പഠനലേഖനം 39
ക്രിസ്തീയസഹോദരിമാരുടെ കൂടെനിൽക്കുക
“സന്തോഷവാർത്ത ഘോഷിക്കുന്ന സ്ത്രീകൾ ഒരു വൻസൈന്യം.”—സങ്കീ. 68:11.
ഗീതം 137 വിശ്വസ്തസ്ത്രീകൾ, ക്രിസ്തീയസഹോദരിമാർ
പൂർവാവലോകനം *
1. സഹോദരിമാർ സംഘടനയ്ക്ക് എങ്ങനെയെല്ലാമാണു പിന്തുണ കൊടുക്കുന്നത്, അവരിൽ ചിലർ നേരിടുന്ന ചില വെല്ലുവിളികൾ എന്തൊക്കെയാണ്? (പുറംതാളിലെ ചിത്രം കാണുക.)
സഭയിൽ കഠിനാധ്വാനം ചെയ്യുന്ന നിരവധി സഹോദരിമാർ ഉള്ളതിൽ നമ്മൾ സന്തോഷിക്കുന്നില്ലേ! ഉദാഹരണത്തിന്, അവർ മീറ്റിങ്ങുകളിൽ ഉത്തരം പറയുകയും തങ്ങൾക്കു ലഭിക്കുന്ന മറ്റു നിയമനങ്ങൾ ചെയ്യുകയും ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുന്നു. ചിലർ രാജ്യഹാൾ പരിപാലിക്കുന്നതിൽ ഉൾപ്പെടുന്നു, ഇനി, അവർ സഹവിശ്വാസികളുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കുന്നു. എന്നാൽ അവർ പല വെല്ലുവിളികളും നേരിടുന്നുണ്ടെന്നു നമ്മൾ മനസ്സിലാക്കണം. ചിലർ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നു, കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പു നേരിടുന്നവരാണു മറ്റു ചിലർ. ഇനി ഒറ്റയ്ക്കുള്ള ചില അമ്മമാർ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ കഷ്ടപ്പെടുന്നു.
2. സഹോദരിമാരെ പ്രോത്സാഹിപ്പിക്കുന്നതിനു നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്തുകൊണ്ട്?
2 എന്തുകൊണ്ടാണ് നമ്മൾ സഹോദരിമാരെ പ്രോത്സാഹിപ്പിക്കേണ്ടത്? കാരണം പലപ്പോഴും ലോകം സ്ത്രീകൾ അർഹിക്കുന്ന മാന്യത അവർക്കു കൊടുക്കാറില്ല. മാത്രമല്ല, അവർക്കുവേണ്ട പിന്തുണ കൊടുക്കാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, പൗലോസ് അപ്പോസ്തലൻ റോമിലെ സഭയ്ക്ക് എഴുതിയപ്പോൾ ഫേബ എന്ന സഹോദരിയെ സ്വീകരിക്കാനും ‘ആവശ്യമുള്ള ഏതു സഹായവും ചെയ്തുകൊടുക്കാനും’ അവരോട് ആവശ്യപ്പെട്ടു. (റോമ. 16:1, 2) പൗലോസ് മുമ്പ് ഒരു പരീശനായിരുന്നു എന്ന് ഓർക്കണം. സാധ്യതയനുസരിച്ച്, സ്ത്രീകളെ തരംതാണവരായി കാണുകയും അവരോട് ആ രീതിയിൽ പെരുമാറുകയും ചെയ്തിരുന്ന ഒരു കൂട്ടമായിരുന്നു പരീശന്മാർ. എന്നാൽ ഒരു ക്രിസ്ത്യാനിയായപ്പോൾ പൗലോസ് യേശുവിനെ അനുകരിച്ചുകൊണ്ട് സ്ത്രീകളോടു മാന്യതയോടെയും ദയയോടെയും ഇടപെട്ടു.—1 കൊരി. 11:1.
3. യേശു എങ്ങനെയാണു സ്ത്രീകളോട് ഇടപെട്ടത്, തന്റെ പിതാവിന്റെ ഇഷ്ടം ചെയ്ത സ്ത്രീകളെ യേശു എങ്ങനെയാണു വീക്ഷിച്ചത്?
3 യേശു എല്ലാ സ്ത്രീകളോടും മാന്യതയോടെ ഇടപെട്ടു. (യോഹ. 4:27) അക്കാലത്തെ ജൂതമതനേതാക്കന്മാരെപ്പോലെയല്ല യേശു സ്ത്രീകളെ വീക്ഷിച്ചത്. “സ്ത്രീകളെ കുറ്റപ്പെടുത്തുകയോ അവരെ അപമാനിക്കുകയോ ചെയ്യുന്ന ഒരു വാക്കുപോലും യേശു പറഞ്ഞിട്ടില്ല” എന്നാണ് ഒരു ബൈബിൾ പഠനഗ്രന്ഥം പറയുന്നത്. എന്നാൽ അതു മാത്രമല്ല, തന്റെ പിതാവിന്റെ ഇഷ്ടം ചെയ്ത സ്ത്രീകളെ യേശു കൂടുതൽ വിലമതിക്കുകയും ചെയ്തു. യേശു അവരെ തന്റെ സഹോദരിമാർ എന്നു വിളിക്കുകയും പുരുഷന്മാരെപ്പോലെതന്നെ അവരും തന്റെ ആത്മീയകുടുംബത്തിന്റെ ഭാഗമാണ് എന്നു സൂചിപ്പിക്കുകയും ചെയ്തു.—മത്താ. 12:50.
4. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
4 യേശു തന്റെ ആത്മീയസഹോദരിമാരെ സഹായിക്കാൻ എപ്പോഴും തയ്യാറായിരുന്നു. അവരെ വിലയേറിയവരായി കാണുകയും അവർക്കുവേണ്ടി സംസാരിക്കുകയും ചെയ്തു. സഹോദരിമാരോടു പരിഗണന കാണിക്കുന്നതിൽ യേശുവിനെ എങ്ങനെ മാതൃകയാക്കാമെന്നു നമുക്കു നോക്കാം.
സഹോദരിമാരോടു പരിഗണന കാണിക്കുക
5. നല്ല സഹവാസം ആസ്വദിക്കുന്നതിനു ചില സഹോദരിമാർക്ക് എന്തൊക്കെ തടസ്സങ്ങളുണ്ട്?
5 നമുക്ക് എല്ലാവർക്കും, സഹോദരന്മാർക്കും സഹോദരിമാർക്കും, നല്ല സഹവാസം ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ചില സഹോദരിമാർക്കു ചില തടസ്സങ്ങൾ നേരിട്ടേക്കാം. എന്തുകൊണ്ട്? ജോർഡൻ * എന്ന സഹോദരി പറയുന്നു: “ഞാൻ ഏകാകിയായതുകൊണ്ട് സഭയിൽ ആരോടൊപ്പമാണു കൂട്ടു കൂടേണ്ടത് എന്നു ചിലപ്പോഴൊക്കെ എനിക്ക് ഒരു അങ്കലാപ്പ് തോന്നാറുണ്ട്. ഞാൻ സഭയുടെ ഭാഗമല്ലെന്നുപോലും ചിന്തിച്ചുപോകും.” ശുശ്രൂഷയിൽ കൂടുതൽ ചെയ്യുന്നതിനുവേണ്ടി മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിച്ച ക്രിസ്റ്റീൻ എന്ന മുൻനിരസേവിക പറയുന്നു: “നമ്മൾ ഒരു പുതിയ സഭയിലേക്കു ചെല്ലുമ്പോൾ ആദ്യമൊക്കെ നമുക്ക് ഒരു ഒറ്റപ്പെടൽ തോന്നിയേക്കാം.” ഇനി, കുടുംബാംഗങ്ങളൊന്നും വിശ്വാസത്തിലില്ലാത്ത ഒരു വ്യക്തിക്കു താൻ അവരിൽനിന്നും ഒത്തിരി അകന്നുപോയതായി തോന്നിയേക്കാം. എന്നാൽ അവർക്കൊട്ട് സഭയിലെ സഹോദരീസഹോദരന്മാരുമായും ഒരു അടുപ്പമില്ലായിരിക്കും. ആരോഗ്യം മോശമായതു കാരണം വീട്ടിൽത്തന്നെ കഴിയേണ്ടിവരുന്ന സഹോദരിമാർക്കും രോഗികളായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടിവരുന്നവർക്കും ഏകാന്തത അനുഭവപ്പെട്ടേക്കാം. അനറ്റ് സഹോദരി പറയുന്നു: “രോഗിയായ എന്റെ അമ്മയെ പരിചരിച്ചിരുന്നതു ഞാനായിരുന്നു. അതുകൊണ്ട് കൂടിവരവുകൾക്ക് ഒന്നും പോകാൻ എനിക്കു കഴിഞ്ഞിരുന്നില്ല.”
6. ലൂക്കോസ് 10:38-42-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശു മറിയയെയും മാർത്തയെയും എങ്ങനെയാണു സഹായിച്ചത്?
6 യേശു തന്റെ ആത്മീയസഹോദരിമാരുടെകൂടെ സമയം ചെലവഴിച്ചു. യേശു അവരുടെ ഒരു നല്ല സുഹൃത്തായിരുന്നു. ഉദാഹരണത്തിന്, യേശുവുമായി നല്ല സൗഹൃദം ആസ്വദിച്ചിരുന്നവരാണ്, സാധ്യതയനുസരിച്ച് ഏകാകികളായിരുന്ന മാർത്തയും മറിയയും. (ലൂക്കോസ് 10:38-42 വായിക്കുക.) യേശുവിനോടൊപ്പമായിരുന്നപ്പോൾ അവർക്ക് ഒരു അസ്വസ്ഥതയോ പിരിമുറുക്കമോ ഒന്നും തോന്നിയില്ല. ആ വിധത്തിലാണ് യേശു അവരോടു സംസാരിക്കുകയും ഇടപെടുകയും ചെയ്തത്. അതുകൊണ്ടാണ് മറിയയ്ക്ക് ഒരു വിദ്യാർഥിയെപ്പോലെ യേശുവിന്റെ കാൽക്കൽ പോയി ഇരിക്കാൻ മടി തോന്നാതിരുന്നത്. * ഇനി, മറിയ തന്നെ സഹായിക്കുന്നില്ലെന്നു കണ്ടപ്പോൾ പരിഭവം തോന്നിയ മാർത്ത യേശുവിനോട് അതു തുറന്നുപറഞ്ഞതും അതുകൊണ്ടാണ്. അനൗപചാരികമായ ആ കൂടിവരവിലും, രണ്ടു സ്ത്രീകളെയും ആത്മീയമായി സഹായിക്കാൻ യേശുവിനു കഴിഞ്ഞു. മറ്റ് അവസരങ്ങളിലും ആ രണ്ടു സ്ത്രീകളെയും അവരുടെ ആങ്ങളയായ ലാസറിനെയും സന്ദർശിച്ചുകൊണ്ട് അവരെക്കുറിച്ച് ചിന്തയുണ്ടെന്നു യേശു കാണിച്ചു. (യോഹ. 12:1-3) അതുകൊണ്ടുതന്നെ ലാസറിനു ഗുരുതരമായ അസുഖം വന്നപ്പോൾ മറിയയ്ക്കും മാർത്തയ്ക്കും യേശുവിനോടു സഹായം ചോദിക്കാൻ ഒരു മടിയും തോന്നിയില്ല.—യോഹ. 11:3, 5.
