വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ മൃഗങ്ങളെ വിറ്റി​രുന്ന വ്യാപാ​രി​കളെ ‘കവർച്ച​ക്കാർ’ എന്നു വിളി​ച്ചത്‌ ഉചിത​മാ​യി​രു​ന്നോ?

മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ അവിടെ വിൽക്കു​ക​യും വാങ്ങു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​വ​രെ​യെ​ല്ലാം പുറത്താ​ക്കി. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശക​ളും പ്രാവു​വിൽപ്പ​ന​ക്കാ​രു​ടെ ഇരിപ്പി​ട​ങ്ങ​ളും മറിച്ചി​ട്ടു. യേശു അവരോ​ടു പറഞ്ഞു: ‘“എന്റെ ഭവനം പ്രാർഥ​നാ​ലയം എന്ന്‌ അറിയ​പ്പെ​ടും” എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കു​ന്നു.’”—മത്താ. 21:12, 13.

ജൂതച​രി​ത്ര​രേ​ഖകൾ കാണി​ക്കു​ന്നതു ദേവാ​ല​യ​ത്തിൽ വ്യാപാ​രം നടത്തി​യി​രു​ന്നവർ അവരുടെ ഉപഭോ​ക്താ​ക്ക​ളിൽനിന്ന്‌ ഭീമമായ തുക ഈടാക്കി അവരെ ചൂഷണം ചെയ്‌തി​രു​ന്നെ​ന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ യാഗത്തി​നുള്ള ഒരു ജോടി പ്രാവു​ക​ളു​ടെ വില ഒരവസ​ര​ത്തിൽ ഒരു സ്വർണ ദിനാ​റെ​യോ​ളം എത്തി​യെന്നു മിഷ്‌നാ (കെരീ​ത്തോത്ത്‌ 1:7) പറയുന്നു. പ്രത്യേ​ക​വൈ​ദ​ഗ്‌ധ്യ​ങ്ങ​ളി​ല്ലാത്ത ഒരു പണിക്കാ​രന്റെ 25 ദിവസത്തെ വേതന​ത്തി​നു തുല്യ​മാ​യി​രു​ന്നു അത്‌. പാവ​പ്പെ​ട്ട​വർക്കു പ്രാവു​കളെ യാഗമാ​യി അർപ്പി​ക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അതിന്റെ വില​പോ​ലും അവർക്കു താങ്ങാ​വു​ന്ന​തി​ലും അപ്പുറ​മാ​യി. (ലേവ്യ 1:14; 5:7; 12:6-8) ഈ അനീതി കണ്ട്‌ രോഷം​പൂണ്ട ശിമെ​യോൻ ബെൻ ഗമാലി​യേൽ എന്ന റബ്ബി, നിർബ​ന്ധ​മാ​യി അർപ്പി​ക്കേണ്ട യാഗങ്ങ​ളു​ടെ എണ്ണം കുറച്ചു. പെട്ടെ​ന്നു​തന്നെ ഒരു ജോടി പ്രാവി​ന്റെ വില മുമ്പ​ത്തേ​തി​ന്റെ നൂറി​ലൊ​ന്നാ​യി കുറഞ്ഞു.

ദേവാ​ല​യ​ത്തി​ലെ വ്യാപാ​രി​കൾ അത്യാ​ഗ്ര​ഹ​ത്തോ​ടെ ആളുകളെ ചൂഷണം ചെയ്‌തതു കണക്കി​ലെ​ടു​ക്കു​മ്പോൾ യേശു അവരെ ‘കവർച്ച​ക്കാർ’ എന്നു വിളി​ച്ച​തിൽ അത്ഭുത​പ്പെ​ടാ​നില്ല.