പഠനലേഖനം 36
സഭയിലെ ചെറുപ്പക്കാരെ വിലമതിക്കുക
“ചെറുപ്പക്കാരുടെ ശക്തിയാണ് അവരുടെ മഹത്ത്വം.” —സുഭാ. 20:29.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
പൂർവാവലോകനം *
1. പ്രായം കൂടുംതോറും നമുക്ക് ഏതു ലക്ഷ്യം വെക്കാം?
പ്രായം കൂടിവരുമ്പോൾ യഹോവയുടെ സേവനത്തിൽ മുമ്പ് ചെയ്‌തിരുന്നതുപോലെ ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് നമുക്ക് ഉത്‌കണ്‌ഠ തോന്നിയേക്കാം. ശരിയാണ്, പ്രായമാകുന്നതനുസരിച്ച് നമ്മുടെ ആരോഗ്യം കുറഞ്ഞുവരും. എങ്കിലും ഇക്കാലംകൊണ്ട് നമ്മൾ നേടിയെടുത്ത അറിവും അനുഭവപരിചയവും ഉപയോഗിച്ച് നമുക്കു ചെറുപ്പക്കാരെ സഹായിക്കാനാകും. അതായത്, യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനും പുതിയപുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ഒക്കെ അവരെ പരിശീലിപ്പിക്കാം. അതിന്റെ പ്രയോജനത്തെക്കുറിച്ച് പ്രായമുള്ള ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ തോന്നിത്തുടങ്ങിയപ്പോഴേക്കും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ യോഗ്യതയുള്ള ചെറുപ്പക്കാരായ സഹോദരന്മാർ സഭയിൽ ഉണ്ടായിരുന്നതു ശരിക്കും ഒരു അനുഗ്രഹമായിരുന്നു.”
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 കഴിഞ്ഞ ലേഖനത്തിൽ ചെറുപ്പക്കാർക്ക് എങ്ങനെ പ്രായമായ സഹോദരങ്ങളുടെ കൂട്ടുകാരാകാമെന്നും അതിന്റെ പ്രയോജനം എന്താണെന്നും നമ്മൾ പഠിച്ചു. ഈ ലേഖനത്തിൽ പ്രായമായവർക്ക് എങ്ങനെ ചെറുപ്പക്കാരെ സുഹൃത്തുക്കളാക്കാമെന്നു നമ്മൾ പഠിക്കും. അതിനു താഴ്‌മ, എളിമ, നന്ദി, ഉദാരത പോലുള്ള ഗുണങ്ങളുണ്ടായിരിക്കുന്നത് എങ്ങനെ സഹായിക്കുമെന്നും നമ്മൾ കാണും.
താഴ്‌മയുള്ളവരായിരിക്കുക
3. ഫിലിപ്പിയർ 2:3, 4 അനുസരിച്ച് എന്താണു താഴ്‌മ, അത് ഒരു ക്രിസ്‌ത്യാനിയെ എങ്ങനെ സഹായിക്കും?
3 താഴ്‌മ എന്ന ഗുണം ഉണ്ടെങ്കിൽ മാത്രമേ പ്രായമായവർക്കു ചെറുപ്പക്കാരെ സഹായിക്കാനാകൂ. താഴ്‌മയുള്ള ഒരു വ്യക്തി മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്‌ഠരായി കാണും. (ഫിലിപ്പിയർ 2:3, 4 വായിക്കുക.) ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ഒരു കാര്യം പല വിധങ്ങളിൽ ചെയ്യാനാകുമെന്നു മനസ്സിലാക്കാൻ താഴ്‌മ എന്ന ഗുണം പ്രായമുള്ളവരെ സഹായിക്കും. അപ്പോൾ അവർ, തങ്ങൾ മുമ്പ് ചെയ്‌തിരുന്ന അതേ രീതിയിൽത്തന്നെ മറ്റുള്ളവരും കാര്യങ്ങൾ ചെയ്യണമെന്നു പ്രതീക്ഷിക്കില്ല. (സഭാ. 7:10) പ്രായമായവർക്കു ചെറുപ്പക്കാരെ സഹായിക്കാനുള്ള അനുഭവപരിചയമുണ്ട് എന്നതു ശരിയാണ്. എങ്കിലും “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്” എന്നും അതുകൊണ്ട് കാര്യങ്ങൾ ചെയ്യാനുള്ള പുതിയ രീതികൾ തങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അവർ അംഗീകരിക്കുന്നു.—1 കൊരി. 7:31.
