പഠനലേഖനം 21
“ഈ ലോകത്തിന്റെ ജ്ഞാനം” നിങ്ങളെ വഴിതെറ്റിക്കരുത്
“ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്ഢിത്തമാണ്.”—1 കൊരി. 3:19.
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
പൂർവാവലോകനം *
1. ദൈവത്തിന്റെ വചനം എന്താണു നമ്മളെ പഠിപ്പിക്കുന്നത്?
യഹോവയാണു നമ്മുടെ മഹാനായ ഉപദേഷ്ടാവ്. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തെയും നമുക്കു നേരിടാൻ കഴിയും. (യശ. 30:20, 21) “ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ സജ്ജനായ” ഒരാളായിത്തീരാൻ ആവശ്യമായതെല്ലാം ദൈവത്തിന്റെ വചനം നമ്മളെ പഠിപ്പിക്കുന്നു. (2 തിമൊ. 3:17) ബൈബിൾ പറയുന്നതനുസരിച്ചാണു നമ്മൾ ജീവിക്കുന്നതെങ്കിൽ, ‘ഈ ലോകത്തിന്റെ ജ്ഞാനമാണ്’ നല്ലതെന്നും ആ ജ്ഞാനത്തിനു ചേർച്ചയിലാണു ജീവിക്കേണ്ടതെന്നും പറയുന്നവരെക്കാൾ നമ്മൾ ബുദ്ധിമാന്മാരാകും.—1 കൊരി. 3:19; സങ്കീ. 119:97-100.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 നമ്മൾ പഠിക്കാൻപോകുന്നതുപോലെ, ലോകത്തിന്റെ ജ്ഞാനം മിക്കപ്പോഴും നമ്മുടെ ജഡികമായ ആഗ്രഹങ്ങളെ ആകർഷിക്കുന്ന രീതിയിലുള്ളതാണ്. അതുകൊണ്ട് ലോകത്തിലെ ആളുകളിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നമുക്കു ബുദ്ധിമുട്ടായേക്കാം. തക്കതായ കാരണത്തോടെയാണ് ബൈബിൾ ഇങ്ങനെ പറയുന്നത്: “സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്.” (കൊലോ. 2:8) ഈ ലേഖനത്തിൽ, വഞ്ചകവും കഴമ്പില്ലാത്തതും ആയ രണ്ട് ആശയങ്ങൾ എങ്ങനെയാണ് ജനപ്രീതിയാർജിച്ചതെന്നു നമ്മൾ പഠിക്കും. ഓരോന്നിലും ലോകത്തിന്റെ ജ്ഞാനം എന്തുകൊണ്ടാണു വിഡ്ഢിത്തമായിരിക്കുന്നതെന്നും ദൈവത്തിന്റെ വചനത്തിലെ ജ്ഞാനം ലോകത്തിനു തരാൻ കഴിയുന്ന എന്തിനെക്കാളും ശ്രേഷ്ഠമായിരിക്കുന്നത് എങ്ങനെയെന്നും നമ്മൾ ചിന്തിക്കും.
ലൈംഗികത—കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങൾ
3-4. ഐക്യനാടുകളിൽ, 1900-നും 1930-നും ഇടയിൽ ലൈംഗികതയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത്?
3 ഐക്യനാടുകളിൽ, 20-ാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ലൈംഗികതയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിന് വലിയ മാറ്റം വന്നു. ലൈംഗികത വിവാഹിതർക്കിടയിൽ മാത്രം ഒതുക്കിനിറുത്തേണ്ടതാണെന്നു മുമ്പ് ആളുകൾ വിശ്വസിച്ചിരുന്നു. ലൈംഗികകാര്യങ്ങൾ പരസ്യമായി സംസാരിക്കേണ്ട ഒരു വിഷയമല്ലെന്നുപോലും അവർ കരുതിയിരുന്നു. പക്ഷേ ആ നിലവാരങ്ങളെല്ലാം തകർന്നടിഞ്ഞു, എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു കാഴ്ചപ്പാട് പരക്കെ വ്യാപിച്ചു.
