പഠന ലേഖനം 3
നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണ്
“വിഷാദിച്ചിരുന്ന നമ്മെ ദൈവം ഓർത്തു.”—സങ്കീ. 136:23.
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
പൂർവാവലോകനം *
1-2. യഹോവയുടെ ജനത്തിൽ മിക്കവരും ഏതു സാഹചര്യങ്ങൾ നേരിടുന്നു, അത് അവരെ എങ്ങനെയാണു ബാധിക്കുന്നത്?
താഴെ പറയുന്ന മൂന്നു സാഹചര്യങ്ങൾ ചിന്തിക്കുക: ഒരു യുവസഹോദരന്, ശരീരം അനുദിനം ക്ഷയിപ്പിക്കുന്ന ഗുരുതരമായ ഒരു രോഗമുണ്ടെന്നു കണ്ടുപിടിക്കുന്നു. മധ്യവയസ്കനായ ഒരു സഹോദരനു ജോലി നഷ്ടപ്പെടുന്നു, എത്ര ശ്രമിച്ചിട്ടും കഠിനാധ്വാനിയായ ആ സഹോദരനു വേറൊരു ജോലി കണ്ടെത്താൻ കഴിയുന്നില്ല. പ്രായംചെന്ന വിശ്വസ്തയായ ഒരു സഹോദരിക്കു മുമ്പ് ചെയ്തിരുന്നതുപോലെ യഹോവയുടെ സേവനത്തിൽ ചെയ്യാൻ കഴിയാതെ വരുന്നു.
2 ഈ സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്നു നേരിടുന്ന വ്യക്തിയാണോ നിങ്ങൾ? നിങ്ങളെക്കൊണ്ട് ആർക്കും ഇനി ഉപയോഗമില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകും. എന്തായാലും ഈ സാഹചര്യങ്ങൾക്കു നിങ്ങളുടെ സന്തോഷം കവർന്നുകളയാനും ആത്മാഭിമാനം തകർക്കാനും കഴിയും, മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്തുന്നതും നിങ്ങൾക്കു ബുദ്ധിമുട്ടായേക്കാം.
3. സാത്താനും അവന്റെ സ്വാധീനത്തിലുള്ളവരും മനുഷ്യജീവനെ എങ്ങനെയാണു കാണുന്നത്?
3 മനുഷ്യർക്ക് ഒരു വിലയും ഇല്ല എന്ന മട്ടിലാണു സാത്താൻ അവരോട് എന്നും പെരുമാറിയിട്ടുള്ളത്. ദൈവത്തോട് അനുസരണക്കേടു കാണിച്ചാൽ മരണശിക്ഷ ലഭിക്കുമെന്നു നന്നായി അറിയാമായിരുന്നിട്ടും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ സാത്താൻ ഹവ്വയ്ക്കു സ്വാതന്ത്ര്യത്തിന്റെ വഴി വാഗ്ദാനം ചെയ്തു. സാത്താനാണ് ഈ ലോകത്തിന്റെ വാണിജ്യവും രാഷ്ട്രീയവും മതപരവും ആയ ഘടകങ്ങളെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യജീവനെക്കുറിച്ച് ലോകത്തിലെ പലർക്കും സാത്താന്റെ അതേ വീക്ഷണമാണുള്ളത്. ഇന്നുള്ള പല രാഷ്ട്രീയക്കാരും ബിസിനെസ്സുകാരും മതനേതാക്കന്മാരും മനുഷ്യജീവനും മനുഷ്യന്റെ അന്തസ്സിനും ഒരു വിലയും കൊടുക്കാത്തതിൽ അതിശയിക്കാനുണ്ടോ?
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 എന്നാൽ യഹോവ അങ്ങനെയല്ല. നമ്മൾ വിലയുള്ളവരാണെന്നു നമ്മൾ സങ്കീ. 136:23; റോമ. 12:3) പിൻവരുന്ന സാഹചര്യങ്ങളിൽ യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണെന്ന് ഈ ലേഖനം ചർച്ച ചെയ്യും: (1) നമ്മൾ രോഗികളാകുമ്പോൾ, (2) സാമ്പത്തികബുദ്ധിമുട്ടു നേരിടുമ്പോൾ, (3) പ്രായമായി, യഹോവയുടെ സേവനത്തിൽ ഇനി കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ എന്നു തോന്നുമ്പോൾ. ആദ്യം, യഹോവയുടെ കണ്ണിൽ നമുക്ക് ഓരോരുത്തർക്കും വിലയുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാവുന്നതിന്റെ കാരണം നമുക്കു നോക്കാം.