4. സർക്കിട്ട് മേൽവിചാരകന്മാർ ലേവ്യരുടെ അതേ മനോഭാവം കാണിക്കുന്നത് എങ്ങനെ?
4 മുമ്പ് ചെയ്‌തിരുന്ന അത്രയും കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ പറ്റില്ലെന്നു താഴ്‌മയുള്ള പ്രായമായവർ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, നമ്മുടെ സർക്കിട്ട് മേൽവിചാരകന്മാരെക്കുറിച്ച് ചിന്തിക്കുക. അവർക്ക് 70 വയസ്സാകുമ്പോൾ മറ്റൊരു നിയമനം നൽകുന്നു. അവരെ സംബന്ധിച്ച് അതു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കാം. കാരണം ചെയ്‌തുകൊണ്ടിരുന്ന നിയമനം അവർ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. സഹോദരങ്ങളെ സഹായിക്കാനാകുന്നത് അവർ ആസ്വദിച്ചിരുന്നു. ഇനിയും അതേ നിയമനത്തിൽ തുടരാൻ അവർ ആഗ്രഹിക്കുന്നുമുണ്ടാകാം. എങ്കിലും ചെറുപ്പക്കാരായ സഹോദരന്മാർ ആ നിയമനം ചെയ്യുന്നതാണു കൂടുതൽ നല്ലതെന്ന് അവർ മനസ്സിലാക്കുന്നു. ഈ സർക്കിട്ട് മേൽവിചാരകന്മാർ പുരാതനകാലത്തെ ഇസ്രായേലിൽ ഉണ്ടായിരുന്ന ലേവ്യരുടെ അതേ മനോഭാവമാണു കാണിക്കുന്നത്. ലേവ്യർ 50 വയസ്സാകുമ്പോൾ വിശുദ്ധകൂടാരത്തിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് വിരമിക്കണമായിരുന്നു. എങ്കിലും അവരുടെ സന്തോഷം നഷ്ടപ്പെട്ടില്ല. കാരണം അവരുടെ സന്തോഷം അവർക്കുള്ള ഏതെങ്കിലും ഒരു നിയമനത്തെ ആശ്രയിച്ചായിരുന്നില്ല. അപ്പോഴും നിയമനത്തിൽ തുടരുന്ന ചെറുപ്പക്കാരെ സഹായിച്ചുകൊണ്ട് തങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവർ തുടർന്നു. (സംഖ്യ 8:25, 26) മുമ്പ് സർക്കിട്ട് മേൽവിചാരകന്മാരായിരുന്ന സഹോദരന്മാരുടെ കാര്യത്തിലും അതു ശരിയാണ്. അവർക്ക് ഇന്നു പല സഭകളിൽ പോയി സേവിക്കാൻ കഴിയുന്നില്ലെങ്കിലും അവർ ഇപ്പോൾ ആയിരിക്കുന്ന സഭയിലെ സഹോദരങ്ങൾക്ക് അവർ ശരിക്കും ഒരു സഹായമാണ്.
5. ഡാൻ സഹോദരന്റെയും കെറ്റി സഹോദരിയുടെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
5 ഒരു സർക്കിട്ട് മേൽവിചാരകനായി 23 വർഷം സേവിച്ച ഡാൻ സഹോദരന്റെ അനുഭവം നോക്കാം. ഡാൻ സഹോദരന് 70 വയസ്സായപ്പോൾ അദ്ദേഹത്തെയും ഭാര്യ കെറ്റിയെയും പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. അവർ എങ്ങനെയാണു പുതിയ നിയമനത്തിൽ സന്തോഷം കണ്ടെത്തിയത്? ഡാൻ സഹോദരൻ പറയുന്നത്, അദ്ദേഹം ഇപ്പോൾ മുമ്പത്തെക്കാളും തിരക്കിലാണെന്നാണ്. സഹോദരൻ തന്റെ സഭയിലെ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുന്നു, ശുശ്രൂഷാദാസന്മാർക്കു വേണ്ട യോഗ്യതകളിൽ എത്താൻ സഹോദരന്മാരെ സഹായിക്കുന്നു, അതുപോലെ വൻനഗരങ്ങളിലും ജയിലുകളിലും ഒക്കെ സാക്ഷീകരിക്കുന്നതിനു മറ്റു സഹോദരങ്ങളെ പരിശീലിപ്പിക്കുന്നു. പ്രായമായ സഹോദരങ്ങളേ, നിങ്ങൾ മുഴുസമയസേവനത്തിൽ ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിനായി നിങ്ങൾക്കു പലതും ചെയ്യാനാകും. അതിനായി പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുക, പുതിയ ലക്ഷ്യങ്ങൾ വെക്കുക. അതുപോലെ നിങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചല്ല, ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക.
