“എല്ലാത്തിനും നന്ദി പറയുക”
നിങ്ങൾക്കു നിങ്ങളെക്കുറിച്ച് എങ്ങനെയാണു തോന്നുന്നത്, നന്ദിയുള്ള ഒരാളായിട്ടാണോ? നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട ഒരു ചോദ്യമാണ് ഇത്. മിക്കയാളുകളും ‘നന്ദിയില്ലാത്തവരായിരിക്കും’ എന്നു നമ്മൾ ജീവിക്കുന്ന ഇക്കാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊ. 3:2) തങ്ങൾക്ക് ഉള്ളതും മറ്റുള്ളവരിൽനിന്ന് കിട്ടുന്നതും എല്ലാം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നു ചിന്തിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകാം. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും തന്നാൽ അതിനു നന്ദി കാണിക്കേണ്ട ആവശ്യമുണ്ടെന്ന് അവർ കരുതുന്നില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇത്തരക്കാരുടെ കൂടെയായിരിക്കുന്നതു സന്തോഷം തരുമോ?
നേരെ മറിച്ച്, യഹോവയുടെ ദാസന്മാരോടു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കണം.’ നമ്മൾ ‘എല്ലാത്തിനും നന്ദി പറയണം.’ (കൊലോ. 3:15; 1 തെസ്സ. 5:18) നന്ദിയുള്ള ഒരു മനോഭാവം വളർത്തിയെടുക്കുന്നതു നമുക്കു നല്ലതാണ്. അങ്ങനെ പറയുന്നതിനു ധാരാളം കാരണങ്ങളുണ്ട്. ചിലതു നോക്കാം.
അതു നമുക്കുതന്നെ സന്തോഷം തരും
നന്ദിയുള്ളവരായിരിക്കേണ്ടതിന്റെ ഒരു പ്രധാനകാരണം, അതു മറ്റുള്ളവരെ സന്തോഷിപ്പിക്കും എന്നതു മാത്രമല്ല, നമുക്കു നമ്മളെക്കുറിച്ചുതന്നെ മതിപ്പു തോന്നാൻ അത് ഇടയാക്കും എന്നതാണ്. എന്തുകൊണ്ട്? നമ്മൾ നന്ദിയുള്ളവരാണെങ്കിൽ മറ്റുള്ളവർ നമ്മളെ വിലപ്പെട്ടവരായി കാണുന്നെന്ന കാര്യം നമ്മൾ തിരിച്ചറിയും. ഉദാഹരണത്തിന്, നിങ്ങൾക്ക് എന്തെങ്കിലും ചെയ്തുതരാൻ മറ്റുള്ളവർ തയ്യാറാകുന്നത് അവർ നിങ്ങളെ വിലയുള്ളവരായി കാണുന്നതുകൊണ്ടല്ലേ? അവർ നിങ്ങളെക്കുറിച്ച് ചിന്തയുള്ളവരാണ്. ഇതു തിരിച്ചറിയുമ്പോൾ നിങ്ങൾ വിലയുള്ളവരാണെന്നു നിങ്ങൾക്കുതന്നെ തോന്നും. രൂത്തിന്റെ അനുഭവം നോക്കാം. ബോവസ് രൂത്തിനോട് ഔദാര്യം കാണിച്ചു. തന്റെ കാര്യത്തിൽ ഒരാൾക്കു കരുതലുണ്ടെന്നു കണ്ടതു രൂത്തിനെ സന്തോഷിപ്പിച്ചു എന്നതു തീർച്ചയാണ്.—രൂത്ത് 2:10-13.
