നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ:
നന്നായി പാടാൻ സഹായിക്കുന്ന നാലു നിർദേശങ്ങൾ ഏതൊക്കെയാണ്?
പാട്ടുപുസ്തകം ഉയർത്തിപ്പിടിച്ച് നിവർന്ന് നിൽക്കുക, ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുക. വായ് നന്നായി തുറന്ന് പാടുന്നെങ്കിൽ നമുക്ക് ഉറക്കെ പാടാൻ കഴിയും.—w17.11, പേ. 5.
ഇസ്രായേലിലെ അഭയനഗരങ്ങളുടെ സ്ഥാനവും അങ്ങോട്ടുള്ള വഴികളും സംബന്ധിച്ച് ശ്രദ്ധേയമായിരിക്കുന്നത് എന്താണ്?
ഇസ്രായേലിൽ പല ഇടങ്ങളിലായി ആറ് അഭയനഗരങ്ങൾ സ്ഥിതി ചെയ്തിരുന്നു. അങ്ങോട്ടുള്ള വഴികൾ നല്ല നിലയിൽ സൂക്ഷിച്ചിരുന്നു. അഭയനഗരത്തിലേക്ക് ഓടുന്ന ഒരാൾക്കു താരതമ്യേന ഒരു ബുദ്ധിമുട്ടും കൂടാതെ, പെട്ടെന്ന് അവിടെ എത്തിപ്പെടാൻ കഴിയുമായിരുന്നു.—w17.11, പേ. 14.
ദൈവം യേശുവിലൂടെ തന്ന മോചനവില നമുക്കു ലഭിക്കാവുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കുന്നത് എന്തുകൊണ്ട്?
അത് എന്നെന്നും ജീവിക്കാനുള്ള നമ്മുടെ ആഗ്രഹം തൃപ്തിപ്പെടുത്തുന്നു, അതു പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ മോചിപ്പിക്കും. ആദാമിന്റെ സന്തതികളോടുള്ള സ്നേഹംകൊണ്ട് പാപികളായിരുന്നപ്പോൾത്തന്നെ ദൈവം യേശുവിനെ നമുക്കു നൽകി.—wp17.6, പേ. 6-7.
സങ്കീർത്തനം 118:22 യേശുവിന്റെ പുനരുത്ഥാനത്തിലേക്കു വിരൽചൂണ്ടുന്നത് എങ്ങനെ?
യേശുവിനെ മിശിഹയായി അംഗീകരിക്കാതെ തള്ളിക്കളയുകയും വധിക്കുകയും ചെയ്തു. ‘മുഖ്യ മൂലക്കല്ലായിത്തീരുന്നതിനു’ യേശു പുനരുത്ഥാനപ്പെടണമായിരുന്നു.—w17.12, പേ. 9-10.
മൂത്ത മകന്റെ അവകാശത്തിന്റെ ഭാഗമായിരുന്നോ മിശിഹയുടെ പൂർവികനായിരിക്കാനുള്ള പദവി?
യേശുവിന്റെ വംശാവലിയിലെ കണ്ണി ചിലപ്പോഴൊക്കെ മൂത്ത ആൺമക്കളായിരുന്നു. എന്നാൽ എപ്പോഴും അങ്ങനെയല്ലായിരുന്നു. ഉദാഹരണത്തിന്, യിശ്ശായിയുടെ മൂത്ത മകനല്ലായിരുന്നു ദാവീദ്. പക്ഷേ ദാവീദിലൂടെയാണു മിശിഹ വന്നത്.—w17.12, പേ. 14-15.
ബൈബിളിലുള്ള വൈദ്യശാസ്ത്രപരമായ ചില നിർദേശങ്ങൾ ഏവ?