എളിമയുള്ളവരായിരിക്കുക
6. എളിമയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്, ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിക്കുക.
6 എളിമയുള്ള ഒരു വ്യക്തി തന്റെ പരിമിതികൾ തിരിച്ചറിയുന്നു. അതുകൊണ്ട് ആ വ്യക്തി തനിക്കു ചെയ്യാനാകുന്നതിലും കൂടുതൽ കാര്യങ്ങൾ തന്നിൽനിന്നുതന്നെ പ്രതീക്ഷിക്കില്ല. അതു കാര്യങ്ങൾ നന്നായി ചെയ്യുന്നതിൽ തുടരാനും സന്തോഷത്തോടെയിരിക്കാനും അദ്ദേഹത്തെ സഹായിക്കും. എളിമയുള്ള വ്യക്തി ഒരു മലയിലേക്കു വണ്ടി ഓടിച്ചുകയറുന്ന ഒരാളെപ്പോലെയാണെന്നു പറയാം. കയറ്റം കയറണമെങ്കിൽ ഡ്രൈവർ വണ്ടിയുടെ ഗിയർ മാറ്റേണ്ടിവരും. അപ്പോൾ വേഗത കുറയും എന്നതു ശരിയാണ്. പക്ഷേ പതുക്കെയാണെങ്കിലും വണ്ടി മുന്നോട്ടുപോകും. അതുപോലെ എളിമയുള്ള ഒരു വ്യക്തിക്ക് എപ്പോഴാണു തന്റെ പ്രവർത്തനങ്ങൾ താഴ്‌ന്ന ഒരു ഗിയറിലേക്കു മാറ്റേണ്ടതെന്ന് അറിയാം. അങ്ങനെ യഹോവയെ സേവിക്കുന്നതിലും മറ്റുള്ളവരെ സഹായിക്കുന്നതിലും തുടരാൻ അദ്ദേഹത്തിനു കഴിയും.
7. ബർസില്ലായി എങ്ങനെയാണ് എളിമ കാണിച്ചത്?
7 ബർസില്ലായിയുടെ ഉദാഹരണം നോക്കുക. 80 വയസ്സുള്ള ബർസില്ലായിയെ ദാവീദ് രാജാവ് രാജകൊട്ടാരത്തിലെ ഉപദേശകരിൽ ഒരാളാകാൻ ക്ഷണിച്ചു. പ്രായമായതുകൊണ്ട് തനിക്ക് ഇനി അധികമൊന്നും ചെയ്യാനാകില്ലെന്നു മനസ്സിലാക്കിയ ബർസില്ലായി രാജാവിന്റെ ക്ഷണം വേണ്ടെന്നുവെച്ചു. എന്നിട്ട് തനിക്കു പകരം ചെറുപ്പക്കാരനായ കിംഹാമിനെ രാജാവിന്റെകൂടെ അയച്ചു. ഈ വിധത്തിൽ ബർസില്ലായി എളിമ കാണിച്ചു. (2 ശമു. 19:35-37) ബർസില്ലായിയെപ്പോലെ പ്രായമുള്ള പുരുഷന്മാർ ചെറുപ്പക്കാർക്ക് അവസരങ്ങൾ നൽകാൻ സന്തോഷമുള്ളവരാണ്.
8. ആലയം നിർമിക്കാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും ദാവീദ് രാജാവ് എളിമ കാണിച്ചത് എങ്ങനെ?