4 വർഷങ്ങൾ ചിലതു കടന്നുപോയി. 1920-കൾ അറിയപ്പെട്ടത് ഗർജിക്കുന്ന ഇരുപതുകൾ എന്നാണ്. ഈ കാലഘട്ടങ്ങളിൽ വലിയ സാമൂഹികമാറ്റങ്ങൾ ഉണ്ടായി. “ലൈംഗികത കലർന്ന വിനോദത്തോടുള്ള ആളുകളുടെ താത്പര്യം വർധിച്ചു. അതു മനസ്സിലാക്കാൻ അക്കാലത്തെ ചലച്ചിത്രങ്ങൾ, നാടകങ്ങൾ, പാട്ടുകൾ, നോവലുകൾ, പരസ്യങ്ങൾ തുടങ്ങിയവ നോക്കിയാൽ മതി” എന്ന് ഒരു ഗവേഷക പറയുന്നു. ആ പതിറ്റാണ്ടിൽ നൃത്തങ്ങൾ കൂടുതൽ ലൈംഗികവികാരം ഉണർത്തുന്നവയായി, അത്ര മാന്യമല്ലാത്ത വിധത്തിൽ ആളുകൾ വസ്ത്രം ധരിക്കാൻ തുടങ്ങി. അവസാനകാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ, ആളുകൾ കൂടുതൽക്കൂടുതൽ ‘ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ’ ആയിത്തീരുകയായിരുന്നു.—5. ലൈംഗികതയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടിന് 1960-നു ശേഷം വന്ന മാറ്റം വിശദീകരിക്കുക.
5 കാലം കടന്നുപോയി. 1960-കൾ ആയപ്പോഴേക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതും സ്വവർഗരതിയിൽ ഏർപ്പെടുന്നതും ഒക്കെ ആളുകൾക്കു പ്രശ്നമല്ലാതായി. വിവാഹമോചനങ്ങളുടെ നിരക്കും കൂടാൻ തുടങ്ങി. ലൈംഗികത പച്ചയായി ചിത്രീകരിക്കുന്ന വിനോദങ്ങളും പെരുകിവന്നു. ഇതിന്റെയൊക്കെ ഫലമായി എന്തു സംഭവിച്ചിരിക്കുന്നു? ഒരു എഴുത്തുകാരി പറയുന്നതനുസരിച്ച്, ആളുകൾ ധാർമികനിലവാരങ്ങൾ പിൻപറ്റാത്തതുകൊണ്ട് സമൂഹം പല തിക്തഫലങ്ങളും അനുഭവിക്കുകയാണ്. ശിഥിലമായ കുടുംബങ്ങൾ, മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങൾ, വൈകാരികമുറിവുകൾ, അശ്ലീലത്തോടുള്ള ആസക്തി എന്നിവ അവയിൽ ചിലതാണ്. എയ്ഡ്സ് പോലെ, ലൈംഗികമായി പകരുന്ന രോഗങ്ങളുടെ വർധന ഈ ലോകത്തിന്റെ ജ്ഞാനം വിഡ്ഢിത്തമാണെന്നതിന്റെ ഒരു സൂചന മാത്രമാണ്.—2 പത്രോ. 2:19.
6. ലൈംഗികതയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടു സാത്താന്റെ ഇഷ്ടത്തിനു ചേർച്ചയിലാണെന്നു പറയുന്നത് എന്തുകൊണ്ട്?
6 ലൈംഗികതയെക്കുറിച്ചുള്ള ഈ ലോകത്തിന്റെ കാഴ്ചപ്പാടു സാത്താന്റെ ഇഷ്ടത്തിനു ചേർച്ചയിലാണ്. വിവാഹിതർ തമ്മിലേ ലൈംഗികത ആകാവൂ എന്ന ദൈവോദ്ദേശ്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചുകൊണ്ട് ആളുകൾ ദൈവത്തിന്റെ സമ്മാനമായ വിവാഹത്തെ തരംതാഴ്ത്തുകയാണ്. ഇതു കാണുമ്പോൾ സാത്താനു തീർച്ചയായും സന്തോഷം തോന്നും. (എഫെ. 2:2) ലൈംഗികതയെക്കുറിച്ചുള്ള ഈ ലോകത്തിന്റെ കാഴ്ചപ്പാട്, യഹോവ തന്നിരിക്കുന്ന പുനരുത്പാദനപ്രാപ്തി എന്ന സമ്മാനത്തിന്റെ വിലയിടിക്കുന്നു. അധാർമികതയിൽ ഏർപ്പെടുന്നവർക്ക് എന്നേക്കും ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തേക്കാം.—1 കൊരി. 6:9, 10.