7. സഹോദരിമാരെ നമുക്കു പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്?
7 ചില സഹോദരിമാർക്കു മീറ്റിങ്ങുകളാണു സഹോദരങ്ങളോടൊപ്പമായിരിക്കാനുള്ള പ്രധാനപ്പെട്ട അവസരം. അതുകൊണ്ട് അവരെ സ്വാഗതം ചെയ്യാനും അവരോടു സംസാരിക്കാനും അവരോടു സ്നേഹം പ്രകടമാക്കാനും ഉള്ള അവസരങ്ങളായി നമ്മൾ മീറ്റിങ്ങുകളെ കാണണം. നേരത്തേ കണ്ട ജോർഡൻ പറയുന്നു: “രാജ്യഹാളിൽ ചെല്ലുമ്പോൾ സഹോദരങ്ങൾ പല രീതിയിൽ എന്നോടുള്ള കരുതൽ കാണിക്കും. മീറ്റിങ്ങിൽ ഞാൻ പറഞ്ഞ ഉത്തരം നല്ലതായിരുന്നു എന്നു പറഞ്ഞ് എന്നെ അഭിനന്ദിക്കും. എന്നോടൊപ്പം വയൽസേവനത്തിനു പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഇതൊക്കെ എനിക്കു വലിയൊരു പ്രോത്സാഹനമാണ്.” സഹോദരിമാർ നമുക്കു വേണ്ടപ്പെട്ടവരാണെന്ന് അവർക്കു തോന്നുന്ന രീതിയിൽ അവരോട് ഇടപെടണം. കിയ പറയുന്നു: “ഏതെങ്കിലും ദിവസം എനിക്കു മീറ്റിങ്ങിനു പോകാൻ കഴിഞ്ഞില്ലെങ്കിൽ സുഖമാണോ എന്നു തിരക്കിക്കൊണ്ട് ഒരു മെസ്സേജ് വരുമെന്ന് എനിക്ക് അറിയാം. സഹോദരങ്ങൾക്ക് എന്റെ കാര്യത്തിൽ എത്ര ശ്രദ്ധയുണ്ടെന്ന് അപ്പോൾ ഞാൻ ഓർത്തുപോകും.”
8. നമുക്ക് യേശുവിനെ മറ്റ് ഏതെല്ലാം വിധങ്ങളിൽ അനുകരിക്കാം?
8 യേശുവിനെപ്പോലെ സഹോദരിമാരോടു സഹവസിക്കാൻ നമ്മൾ സമയം കണ്ടെത്തണം. ഒരുപക്ഷേ റോമ. 1:11, 12) ഇക്കാര്യത്തിൽ യേശുവിന്റെ മനോഭാവം മൂപ്പന്മാരുടെ മനസ്സിലുണ്ടായിരിക്കണം. ഏകാകിയായിരിക്കുന്നതു ചിലർക്ക് ഒരു വെല്ലുവിളിയാണെന്നു യേശുവിന് അറിയാമായിരുന്നു. എങ്കിലും വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും ഒന്നുമല്ല നിലനിൽക്കുന്ന സന്തോഷത്തിന്റെ അടിസ്ഥാനമെന്നു യേശു വ്യക്തമാക്കി. (ലൂക്കോ. 11:27, 28) പകരം യഹോവയുടെ സേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുമ്പോഴാണ് എന്നും നിലനിൽക്കുന്ന സന്തോഷം ലഭിക്കുന്നത്.—മത്താ. 19:12.
അവരെ നമുക്കു ഭക്ഷണത്തിനോ വിനോദത്തിനോ വേണ്ടി വീട്ടിലേക്കു വിളിക്കാനായേക്കും. അത്തരം അവസരങ്ങളിൽ നമ്മുടെ സംസാരം എപ്പോഴും പ്രോത്സാഹനം പകരുന്നതായിരിക്കണം. (9. സഹോദരിമാരെ സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാം?
9 പ്രത്യേകിച്ച് മൂപ്പന്മാർ ക്രിസ്തീയസ്ത്രീകളെ തങ്ങളുടെ ആത്മീയ സഹോദരിമാരായും അമ്മമാരായും കാണണം. (1 തിമൊ. 5:1, 2) മീറ്റിങ്ങിനു മുമ്പോ ശേഷമോ സഹോദരിമാരോടു സംസാരിക്കാൻ മൂപ്പന്മാർ സമയം കണ്ടെത്തണം. മുമ്പ് കണ്ട ക്രിസ്റ്റീൻ പറയുന്നു: “എന്റെ തിരക്കു പിടിച്ച ജീവിതം ശ്രദ്ധിച്ച ഒരു മൂപ്പൻ എന്റെ അടുത്ത് വന്ന് ഓരോ ദിവസവും കാര്യങ്ങളൊക്കെ എങ്ങനെയാണു പട്ടികപ്പെടുത്തുന്നത് എന്ന് എന്നോടു ചോദിച്ചു. അദ്ദേഹത്തിന് എന്റെ കാര്യത്തിൽ കരുതലുണ്ടല്ലോ എന്ന് ഓർത്തപ്പോൾ വളരെയധികം സന്തോഷം തോന്നി.” മൂപ്പന്മാർ പതിവായി തങ്ങളുടെ ആത്മീയസഹോദരിമാരോടു സംസാരിക്കാൻ സമയം കണ്ടെത്തുമ്പോൾ അവരെക്കുറിച്ച് ചിന്തയുണ്ടെന്നു മൂപ്പന്മാർ കാണിക്കുകയാണ്. * പതിവായി മൂപ്പന്മാരോടു സംസാരിക്കുന്നതിന്റെ ഒരു പ്രയോജനത്തെക്കുറിച്ച് നേരത്തേ കണ്ട അനറ്റ് സഹോദരി പറയുന്നു: “എനിക്ക് അവരെയും അവർക്ക് എന്നെയും നന്നായി മനസ്സിലാക്കാൻ പറ്റി. അതുകൊണ്ട് ഒരു പ്രശ്നമുണ്ടായാൽ ഒരു മടിയുംകൂടാതെ അവരോടു സഹായം ചോദിക്കാൻ എനിക്കു കഴിയുന്നു.”