അറിയാനും നമുക്കു വിലയില്ലെന്നു തോന്നുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ നമ്മളെ സഹായിക്കാനും യഹോവ ആഗ്രഹിക്കുന്നു. (യഹോവ നമുക്കു വിലതരുന്നു
5. മനുഷ്യർ യഹോവയ്ക്കു വിലയുള്ളവരാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ട്?
5 നിലത്തെ വെറും പൊടികൊണ്ടാണു നമ്മളെ ഉണ്ടാക്കിയിരിക്കുന്നതെങ്കിലും ആ പൊടിയെക്കാളെല്ലാം വളരെ വിലയുള്ളവരാണു നമ്മൾ. (ഉൽപ. 2:7) യഹോവയുടെ കണ്ണിൽ നമുക്കു വിലയുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാവുന്നതിന്റെ ചില കാരണങ്ങൾ മാത്രം നമുക്ക് ഒന്നു നോക്കാം. തന്റെ ഗുണങ്ങൾ പകർത്താനുള്ള പ്രാപ്തിയോടെയാണു ദൈവം നമ്മളെ സൃഷ്ടിച്ചത്. (ഉൽപ. 1:27) അതുവഴി, ദൈവം നമ്മളെ ഭൂമിയിലെ മറ്റ് എല്ലാ സൃഷ്ടികളെക്കാളും ഉയർത്തി. ഭൂമിയുടെയും മൃഗങ്ങളുടെയും മേൽ നമുക്ക് അധികാരം തന്നു.—സങ്കീ. 8:4-8.
6. അപൂർണമനുഷ്യർ യഹോവയ്ക്കു വിലയുള്ളവരാണെന്നു കാണിക്കുന്ന മറ്റൊരു കാര്യം പറയുക.
6 ആദാം പാപം ചെയ്തതിനു ശേഷം യഹോവയുടെ കണ്ണിൽ മനുഷ്യൻ വിലയില്ലാത്തവനായോ? ഇല്ല. ഒന്നു ചിന്തിക്കുക: നമ്മുടെ പാപങ്ങൾക്കു മോചനവിലയായി തന്റെ പ്രിയമകനായ യേശുവിനെ യഹോവ തന്നു. യഹോവ അത്രയധികം നമ്മളെ വിലമതിക്കുന്നു. (1 യോഹ. 4:9, 10) ആദാമിന്റെ പാപത്തിന്റെ ഫലമായി മരിച്ചുപോയവരെ യഹോവ മോചനവിലയുടെ അടിസ്ഥാനത്തിൽ ജീവനിലേക്കു കൊണ്ടുവരും. അതിൽ ‘നീതിമാന്മാരും നീതികെട്ടവരും’ ഉണ്ടായിരിക്കും. (പ്രവൃ. 24:15) നമ്മുടെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും മോശമായിരിക്കാം, നമുക്കു പ്രായമായിക്കാണും, എന്താണെങ്കിലും യഹോവയുടെ കണ്ണിൽ നമുക്കു വിലയുണ്ടെന്നു ദൈവവചനം കാണിച്ചുതരുന്നു.—പ്രവൃ. 10:34, 35.
7. തന്റെ ദാസന്മാരെ യഹോവ വിലയുള്ളവരായി കാണുന്നെന്നു തെളിയിക്കുന്ന മറ്റു ചില കാരണങ്ങൾ പറയുക.
7 യഹോവ നമുക്കു വില കല്പിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാൻ സഹായിക്കുന്ന മറ്റു കാരണങ്ങളുമുണ്ട്. നമ്മൾ സന്തോഷവാർത്തയോടു നല്ല രീതിയിൽ പ്രതികരിച്ചത് യഹോവ ശ്രദ്ധിച്ചു, നമ്മളെ തന്നിലേക്ക് ആകർഷിച്ചു. (യോഹ. 6:44) നമ്മൾ യഹോവയോട് അടുത്ത് ചെല്ലാൻ തുടങ്ങിയപ്പോൾ യഹോവ നമ്മളോടും അടുത്ത് വന്നു. (യാക്കോ. 4:8) ഇനി, യഹോവയ്ക്കു വിലപ്പെട്ടവരായതുകൊണ്ടാണ് നമ്മളെ പഠിപ്പിക്കാൻ സമയം ചെലവിടുന്നത്, അതിനുവേണ്ടി പലപല കാര്യങ്ങൾ ചെയ്യുന്നത്. നമ്മൾ എങ്ങനെയുള്ള വ്യക്തികളാണെന്നും നമുക്ക് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്നും യഹോവയ്ക്ക് അറിയാം. യഹോവ ശിക്ഷണം തരുന്നതും നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ്. (സുഭാ. 3:11, 12) യഹോവ നമ്മളെ വിലയുള്ളവരായി കാണുന്നു എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്?