ലൈംഗികത—ബൈബിളിന്റെ കാഴ്ചപ്പാട്
7-8. ലൈംഗികതയെക്കുറിച്ചുള്ള ബൈബിളിന്റെ കാഴ്ചപ്പാട് എന്താണ്?
7 ഈ ലോകത്തിന്റെ ജ്ഞാനം പിൻപറ്റുന്നവർ ബൈബിളിന്റെ ധാർമികനിലവാരങ്ങളെ പരിഹസിക്കുകയാണ്. ‘അതിനു ചേർച്ചയിലൊന്നും ജീവിക്കാൻ പറ്റില്ല’ എന്ന് അവർ വാദിച്ചേക്കാം. ‘ദൈവം നമുക്കു ലൈംഗികാഗ്രഹങ്ങൾ തരുകയും അതേസമയം അവ വിലക്കുകയും ചെയ്യുന്നതു ന്യായമാണോ’ എന്ന് അവർ ചോദിച്ചേക്കാം. ‘നമുക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റണം’ എന്ന തെറ്റായ ചിന്താഗതിയാണ് അത്തരം വാദങ്ങൾക്കു പിന്നിൽ. എന്നാൽ ബൈബിൾ കൊലോ. 3:5) കൂടാതെ, ലൈംഗികാഗ്രഹങ്ങൾ ആദരണീയമായ വിധത്തിൽ തൃപ്തിപ്പെടുത്താനായി വിവാഹം എന്ന സമ്മാനവും യഹോവ നമുക്കു തന്നിട്ടുണ്ട്. (1 കൊരി. 7:8, 9) ഈ ക്രമീകരണത്തിന് ഉള്ളിൽനിന്നുകൊണ്ട് ഒരു ഭാര്യക്കും ഭർത്താവിനും ലൈംഗികത ആസ്വദിക്കാനാകും. അധാർമികതയിൽ ഏർപ്പെടുന്നവർക്ക് ഉണ്ടാകുന്ന കുറ്റബോധവും വേദനകളും ഒന്നും അവർക്കു തോന്നുകയുമില്ല.
പറയുന്നതു വ്യത്യസ്തമായ ആശയമാണ്. നമ്മൾ ആഗ്രഹങ്ങളുടെയെല്ലാം അടിമകളാകേണ്ട ആവശ്യമില്ല, അവയെ നിയന്ത്രിക്കാൻ നമുക്കു കഴിയും എന്നാണു ബൈബിൾ പഠിപ്പിക്കുന്നത്. (8 ലൈംഗികതയെക്കുറിച്ചുള്ള ശരിയായ വീക്ഷണം ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. ലോകത്തിന്റെ ജ്ഞാനത്തിൽനിന്ന് വ്യത്യസ്തമായി, ബൈബിളിന്റെ കാഴ്ചപ്പാട് അനുസരിച്ച് ജീവിക്കുന്നതു യാതൊരു ദോഷവും ചെയ്യില്ല. ലൈംഗികതയ്ക്ക് ആനന്ദം പകരാൻ കഴിയുമെന്നു ബൈബിൾ പറയുന്നുണ്ട്. (സുഭാ. 5:18, 19) അതേസമയം, “വിശുദ്ധിയിലും മാനത്തിലും സ്വന്തം ശരീരത്തെ വരുതിയിൽ നിറുത്താൻ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ നിങ്ങൾ അനിയന്ത്രിതമായ കാമാവേശത്തോടെ ആർത്തിപൂണ്ട് നടക്കരുത്” എന്നും ബൈബിൾ പറയുന്നു.—1 തെസ്സ. 4:4, 5.
9. (എ) ദൈവവചനത്തിലെ ശ്രേഷ്ഠമായ ജ്ഞാനം പിൻപറ്റാൻ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന യഹോവയുടെ ജനത്തെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ? (ബി) 1 യോഹന്നാൻ 2:15, 16-ൽ ജ്ഞാനപൂർവമായ എന്ത് ഉപദേശം കാണാം? (സി) റോമർ 1:24-27-ൽ പറഞ്ഞിരിക്കുന്ന ഏതെല്ലാം അധാർമികമായ നടപടികളാണു നമ്മൾ ചെറുത്തുനിൽക്കേണ്ടത്?
