വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 മാര്‍ച്ച് 

ഈ ലക്കത്തിൽ 2017 മെയ്‌ 1 മുതൽ 28 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ജീവിതകഥ

ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടന്നത്‌ എനിക്കു പ്രയോ​ജനം ചെയ്‌തു

വർഷങ്ങൾ നീണ്ട മുഴു​സ​മ​യ​സേ​വ​ന​ത്തിൽ വില്യം സാമു​വൽസണ്‌ ആവേശ​ക​ര​വും വെല്ലു​വി​ളി നിറഞ്ഞ​തും ആയ പല നിയമ​നങ്ങൾ ലഭിച്ചു.

ബഹുമാ​നം കൊടു​ക്കേ​ണ്ട​വർക്കു ബഹുമാ​നം കൊടു​ക്കുക

ആരെ​യൊ​ക്കെ​യാ​ണു ബഹുമാ​നി​ക്കേ​ണ്ടത്‌, എന്തുകൊണ്ട്‌? മറ്റുള്ള​വരെ ബഹുമാ​നി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക—ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക!

നിങ്ങൾ എടുത്ത ചില തീരു​മാ​നങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തെ​ത്തന്നെ മാറ്റി​മ​റി​ച്ചേ​ക്കാം. നിങ്ങൾക്ക്‌ എങ്ങനെ ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?

യഹോ​വയെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കുക!

ആസ, യഹോ​ശാ​ഫാത്ത്‌, ഹിസ്‌കിയ, യോശിയ എന്നീ യഹൂദാ​രാ​ജാ​ക്ക​ന്മാർ തെറ്റുകൾ ചെയ്‌തു. എന്നിട്ടും അവർ തന്നെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാ​ണു സേവി​ച്ച​തെന്നു ദൈവം പറഞ്ഞത്‌ എന്തുകൊണ്ട്‌?

എഴുതി​യി​രി​ക്കു​ന്ന​വ​യ്‌ക്കു നിങ്ങളു​ടെ ഹൃദയം ശ്രദ്ധ കൊടു​ക്കു​മോ?

ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അനുഭ​വങ്ങൾ ഉൾപ്പെടെ, മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളിൽനിന്ന്‌ നമുക്കു വില​യേ​റിയ പല പാഠങ്ങ​ളും പഠിക്കാ​നുണ്ട്‌.

ഒരു യഥാർഥ​സു​ഹൃ​ത്താ​യി​രി​ക്കുക—സൗഹൃ​ദ​ത്തി​നു ഭീഷണി നേരി​ടു​മ്പോ​ഴും

തെറ്റായ ഒരു വഴിയിൽനിന്ന്‌ പിന്തി​രി​യാൻ നിങ്ങളു​ടെ ഒരു സുഹൃ​ത്തി​നു സഹായം ആവശ്യമാണെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

ഒരു പഴയ ഭരണി​യിൽ ബൈബി​ളി​ലെ ഒരു പേര്‌

പുരാ​വ​സ്‌തു​ഗ​വേ​ഷകർ 2012-ൽ 3,000 വർഷം പഴക്കമുള്ള ഒരു മൺഭര​ണി​യു​ടെ ശകലങ്ങൾ കണ്ടെടു​ത്തു. ഗവേഷ​കർക്ക്‌ അതിൽ പ്രത്യേ​ക​താ​ത്‌പ​ര്യം തോന്നി. എന്തായി​രു​ന്നു കാരണം?