8 ദാവീദ് രാജാവും എളിമ കാണിക്കുന്ന കാര്യത്തിൽ നല്ല മാതൃക വെച്ചു. യഹോവയ്‌ക്കുവേണ്ടി ഒരു ഭവനം പണിയാൻ ദാവീദ് രാജാവ് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ ചെറുപ്പമായിരുന്ന ശലോമോനായിരിക്കും ആ പദവി ലഭിക്കുകയെന്ന് യഹോവ ദാവീദിനോടു പറഞ്ഞു. ദാവീദ് രാജാവ് യഹോവയുടെ ആ തീരുമാനത്തെ അംഗീകരിക്കുകയും നിർമാണപ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ പിന്തുണയും നൽകുകയും ചെയ്‌തു. (1 ദിന. 17:4; 22:5) ശലോമോൻ ‘ചെറുപ്പമായതുകൊണ്ടും അദ്ദേഹത്തിനു വേണ്ടത്ര അനുഭവപരിചയം ഇല്ലാത്തതുകൊണ്ടും’ താൻതന്നെയാണ് ആ നിയമനത്തിനു പറ്റിയ ആളെന്നു ദാവീദ് ചിന്തിച്ചില്ല. (1 ദിന. 29:1) ഈ നിർമാണപദ്ധതിയുടെ വിജയം അതിനു നേതൃത്വമെടുക്കുന്ന ആളുടെ പ്രായത്തെയോ അനുഭവപരിചയത്തെയോ ആശ്രയിച്ചല്ല, മറിച്ച് യഹോവയുടെ അനുഗ്രഹത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നു ദാവീദിന് അറിയാമായിരുന്നു. ദാവീദിന്റെ മാതൃക അനുകരിച്ചുകൊണ്ട് ഇന്നുള്ള പ്രായമായവർ, തങ്ങളുടെ നിയമനത്തിൽ മാറ്റം വരുമ്പോഴും ദൈവസേവനത്തിൽ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നതിൽ തുടരുന്നു. തങ്ങൾ മുമ്പ് ചെയ്‌തിരുന്ന നിയമനങ്ങളിൽ ഇപ്പോൾ സേവിക്കുന്ന ചെറുപ്പക്കാരായ സഹോദരങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്.
9. ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം എളിമ കാണിച്ചത് എങ്ങനെ?
9 എളിമ കാണിക്കുന്നതിൽ നല്ല മാതൃക വെച്ച ഇക്കാലത്തെ ഒരു സഹോദരനാണ് ഷിഗോ. 1976-ൽ, 30 വയസ്സുള്ളപ്പോൾ അദ്ദേഹം ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമായി. 2004-ൽ അദ്ദേഹം ബ്രാഞ്ച് കമ്മിറ്റി ഏകോപകനായി സേവിക്കാൻതുടങ്ങി. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്റെ ആരോഗ്യം കുറഞ്ഞുതുടങ്ങിയെന്നും ഓരോ കാര്യവും ചെയ്യാൻ മുമ്പത്തേതിലും കൂടുതൽ സമയമെടുക്കുന്നുണ്ടെന്നും സഹോദരൻ മനസ്സിലാക്കി. സുഭാ. 20:29.
ഈ സാഹചര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് സഹോദരൻ പ്രാർഥിച്ചു. ചെറുപ്പക്കാരനായ ഒരു സഹോദരൻ ഈ നിയമനം ഏറ്റെടുക്കുന്നെങ്കിൽ കുറച്ചുകൂടി നന്നായിരിക്കുമെന്നു സഹോദരൻ ചിന്തിച്ചു. ഇപ്പോൾ സഹോദരൻ ഏകോപകൻ അല്ലെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമായി സേവിക്കുന്നതിൽ തുടരുന്നു. ബർസില്ലായി, ദാവീദ് രാജാവ്, ഷിഗോ സഹോദരൻ എന്നിവരിൽനിന്ന് നമ്മൾ എന്താണു പഠിച്ചത്? താഴ്‌മയും എളിമയും ഉള്ളൊരു വ്യക്തി ചെറുപ്പക്കാർക്കു വലിയ അനുഭവപരിചയമൊന്നും ഇല്ലല്ലോ എന്നു ചിന്തിക്കാതെ അവരുടെ കഴിവുകളിലേക്കായിരിക്കും നോക്കുക. അവരെ എതിരാളികളായിട്ടു കാണില്ല, പകരം സഹപ്രവർത്തകരായി കാണും.—നന്ദിയുള്ളവരായിരിക്കുക
10. സഭയിലെ ചെറുപ്പക്കാരെ പ്രായമായവർ എങ്ങനെ കാണുന്നു?