സഹോദരിമാരെ വിലയേറിയവരായി കാണുക
10. നമുക്ക് എങ്ങനെ നമ്മുടെ സഹോദരിമാർക്കു കരുത്തു പകരാം?
10 പുരുഷന്മാരായാലും സ്ത്രീകളായാലും, മറ്റുള്ളവർ നമ്മുടെ കഴിവുകൾ അംഗീകരിക്കുകയും നമ്മൾ ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കുന്നെന്നു പറയുകയും ചെയ്യുന്നതു നമുക്കു കരുത്തു പകരും. അതേസമയം, ആളുകൾ നമ്മുടെ കഴിവുകളും നമ്മൾ ചെയ്യുന്ന കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെങ്കിൽ നമുക്കു നിരുത്സാഹം തോന്നിയേക്കാം. അങ്ങനെ തോന്നിയിട്ടുള്ള ഒരാളാണ് അബീഗയിൽ എന്നു പേരുള്ള ഏകാകിയായ ഒരു മുൻനിരസേവിക. സഹോദരി പറയുന്നു: “ഇന്നയാളുടെ പെങ്ങൾ, അല്ലെങ്കിൽ ഇന്നയാളുടെ മകൾ എന്ന പേരിലേ ആളുകൾക്ക് എന്നെ അറിയാവൂ. മിക്കപ്പോഴും എന്നെ ആരും ശ്രദ്ധിക്കാത്തതുപോലെ എനിക്കു തോന്നി.” എന്നാൽ പാം എന്ന സഹോദരിയുടെ അനുഭവം മറ്റൊന്നാണ്. ഏകാകിയായ പാം സഹോദരി വർഷങ്ങളോളം ഒരു മിഷനറിയായി സേവിച്ചു. പിന്നീടു മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി സഹോദരിക്കു വീട്ടിലേക്കു മടങ്ങേണ്ടിവന്നു. 70-നു മേൽ പ്രായമുള്ള സഹോദരി ഇപ്പോഴും മുൻനിരസേവനം ചെയ്യുന്നു. “എന്നെക്കുറിച്ച് വിലമതിപ്പുള്ള വാക്കുകൾ മറ്റുള്ളവരിൽനിന്ന് കേൾക്കുമ്പോൾ അത് എനിക്കു വലിയൊരു സഹായമാണ്” എന്നു പാം സഹോദരി പറയുന്നു.
11. ശുശ്രൂഷയിൽ തന്നോടൊപ്പമുണ്ടായിരുന്ന സ്ത്രീകളെ വിലമതിച്ചു എന്ന് യേശു എങ്ങനെയാണു കാണിച്ചത്?
11 ദൈവഭക്തരായ ചില സ്ത്രീകൾ അവരുടെ സ്വത്തുക്കൾകൊണ്ട് യേശുവിനെ “ശുശ്രൂഷിച്ചു.” (ലൂക്കോ. 8:1-3) അവരുടെ സഹായം യേശു വിലയേറിയതായി കണ്ടു. തന്നെ ശുശ്രൂഷിക്കാനുള്ള പദവി മാത്രമല്ല യേശു അവർക്കു കൊടുത്തത്. ആഴമേറിയ ആത്മീയസത്യങ്ങൾ യേശു അവരോടു വെളിപ്പെടുത്തുകയും ചെയ്തു. ഉദാഹരണത്തിന്, താൻ മരിക്കുമെന്നും പിന്നീട് ഉയിർത്തെഴുന്നേൽക്കുമെന്നും യേശു അവരോടു പറഞ്ഞു. (ലൂക്കോ. 24:5-8) അപ്പോസ്തലന്മാരെ ഒരുക്കിയതുപോലെ, താൻ കഷ്ടതകൾ സഹിച്ച് മരിക്കുന്നതു കാണേണ്ടിവരുന്ന സ്ത്രീകളെയും യേശു ആ ഭാവിസംഭവങ്ങൾക്കായി ഒരുക്കി. (മർക്കോ. 9:30-32; 10:32-34) യേശുവിനെ അറസ്റ്റ് ചെയ്തപ്പോൾ അപ്പോസ്തലന്മാർ യേശുവിനെ വിട്ട് ഓടിപ്പോയ സ്ഥാനത്ത്, യേശുവിനെ പിന്തുണച്ചിരുന്ന ചില സ്ത്രീകൾ ദണ്ഡനസ്തംഭത്തിലെ അന്ത്യനിമിഷങ്ങളിൽ ക്രിസ്തുവിനെ ഉപേക്ഷിച്ചുപോയില്ല എന്നതു ശ്രദ്ധേയമാണ്.—മത്താ. 26:56; മർക്കോ. 15:40, 41.
