“ദൈവത്തിലുള്ള എന്റെ പ്രത്യാശ”
“അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.”—1 കൊരി. 15:45.
1-3. (എ) നമ്മുടെ അടിസ്ഥാനവിശ്വാസങ്ങളുടെ കൂട്ടത്തിൽ എന്ത് ഉൾപ്പെടുത്തണം? (ബി) പുനരുത്ഥാനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
നിങ്ങളുടെ അടിസ്ഥാനപഠിപ്പിക്കലുകൾ എന്തൊക്കെയാണെന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങളുടെ മറുപടി എന്തായിരിക്കും? യഹോവയാണു സ്രഷ്ടാവും ജീവദാതാവും എന്ന സത്യം നിങ്ങൾ വ്യക്തമാക്കും. അതുപോലെ, നമുക്കുവേണ്ടി മോചനവിലയായി മരിച്ച യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ചും പറയും. ഒരു പറുദീസാഭൂമിയിൽ ദൈവജനം എന്നേക്കും ജീവിക്കും എന്ന ഭാവിപ്രത്യാശയെക്കുറിച്ചും സന്തോഷത്തോടെ പറയില്ലേ? എന്നാൽ, നിങ്ങളുടെ മൂല്യവത്തായ വിശ്വാസങ്ങളിൽ ഒന്നായി പുനരുത്ഥാനത്തെക്കുറിച്ച് നിങ്ങൾ പറയുമോ?
2 മരിക്കാതെ മഹാകഷ്ടതയെ അതിജീവിച്ച് ഭൂമിയിൽ എന്നേക്കും ജീവിക്കാനാണു നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽപ്പോലും പുനരുത്ഥാനത്തിൽ നമ്മൾ അടിയുറച്ച് വിശ്വസിക്കണം. അതിനു തക്കതായ കാരണമുണ്ട്. അപ്പോസ്തലനായ പൗലോസ് അത് വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: “മരിച്ചവരുടെ പുനരുത്ഥാനമില്ലെങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല.” ക്രിസ്തു പുനരുത്ഥാനപ്പെട്ടിട്ടില്ലെങ്കിൽ ക്രിസ്തു വാഴ്ച നടത്തുന്ന രാജാവല്ല, ക്രിസ്തുവിന്റെ ഭരണത്തെക്കുറിച്ച് നമ്മൾ പ്രസംഗിക്കുന്നതുകൊണ്ട് കാര്യവുമില്ല. (1 കൊരിന്ത്യർ 15:12-19 വായിക്കുക.) എന്നാൽ, യേശു പുനരുത്ഥാനപ്പെട്ടു എന്ന സത്യം നമുക്ക് അറിയാം. മരിച്ചവരുടെ പുനരുത്ഥാനത്തെ ശക്തമായി എതിർത്ത സദൂക്യരിൽനിന്ന് തികച്ചും വ്യത്യസ്തമാണു നമ്മുടെ വിശ്വാസം. പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിന്റെ പേരിൽ ആളുകൾ കളിയാക്കിയാൽപ്പോലും നമ്മൾ അതു മുറുകെപ്പിടിക്കും.—മർക്കോ. 12:18; പ്രവൃ. 4:2, 3; 17:32; 23:6-8.
3 ‘ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളിൽ’ പൗലോസ് എബ്രാ. 6:1, 2) താനും പുനരുത്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്നെന്നു പൗലോസ് ഒരിക്കൽ പറഞ്ഞു. (പ്രവൃ. 24:10, 15, 24, 25) പുനരുത്ഥാനം ‘ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകളുടെ അടിസ്ഥാനകാര്യങ്ങളിൽ’ ഒന്നാണ്. (എബ്രാ. 5:12) അത് ഒരു അടിസ്ഥാനപഠിപ്പിക്കലാണെങ്കിലും നമ്മൾ അതെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. എന്തുകൊണ്ട്?
‘മരിച്ചവരുടെ പുനരുത്ഥാനവും’ ഉൾപ്പെടുത്തി. (4. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്?
4 ബൈബിൾ പഠിച്ചുതുടങ്ങുമ്പോൾ ആളുകൾ ലാസറിന്റെ പുനരുത്ഥാനം ഉൾപ്പെടെ പണ്ടുകാലത്ത് നടന്ന പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യും. കൂടാതെ, ഭാവിയിൽ ഒരു പുനരുത്ഥാനമുണ്ടാകുമെന്ന് അബ്രാഹാമും ഇയ്യോബും ദാനിയേലും വിശ്വസിച്ചിരുന്നെന്ന കാര്യവും അവർ പഠിക്കും. എന്നാൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം നൂറ്റാണ്ടുകൾക്കു മുമ്പ് നടത്തിയതായതുകൊണ്ട് അതു നടക്കുമെന്നതിന് എന്തു തെളിവാണുള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ നമ്മൾ എന്തു പറയും? പുനരുത്ഥാനം എപ്പോൾ നടക്കുമെന്നതിനു ബൈബിളിൽ എന്തെങ്കിലും സൂചനയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും. നമുക്ക് അവ തിരുവെഴുത്തുകളിൽനിന്ന് നോക്കാം.
നൂറ്റാണ്ടുകൾക്കു ശേഷം നടന്ന ഒരു പുനരുത്ഥാനം
5. നമ്മൾ എന്താണ് ആദ്യം ചർച്ച ചെയ്യാൻ പോകുന്നത്?