10 പ്രായമായവർ ചെറുപ്പക്കാരെ യഹോവയിൽനിന്നുള്ള സമ്മാനമായിട്ടാണു കാണുന്നത്. തങ്ങളുടെ ആരോഗ്യം കുറഞ്ഞുവരുന്ന സമയത്ത് സഭയിലെ ഉത്തരവാദിത്വങ്ങളൊക്കെ മനസ്സോടെ ഏറ്റെടുത്ത് ചെയ്യാൻ നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാർ ഉള്ളതിൽ അവർ നന്ദിയുള്ളവരാണ്.
11. ചെറുപ്പക്കാരുടെ സഹായം സ്വീകരിക്കുന്നതു പ്രായമായവർക്ക് അനുഗ്രഹമായിത്തീരുമെന്നു രൂത്ത് 4:13-16 വരെയുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നത് എങ്ങനെ?
11 പ്രായമായവർക്കു ചെറുപ്പക്കാരിൽനിന്ന് സഹായം സ്വീകരിക്കാനും അവരോടു നന്ദിയുള്ളവരായിരിക്കാനും കഴിയും. ഈ കാര്യത്തിൽ നല്ലൊരു മാതൃകയാണു നൊവൊമി. തന്റെ മകൻ മരിച്ചപ്പോൾ മരുമകളായ രൂത്തിനോടു സ്വന്തം വീട്ടിലേക്കു പൊയ്‌ക്കൊള്ളാൻ നൊവൊമി പറഞ്ഞതാണ്. പക്ഷേ രൂത്ത് തിരിച്ചുപോയില്ല. പകരം നൊവൊമിയോടൊപ്പം ബേത്ത്‌ലെഹെമിലേക്കു പോരാനാണു താൻ ആഗ്രഹിക്കുന്നതെന്നു രൂത്ത് പറഞ്ഞു. അങ്ങനെ അവർ ഒരുമിച്ച് ബേത്ത്‌ലെഹെമിലേക്കു പോന്നു. (രൂത്ത് 1:7, 8, 18) നൊവൊമി മടി കൂടാതെ രൂത്തിന്റെ സഹായം സ്വീകരിച്ചതുകൊണ്ട് അവർക്കു രണ്ടു പേർക്കും വലിയ അനുഗ്രഹം കിട്ടി. (രൂത്ത് 4:13-16 വായിക്കുക.) പ്രായമേറിയവർ താഴ്‌മയുള്ളവരാണെങ്കിൽ നൊവൊമിയെപ്പോലെ ചെറുപ്പക്കാരുടെ സഹായം സ്വീകരിക്കും.
12. പൗലോസ് അപ്പോസ്‌തലൻ നന്ദിയുള്ളവനായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
12 സഹോദരങ്ങളിൽനിന്ന് ലഭിച്ച എല്ലാ സഹായങ്ങൾക്കും പൗലോസ് അപ്പോസ്‌തലൻ നന്ദിയുള്ളവനായിരുന്നു. ഉദാഹരണത്തിന്, ഫിലിപ്പിയിലെ സഹോദരങ്ങൾ ഫിലി. 4:16) തിമൊഥെയൊസ് തനിക്കു ചെയ്‌തുതന്ന സഹായങ്ങൾക്കും പൗലോസ് നന്ദിയുള്ളവനായിരുന്നു. (ഫിലി. 2:19-22) ഇനി, ഒരു തടവുകാരനായി റോമിലേക്കു പോകുന്ന സമയത്ത്, തന്നെ പ്രോത്സാഹിപ്പിക്കാൻ വന്ന സഹോദരങ്ങളെ കണ്ടപ്പോൾ പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു. (പ്രവൃ. 28:15) വളരെ ഉത്സാഹത്തോടെ ഒരുപാടു യാത്രകളൊക്കെ ചെയ്‌ത് സുവിശേഷം പ്രസംഗിക്കുകയും സഭകളെ ബലപ്പെടുത്തുകയും ചെയ്‌തിരുന്ന ഊർജസ്വലനായ ഒരു വ്യക്തിയായിരുന്നു പൗലോസ്. എന്നാൽ അതിലൊന്നും അഹങ്കരിക്കാതെ താഴ്‌മയോടെ പൗലോസ് മറ്റുള്ളവരുടെ സഹായം സ്വീകരിച്ചു.