12. യേശു സ്ത്രീകളെ എന്തെല്ലാം ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു?
12 യേശു സ്ത്രീകളെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. പുനരുത്ഥാനപ്പെട്ട ശേഷം യേശുവിനെ ആദ്യം കാണാൻ അവസരം ലഭിച്ചതു ദൈവഭക്തരായ സ്ത്രീകൾക്കായിരുന്നു. താൻ ഉയിർത്തെഴുന്നേറ്റെന്ന് അപ്പോസ്തലന്മാരോടു പോയി പറയാൻ യേശു ഈ സ്ത്രീകളോട് ആവശ്യപ്പെട്ടു. (മത്താ. 28:5, 9, 10) പിന്നീട്, എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ ആ കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നിരിക്കണം. അങ്ങനെയാണെങ്കിൽ ആത്മാഭിഷേകം പ്രാപിച്ച ഈ സ്ത്രീകൾക്ക് അന്യഭാഷകളിൽ സംസാരിക്കാനും ‘ദൈവത്തിന്റെ മഹാകാര്യങ്ങളെക്കുറിച്ച്’ മറ്റുള്ളവരോടു പറയാനും ഉള്ള അത്ഭുതകരമായ കഴിവ് ലഭിച്ചിട്ടുണ്ട്.—പ്രവൃ. 1:14; 2:2-4, 11.
13. ക്രിസ്തീയസ്ത്രീകൾ ദൈവസേവനത്തിന്റെ ഏതെല്ലാം വശങ്ങളിൽ പ്രവർത്തിക്കുന്നു, അവർ ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കുന്നെന്നു നിങ്ങൾക്ക് എങ്ങനെ കാണിക്കാം?
13 യഹോവയുടെ സേവനത്തിൽ സഹോദരിമാർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അവർ അഭിനന്ദനം അർഹിക്കുന്നു. അവരിൽ ചിലർ ദിവ്യാധിപത്യപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കെട്ടിടങ്ങൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, അന്യഭാഷാക്കൂട്ടങ്ങളോടൊപ്പം പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നു, ബഥേലിൽ സ്വമേധാസേവനം ചെയ്യുന്നു. ഇനി വേറെ ചിലർ ദുരിതാശ്വാസപ്രവർത്തനത്തിൽ ഉൾപ്പെടുന്നു, നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യാൻ സഹായിക്കുന്നു, മുൻനിരസേവകരായും മിഷനറിമാരായും സേവിക്കുന്നു. മറ്റു ചില സഹോദരിമാർ, സഹോദരന്മാരെപ്പോലെ മുൻനിരസേവനസ്കൂളിലും രാജ്യസുവിശേഷകർക്കുള്ള സ്കൂളിലും ഗിലെയാദ് സ്കൂളിലും പങ്കെടുക്കുന്നു. കൂടാതെ, സഭയിലും സംഘടനയിലും ഉത്തരവാദിത്വങ്ങളുള്ള സഹോദരന്മാർക്ക് അവരുടെ ഭാര്യമാർ കൊടുക്കുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്. മനുഷ്യർക്കിടയിലെ സമ്മാനങ്ങളായ ഈ സഹോദരന്മാർക്കു ഭാര്യമാരുടെ പിന്തുണയില്ലെങ്കിൽ, അവരുടെ ചുമതലകൾ നിറവേറ്റുന്നത് അത്ര എളുപ്പമായിരിക്കില്ല. (എഫെ. 4:8) ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്ന സഹോദരിമാരെ നിങ്ങൾക്ക് എങ്ങനെയെല്ലാം പിന്തുണയ്ക്കാൻ കഴിയും?
14. സങ്കീർത്തനം 68:11-ലെ വാക്കുകളുടെ അർഥം തിരിച്ചറിയുന്ന ജ്ഞാനമുള്ള മൂപ്പന്മാർ എന്തു ചെയ്യും?
14 സഹോദരിമാർ മനസ്സൊരുക്കമുള്ള സ്വമേധാസേവകരുടെ ‘ഒരു വൻസൈന്യമാണെന്നും’ സന്തോഷവാർത്ത ഘോഷിക്കുന്നതിൽ മിക്കപ്പോഴും അവർ സങ്കീർത്തനം 68:11 വായിക്കുക.) അതുകൊണ്ട് അവരുടെ അനുഭവസമ്പത്തിൽനിന്ന് പല കാര്യങ്ങളും പഠിക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നതു സഹോദരിമാർക്കു ശരിക്കും ഒരു പ്രോത്സാഹനമാണ്. നേരത്തേ കണ്ട അബീഗയിൽ സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. പ്രദേശത്തെ ആളുകളോടു സംസാരിച്ചുതുടങ്ങാൻ ഏറ്റവും ഫലപ്രദമായ രീതികളായി സഹോദരിക്കു തോന്നിയിട്ടുള്ളത് ഏതാണെന്ന് സഹോദരന്മാർ സഹോദരിയോടു ചോദിക്കാറുണ്ട്. അബീഗയിൽ പറയുന്നു: “യഹോവ തന്റെ സംഘടനയിൽ എനിക്ക് ഒരു സ്ഥാനം തന്നിട്ടുണ്ടെന്നു തിരിച്ചറിയാൻ അത് എന്നെ സഹായിക്കുന്നു.” കൂടാതെ, ചെറുപ്പക്കാരികളായ സഹോദരിമാർ നേരിടുന്ന പ്രശ്നങ്ങളിൽ അവരെ സഹായിക്കാൻ വിശ്വസ്തരായ, പക്വതയുള്ള സഹോദരിമാർക്കാകും എന്നും മൂപ്പന്മാർ തിരിച്ചറിയുന്നു. (തീത്തോ. 2:3-5) തീർച്ചയായും സഹോദരിമാർ നമ്മുടെ സ്നേഹവും വിലമതിപ്പും അർഹിക്കുന്നു.
