വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതൽ പഠിക്കാനായി . . .

കൂടുതൽ പഠിക്കാനായി . . .

യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കുക

ബൈബിൾ വായി​ക്കു​മ്പോൾ ആ ഭാഗം നന്നായി മനസ്സി​ലാ​ക്കാൻ അതെക്കു​റിച്ച്‌ ആഴത്തിൽ പഠിക്കാ​നാ​കും. പക്ഷേ പഠിക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം ബൈബി​ളി​നെ​ക്കു​റിച്ച്‌ കുറെ അറിവ്‌ നേടുക എന്നതു മാത്ര​മാ​യി​രി​ക്ക​രുത്‌. പകരം യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാൻ ശ്രമി​ക്കുക. അങ്ങനെ ചെയ്യു​ന്നത്‌ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​പ്പി​ക്കും. അതിനു​വേണ്ടി നമ്മളോ​ടു​തന്നെ ഈ ചോദ്യം ചോദി​ക്കാം: ‘ഈ ബൈബിൾവി​വ​രണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?’

ഓരോ ഭാഗവും വായി​ക്കു​മ്പോൾ യഹോവ തന്റെ ഏറ്റവും പ്രധാ​ന​ഗു​ണ​ങ്ങ​ളായ സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവ കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു കണ്ടെത്താൻ ശ്രമി​ക്കുക. എന്നാൽ ആകർഷ​ക​മായ വേറെ​യും ഗുണങ്ങൾ യഹോ​വ​യ്‌ക്കുണ്ട്‌. അവയെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

അതിനു​വേ​ണ്ടി യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യിൽ “ദൈവ​മായ യഹോവ” എന്ന പ്രധാ​ന​ത​ല​ക്കെ​ട്ടി​നു കീഴിൽ “യഹോ​വ​യു​ടെ ഗുണങ്ങൾ” എന്ന ഉപതല​ക്കെട്ടു കാണുക. എന്നിട്ട്‌, നിങ്ങൾ വായി​ക്കുന്ന ബൈബിൾഭാ​ഗത്ത്‌ അതിൽ കൊടു​ത്തി​രി​ക്കുന്ന ഏതെല്ലാം ഗുണങ്ങ​ളാ​ണു തെളി​ഞ്ഞു​നിൽക്കു​ന്ന​തെന്നു കണ്ടെത്തു​ക​യും അവയെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കു​ക​യും ചെയ്യുക.