പൗലോസിനുവേണ്ടി ചില സാധനങ്ങൾ എത്തിച്ചുകൊടുത്തതിന് അദ്ദേഹം അവരോടു നന്ദി പറഞ്ഞു. (13. പ്രായമായവർക്ക് എങ്ങനെയെല്ലാം ചെറുപ്പക്കാരോടു നന്ദി കാണിക്കാം
13 പ്രായമായവർക്കു സഭയിലെ ചെറുപ്പക്കാരോടു പല വിധങ്ങളിൽ നന്ദി കാണിക്കാം. എവിടെയെങ്കിലും പോകാനോ സാധനങ്ങൾ വാങ്ങാനോ മറ്റ് എന്തെങ്കിലും ചെയ്യാനോ ഒക്കെ നിങ്ങളെ സഹായിക്കാൻ ചെറുപ്പക്കാർ തയ്യാറാകുമ്പോൾ നന്ദിയോടെ ആ സഹായം സ്വീകരിക്കുക. ആ സഹായത്തെ യഹോവയുടെ സ്‌നേഹത്തിന്റെ തെളിവായി കാണുക. ഇനി, അവരുമായി നല്ല സൗഹൃദത്തിലാകാനുള്ള അവസരം കൂടിയാണ് അത്. ചെറുപ്പക്കാരുടെ കാര്യത്തിൽ എപ്പോഴും ഒരു താത്‌പര്യമുണ്ടായിരിക്കണം. യഹോവയോടു കൂടുതൽ അടുക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാം. സഭയിൽ കൂടുതൽക്കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവർ മുന്നോട്ടുവരുന്നതു നിങ്ങളെ എത്രമാത്രം സന്തോഷിപ്പിക്കുന്നെന്ന് അവരോടു പറയാം. നിങ്ങളുടെ ജീവിതാനുഭവങ്ങൾ ഒക്കെ അവരോടു പറയാൻ സമയം മാറ്റിവെക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ചെറുപ്പക്കാരെ സഭയിലേക്ക് ആകർഷിച്ചതിന് യഹോവയോടു നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുകയാണ്.—കൊലോ. 3:15; യോഹ. 6:44; 1 തെസ്സ. 5:18.
ഉദാരതയുള്ളവരായിരിക്കുക
14. ഉദാരമായി കൊടുക്കുന്നതിൽ ദാവീദ് രാജാവ് നല്ല മാതൃക വെച്ചത് എങ്ങനെ?
14 ഉദാരമായി കൊടുക്കുന്ന കാര്യത്തിലും ദാവീദ് രാജാവ് നല്ലൊരു മാതൃകയായിരുന്നു. ദേവാലയം നിർമിക്കുന്നതിനുവേണ്ടി ദാവീദ് സ്വന്തം സമ്പാദ്യത്തിൽനിന്ന് ധാരാളം സംഭാവനകൾ നൽകി. (1 ദിന. 22:11-16; 29:3, 4) ആലയം നിർമിക്കുന്നതിന്റെ പേരും പ്രശസ്‌തിയും തനിക്കു കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണു ദാവീദ് അതു ചെയ്‌തത്. ദാവീദിന്റെ ഈ മാതൃക പ്രായമായവർക്കും അനുകരിക്കാം. നിർമാണപ്രവർത്തനങ്ങളിൽ ഉൾപ്പെടാനുള്ള ആരോഗ്യമൊന്നും ഇല്ലെങ്കിലും കഴിവനുസരിച്ച് സംഭാവനകൾ നൽകിക്കൊണ്ട് പ്രായമായവർക്ക് ആ പ്രവർത്തനത്തെ പിന്തുണയ്‌ക്കാനാകും. ഇനി, വർഷങ്ങളിലൂടെ നേടിയെടുത്ത അനുഭവപരിചയംകൊണ്ടും അവർക്കു ചെറുപ്പക്കാരെ സഹായിക്കാം.