വളരെ വിദഗ്ധരാണെന്നും ജ്ഞാനമുള്ള മൂപ്പന്മാർ മനസ്സിലാക്കുന്നു. (സഹോദരിമാർക്കുവേണ്ടി സംസാരിക്കുക
15. ഏതെല്ലാം സാഹചര്യങ്ങളിൽ തങ്ങൾക്കുവേണ്ടി സംസാരിക്കാൻ സഹോദരിമാർക്ക് ഒരാളുടെ സഹായം ആവശ്യമായിവന്നേക്കാം?
15 ഒരു പ്രത്യേകപ്രശ്നം നേരിടുമ്പോൾ, തങ്ങളുടെ ഭാഗത്തുനിന്ന് സംസാരിക്കാൻ സഹോദരിമാർക്ക് ഒരാളുടെ സഹായം ആവശ്യമായി വന്നേക്കാം. (യശ. 1:17) ഉദാഹരണത്തിന്, മുമ്പ് ഭർത്താവ് ചെയ്തുകൊണ്ടിരുന്ന ചില കാര്യങ്ങൾ വിധവമാർക്കോ വിവാഹമോചനം നേടിയ സഹോദരിമാർക്കോ ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ അവർക്കുവേണ്ടി സംസാരിക്കാൻ ആരെയെങ്കിലും ആവശ്യംവന്നേക്കാം. പ്രായമുള്ള ഒരു സഹോദരിക്കു ഡോക്ടർമാരോടു സംസാരിക്കാൻ സഹായം ആവശ്യമുണ്ടോ? അല്ലെങ്കിൽ ചിലപ്പോൾ മറ്റു ദിവ്യാധിപത്യ പ്രോജക്ടുകളിൽ പങ്കെടുക്കുന്ന ഒരു സഹോദരിക്കു മറ്റു മുൻനിരസേവകരുടെ അത്ര ശുശ്രൂഷയിൽ ഏർപ്പെടാൻ കഴിഞ്ഞെന്നുവരില്ല. അതിന്റെ പേരിൽ വിമർശനം കേൾക്കേണ്ടിവന്നാൽ സഹോദരിയുടെ ഭാഗത്തുനിന്ന് സംസാരിക്കാൻ ആരെങ്കിലും വേണ്ടിവന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ നമ്മുടെ സഹോദരിമാരെ സഹായിക്കാം? ഇവിടെയും യേശുവിന്റെ മാതൃക നമ്മളെ സഹായിക്കും.
16. മർക്കോസ് 14:3-9 അനുസരിച്ച്, യേശു എങ്ങനെയാണു മറിയയുടെ സഹായത്തിന് എത്തിയത്?
16 തന്റെ ആത്മീയസഹോദരിമാരെ മറ്റുള്ളവർ തെറ്റിദ്ധരിച്ചപ്പോൾ അവർക്കുവേണ്ടി സംസാരിക്കാൻ യേശു മടിച്ചുനിന്നില്ല. ഉദാഹരണത്തിന്, മാർത്ത മറിയയെ കുറ്റപ്പെടുത്തിയപ്പോൾ മറിയ ചെയ്തതാണു ശരിയെന്നു യേശു പറഞ്ഞു. (ലൂക്കോ. 10:38-42) മറ്റൊരു അവസരത്തിൽ മറിയ ചെയ്തത് തെറ്റായിപ്പോയെന്നു പറഞ്ഞ് മറ്റുള്ളവർ വിമർശിച്ചപ്പോഴും യേശു മറിയയുടെ സഹായത്തിന് എത്തി. (മർക്കോസ് 14:3-9 വായിക്കുക.) മറിയയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ യേശു മറിയയെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? . . . (അവളെക്കൊണ്ട്) പറ്റുന്നത് (അവൾ) ചെയ്തു.” “ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും” അവിടെയെല്ലാം മറിയ ചെയ്ത ദയാപ്രവൃത്തിയെക്കുറിച്ച് പറയുമെന്നു യേശു പ്രവചിക്കുകപോലും ചെയ്തു. അതു സത്യമായില്ലേ? ഈ ലേഖനംതന്നെ അതിന് ഒരു ഉദാഹരണമാണ്. മറിയയുടെ നിസ്വാർഥമായ പ്രവൃത്തിയെ പ്രശംസിച്ചതിന്റെകൂടെ സന്തോഷവാർത്ത ലോകമെമ്പാടും പ്രസംഗിക്കപ്പെടുമെന്നു യേശു സൂചിപ്പിച്ചതു ശ്രദ്ധേയമല്ലേ? കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവന്ന മറിയയെ യേശുവിന്റെ ആ വാക്കുകൾ എത്രയധികം ആശ്വസിപ്പിച്ചുകാണും!
17. സഭയിലെ ഒരു സഹോദരിക്കുവേണ്ടി നമ്മൾ സംസാരിക്കേണ്ടിവന്നേക്കാവുന്ന ഒരു സാഹചര്യം പറയുക.