8. സങ്കീർത്തനം 18:27-29-ലെ വാക്കുകൾ പ്രശ്നങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നത് എങ്ങനെ?
8 ദാവീദ് രാജാവിന്റെ കാര്യം നോക്കാം. ചിലർ ദാവീദിന് ഒരു വിലയും കൊടുത്തില്ല. എങ്കിലും യഹോവ തന്നെ സ്നേഹിക്കുന്നെന്നും തന്റെ കൂടെയുണ്ടെന്നും ദാവീദിന് ഉറപ്പായിരുന്നു. ആ ഉറപ്പ്, മോശമായ സാഹചര്യങ്ങളിൽ നല്ല ഒരു മനോഭാവം നിലനിറുത്താനും പിടിച്ചുനിൽക്കാനും ദാവീദിനെ സഹായിച്ചു. (2 ശമു. 16:5-7) നമുക്കു നിരുത്സാഹം തോന്നുകയോ പ്രശ്നങ്ങൾ നേരിടുകയോ ചെയ്യുമ്പോൾ, ആ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവയ്ക്കു കഴിയും. ഏതൊരു പ്രശ്നവും മറികടക്കാനും യഹോവ നമ്മളെ സഹായിക്കും. (സങ്കീർത്തനം 18:27-29 വായിക്കുക.) യഹോവ നമ്മുടെ കൂടെയുള്ളതുകൊണ്ട്, നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എന്തായാലും സന്തോഷത്തോടെ സേവിക്കാൻ നമുക്കു കഴിയും. (റോമ. 8:31) യഹോവ നമ്മളെ സ്നേഹിക്കുകയും നമുക്കു വില കല്പിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം മറന്നുപോകരുതാത്ത മൂന്നു സാഹചര്യങ്ങളാണ് ഇനി ചിന്തിക്കാൻ പോകുന്നത്.
രോഗവുമായി മല്ലടിക്കുമ്പോൾ
9. രോഗം വരുമ്പോൾ നമുക്കു നമ്മളെക്കുറിച്ചുതന്നെ എന്തു തോന്നിയേക്കാം?
9 ഒരു രോഗം പിടിപെടുമ്പോൾ നമുക്ക് ആകെ നിരുത്സാഹം തോന്നിയേക്കാം. നമ്മളെക്കൊണ്ട് ഇനി ആർക്കും ഒരു പ്രയോജനവുമില്ല എന്നു ചിന്തിച്ചേക്കാം. നമ്മുടെ കുറവുകൾ ആളുകൾ ശ്രദ്ധിക്കുകയോ അല്ലെങ്കിൽ നമുക്കു മറ്റുള്ളവരുടെ സഹായം വേണ്ടിവരുകയോ ചെയ്യുമ്പോൾ നാണക്കേടു തോന്നാം. ഇനി ചിലപ്പോൾ നമുക്കു രോഗമാണെന്നു മറ്റുള്ളവർക്ക് അറിയില്ലായിരിക്കും. അപ്പോഴും, നമ്മുടെ
പരിമിതികളെക്കുറിച്ച് ഓർക്കുമ്പോൾ നമുക്കു ലജ്ജ തോന്നിയേക്കാം. അത്തരം സന്ദർഭങ്ങളിൽ യഹോവ നമ്മളെ കൈപിടിച്ച് ഉയർത്തും. എങ്ങനെ?10. സുഭാഷിതങ്ങൾ 12:25 അനുസരിച്ച്, രോഗികളായിരിക്കുമ്പോൾ നമ്മളെ എന്തു സഹായിക്കും?