പ്രത്യേകിച്ച്, ദൈവത്തോടു നമ്മൾ നന്ദിയുള്ളവരായിരിക്കണം. ദൈവം ആത്മീയവും ഭൗതികവും ആയ അനേകം അനുഗ്രഹങ്ങൾ നമുക്കു തന്നിട്ടുണ്ട്, ഇപ്പോഴും തരുന്നുണ്ട്. ആ അനുഗ്രഹങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ നിങ്ങൾ ഓർക്കാറുണ്ടായിരിക്കും. (ആവ. 8:17, 18; പ്രവൃ. 14:17) പക്ഷേ ദൈവത്തിന്റെ നന്മയെക്കുറിച്ച് വെറുതേ ഓർക്കുന്നതിനു പകരം, ദൈവം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കൈ അയച്ച് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ സമയമെടുത്തുകൂടേ? നമ്മുടെ സ്രഷ്ടാവിന്റെ ഔദാര്യത്തെക്കുറിച്ച് ഇങ്ങനെ ധ്യാനിക്കുന്നതു ദൈവത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കും, നമ്മളെ ദൈവം സ്നേഹിക്കുന്നെന്നും വിലയുള്ളവരായി കാണുന്നെന്നും ഉള്ള ബോധ്യം അതു ബലപ്പെടുത്തും.—1 യോഹ. 4:9.
എന്നാൽ യഹോവയുടെ ഔദാര്യത്തെയും യഹോവ തന്നിരിക്കുന്ന അനുഗ്രഹങ്ങളെയും കുറിച്ച് ചിന്തിച്ചാൽ മാത്രം പോരാ, യഹോവയുടെ നന്മയെപ്രതി യഹോവയ്ക്കു നന്ദി കൊടുക്കുകയും വേണം. (സങ്കീ. 100:4, 5) മറ്റുള്ളവരോടു നന്ദി കാണിക്കുന്നത് ആളുകളുടെ സന്തോഷം വർധിപ്പിക്കും എന്നാണ് ഒരു പുസ്തകം പറയുന്നത്.
അത് ആളുകൾ തമ്മിലുള്ള അടുപ്പം കൂട്ടുന്നു
നന്ദിയുള്ള ഒരു മനോഭാവം സൗഹൃദങ്ങൾ ശക്തമാക്കും എന്നതാണു നന്ദിയുള്ളവരായിരിക്കുന്നതിന്റെ മറ്റൊരു ഗുണം. മറ്റുള്ളവർ നമ്മളെ വിലയുള്ളവരായി കാണാൻ പൊതുവേ എല്ലാവർക്കും ആഗ്രഹമുണ്ട്, വാസ്തവത്തിൽ അതു മനുഷ്യന്റെ ഒരു ആവശ്യമാണ്. ഒരാൾ ചെയ്ത ഒരു ദയാപ്രവൃത്തിക്കു നിങ്ങൾ ആത്മാർഥമായി നന്ദി പറയുന്നെങ്കിൽ, നിങ്ങൾ തമ്മിലുള്ള അടുപ്പം വർധിക്കും. (റോമ. 16:3, 4) കൂടാതെ, നന്ദിയുള്ള ആളുകൾ സഹായമനസ്കരുമായിരിക്കും. മറ്റുള്ളവർ തങ്ങളോടു കാണിക്കുന്ന ദയാപ്രവൃത്തികൾ അവർ മറക്കില്ല, മറ്റുള്ളവരോടു ദയ കാണിക്കാൻ ഇത് അവരെ പ്രേരിപ്പിക്കും. ആളുകളെ സഹായിക്കുന്നതു സന്തോഷം തരും എന്നതിൽ ഒരു സംശയവുമില്ല. യേശു പറഞ്ഞത് ഓർക്കുക: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃ. 20:35.
കാലിഫോർണിയയിലുള്ള ഒരു സർവകലാശാലയിലെ പ്രൊഫസ്സറായ റോബർട്ട് എമ്മൺസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “നന്ദിയുള്ള ഒരു മനോഭാവം വളർത്തിയെടുക്കുന്നതിന്, നമ്മൾ പരസ്പരം ആശ്രയിച്ച് 1 കൊരി. 12:21) വിലമതിപ്പുള്ള ഒരു വ്യക്തി മറ്റുള്ളവർ തനിക്കു ചെയ്തുതരുന്ന കാര്യങ്ങളോടു നന്ദിയുള്ളവനായിരിക്കും. മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരുന്ന കാര്യങ്ങൾക്കു നിങ്ങൾ നന്ദി അറിയിക്കാറുണ്ടോ?