17 നിങ്ങൾ ഇതുപോലെ നിങ്ങളുടെ ആത്മീയസഹോദരിമാർക്കുവേണ്ടി സംസാരിക്കാറുണ്ടോ? ഒരു സാഹചര്യം നോക്കാം. ഭർത്താവ് അവിശ്വാസിയായ ഒരു സഹോദരി പലപ്പോഴും മീറ്റിങ്ങ് തുടങ്ങിയതിനു ശേഷമാണു വരുന്നതെന്നും കഴിഞ്ഞാൽ അപ്പോൾത്തന്നെ തിരിച്ചുപോകുമെന്നും ചില പ്രചാരകർ നിരീക്ഷിക്കുന്നു. വല്ലപ്പോഴുമൊക്കെയേ മക്കളെ മീറ്റിങ്ങിനു കൊണ്ടുവരാറുള്ളൂ. സഹോദരി കുറച്ചുകൂടെ ഒരു ഉറച്ച നിലപാട് എടുക്കേണ്ടതാണെന്നു ചിന്തിക്കുന്ന ചില പ്രചാരകർ സഹോദരിയെ വിമർശിക്കുന്നു. പക്ഷേ സഹോദരി തന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട് എന്നതാണു വാസ്തവം. സഹോദരിക്ക് എപ്പോഴും തന്റെ ഇഷ്ടമനുസരിച്ച് സമയം ക്രമീകരിക്കാൻ കഴിയില്ല. മക്കളുടെ കാര്യത്തിൽ അവസാനവാക്കു പറയാനുള്ള അധികാരവും സഹോദരിക്കില്ല. സഹോദരങ്ങൾ ആ സഹോദരിയെ വിമർശിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ നിങ്ങൾക്ക് എന്തു ചെയ്യാം? മറ്റുള്ളവരുടെ സാന്നിധ്യത്തിൽ സഹോദരിയെ അഭിനന്ദിച്ച് സംസാരിക്കുക. പറ്റുമ്പോഴൊക്കെ സഹോദരി ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് സഹോദരങ്ങളോടു പറയുക. അപ്പോൾ സഹോദരിയെ മറ്റു സഹോദരങ്ങൾ വിമർശിക്കുന്നതു നിറുത്താൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
18. മറ്റ് ഏതെല്ലാം വിധങ്ങളിൽ നമുക്കു സഹോദരിമാരെ സഹായിക്കാം?
18 സഹോദരിമാർക്കുവേണ്ടി ചില കാര്യങ്ങളൊക്കെ ചെയ്തുകൊടുത്തുകൊണ്ടും നമുക്ക് അവരെക്കുറിച്ച് ചിന്തയുണ്ടെന്നു കാണിക്കാം. (1 യോഹ. 3:18) രോഗിയായ അമ്മയെ ശുശ്രൂഷിക്കുന്ന അനറ്റ് സഹോദരി പറയുന്നു: “ചില സഹോദരങ്ങൾ ആഹാരം കൊണ്ടുവന്നുതരും. മറ്റു ചിലർ ഇടയ്ക്കൊക്കെ വന്ന് അമ്മയെ നോക്കും. ആ സമയത്ത് എന്റെ ചില കാര്യങ്ങൾ ചെയ്യാൻ എനിക്കു കഴിയുന്നു. ഇതെല്ലാം കാണുമ്പോൾ സഹോദരങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെന്നും ഞാൻ സഭയുടെ ഭാഗമാണെന്നും എനിക്ക് ഉറപ്പു കിട്ടുന്നു.” ജോർഡനും ഇതുപോലുള്ള സഹായം ലഭിച്ചു. വണ്ടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഒരു സഹോദരൻ ജോർഡനു പറഞ്ഞുകൊടുത്തു. സഹോദരി പറയുന്നു: “എന്റെ സുരക്ഷിതത്വത്തെക്കുറിച്ച് സഹോദരങ്ങൾക്ക് ഇത്രയധികം ചിന്തയുണ്ടല്ലോ എന്ന് ഞാൻ ഓർത്തുപോയി.”
19. മൂപ്പന്മാർക്കു സഹോദരിമാരെ മറ്റ് ഏതെല്ലാം വിധങ്ങളിൽ സഹായിക്കാം?
19 മൂപ്പന്മാരും സഹോദരിമാരുടെ ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധയുള്ളവരാണ്. സഹോദരിമാരോട് ഇടപെടുന്ന വിധം യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നു മൂപ്പന്മാർക്ക് അറിയാം. (യാക്കോ. 1:27) അതുകൊണ്ട് അവർ യേശുവിനെപ്പോലെ വഴക്കമുള്ളവരായിരിക്കും. നിയമങ്ങൾ വെക്കുന്നതിനു പകരം, വിട്ടുവീഴ്ച ചെയ്യാവുന്ന സാഹചര്യങ്ങളിൽ അവർ ദയയും ഉൾക്കാഴ്ചയും കാണിക്കും. (മത്താ. 15:22-28) സഹായിക്കാൻ മൂപ്പന്മാർ മുൻകൈയെടുക്കുന്നെങ്കിൽ തങ്ങൾ ഒറ്റപ്പെട്ടവരാണെന്നു സഹോദരിമാർക്ക് ഒരിക്കലും തോന്നില്ല. ഉദാഹരണത്തിന്, കിയ സഹോദരി വേറൊരു വീട്ടിലേക്കു മാറുകയാണെന്നു ഗ്രൂപ്പ് മേൽവിചാരകൻ അറിഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്നുതന്നെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. കിയ പറയുന്നു: “എന്റെ പകുതി ഭാരം ഇറക്കിവെച്ചതുപോലെ എനിക്കു തോന്നി. പ്രോത്സാഹനം പകരുന്ന വാക്കുകൾ പറഞ്ഞുകൊണ്ടും പ്രായോഗികസഹായം തന്നുകൊണ്ടും മൂപ്പന്മാർ ഞാൻ സഭയുടെ ഒരു പ്രധാനഭാഗമാണെന്നും എന്തെങ്കിലും പ്രശ്നമുള്ളപ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്നും എനിക്കു കാണിച്ചുതന്നു.”