10 നമുക്കു രോഗം വരുമ്പോൾ ‘ഒരു നല്ല വാക്കിന്’ നമ്മളെ ബലപ്പെടുത്താൻ കഴിയും. (സുഭാഷിതങ്ങൾ 12:25 വായിക്കുക.) രോഗിയായിരിക്കുമ്പോഴും നമ്മൾ യഹോവയ്ക്കു വേണ്ടപ്പെട്ടവരാണെന്ന് ഓർമിപ്പിക്കുന്ന നല്ല വാക്കുകൾ യഹോവ ബൈബിളിൽ സൂക്ഷിച്ചിട്ടുണ്ട്. (സങ്കീ. 31:19; 41:3) ദൈവവചനത്തിലെ ആ വാക്കുകൾ നമ്മൾ വായിക്കണം. ഒരുപക്ഷേ ഒന്നിലധികം പ്രാവശ്യം വായിക്കണമായിരിക്കും. അങ്ങനെ വായിക്കുമ്പോൾ, മനസ്സിടിക്കുന്ന ചിന്തകളെ നേരിടാൻ യഹോവ നമ്മളെ സഹായിക്കും.
11. ഒരു സഹോദരൻ എങ്ങനെയാണ് യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞത്?
11 ഹോർഹെ സഹോദരന്റെ അനുഭവം നോക്കാം. യുവാവായിരുന്നപ്പോൾ ശരീരത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഒരു രോഗം അദ്ദേഹത്തെ പിടികൂടി. രോഗം പെട്ടെന്നു ശരീരം മുഴുവൻ പടർന്നു. ഇതു ഹോർഹെയുടെ മനസ്സു തളർത്തി. താൻ ഒന്നിനും കൊള്ളാത്തവനാണ് എന്നു അദ്ദേഹത്തിനു തോന്നി. സഹോദരൻ പറയുന്നു: “ഞാൻ ആകെ തളർന്നുപോയി. എന്റെ രോഗത്തിന്റെ പ്രത്യേകത കാരണം ആളുകൾ എന്നെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അതിന്റെ നാണക്കേടു വേറെയും. ഇതൊന്നും നേരിടാൻ എന്റെ മനസ്സു പാകമായിരുന്നില്ല. എന്റെ അവസ്ഥ ഒന്നിനൊന്നു വഷളാകുകയായിരുന്നു. ഇനി എന്താകും എന്നു ഞാൻ ചിന്തിച്ചു. ഞാൻ തകർന്നുപോയി. സഹായത്തിനായി ഞാൻ യഹോവയോട് അപേക്ഷിച്ചു.” യഹോവ എങ്ങനെയാണു സഹോദരനെ സഹായിച്ചത്? “അധികം നേരം ഒരു കാര്യം ശ്രദ്ധിച്ചിരിക്കാൻ എനിക്കു കഴിയില്ലായിരുന്നു. അതുകൊണ്ട് യഹോവയ്ക്കു തന്റെ ദാസരോടുള്ള കരുതലിനെക്കുറിച്ച് പറയുന്ന സങ്കീർത്തനത്തിലെ ചില വാക്യങ്ങൾ വായിക്കാൻ എനിക്കു പ്രോത്സാഹനം കിട്ടി. ആ തിരുവെഴുത്തുകൾ ഞാൻ ഓരോ ദിവസവും വീണ്ടുംവീണ്ടും വായിക്കും. അതു ശരിക്കും ആശ്വാസം തന്നു, എന്റെ മനസ്സിനു ബലം പകർന്നു. പതിയെപ്പതിയെ എന്റെ മുഖത്ത് വീണ്ടും ചിരി വിടരുന്നതായി ആളുകൾ കാണാൻ തുടങ്ങി. എന്റെ സന്തോഷം അവരെയും പ്രോത്സാഹിപ്പിച്ചു എന്നുപോലും ചിലർ പറഞ്ഞു. യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തന്നു എന്ന് എനിക്കു മനസ്സിലായി! എന്റെ അവസ്ഥയെക്കുറിച്ച് ശരിയായ രീതിയിൽ ചിന്തിക്കാൻ എനിക്കു കഴിയുന്നു. രോഗമുണ്ടെങ്കിലും യഹോവയുടെ
കണ്ണിൽ എനിക്കു വിലയുണ്ടെന്നു പറയുന്ന ദൈവവചനത്തിലെ വാക്കുകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.”12. ഒരു രോഗമുണ്ടാകുമ്പോൾ, യഹോവയുടെ സഹായം നിങ്ങൾക്ക് എങ്ങനെ അനുഭവിച്ചറിയാം?