മോശയുടെ നിയമം ചില പ്രത്യേക രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. അതുപോലെ മൃതശരീരത്തിൽ തൊടുന്ന ആളുകൾ കുളിക്കണമെന്നതു നിർബന്ധമായിരുന്നു. ശരിയായ രീതിയിൽ മനുഷ്യവിസർജ്യം നിർമാർജനം ചെയ്യാനും ആ നിയമം അനുശാസിച്ചിരുന്നു. കുട്ടി ജനിച്ച് എട്ടാമത്തെ ദിവസമാണു പരിച്ഛേദന ചെയ്യേണ്ടിയിരുന്നത്. രക്തം കട്ടപിടിക്കാനുള്ള പ്രാപ്തി മനുഷ്യശരീരത്തിലുണ്ടാകുന്നതു കുട്ടി ജനിച്ച് ഒരാഴ്ച കഴിയുമ്പോഴാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇതു ശ്രദ്ധേയമാണ്.—wp18.1, പേ. 7.
ഒരു ക്രിസ്ത്യാനി ഒരളവുവരെ തന്നെത്തന്നെ സ്നേഹിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്മൾ നമ്മുടെ അയൽക്കാരനെ നമ്മളെപ്പോലെതന്നെ സ്നേഹിക്കണം. (മർക്കോ. 12:31) ഭർത്താക്കന്മാർ “ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം.” (എഫെ. 5:28) എന്നാൽ തന്നോടുതന്നെയുള്ള സ്നേഹം ചിലപ്പോൾ അതിരുകടന്നേക്കാം.—w18.01, പേ. 23.
ആത്മീയമായി പുരോഗമിക്കാൻ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തൊക്കെ?
നമ്മൾ ദൈവവചനം പഠിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും വേണം. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കണം. യഹോവയുടെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്പെടുകയും മറ്റുള്ളവരുടെ സഹായം നന്ദിയോടെ സ്വീകരിക്കുകയും വേണം.—w18.02, പേ. 26.
ജ്യോതിഷവും ഭാഗ്യംപറച്ചിലും ഭാവിയിലേക്കുള്ള എത്തിനോട്ടമല്ലാത്തത് എന്തുകൊണ്ട്?
അതിനു പല കാരണങ്ങളുണ്ട്. പക്ഷേ ഏറ്റവും പ്രധാനകാരണം ബൈബിൾ ഈ രണ്ടു കാര്യങ്ങളെയും കുറ്റം വിധിക്കുന്നു എന്നതാണ്.—wp18.2, പേ. 4-5.
നമ്മളെ ആരെങ്കിലും ഭക്ഷണത്തിനു ക്ഷണിച്ചാൽ ആ ക്ഷണം നമ്മൾ എങ്ങനെ കാണണം?
ഒരു ക്ഷണം സ്വീകരിച്ചാൽ വാക്കു പാലിക്കാൻ നമ്മൾ ശ്രമിക്കണം. (സങ്കീ. 15:4) പ്രത്യേക കാരണമൊന്നും കൂടാതെ നമ്മൾ അത് ഒഴിവാക്കരുത്. ആതിഥേയൻ നമുക്കുവേണ്ടി ഭക്ഷണം ഒരുക്കാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ടാകും.—w18.03, പേ. 18.
നിയമിതപുരുഷന്മാർക്കു തിമൊഥെയൊസിൽനിന്ന് എന്തൊക്കെ പാഠങ്ങൾ പഠിക്കാം?
തിമൊഥെയൊസ് മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവനായിരുന്നു. ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തു. അദ്ദേഹം വിശുദ്ധസേവനത്തിൽ കഠിനാധ്വാനം ചെയ്യുകയും പഠിച്ച കാര്യങ്ങൾ ബാധകമാക്കുകയും ചെയ്തു. തന്നെത്തന്നെ പരിശീലിപ്പിക്കുകയും പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്തു. മൂപ്പന്മാർക്കും മറ്റുള്ളവർക്കും തിമൊഥെയൊസിന്റെ മാതൃക അനുകരിക്കാം.—w18.04, പേ. 13-14.