എല്ലാ സഹോദരിമാർക്കും നമ്മുടെ പ്രോത്സാഹനം വേണം
20-21. നമ്മുടെ ക്രിസ്തീയസഹോദരിമാരെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
20 നമ്മുടെ പിന്തുണയ്ക്ക് അർഹരായ, കഠിനാധ്വാനികളായ ധാരാളം സഹോദരിമാർ നമ്മുടെ എല്ലാ സഭകളിലുമുണ്ട്. യേശുവിന്റെ മാതൃകയിൽനിന്ന് പഠിച്ചതുപോലെ, സഹോദരിമാരുടെകൂടെ സമയം ചെലവിട്ടുകൊണ്ടും അവരെ മനസ്സിലാക്കിക്കൊണ്ടും അവരെ സഹായിക്കാം. ദൈവസേവനത്തിൽ അവർ ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കുന്നെന്നു കാണിക്കാം. ഇനി ആവശ്യംവന്നാൽ നമ്മൾ അവർക്കുവേണ്ടി സംസാരിക്കുകയും വേണം.
21 റോമർക്കുള്ള കത്തിന്റെ അവസാനഭാഗത്ത്, അപ്പോസ്തലനായ പൗലോസ് ഒൻപതു സഹോദരിമാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (റോമ. 16:1, 3, 6, 12, 13, 15) പൗലോസിന്റെ ആശംസകളും അഭിനന്ദനവും കേട്ടപ്പോൾ അവർക്ക് എത്ര പ്രോത്സാഹനം തോന്നിക്കാണും! നമുക്കും അതുപോലെ സഭയിലെ എല്ലാ സഹോദരിമാരെയും പിന്തുണയ്ക്കാം. അതിലൂടെ അവർ നമ്മുടെ ആത്മീയകുടുംബത്തിന്റെ ഭാഗമാണെന്നും നമ്മൾ അവരുടെ കൂടെയുണ്ടെന്നും അവരോടു പറയുകയാണ്.
ഗീതം 136 യഹോവയിൽനിന്നുള്ള “പൂർണപ്രതിഫലം”
^ ഖ. 5 നമ്മുടെ സഭയിലെ സഹോദരിമാർ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. അവർക്കു നമ്മുടെ പ്രോത്സാഹനം ആവശ്യമാണ്. ഇക്കാര്യത്തിൽ യേശുവിന്റെ മാതൃക നമ്മളെ സഹായിക്കും. യേശു സ്ത്രീകളുടെകൂടെ സമയം ചെലവഴിച്ചു, യേശു അവരെ വിലയേറിയവരായി കണ്ടു, അവർക്കുവേണ്ടി സംസാരിച്ചു. യേശുവിന്റെ ഈ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാമെന്ന് ഈ ലേഖനത്തിൽ പഠിക്കും.
^ ഖ. 5 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
^ ഖ. 6 ഒരു ബൈബിൾ വിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “വിദ്യാർഥികൾ അധ്യാപകരുടെ കാൽക്കൽ ഇരുന്ന് പഠിച്ചിരുന്നു. അധ്യാപകരാകാൻ ലക്ഷ്യം വെച്ചിരുന്നവരാണ് അങ്ങനെ ചെയ്തിരുന്നത്. പക്ഷേ സ്ത്രീകൾക്ക് അധ്യാപകരാകാനുള്ള അനുവാദമുണ്ടായിരുന്നില്ല. . . . അതുകൊണ്ട് വീട്ടുകാര്യങ്ങളൊക്കെ നോക്കേണ്ടിയിരുന്ന സമയത്ത് യേശുവിന്റെ കാൽക്കൽ ഇരുന്ന് ആകാംക്ഷയോടെ യേശുവിന്റെ പഠിപ്പിക്കലുകൾ കേട്ടുകൊണ്ടിരുന്ന മറിയയെ കണ്ടിരുന്നെങ്കിൽ, ജൂതന്മാരായ പുരുഷന്മാർ അത്ഭുതപ്പെട്ടുപോയേനേ.”
^ ഖ. 9 സഹോദരിമാരെ സഹായിക്കുമ്പോൾ മൂപ്പന്മാർ ജാഗ്രതയുള്ളവരായിരിക്കണം. ഉദാഹരണത്തിന്, അവർ ഒരു സഹോദരിയെ തനിയെ സന്ദർശിക്കുന്നത് ഒഴിവാക്കണം.
^ ഖ. 65 ചിത്രക്കുറിപ്പ്: വിശ്വസ്തരായ സ്ത്രീകളോട് യേശു കാണിച്ച സ്നേഹം അനുകരിക്കുന്ന മൂന്നു സഹോദരങ്ങൾ. ഒരു സഹോദരൻ കാറിന്റെ ടയർ മാറ്റാൻ രണ്ടു സഹോദരിമാരെ സഹായിക്കുന്നു. മറ്റൊരു സഹോദരൻ രോഗിയായ ഒരു സഹോദരിയെ സന്ദർശിക്കുന്നു. വേറൊരു സഹോദരൻ ഭാര്യയുടെകൂടെ ഒരു സഹോദരിയുടെയും മകളുടെയും കുടുംബാരാധനയിൽ പങ്കെടുക്കുന്നു.