12 നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും രോഗമുണ്ടെങ്കിൽ, നിങ്ങളുടെ കഷ്ടപ്പാടുകൾ യഹോവ കാണുന്നെന്ന് ഉറപ്പുണ്ടായിരിക്കുക. ‘എന്നെ ഒന്നിനും കൊള്ളില്ല’ എന്നു ചിന്തിക്കുന്നതിനു പകരം നമ്മുടെ സാഹചര്യത്തെക്കുറിച്ച് ശരിയായ ഒരു വീക്ഷണം വളർത്തിയെടുക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുക. യഹോവ ദൈവവചനത്തിൽ നിങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന നല്ല വാക്കുകൾ കണ്ടെത്തുക. യഹോവ തന്റെ ദാസരെ വിലമതിക്കുന്നെന്നു കാണിക്കുന്ന ബൈബിൾഭാഗങ്ങൾക്കു പ്രത്യേകശ്രദ്ധ കൊടുക്കുക. യഹോവയെ വിശ്വസ്തമായി സേവിക്കുന്ന എല്ലാവരോടും യഹോവ നന്മ ചെയ്യുമെന്നു നിങ്ങൾക്കു മനസ്സിലാകും.—സങ്കീ. 84:11.
സാമ്പത്തികബുദ്ധിമുട്ടു നേരിടുമ്പോൾ
13. ജോലി നഷ്ടപ്പെട്ടാൽ ഒരു കുടുംബനാഥന് എന്തു തോന്നാം?
13 തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ട പണം കണ്ടെത്താൻ എല്ലാ കുടുംബനാഥന്മാരും ആഗ്രഹിക്കുന്നു. പക്ഷേ തന്റേതല്ലാത്ത കുറ്റംകൊണ്ട് ഒരു സഹോദരനു ജോലി നഷ്ടപ്പെടുന്നു എന്നു കരുതുക. മറ്റൊരു ജോലിക്കായി അദ്ദേഹം എത്രയെല്ലാം ശ്രമിച്ചിട്ടും കിട്ടുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ തനിക്കു വിലയില്ലെന്ന് അദ്ദേഹത്തിനു തോന്നിയേക്കാം. യഹോവയുടെ വാഗ്ദാനങ്ങൾ അദ്ദേഹത്തെ എങ്ങനെ സഹായിക്കും?
14. യഹോവ എപ്പോഴും തന്റെ വാഗ്ദാനങ്ങൾ നിറവേറ്റും, എന്തുകൊണ്ട്?
14 യഹോവ എപ്പോഴും തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നു. (യോശു. 21:45; 23:14) യഹോവ അങ്ങനെ ചെയ്യുന്നതിനു പല കാരണങ്ങളുണ്ട്. തന്റെ വിശ്വസ്തദാസരെ എപ്പോഴും കരുതുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. അതു പാലിക്കാതിരിക്കാൻ യഹോവയ്ക്കു കഴിയില്ല. അങ്ങനെ സംഭവിച്ചാൽ ദൈവത്തിന്റെ പേരിനു നിന്ദ വരും. ഇതാണ് ഒന്നാമത്തെ കാരണം. (സങ്കീ. 31:1-3) ഇനി മറ്റൊരു കാരണം നോക്കാം. നമ്മൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാണ്. യഹോവ നമുക്കുവേണ്ടി കരുതുന്നില്ലെങ്കിൽ നമുക്കു നിരാശയും സങ്കടവും തോന്നുമെന്നു ദൈവത്തിന് അറിയാം. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ കാര്യങ്ങളും യഹോവയെ വിശ്വസ്തമായി സേവിക്കാൻ വേണ്ട കാര്യങ്ങളും തരുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. എന്തു വന്നാലും യഹോവ ആ വാക്കു പാലിക്കുകതന്നെ ചെയ്യും!—മത്താ. 6:30-33; 24:45.
15. (എ) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഏതു ബുദ്ധിമുട്ടാണു നേരിട്ടത്? (ബി) സങ്കീർത്തനം 37:18, 19 നമുക്ക് എന്ത് ഉറപ്പാണു നൽകുന്നത്?