9 “സദാചാരബോധം തീർത്തും നഷ്ടപ്പെട്ട” ആളുകളുടെ വഞ്ചകമായ ആശയങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന യഹോവയുടെ ജനത്തെ വഴിതെറ്റിച്ചില്ല. (എഫെ. 4:19) അവർ യഹോവയുടെ നിലവാരങ്ങളോട് അടുത്ത് പറ്റിനിൽക്കാൻ ശ്രമിച്ചു. 1926 മെയ് 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “പുരുഷന്മാരും സ്ത്രീകളും വാക്കിലും പ്രവൃത്തിയിലും വിശുദ്ധിയും നിർമലതയും ഉള്ള വ്യക്തികളായിരിക്കണം, വിപരീതലിംഗത്തിൽപ്പെട്ടവരോടുള്ള പെരുമാറ്റത്തിൽ ഇതു വിശേഷിച്ചും ശ്രദ്ധിക്കണം.” ചുറ്റുമുള്ള ലോകത്തിൽ നടക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാതെ യഹോവയുടെ ജനം ദൈവവചനത്തിലെ ശ്രേഷ്ഠമായ ജ്ഞാനം പിൻപറ്റി. (1 യോഹന്നാൻ 2:15, 16 വായിക്കുക.) ദൈവവചനം ലഭിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! ലൈംഗികകാര്യങ്ങൾ സംബന്ധിച്ച ലോകത്തിന്റെ ജ്ഞാനം ചെറുത്തുനിൽക്കാൻ നമ്മളെ സഹായിക്കുന്ന, തക്കസമയത്തെ ആത്മീയഭക്ഷണം തന്റെ സംഘടനയിലൂടെ നൽകുന്നതിനും നമ്മൾ യഹോവയോടു നന്ദിയുള്ളവരാണ്. *—റോമർ 1:24-27 വായിക്കുക.
സ്വസ്നേഹം—കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങൾ
10-11. അവസാനകാലത്ത് എന്തെല്ലാം സംഭവങ്ങളുണ്ടാകുമെന്നാണു ബൈബിൾ മുന്നറിയിപ്പു തന്നിട്ടുള്ളത്?
10 അവസാനകാലത്ത് ആളുകൾ ‘സ്വസ്നേഹികളാകും’ എന്നു ബൈബിൾ മുന്നറിയിപ്പു തന്നു. (2 തിമൊ. 3:1, 2) ആ സ്ഥിതിക്ക് തങ്ങൾ ‘മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്ന ഒരു ചിന്ത’ വെച്ചുപുലർത്താൻ ലോകത്തിന്റെ ജ്ഞാനം ആളുകളെ പ്രോത്സാഹിപ്പിക്കുന്നതു കാണുമ്പോൾ അതിശയിക്കാനുണ്ടോ? എങ്ങനെ ജീവിതവിജയം നേടാമെന്നു വിശദീകരിക്കുന്ന പുസ്തകങ്ങൾ 1970-കളിൽ ഗണ്യമായ അളവിൽ പുറത്തിറങ്ങാൻ തുടങ്ങിയെന്ന് ഒരു ഗ്രന്ഥം പറയുന്നു. സ്വയം മനസ്സിലാക്കാനും അതുപോലെതന്നെ തങ്ങൾക്ക് ഒരു കുറവുമില്ലെന്നും തങ്ങൾ ഒരു സംഭവമാണെന്നും ചിന്തിക്കാനും അന്നത്തെ ചില പുസ്തകങ്ങൾ വായനക്കാരെ പ്രോത്സാഹിപ്പിച്ചു. ഉദാഹരണത്തിന്, അതിൽ ഒരു പുസ്തകം പറഞ്ഞ കാര്യം ശ്രദ്ധിക്കുക: “ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ആരെയും ആകർഷിക്കുന്ന, ആവേശംകൊള്ളിക്കുന്ന വ്യക്തി നിങ്ങളാണ്, നിങ്ങളെ സ്നേഹിക്കുക.” “അവനവന്റെ മനസ്സാക്ഷിക്കും അവനവനു ബോധിച്ച നിയമങ്ങൾക്കും ചേർച്ചയിൽ ജീവിക്കാനാണ്” ആ പുസ്തകം ശുപാർശ ചെയ്യുന്നത്.