15. പൗലോസ് അപ്പോസ്‌തലൻ എങ്ങനെയാണ് ഉദാരത കാണിച്ചത്?
15 ഉദാരമായി കൊടുക്കുന്നതിൽ അപ്പോസ്‌തലനായ പൗലോസ് വെച്ച മാതൃക നമുക്കു നോക്കാം. മിഷനറി യാത്രയിൽ തന്റെകൂടെ പോരാൻ പൗലോസ് തിമൊഥെയൊസിനെ ക്ഷണിച്ചു. കൂടാതെ തിമൊഥെയൊസിനോടൊപ്പം സമയം ചെലവഴിക്കുകയും, അതുപോലെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലെ തന്റെ രീതികൾ ആ ചെറുപ്പക്കാരനെ പഠിപ്പിക്കുകയും ചെയ്‌തുകൊണ്ട് പൗലോസ് ഉദാരത കാണിച്ചു. (പ്രവൃ. 16:1-3) ആ പരിശീലനം സന്തോഷവാർത്തയുടെ നല്ലൊരു പ്രചാരകനാകാൻ തിമൊഥെയൊസിനെ സഹായിച്ചു. (1 കൊരി. 4:17) പൗലോസിൽനിന്ന് പഠിച്ച കാര്യങ്ങൾ ഉപയോഗിച്ച് തിമൊഥെയൊസ് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്‌തു.
16. എന്തുകൊണ്ടാണു ഷിഗോ സഹോദരൻ മറ്റുള്ളവരെ പരിശീലിപ്പിച്ചത്?
16 സഭയിൽ ചെറുപ്പക്കാരെ പരിശീലിപ്പിച്ചാൽ, പിന്നെ യഹോവയുടെ സംഘടനയിൽ തങ്ങളെക്കൊണ്ട് ഉപയോഗമില്ലാതാകുമോ എന്ന ചിന്തയൊന്നും പ്രായമായവർക്കില്ല. ഉദാഹരണത്തിന്, നേരത്തേ കണ്ട ഷിഗോ സഹോദരൻ ബ്രാഞ്ച് കമ്മിറ്റിയിലെ ചെറുപ്പക്കാരായ അംഗങ്ങൾക്കു വേണ്ട പരിശീലനം കൊടുത്തുകൊണ്ടേയിരുന്നു. താൻ സേവിക്കുന്ന രാജ്യത്ത് ദൈവജനത്തിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കാൻവേണ്ടിയാണ് സഹോദരൻ അങ്ങനെ ചെയ്‌തത്. അതുകൊണ്ട് ബ്രാഞ്ച് കമ്മിറ്റി ഏകോപകൻ എന്ന നിയമനത്തിൽനിന്ന് മാറാൻ ഷിഗോ സഹോദരൻ തീരുമാനിച്ചപ്പോഴേക്കും പകരം ആ നിയമനം ഏറ്റെടുക്കാൻ നല്ല പരിശീലനം കിട്ടിയ ഒരു സഹോദരൻ അവിടെയുണ്ടായിരുന്നു. ഷിഗോ സഹോദരൻ 45 വർഷമായി ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമാണ്. ഇപ്പോഴും സഹോദരൻ തന്റെ അനുഭവപരിചയം ഉപയോഗിച്ച് ചെറുപ്പക്കാരായ സഹോദരങ്ങളെ പരിശീലിപ്പിക്കുന്നു. ദൈവജനത്തിന് ഇങ്ങനെയുള്ള സഹോദരങ്ങൾ എത്ര വലിയൊരു അനുഗ്രഹമാണ്, അല്ലേ?
17. പ്രായമായവർക്കു ലൂക്കോസ് 6:38-ലെ ഉപദേശം എങ്ങനെ അനുസരിക്കാം?
ലൂക്കോസ് 6:38 വായിക്കുക.