15 യഹോവ തന്റെ വാക്കു പാലിക്കുന്നതിന്റെ കാരണങ്ങൾ ഓർക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും? സാമ്പത്തികഞെരുക്കം ഉണ്ടാകുമ്പോൾ ധൈര്യത്തോടെ അതു നേരിടാൻ നമുക്കു കഴിയും. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യമെടുക്കാം. യരുശലേമിലെ സഭയ്ക്കു വലിയ ഉപദ്രവം നേരിട്ടപ്പോൾ, “അപ്പോസ്തലന്മാർ ഒഴികെ എല്ലാവരും . . . ചിതറിപ്പോയി.” (പ്രവൃ. 8:1) ഈ സാഹചര്യത്തിൽ അവർക്കു വലിയ സാമ്പത്തികബുദ്ധിമുട്ടുണ്ടായി എന്നതിന് എന്തെങ്കിലും സംശയമുണ്ടോ! ആ ക്രിസ്ത്യാനികൾക്കു വീടും തൊഴിലും ഒക്കെ നഷ്ടപ്പെട്ടിരിക്കാം. പക്ഷേ യഹോവ അവരെ കൈവിട്ടില്ല. അവർക്ക് അവരുടെ സന്തോഷം നഷ്ടപ്പെട്ടതുമില്ല. (പ്രവൃ. 8:4; എബ്രാ. 13:5, 6; യാക്കോ. 1:2, 3) വിശ്വസ്തരായ ആ ക്രിസ്ത്യാനികളെ യഹോവ സഹായിച്ചു. യഹോവ നമ്മളെയും സഹായിക്കും.—സങ്കീർത്തനം 37:18, 19 വായിക്കുക.
പ്രായത്തിന്റെ അവശതകൾ അലട്ടുമ്പോൾ
16. നമ്മുടെ ദൈവസേവനത്തിനു വലിയ വിലയൊന്നുമില്ലെന്നു തോന്നിയേക്കാവുന്ന ഒരു സാഹചര്യം പറയുക.
16 പ്രായമാകുന്നതോടെ യഹോവയ്ക്കുവേണ്ടി കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയില്ലെന്നു നമുക്കു തോന്നിത്തുടങ്ങിയേക്കാം. പ്രായം കൂടിക്കൂടിവന്നപ്പോൾ ദാവീദ് രാജാവിനും ഇങ്ങനെ തോന്നിയിരിക്കാം. (സങ്കീ. 71:9) ഈ സാഹചര്യത്തിൽ യഹോവ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?
17. ജെറി സഹോദരിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
17 ജെറി എന്ന സഹോദരിയുടെ അനുഭവം നോക്കാം. ദിവ്യാധിപത്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കു പരിശീലനം കൊടുക്കുന്ന ഒരു മീറ്റിങ്ങിനു സഹോദരിക്കു ക്ഷണം കിട്ടി. പക്ഷേ അതിനു പോകാൻ സഹോദരിക്കു തീരെ താത്പര്യമില്ലായിരുന്നു. അതിന്റെ കാരണം സഹോദരി പറയുന്നു: “ഞാൻ ഒരു വിധവയാണ്, എനിക്കു പ്രായമായി. അറ്റകുറ്റപ്പണിയോടു ബന്ധപ്പെട്ട ഒന്നും എനിക്ക് അറിയില്ല. എന്നെ ഒന്നിനും കൊള്ളില്ല.” ആ മീറ്റിങ്ങിന്റെ തലേ രാത്രി, പ്രാർഥനയിൽ സഹോദരി തന്റെ ഉള്ളിലുള്ളതെല്ലാം യഹോവയോടു പറഞ്ഞു. എന്തായാലും സഹോദരി പിറ്റേ ദിവസം
രാവിലെ മീറ്റിങ്ങ് നടക്കുന്ന രാജ്യഹാളിൽ എത്തി. താൻ അവിടെ വരേണ്ട കാര്യമുണ്ടോ എന്നാണു സഹോദരി അപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത്. യഹോവ പഠിപ്പിക്കുമ്പോൾ അതു ശ്രദ്ധിക്കാനുള്ള മനസ്സാണു നമുക്കു വേണ്ട ഏറ്റവും വലിയ കഴിവെന്ന് ഒരു പ്രസംഗകൻ പറഞ്ഞു. സഹോദരി പറയുന്നു: “അതു കേട്ടപ്പോൾ, ‘എനിക്ക് ആ കഴിവുണ്ടല്ലോ’ എന്നു ഞാൻ ഓർത്തു. യഹോവ എന്റെ പ്രാർഥനയ്ക്ക് ഉത്തരം തരുകയാണെന്നു മനസ്സിലായപ്പോൾ എനിക്കു കരച്ചിൽ വന്നു. ഇപ്പോഴും യഹോവയ്ക്കു കൊടുക്കാൻ മൂല്യമുള്ള ഒന്ന് എനിക്കുണ്ടെന്നു ഞാൻ മനസ്സിലാക്കി. എന്നെ പഠിപ്പിക്കാൻ ഒരുക്കമാണെന്ന് യഹോവ ഉറപ്പു തരുകയായിരുന്നു.” ആ ദിവസത്തെക്കുറിച്ച് ജെറി ഓർക്കുന്നു: “അന്ന് ഞാൻ ആ മീറ്റിങ്ങിനു പോയപ്പോൾ മനസ്സിലാകെ പേടിയും നിരാശയും നിരുത്സാഹവും ഒക്കെയായിരുന്നു. പക്ഷേ ആത്മവിശ്വാസം വീണ്ടെടുത്താണു ഞാൻ തിരിച്ചുവന്നത്. എനിക്കു വിലയുണ്ടെന്ന് എനിക്കു ബോധ്യമായി.”18. പ്രായമാകുമ്പോഴും നമ്മുടെ ദൈവസേവനം യഹോവയ്ക്കു വിലയുള്ളതാണെന്നു ബൈബിൾ കാണിച്ചുതരുന്നത് എങ്ങനെ?