11 നിങ്ങൾ ഈ ആശയം ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒരു കാര്യം ചെയ്യാനാണു സാത്താൻ ഹവ്വയെ പ്രോത്സാഹിപ്പിച്ചത്. ‘ശരിയും തെറ്റും (അറിയുന്നവളായി) ദൈവത്തെപ്പോലെയാകാൻ’ കഴിയുമെന്ന് അവൻ ഹവ്വയോടു പറഞ്ഞു. (ഉൽപ. 3:5) ഇന്നു പലരും തങ്ങൾ വലിയവരാണെന്നു ചിന്തിക്കുന്നതുകൊണ്ട് ആരും, ദൈവംപോലും, ശരിയേത് തെറ്റേത് എന്ന് തങ്ങളോടു പറയേണ്ടതില്ലെന്നു കരുതുന്നു. ഈ മനോഭാവം ആളുകൾ വിവാഹത്തെ വീക്ഷിക്കുന്ന വിധത്തിൽ വ്യക്തമാണ്.
12. വിവാഹത്തെക്കുറിച്ച് ലോകത്തിന്റെ ജ്ഞാനം ഏതു വീക്ഷണമാണ് ഉയർത്തിപ്പിടിക്കുന്നത്?
ഉൽപ. 2:24) നേരെ മറിച്ച്, ലോകത്തിന്റെ ജ്ഞാനം പിൻപറ്റുന്നവർക്കു മറ്റൊരു വീക്ഷണമാണുള്ളത്. ഭാര്യയും ഭർത്താവും സ്വന്തം ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും മുൻതൂക്കം കൊടുക്കാനാണ് അവർ പറയുന്നത്. വിവാഹമോചനം സംബന്ധിച്ച ഒരു പുസ്തകം ഇങ്ങനെ പറയുന്നു: “ചില വിവാഹച്ചടങ്ങുകളിൽ ‘നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുന്ന കാലത്തോളം’ എന്ന പരമ്പരാഗത വിവാഹപ്രതിജ്ഞയ്ക്കു പകരം ‘നമ്മൾ രണ്ടു പേരും പരസ്പരം സ്നേഹിക്കുന്ന കാലത്തോളം’ എന്ന കുറച്ച് കാലത്തേക്കുള്ള പ്രതിജ്ഞയാണ് എടുക്കുന്നത്.” വിവാഹത്തിന്റെ വില കുറച്ചുകളയുന്ന ഇത്തരം വീക്ഷണങ്ങൾ അനേകം കുടുംബങ്ങൾ തകരാൻ ഇടയാക്കിയിരിക്കുന്നു. പലർക്കും ഇതു വലിയ മാനസികാഘാതമാണു വരുത്തിവെച്ചിരിക്കുന്നത്. വിവാഹത്തോട് ആദരവില്ലാത്ത ലോകത്തിന്റെ വീക്ഷണം വിഡ്ഢിത്തം നിറഞ്ഞ ഒന്നാണ് എന്നതിനു സംശയമില്ല.
12 ഭാര്യയോടും ഭർത്താവിനോടും പരസ്പരം ബഹുമാനിക്കാനും വിവാഹപ്രതിജ്ഞയോടു പറ്റിനിൽക്കാനും ബൈബിൾ ആവശ്യപ്പെടുന്നു. കൂടാതെ, പിരിയാതെ എന്നും ഒരുമിച്ച് ജീവിക്കേണ്ടവരാണു തങ്ങൾ എന്ന ചിന്തയുണ്ടായിരിക്കാനും ബൈബിൾ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണു ബൈബിൾ ഇങ്ങനെ പറയുന്നത്: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (13. യഹോവയ്ക്ക് അഹങ്കാരികളോട് അറപ്പു തോന്നുന്നതിന്റെ ഒരു കാരണം എന്താണ്?
13 ബൈബിൾ പറയുന്നു: “ഹൃദയത്തിൽ അഹങ്കാരമുള്ളവരെയെല്ലാം യഹോവയ്ക്ക് അറപ്പാണ്.” (സുഭാ. 16:5) യഹോവയ്ക്ക് എന്തുകൊണ്ടാണ് അഹങ്കാരികളോട് അറപ്പു തോന്നുന്നത്? ഒരു കാരണം, തങ്ങളെത്തന്നെ അതിരു കവിഞ്ഞ് സ്നേഹിക്കുന്ന ആളുകൾ സാത്താന്റെ ഗുണമാണു പ്രതിഫലിപ്പിക്കുന്നത് എന്നതാണ്. ഒന്നോർക്കുക: ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ദൈവം ഉപയോഗിച്ച യേശു, തന്നെ കുമ്പിടുകയും ആരാധിക്കുകയും ചെയ്യുമെന്നു സാത്താൻ വിശ്വസിച്ചു. എന്തൊരു അഹങ്കാരം! (മത്താ. 4:8, 9; കൊലോ. 1:15, 16) തങ്ങൾ ജ്ഞാനികളാണെന്നാണ് അഹങ്കാരികളായ ആളുകളുടെ ചിന്ത. എന്നാൽ ദൈവത്തിന്റെ കണ്ണിൽ അവർ വിഡ്ഢികളാണ്.
സ്വസ്നേഹം—ബൈബിളിന്റെ കാഴ്ചപ്പാട്
14. നമ്മളെക്കുറിച്ചുതന്നെ സമനിലയുള്ള വീക്ഷണമുണ്ടായിരിക്കാൻ റോമർ 12:3 സഹായിക്കുന്നത് എങ്ങനെ?
14 നമ്മളെക്കുറിച്ച് സമനിലയുള്ള ഒരു വീക്ഷണമുണ്ടായിരിക്കാൻ ബൈബിൾ സഹായിക്കുന്നു. നമ്മളെത്തന്നെ ഒരു അളവുവരെ സ്നേഹിക്കുന്നത് ഉചിതമാണെന്ന കാര്യം ബൈബിൾ ശരിവെക്കുന്നു. യേശു പറഞ്ഞു: “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.” സ്വന്തം ആവശ്യങ്ങൾക്കു നമ്മൾ ന്യായമായ മത്താ. 19:19) എന്നാൽ നമ്മളെ മറ്റുള്ളവരെക്കാൾ ഉയർത്തണമെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. പകരം ദൈവവചനം പറയുന്നത് ഇതാണ്: “വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.”—ഫിലി. 2:3; റോമർ 12:3 വായിക്കുക.
ശ്രദ്ധ കൊടുക്കണമെന്നല്ലേ അതു സൂചിപ്പിക്കുന്നത്? (15. സ്വസ്നേഹത്തെക്കുറിച്ച് ബൈബിൾ തരുന്ന ഉപദേശം പ്രായോഗികമാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ടാണ്?
15 വിദ്യാഭ്യാസമുള്ള, അറിവുണ്ടെന്നു കരുതുന്ന പലരും സ്വസ്നേഹത്തെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം മണ്ടത്തരമാണെന്നു ചിന്തിക്കുന്നു. മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കണ്ടാൽ നമ്മൾ ദുർബലരാണെന്നു കരുതി, ആളുകൾ നമ്മളെ മുതലെടുക്കുമെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ വാസ്തവത്തിൽ സാത്താന്റെ ലോകം ഉന്നമിപ്പിച്ചിരിക്കുന്ന സ്വാർഥമായ മനോഭാവത്തിന്റെ ഫലം എന്താണ്? നിങ്ങൾ എന്താണു കാണുന്നത്? സ്വാർഥരായ ആളുകൾക്കു സന്തോഷമുണ്ടോ? അവരുടെ കുടുംബങ്ങൾ സന്തോഷമുള്ളതാണോ? അവർക്കു നല്ല സുഹൃത്തുക്കളുണ്ടോ? അവർക്കു ദൈവവുമായി അടുപ്പമുണ്ടോ? ലോകത്തിന്റെ ജ്ഞാനം പിന്തുടരുന്നതാണോ ദൈവവചനത്തിൽ കാണുന്ന ജ്ഞാനം അനുസരിച്ച് ജീവിക്കുന്നതാണോ കൂടുതൽ നല്ല ഫലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്?
16-17. ഏതു കാര്യത്തിനു നമ്മൾ നന്ദിയുള്ളവരായിരിക്കണം, എന്തുകൊണ്ട്?