കഴിയുന്നവരാണെന്ന കാര്യം നമ്മൾ ഓർക്കണം. ചിലപ്പോൾ നമ്മൾ കൊടുക്കുന്നു, മറ്റു ചിലപ്പോൾ വാങ്ങുന്നു.” പല വിധങ്ങളിൽ മറ്റുള്ളവർ നമ്മുടെ ജീവിതം നിലനിറുത്താൻ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതാണു വാസ്തവം. ഉദാഹരണത്തിന്, അവർ നമുക്ക് ആഹാരം തരുകയോ ചികിത്സ ലഭ്യമാക്കുകയോ ചെയ്തേക്കാം. (അതു ജീവിതത്തെക്കുറിച്ച് നല്ല ഒരു കാഴ്ചപ്പാടു തരും
നന്ദിയുള്ള ഒരു മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെ മറ്റൊരു കാരണം, അതു മോശം കാര്യങ്ങൾക്കു പകരം ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു എന്നതാണ്. ഒരു അർഥത്തിൽ, നിങ്ങളുടെ മനസ്സ് ഒരു അരിപ്പപോലെയാണ്. ചുറ്റുപാടുകളിലെ ചില കാര്യങ്ങൾ ശ്രദ്ധിക്കാനും മറ്റു ചിലത് ഉള്ളിലേക്കു കടക്കാതെ നോക്കാനും അതു നിങ്ങളെ സഹായിക്കുന്നു. നന്ദിയുള്ള ഒരു മനോഭാവമുണ്ടെങ്കിൽ, നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കാനും പ്രശ്നങ്ങളിൽ അധികം ശ്രദ്ധിക്കാതിരിക്കാനും കഴിയും. എത്രത്തോളം വിലമതിപ്പുണ്ടോ, നമുക്കു ചുറ്റുമുള്ള നന്മ അത്രയധികം കാണാൻ നമുക്കു കഴിയും. എത്രത്തോളം നന്മ കാണുന്നോ, നമ്മുടെ വിലമതിപ്പു പിന്നെയും വർധിക്കും. ജീവിതത്തെ നന്ദിയോടെ നോക്കിക്കാണുമ്പോൾ പൗലോസ് അപ്പോസ്തലന്റെ ഈ ബുദ്ധിയുപദേശം അനുസരിക്കാൻ കൂടുതൽ എളുപ്പമായിരിക്കും: “കർത്താവിൽ എപ്പോഴും സന്തോഷിക്കൂ!”—ഫിലി. 4:4.
നന്ദിയുള്ള ഒരു മനോഭാവമുണ്ടെങ്കിൽ മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ നിങ്ങൾക്കു കഴിയും. ഒരേ സമയം നന്ദിയുള്ളവനായിരിക്കാനും അതേസമയംതന്നെ അസൂയയും സങ്കടവും ദേഷ്യവും വെച്ചുകൊണ്ടിരിക്കാനും ആർക്കെങ്കിലും കഴിയുമോ? നന്ദിയുള്ള ആളുകൾക്കു പണത്തോടു ഭ്രമവും കാണില്ല. ഉള്ള കാര്യങ്ങൾക്ക് അവർ നന്ദിയുള്ളവരായിരിക്കും, കൂടുതൽ സമ്പാദിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കില്ല.—ഫിലി. 4:12.
നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുക
ഈ അവസാനകാലത്ത് നേരിടുന്ന കഷ്ടപ്പാടുകൾ കാരണം നമ്മൾ മനസ്സിടിഞ്ഞ്, നിരുത്സാഹിതരാകാൻ സാത്താൻ ആഗ്രഹിക്കുന്നെന്നു ക്രിസ്ത്യാനികളായ നമുക്ക് അറിയാം. എല്ലാത്തിനെക്കുറിച്ചും പരാതി പറയുന്ന മോശമായ ഒരു മനോഭാവം നമ്മൾ വളർത്തിയെടുക്കുന്നതു കാണാനാണു സാത്താൻ ആഗ്രഹിക്കുന്നത്. ഇത്തരം മനോഭാവമുണ്ടെങ്കിൽ, ആളുകൾക്കു കേൾക്കാൻ തോന്നുന്ന വിധത്തിൽ സന്തോഷവാർത്ത അവതരിപ്പിക്കാൻ നമുക്കു കഴിഞ്ഞില്ലെന്നുവരാം. വാസ്തവത്തിൽ, നന്ദിയും ദൈവാത്മാവിന്റെ ഗുണങ്ങളും ഒരുമിച്ച് പോകുന്നവയാണ്. കാരണം, ദൈവാത്മാവിന്റെ ഗുണങ്ങളിൽ ദൈവം തരുന്ന നല്ല കാര്യങ്ങളിലുള്ള സന്തോഷവും ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും ഉൾപ്പെടുന്നുണ്ടല്ലോ.—ഗലാ. 5:22, 23.
യഹോവയുടെ ജനത്തിലെ ഒരാളായതുകൊണ്ട്, നന്ദിയെക്കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു നിങ്ങൾ യോജിച്ചേക്കും. എന്നാൽ നന്ദിയും ശുഭാപ്തിവിശ്വാസവും ഉള്ള ഒരു മനോഭാവമുണ്ടായിരിക്കുന്നത് എളുപ്പമല്ല എന്നു നിങ്ങൾ മനസ്സിലാക്കിയേക്കാം. പക്ഷേ നിരാശപ്പെടരുത്. നന്ദിയുള്ള ഒരു മനോഭാവം വളർത്തിയെടുക്കാൻ നിങ്ങൾക്കു കഴിയും. എങ്ങനെ? നിങ്ങളുടെ ജീവിതത്തിൽ നന്ദി കൊടുക്കാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഓരോ ദിവസവും സമയമെടുക്കുക. ഇതു നിങ്ങൾ എത്ര കൂടുതൽ ചെയ്യുന്നോ, നന്ദിയുള്ള ഒരു മനോഭാവത്തിന് ഉടമയാകുന്നത് അത്ര എളുപ്പമായിരിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകൾ മാത്രം കാണുന്നവരെക്കാൾ കൂടുതൽ സന്തോഷമുള്ളവരാകാനും നിങ്ങൾക്കു കഴിയും. അതുപോലെ ദൈവവും മറ്റുള്ളവരും ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. അതു നിങ്ങളെ സന്തോഷിപ്പിക്കും, പ്രോത്സാഹനം പകരും! അത്തരം കാര്യങ്ങൾ എഴുതിവെക്കുന്ന ഒരു ശീലം തുടങ്ങാനും നിങ്ങൾക്കു കഴിഞ്ഞേക്കും. ഓരോ ദിവസവും നിങ്ങൾക്കു നന്ദി തോന്നിയ രണ്ടോ മൂന്നോ കാര്യങ്ങൾ എഴുതുക.
ഈ വിഷയത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്നവർ പറയുന്നത്, നമ്മൾ പതിവായി മറ്റുള്ളവരോടു നന്ദി പറയുന്നെങ്കിൽ നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾ അത് ‘ഓർത്തിരിക്കാനും’ അതു നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറാനും സാധ്യതയുണ്ട് എന്നാണ്. നന്ദിയുള്ളവർ സന്തോഷമുള്ളവരാണ്. അതുകൊണ്ട് നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുക. ജീവിതത്തിലുണ്ടായിട്ടുള്ള നല്ല അനുഭവങ്ങളുടെ മധുരം ആവോളം നുണയുക. നന്ദി പറയുന്നത് ഒരു ശീലമാക്കുക! നമുക്കുള്ള നല്ല കാര്യങ്ങൾ കാണാതെ പോകരുത്, പകരം “യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ.” അതെ, “എല്ലാത്തിനും നന്ദി പറയുക.”—1 ദിന. 16:34; 1 തെസ്സ. 5:18.