18 പ്രായമായാലും യഹോവയ്ക്കുവേണ്ടി നമുക്കു പലതും ചെയ്യാനുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 92:12-15) നമുക്കു വലിയ കഴിവൊന്നുമില്ലായിരിക്കും, അധികമൊന്നും ചെയ്യാനും കഴിയുന്നില്ലായിരിക്കും. എന്നാൽ ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്ന ചെറിയ കാര്യംപോലും യഹോവ വിലയുള്ളതായി കാണുന്നെന്നു യേശു പഠിപ്പിച്ചു. (ലൂക്കോ. 21:2-4) അതുകൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങളല്ല, ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോഴും യഹോവയെക്കുറിച്ച് സംസാരിക്കാനും സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഒക്കെ കഴിയും. നിങ്ങൾ എത്രമാത്രം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല യഹോവ നിങ്ങളെ തന്റെ സഹപ്രവർത്തകരായി കാണുന്നത്, പകരം നിങ്ങൾ മനസ്സോടെ യഹോവയെ അനുസരിക്കുന്നതുകൊണ്ടാണ്.—1 കൊരി. 3:5-9.
19. റോമർ 8:38, 39 നമുക്ക് എന്ത് ഉറപ്പാണു നൽകുന്നത്?
19 തന്നെ സേവിക്കുന്നവരെ വിലയുള്ളവരായി കാണുന്ന ഒരു ദൈവത്തെ ആരാധിക്കാൻ അവസരം ലഭിച്ചതിൽ നമ്മൾ നന്ദിയുള്ളവരല്ലേ! തന്റെ ഇഷ്ടം ചെയ്യാനാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്. സത്യദൈവമായ യഹോവയെ ആരാധിക്കുന്നതാണു നമ്മുടെ ജീവിതത്തിനു സംതൃപ്തി തരുന്നത്. (വെളി. 4:11) ലോകത്തിനു മുമ്പിൽ നമുക്കു വിലയില്ലായിരിക്കാം. പക്ഷേ, യഹോവ അങ്ങനെയല്ല നമ്മളെ കാണുന്നത്. (എബ്രാ. 11:16, 38) രോഗമോ സാമ്പത്തികബുദ്ധിമുട്ടോ പ്രായത്തിന്റെ അവശതകളോ കാരണം നിരുത്സാഹം തോന്നുമ്പോൾ ഓർക്കുക, നമ്മുടെ സ്വർഗീയപിതാവിന്റെ സ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ ഒന്നിനും കഴിയില്ല.—റോമർ 8:38, 39 വായിക്കുക.
^ ഖ. 5 നിങ്ങൾ വിലയില്ലാത്തവരാണെന്നു തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ? എങ്കിൽ യഹോവയ്ക്കു നിങ്ങൾ എത്ര വിലപ്പെട്ടവരാണെന്ന് ഈ ലേഖനം നിങ്ങളെ ഓർമിപ്പിക്കും. നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും ആത്മാഭിമാനം നിലനിറുത്താൻ എങ്ങനെ കഴിയുമെന്നും ഈ ലേഖനം ചർച്ച ചെയ്യും.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും