വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലളിത​മാ​യി ജീവി​ക്കു​ന്ന​തി​ന്റെ സന്തോഷം

ലളിത​മാ​യി ജീവി​ക്കു​ന്ന​തി​ന്റെ സന്തോഷം

ഡാനി​യേ​ലും മിര്യ​വും 2000 സെപ്‌റ്റം​ബ​റിൽ വിവാ​ഹി​ത​രാ​യി. വിവാ​ഹ​ശേഷം അവർ സ്‌പെ​യി​നി​ലെ ബാർസി​ലോ​ന​യിൽ താമസ​മാ​ക്കി. ഡാനി​യേൽ പറയുന്നു: “വലിയ ബുദ്ധി​മു​ട്ടു​ക​ളൊ​ന്നു​മി​ല്ലാത്ത ഒരു നല്ല ജീവി​ത​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. രണ്ടു പേർക്കും ഉയർന്ന ശമ്പളമുള്ള ജോലി​യു​ണ്ടാ​യി​രു​ന്നു. നല്ലനല്ല ഹോട്ട​ലു​ക​ളിൽനിന്ന്‌ ഞങ്ങൾ ഭക്ഷണം കഴിച്ചു, വിദേ​ശ​രാ​ജ്യ​ങ്ങൾ സന്ദർശി​ച്ചു. വിലകൂ​ടിയ വസ്‌ത്ര​ങ്ങ​ളാ​ണു ഞങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌. അതേസ​മയം വയൽസേ​വ​ന​ത്തിൽ ക്രമമാ​യി പങ്കെടു​ക്കു​ക​യും ചെയ്‌തു.” പക്ഷേ അവരുടെ ജീവി​ത​ത്തിൽ ഒരു വലിയ മാറ്റമു​ണ്ടാ​യി.

2006-ലെ കൺ​വെൻ​ഷ​നിൽ കേട്ട ഒരു പ്രസം​ഗ​മാ​ണു ഡാനി​യേ​ലി​ന്റെ ജീവി​ത​ത്തിൽ വഴിത്തി​രി​വാ​യത്‌. ആ പ്രസം​ഗ​ത്തിൽ എല്ലാവ​രോ​ടു​മാ​യി ഇങ്ങനെ ഒരു ചോദ്യ​മു​ണ്ടാ​യി​രു​ന്നു: “‘വിറയ​ലോ​ടെ കൊല​ക്ക​ള​ത്തി​ലേക്കു പോകു​ന്ന​വരെ’ നിത്യജീവന്റെ വഴിയിലേക്കു നയിക്കാൻ നമ്മളെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യു​ന്നു​ണ്ടോ?” (സുഭാ. 24:11) ബൈബി​ളി​ന്റെ ജീവര​ക്ഷാ​ക​ര​മായ സന്ദേശം എല്ലാവ​രെ​യും അറിയി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗകൻ ഊന്നി​പ്പ​റഞ്ഞു. (പ്രവൃ. 20:26, 27) ഡാനി​യേൽ ഓർക്കു​ന്നു: “യഹോവ എന്നോടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌.” ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യു​ന്നതു നമ്മുടെ സന്തോഷം വർധി​പ്പി​ക്കു​മെ​ന്നും പ്രസം​ഗകൻ പറഞ്ഞു. അതു സത്യമാ​ണെന്നു ഡാനി​യേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. കാരണം ആ സമയത്ത്‌ മുൻനി​ര​സേ​വനം ചെയ്യു​ക​യാ​യി​രുന്ന മിര്യം അതിന്റെ സന്തോഷം ആസ്വദി​ക്കു​ന്നതു ഡാനി​യേൽ കണ്ടറി​ഞ്ഞി​രു​ന്നു.

ഡാനി​യേൽ പറയുന്നു: “ജീവി​ത​ത്തിൽ വലി​യൊ​രു മാറ്റം വരുത്തേണ്ട സമയമാ​യെന്ന്‌ എനിക്കു മനസ്സി​ലാ​യി.” ഡാനി​യേൽ മാറ്റം വരുത്തു​ക​തന്നെ ചെയ്‌തു. അദ്ദേഹം ജോലി​സ​മയം കുറച്ചിട്ട്‌ മുൻനി​ര​സേ​വനം ആരംഭി​ച്ചു. മിര്യ​മി​നെ​യും കൂട്ടി രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള പ്രദേ​ശത്ത്‌ പോയി സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​ക​യും ചെയ്‌തു.

ചില വെല്ലു​വി​ളി​കൾ—പിന്നെ കോരി​ത്ത​രി​പ്പി​ക്കുന്ന വാർത്ത

2007 മെയ്യിൽ ഡാനി​യേ​ലും മിര്യ​വും അവരുടെ ജോലി ഉപേക്ഷിച്ച്‌ പാനമ​യി​ലേക്കു പോയി. അവർ മുമ്പ്‌ സന്ദർശി​ച്ചി​ട്ടുള്ള ഒരു രാജ്യ​മാ​യി​രു​ന്നു അത്‌. കരീബി​യൻ കടലിലെ ബോക്കാസ്‌ ദെൽ തോറോ ദ്വീപ​സ​മൂ​ഹ​ത്തി​ലെ അനേകം ദ്വീപു​കൾ ഉൾപ്പെ​ടുന്ന ഒരു പ്രദേ​ശ​ത്താണ്‌ അവർ പ്രവർത്തി​ച്ചത്‌. ആദിവാ​സി​ക​ളായ എൻഗബെ സമൂഹ​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു അവിടെ കൂടു​ത​ലും. കൈയി​ലുള്ള പണം​കൊണ്ട്‌ ഏകദേശം എട്ടു മാസം പാനമ​യിൽ കഴിയാ​മെന്നു ഡാനി​യേ​ലും മിര്യ​വും ചിന്തിച്ചു.