17 പ്രായമേറിയ സഹോദരീസഹോദരന്മാരേ, വിശ്വസ്‌തമായി യഹോവയെ സേവിച്ചുകൊണ്ടുള്ള ജീവിതമാണ് ഏറ്റവും നല്ലത് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണു നിങ്ങൾ ഓരോരുത്തരും. ബൈബിൾതത്ത്വങ്ങൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നതു നമുക്കു ശരിക്കും പ്രയോജനം ചെയ്യുമെന്നു നിങ്ങൾ കാണിച്ചുതരുന്നു. മുമ്പ് കാര്യങ്ങൾ ചെയ്‌തിരുന്ന രീതി നിങ്ങൾക്ക് അറിയാം. എങ്കിലും പുതിയപുതിയ രീതികളിൽ പ്രവർത്തിക്കാൻ നിങ്ങൾ പഠിച്ചു. നിങ്ങൾ ഈ അടുത്തകാലത്ത് സ്‌നാനമേറ്റ പ്രായമായ ഒരു സഹോദരനോ സഹോദരിയോ ആണെങ്കിലും നിങ്ങൾക്കു ചെറുപ്പക്കാരെ സഹായിക്കാനാകും. ഇത്രയും പ്രായമായിട്ടാണെങ്കിലും യഹോവയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിന്റെ സന്തോഷത്തെക്കുറിച്ച് നിങ്ങൾക്ക് അവരോടു പറയാം. നിങ്ങളുടെ അനുഭവങ്ങളും നിങ്ങൾ പഠിച്ച കാര്യങ്ങളും കേൾക്കാൻ ചെറുപ്പക്കാർക്കു വലിയ ഇഷ്ടമാണ്. നിങ്ങളുടെ അനുഭവങ്ങളുടെ കലവറയിൽനിന്ന് “കൊടുക്കുന്നത് ഒരു ശീലമാക്കുക.” അപ്പോൾ യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.—18. പ്രായമേറിയവർക്കും ചെറുപ്പക്കാർക്കും എങ്ങനെ പരസ്‌പരം സഹായിക്കാം?
18 പ്രായമേറിയവർ ചെറുപ്പക്കാരോടു കൂടുതൽ അടുക്കുമ്പോൾ അതു രണ്ടു കൂട്ടർക്കും പ്രയോജനം ചെയ്യും. (റോമ. 1:12) രണ്ടു കൂട്ടരും വിലയുള്ളവരാണ്. കാരണം പ്രായമായവർക്ക് അവർ ഇത്രയും കാലംകൊണ്ട് നേടിയെടുത്ത അറിവും അനുഭവപരിചയവും ഉണ്ട്. ചെറുപ്പക്കാർക്കാണെങ്കിൽ നല്ല ചുറുചുറുക്കും ശക്തിയും ഉണ്ട്. പ്രായമായവരും ചെറുപ്പക്കാരും കൂട്ടുകാരെപ്പോലെ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ അതു മുഴുസഭയ്‌ക്കും ഒരു അനുഗ്രഹമാണ്. അതുപോലെ നമ്മുടെ സ്‌നേഹവാനായ സ്വർഗീയപിതാവിനെ അതു മഹത്ത്വപ്പെടുത്തുകയും ചെയ്യും.
ഗീതം 90 പരസ്‌പരം പ്രോത്സാഹിപ്പിക്കുക
^ ഖ. 5 ദൈവസേവനത്തിൽ നല്ല കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരായ ധാരാളം സഹോദരന്മാരും സഹോദരിമാരും സഭകളിൽ ഉള്ളതിൽ നമ്മൾ സന്തോഷമുള്ളവരാണ്. പ്രായമായവർക്കു തങ്ങളുടെ സംസ്‌കാരമോ പശ്ചാത്തലമോ എന്തുതന്നെയായിരുന്നാലും, ഈ ചെറുപ്പക്കാരെ യഹോവയുടെ സേവനത്തിൽ അവരുടെ ശക്തി മുഴുവനും ഉപയോഗിക്കാൻ സഹായിക്കാനാകും.
^ ഖ. 55 ചിത്രക്കുറിപ്പ്: ഒരു സർക്കിട്ട് മേൽവിചാരകന് 70 വയസ്സായപ്പോൾ അദ്ദേഹത്തിനും ഭാര്യക്കും പുതിയ ഒരു നിയമനം കിട്ടുന്നു. വർഷങ്ങൾകൊണ്ട് നേടിയെടുത്ത അനുഭവപരിചയം ഉപയോഗിച്ച്, ഇപ്പോൾ സേവിക്കുന്ന സഭയിലെ സഹോദരങ്ങളെ അവർ പരിശീലിപ്പിക്കുന്നു.