16 വിനോദയാത്ര പോയ രണ്ടു പേരെക്കുറിച്ച് ചിന്തിക്കുക. യാത്രയ്ക്കിടെ അവർക്കു വഴി തെറ്റി. രണ്ടു പേർക്കും വഴി അറിയില്ല. ഇപ്പോൾ അതിൽ ഒരാൾ മറ്റേയാളോടു വഴി ചോദിച്ചാൽ എങ്ങനെയിരിക്കും? ലോകം ജ്ഞാനികളായി കരുതുന്ന ആളുകളുടെ ഉപദേശം പിൻപറ്റുന്നവർ അവരെപ്പോലെയാണ്. തന്റെ കാലത്തെ ‘ജ്ഞാനികളായ’ ആളുകളെക്കുറിച്ച് യേശു പറഞ്ഞു: “അവർ അന്ധരായ വഴികാട്ടികളാണ്. അന്ധൻ അന്ധനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും.” (മത്താ. 15:14) ശരിക്കും, ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്ഢിത്തമാണ്.
17 ദൈവത്തിന്റെ ജ്ഞാനപൂർവമായ ഉപദേശം, എല്ലായ്പോഴും ‘പഠിപ്പിക്കാനും ശാസിക്കാനും തിരുത്താനും നീതിയിൽ ശിക്ഷണം നൽകാനും ഉപകരിക്കുന്നതാണ്.’ (2 തിമൊ. 3:16, അടിക്കുറിപ്പ്) ഈ ലോകത്തിന്റെ ജ്ഞാനത്തിൽനിന്ന് തന്റെ സംഘടനയിലൂടെ നമ്മളെ സംരക്ഷിച്ചിരിക്കുന്നതിൽ യഹോവയോടു നമ്മൾ എത്ര നന്ദിയുള്ളവരാണ്! (എഫെ. 4:14) യഹോവ നമുക്കു തരുന്ന ആത്മീയാഹാരം, ദൈവവചനത്തിലെ നിലവാരങ്ങളോടു പറ്റിനിൽക്കാനുള്ള ശക്തി നമുക്കു തരുന്നു. ഒരിക്കലും പിഴവ് പറ്റാത്ത ബൈബിളിന്റെ ജ്ഞാനം നമ്മളെ വഴി നയിക്കുന്നത് എത്ര വലിയ പദവിയാണ്!
ഗീതം 54 ‘വഴി ഇതാണ്’
^ ഖ. 5 യഹോവയ്ക്കു മാത്രമേ ആശ്രയയോഗ്യമായ മാർഗനിർദേശം തരാൻ കഴിയൂ എന്ന നമ്മുടെ ബോധ്യം ശക്തിപ്പെടുത്തുന്നതാണ് ഈ ലേഖനം. ലോകത്തിന്റെ ജ്ഞാനത്തിൽ ആശ്രയിച്ചാൽ ദാരുണമായ പരിണതഫലങ്ങളുണ്ടാകുമെന്നും എന്നാൽ ദൈവവചനത്തിലെ ജ്ഞാനത്തിനു ചേർച്ചയിൽ ജീവിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.
^ ഖ. 9 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും വാല്യം 1-ന്റെ 24-26 അധ്യായങ്ങളും വാല്യം 2-ന്റെ (ഇംഗ്ലീഷ്) 4, 5 അധ്യായങ്ങളും യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന ലഘുപത്രികയുടെ 21-23 പേജുകളിലെ 7-ാം ചോദ്യവും കാണുക.
^ ഖ. 50 ചിത്രക്കുറിപ്പ്: സാക്ഷികളായ ഒരു ദമ്പതികളുടെ വ്യത്യസ്തകാലഘട്ടങ്ങളിലെ ചിത്രങ്ങൾ. 1960-കളുടെ ഒടുവിൽ അവർ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നു.
^ ഖ. 52 ചിത്രക്കുറിപ്പ്: 1980-കളിൽ ഭാര്യ രോഗിയായിരുന്നപ്പോൾ ഭർത്താവ് ശുശ്രൂഷിക്കുന്നു. മകളാണ് അടുത്തുള്ളത്.
^ ഖ. 54 ചിത്രക്കുറിപ്പ്: പ്രായമായശേഷം, കഴിഞ്ഞകാലത്തേക്ക് അവർ തിരിഞ്ഞുനോക്കുന്നു. യഹോവയുടെ ജ്ഞാനമനുസരിച്ച് ജീവിച്ചതുകൊണ്ട് അവർ സന്തോഷമുള്ളവരാണ്. മകളും കുടുംബവും ആ ദമ്പതികളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.