അവരുടെ യാത്ര മുഴു​വ​നും ബോട്ടി​ലും സൈക്കി​ളി​ലും ആയിരു​ന്നു. ആദ്യത്തെ സൈക്കിൾയാ​ത്ര അവർക്കു മറക്കാ​നാ​കില്ല. ചുട്ടു​പൊ​ള്ളുന്ന വെയി​ലത്ത്‌ ചെങ്കു​ത്തായ കുന്നു​ക​ളി​ലൂ​ടെ ഏകദേശം 32 കിലോ​മീ​റ്റ​റാണ്‌ അവർ സൈക്കിൾ ചവിട്ടി​യത്‌! തളർന്ന്‌ ബോധം​കെ​ട്ടു​വീ​ഴു​മെന്നു ഡാനി​യേ​ലി​നു തോന്നി. എന്നാൽ അവർ കയറിയ വീടു​ക​ളി​ലെ എൻഗബെ കുടും​ബങ്ങൾ അവരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. അവരുടെ ഭാഷയിൽ ചില കാര്യങ്ങൾ പറയാൻ പഠിച്ചു​ക​ഴി​ഞ്ഞ​പ്പോൾ അവർ കൂടുതൽ നന്നായി പ്രതി​ക​രി​ച്ചു. അധികം വൈകാ​തെ അവർക്ക്‌ 23 ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നാ​യി.

എന്നാൽ കൈയി​ലു​ണ്ടാ​യി​രുന്ന പണം തീർന്ന​പ്പോൾ സന്തോഷം പതിയെ ദുഃഖ​ത്തി​നു വഴിമാ​റി. ആ കാല​ത്തെ​ക്കു​റിച്ച്‌ ഡാനി​യേൽ പറയുന്നു: “സ്‌പെ​യി​നി​ലേക്കു മടങ്ങേ​ണ്ടി​വ​രു​മ​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ ഞങ്ങൾക്ക്‌ ഒരുപാ​ടു വിഷമം തോന്നി. ഞങ്ങളുടെ ബൈബിൾവി​ദ്യാർഥി​ക​ളെ​യൊ​ക്കെ ഉപേക്ഷിച്ച്‌ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.” എന്നാൽ ഒരു മാസം കഴിഞ്ഞ​പ്പോൾ ആവേശ​ക​ര​മായ ഒരു വാർത്ത അവരെ തേടി​യെത്തി. മിര്യം പറയുന്നു: “ഞങ്ങൾക്കു പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമനം കിട്ടി. ആ പ്രദേ​ശ​ത്തു​തന്നെ തുടരാൻ കഴിഞ്ഞ​പ്പോൾ ഞങ്ങൾക്ക്‌ എത്ര സന്തോ​ഷ​മാ​യെ​ന്നോ!”

ഏറ്റവും വലിയ സന്തോഷം

2015-ൽ സംഘട​നാ​പ​ര​മായ ചില മാറ്റങ്ങ​ളു​ടെ ഭാഗമാ​യി ഡാനി​യേ​ലി​നോ​ടും മിര്യ​മി​നോ​ടും സാധാരണ മുൻനി​ര​സേ​വ​ക​രാ​യി സേവി​ക്കാൻ ആവശ്യ​പ്പെട്ടു. അവർ എന്തു ചെയ്‌തു? അവർ സങ്കീർത്തനം 37:5-ലെ ഈ വാഗ്‌ദാ​ന​ത്തിൽ ആശ്രയി​ച്ചു: “നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ; ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.” മുൻനി​ര​സേ​വ​ക​രാ​യി തുടരാൻ സഹായി​ക്കുന്ന ഒരു ജോലി അവർ കണ്ടുപി​ടി​ച്ചു. ഇപ്പോൾ അവർ പാനമ​യി​ലെ വെറാ​ഗു​വാ​സി​ലുള്ള ഒരു സഭയിൽ സേവി​ക്കു​ന്നു.

ഡാനി​യേൽ പറയുന്നു: “സ്‌പെ​യി​നിൽനിന്ന്‌ പോരു​മ്പോൾ, ലളിത​മാ​യി ജീവി​ക്കാൻ കഴിയു​മോ എന്നു ഞങ്ങൾക്കു സംശയ​മാ​യി​രു​ന്നു. എന്നാൽ ഞങ്ങൾ ഇന്ന്‌ അങ്ങനെ​യാ​ണു ജീവി​ക്കു​ന്നത്‌. ഞങ്ങൾക്ക്‌ യഥാർഥ​ത്തിൽ ആവശ്യ​മുള്ള കാര്യ​ങ്ങൾക്കൊ​ന്നും ഒരു കുറവും വന്നിട്ടില്ല.” അവർ ഏറ്റവും അധികം സന്തോഷം കണ്ടെത്തി​യത്‌ എന്തിലാണ്‌? “യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ താഴ്‌മ​യുള്ള ആളുകളെ സഹായി​ക്കു​ന്ന​തി​ന്റെ സന്തോഷം—അതു വാക്കു​കൾകൊണ്ട്‌ വർണി​ക്കാ​നാ​കില്ല!”