദാര്യം കാണിക്കുന്ന കാര്യത്തിൽ നല്ല ഒരു മാതൃകയാണോ? പ്രായമായവർക്കും രോഗികൾക്കും ദരിദ്രർക്കും സഹായം ചെയ്യുന്നതിലൂടെ അദ്ദേഹം അനുഭവിക്കുന്ന സന്തോഷം നിങ്ങൾക്കു കാണാനാകുന്നുണ്ടോ? അതുകൊണ്ട് ചുരുക്കം ഇതാണ്: നിങ്ങളുടെയും മറ്റു സഹോദരങ്ങളുടെയും വ്യക്തിത്വങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടെങ്കിലും അവരിലെ നല്ല ഗുണങ്ങൾ ശ്രദ്ധിച്ചാൽ അവരുമായി അടുക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരായില്ലെങ്കിൽപ്പോലും നിങ്ങൾ തമ്മിൽ മുമ്പത്തേതിലും കൂടുതൽ അടുക്കും. നിങ്ങൾ തമ്മിലും സഭയിലും സമാധാനം വളർത്താനും അതു സഹായിക്കും.
ഒന്നാം നൂറ്റാണ്ടിലെ രണ്ടു സഹോദരിമാരായ യുവൊദ്യക്കും സുന്തുകയ്ക്കും തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങളായിരിക്കാം ഉണ്ടായിരുന്നത്. എങ്കിലും “കർത്താവിൽ ഒരേ മനസ്സുള്ളവരായിരിക്കാൻ” പൗലോസ് അപ്പോസ്തലൻ അവരെ പ്രോത്സാഹിപ്പിച്ചു. (ഫിലി. 4:2) അതേ ലക്ഷ്യത്തിൽ പ്രവർത്തിച്ചുകൊണ്ട് സഭയിൽ സമാധാനം നിലനിറുത്താൻ നിങ്ങൾ ശ്രമിക്കുമോ?
ഭിന്നതകൾ പെട്ടെന്നുതന്നെ പരിഹരിക്കുക
ഒരു പൂന്തോട്ടത്തിൽ കളകൾ പടരാതിരിക്കാൻ തുടക്കത്തിൽത്തന്നെ ആ കളകൾ വേരോടെ പിഴുതുമാറ്റണം. അതുപോലെതന്നെയാണു മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റായ ചിന്തകളും. ആരംഭത്തിൽത്തന്നെ വേരോടെ
പിഴുതുകളഞ്ഞില്ലെങ്കിൽ അവ വഷളാകും. നീരസം ഒരു വ്യക്തിയുടെ ഹൃദയത്തിൽ പിടിമുറുക്കിയാൽ അതു സഭയുടെ മൊത്തം ആത്മാവിനെ മോശമായി ബാധിക്കും. നമ്മൾ യഹോവയെയും സഹോദരങ്ങളെയും സ്നേഹിക്കുന്നെങ്കിൽ, വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ ദൈവജനത്തിന്റെ ഇടയിലെ സമാധാനത്തിനു തടസ്സമാകാൻ ഒരിക്കലും അനുവദിക്കില്ല.സമാധാനം സ്ഥാപിക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങളുടെ നല്ല ഫലങ്ങൾ നമ്മളെ അതിശയിപ്പിച്ചേക്കാം. ഒരു സഹോദരി പറയുന്നതു ശ്രദ്ധിക്കുക: “ഒരു കുട്ടിയോടെന്നപോലെയാണ് ഒരു സഹോദരി എന്നോട് ഇടപെടുന്നതെന്ന് എനിക്കു തോന്നി. എനിക്ക് അത് ഒട്ടും ഇഷ്ടമില്ലായിരുന്നു. എനിക്ക് അസ്വസ്ഥത കൂടിക്കൂടി വന്നപ്പോൾ ആ സഹോദരിയോടു ഞാൻ മര്യാദയില്ലാതെ സംസാരിക്കാൻ തുടങ്ങി. ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ആ സഹോദരി എന്നോടു ബഹുമാനം കാണിക്കാത്ത സ്ഥിതിക്കു തിരിച്ച് ബഹുമാനം കാണിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല.’”
എന്നാൽ പിന്നീട് സ്വന്തം പെരുമാറ്റരീതി ആ സഹോദരി ഒന്നു വിലയിരുത്തിനോക്കി. “എന്റെ വ്യക്തിത്വത്തിന്റെ പ്രശ്നങ്ങൾ എനിക്കു മനസ്സിലായിത്തുടങ്ങി. എനിക്കു നിരാശ തോന്നി. ഞാൻ ചിന്തിക്കുന്ന രീതി മാറ്റേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി. ആ കാര്യത്തെക്കുറിച്ച് യഹോവയോടു പ്രാർഥിച്ചശേഷം ഞാൻ ആ സഹോദരിക്ക് ഒരു ചെറിയ സമ്മാനം കൊടുക്കുകയും മോശമായി ഇടപെട്ടതിനു ക്ഷമ ചോദിച്ചുകൊണ്ട് ഒരു കാർഡ് എഴുതുകയും ചെയ്തു. ഞങ്ങൾ കെട്ടിപ്പിടിച്ചു. ആ പ്രശ്നം വിട്ടുകളയാൻ തീരുമാനിച്ചു. പിന്നെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല.”
ആളുകൾ സമാധാനത്തിനായി കൊതിക്കുകയാണ്. എന്നാൽ അരക്ഷിതബോധം തോന്നുകയോ ആത്മാഭിമാനത്തിനു ക്ഷതമേൽക്കുകയോ ചെയ്യുമ്പോൾ പലരും സമാധാനത്തിന്റെ വഴി മറന്ന് പെരുമാറാൻ തുടങ്ങും. യഹോവയെ ആരാധിക്കാത്ത അനേകരുടെയും കാര്യത്തിൽ അതു സത്യമാണ്. എന്നാൽ യഹോവയെ ആരാധിക്കുന്നവർക്കിടയിൽ അങ്ങനെ സംഭവിക്കരുത്. അവർ പരസ്പരം സമാധാനവും ഐക്യവും ഉള്ളവരായിരിക്കണം. ദൈവം ഇങ്ങനെ എഴുതാൻ പൗലോസിനെ പ്രചോദിപ്പിച്ചു: “ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾക്കു കിട്ടിയ വിളിക്കു യോജിച്ച രീതിയിൽ നടക്കുക. എപ്പോഴും താഴ്മയും സൗമ്യതയും ക്ഷമയും ഉള്ളവരായി സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുക.” (എഫെ. 4:1-3) ആളുകളെ “ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം” വളരെ അമൂല്യമാണ്. നമുക്കിടയിൽ പൊന്തിവന്നേക്കാവുന്ന ഏതൊരു ഭിന്നതയും പരിഹരിക്കാൻ നമുക്കു ദൃഢനിശ്ചയമുള്ളവരായിരിക്കാം. അങ്ങനെ ആ സമാധാനബന്ധം ശക്തമാക്കാം.