വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പഴയ ഭരണി​യിൽ ബൈബി​ളി​ലെ ഒരു പേര്‌

ഒരു പഴയ ഭരണി​യിൽ ബൈബി​ളി​ലെ ഒരു പേര്‌

പുരാ​വ​സ്‌തു​ഗ​വേ​ഷകർ 2012-ൽ 3,000 വർഷം പഴക്കമുള്ള ഒരു മൺഭര​ണി​യു​ടെ ശകലങ്ങൾ കണ്ടെടു​ത്തു. ഗവേഷ​കർക്ക്‌ അതിൽ പ്രത്യേ​ക​താ​ത്‌പ​ര്യം തോന്നി. ആ ശകലങ്ങളല്ല, അതിൽ എഴുതി​യി​രുന്ന വാക്കു​ക​ളാണ്‌ അവരെ ആകർഷി​ച്ചത്‌.

ആ ശകലങ്ങൾ കൂട്ടി​യോ​ജി​പ്പി​ച്ച​പ്പോൾ, പുരാതന കനാന്യ​ലി​പി​യിൽ “എശ്‌ബാൽ ബെൻ ബേദ” എന്ന്‌ എഴുതി​യി​രി​ക്കു​ന്നതു പുരാ​വ​സ്‌തു​ഗ​വേ​ഷകർ വായി​ച്ചെ​ടു​ത്തു. “ബേദയു​ടെ മകനായ എശ്‌ബാൽ” എന്നാണ്‌ അതിന്റെ അർഥം. ഗവേഷകർ ആദ്യമാ​യി​ട്ടാ​ണു പുരാ​ത​ന​കാ​ലത്തെ ഒരു വസ്‌തു​വിൽ ഈ പേര്‌ കാണു​ന്നത്‌.

ബൈബി​ളി​ലും എശ്‌ബാൽ എന്നൊരു വ്യക്തി​യെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ശൗൽ രാജാ​വി​ന്റെ മകനാ​യി​രു​ന്നു അദ്ദേഹം. (1 ദിന. 8:33; 9:39) ആ മൺപാ​ത്ര​ശ​കലം ഖനനം ചെയ്‌ത്‌ കണ്ടെത്തിയ സംഘത്തി​ലു​ണ്ടാ​യി​രുന്ന പ്രൊ​ഫസർ യോസഫ്‌ ഗാർഫിൻകെൽ പറയുന്നു: “എശ്‌ബാൽ എന്ന പേര്‌ ബൈബി​ളി​ലുണ്ട്‌. അങ്ങനെ​യൊ​രു പേരു​ണ്ടാ​യി​രു​ന്നെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​രും ഇപ്പോൾ കണ്ടെത്തി​യി​രി​ക്കു​ന്നു. ദാവീദ്‌ രാജാ​വി​ന്റെ ഭരണകാ​ലത്ത്‌ മാത്ര​മാണ്‌ ഈ പേരു​ണ്ടാ​യി​രു​ന്നത്‌.” ആ കാലഘ​ട്ട​ത്തിൽ മാത്ര​മു​ണ്ടാ​യി​രുന്ന ഒരു പേരാണ്‌ ഇതെന്നാ​ണു ചിലരു​ടെ അഭി​പ്രാ​യം. അങ്ങനെ, ഒരിക്കൽക്കൂ​ടി ബൈബി​ളി​ലെ ഒരു വസ്‌തു​ത​യ്‌ക്കു പുരാ​വ​സ്‌തു​ശാ​സ്‌ത്രം തെളിവ്‌ നൽകി​യി​രി​ക്കു​ന്നു.

ബൈബി​ളി​ന്റെ മറ്റു ഭാഗങ്ങ​ളിൽ എശ്‌ബാൽ എന്ന ഈ വ്യക്തിയെ ഈശ്‌-ബോ​ശെത്ത്‌ എന്നാണു വിളി​ക്കു​ന്നത്‌. അതായത്‌, “ബാൽ” എന്നതിനു പകരം “ബോ​ശെത്ത്‌” എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (2 ശമു. 2:10) എന്തു​കൊണ്ട്‌? ഗവേഷകർ പറയുന്നു: “കനാന്യർ ആരാധി​ച്ചി​രുന്ന കാറ്റിന്റെ ദേവനായ ബാലിന്റെ പേരു​മാ​യി ഈ പേരിനു ബന്ധമു​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കണം രണ്ടു ശമു​വേ​ലിൽ എശ്‌ബാൽ എന്ന പേര്‌ ഒഴിവാ​ക്കി​യത്‌. എന്നാൽ ദിനവൃ​ത്താ​ന്ത​പു​സ്‌ത​ക​ത്തിൽ യഥാർഥ​പേര്‌ നിലനി​റു​ത്തി​യി​രി​ക്കു​ന്നു.”