5 മരിച്ചുപോയ ഉടനെ ഒരാളെ തിരികെ ജീവനിലേക്കു കൊണ്ടുവരുന്നതു ഭാവനയിൽ കാണാൻ നമുക്കു വലിയ ബുദ്ധിമുട്ടില്ല. (യോഹ. 11:11; പ്രവൃ. 20:9, 10) എന്നാൽ ഭാവിയിൽ, ഒരുപക്ഷേ വർഷങ്ങളോ നൂറ്റാണ്ടുകളോ കഴിഞ്ഞ്, പുനരുത്ഥാനം നടക്കുമെന്നുള്ള ഒരു വാഗ്ദാനത്തിൽ വിശ്വസിക്കാൻ ന്യായമുണ്ടോ? അടുത്ത കാലത്ത് മരിച്ചവരുടെ കാര്യമായാലും, ദീർഘകാലം മുമ്പ് മൺമറഞ്ഞവരുടെ കാര്യമായാലും, കാലങ്ങൾക്കു മുമ്പ് വാഗ്ദാനം ചെയ്തതുപോലെ അവർ പുനരുത്ഥാനത്തിലേക്കു വരുമെന്ന് നമുക്ക് വിശ്വസിക്കാനാകുമോ? യഥാർഥത്തിൽ, നൂറ്റാണ്ടുകൾക്കു മുമ്പ് വാഗ്ദാനം ചെയ്ത ഒരു പുനരുത്ഥാനം നടന്നുകഴിഞ്ഞു, നിങ്ങൾ അതിൽ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഏതാണ് ആ പുനരുത്ഥാനം? ഒരു ഭാവിപുനരുത്ഥാനത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രത്യാശയുമായി അത് എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്?
6. സങ്കീർത്തനം 118-ന്റെ നിവൃത്തിയിൽ യേശു ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
6 കാലങ്ങൾക്കു മുമ്പേ മുൻകൂട്ടിപ്പറഞ്ഞ ആ പുനരുത്ഥാനത്തെക്കുറിച്ച് നമുക്കു നോക്കാം. ദാവീദ് എഴുതിയതാണെന്നു കരുതപ്പെടുന്ന 118-ാം സങ്കീർത്തനത്തിൽ ഇങ്ങനെയൊരു അപേക്ഷ നമ്മൾ കാണുന്നു: “യഹോവേ, ദയവുചെയ്ത് ഞങ്ങളെ രക്ഷിച്ചാലും! ഞങ്ങൾ യാചിക്കുകയാണ്. . . . യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ.” മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, നീസാൻ 9-ാം തീയതി യരുശലേമിലേക്കു വന്ന യേശുവിനെ സ്തുതിക്കാനായി മിശിഹയെക്കുറിച്ചുള്ള ഈ വേദഭാഗങ്ങൾ ആളുകൾ ഉപയോഗിച്ചു. (സങ്കീ. 118:25, 26; മത്താ. 21:7-9) എന്നാൽ സങ്കീർത്തനം 118-ൽ, വർഷങ്ങൾക്കു ശേഷം നടക്കാനിരുന്ന പുനരുത്ഥാനത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ? സങ്കീർത്തനക്കാരൻ പ്രാവചനികമായി പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കുക: “പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.”—സങ്കീ. 118:22.
7. ജൂതന്മാർ യേശുവിനെ തള്ളിക്കളഞ്ഞത് എങ്ങനെയാണ്?
7 “പണിയുന്നവർ” ജൂതനേതാക്കന്മാരാണ്. അവർ മിശിഹയെ തള്ളിക്കളഞ്ഞു. യേശുവിനു നേരെ പുറംതിരിയുകയോ യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാൻ വിസമ്മതിക്കുകയോ മാത്രമല്ല അവർ ചെയ്തത്. യേശുവിന്റെ മരണത്തിനായി മുറവിളി കൂട്ടിക്കൊണ്ടാണു പല ജൂതന്മാരും യേശുവിനെ ‘തള്ളിക്കളഞ്ഞത്.’ (ലൂക്കോ. 23:18-23) അതെ, അവർ യേശുവിന്റെ മരണത്തിന് ഉത്തരവാദികളായിരുന്നു.
8. യേശുവിന് എങ്ങനെയാണ് ‘മുഖ്യ മൂലക്കല്ലായിത്തീരാൻ’ സാധിക്കുമായിരുന്നത്?
8 യേശുവിനെ തള്ളിക്കളയുകയും വധിക്കുകയും ചെയ്തെങ്കിൽ യേശു എങ്ങനെ ‘മുഖ്യ മൂലക്കല്ലായിത്തീരും?’ അതു സംഭവിക്കണമെങ്കിൽ യേശു വീണ്ടും ജീവനിലേക്കു വരണം. ഒരു ദൃഷ്ടാന്തം പറഞ്ഞപ്പോൾ യേശുതന്നെ അക്കാര്യം സൂചിപ്പിച്ചു. വയലിലെ കൃഷിക്കാരുടെ അടുത്തേക്ക് അടിമകളെ അയച്ച ഒരു ഉടമയുടെ ദൃഷ്ടാന്തമായിരുന്നു അത്. ഉടമ അയച്ച അടിമകളെയെല്ലാം കൃഷിക്കാർ ഉപദ്രവിച്ചു. സമാനമായി ഇസ്രായേല്യർ, ദൈവം തങ്ങളുടെ അടുത്തേക്ക് അയച്ച പ്രവാചകന്മാരെ ഉപദ്രവിച്ചു. ഒടുവിൽ ഉടമ തന്റെ സ്വന്തം മകനെ കൃഷിക്കാരുടെ അടുത്തേക്ക് അയയ്ക്കുന്നു. മകനെ അവർ സ്വീകരിച്ചോ? ഇല്ല. കൃഷിക്കാർ ആ മകനെ കൊല്ലുകയാണു ചെയ്തത്. ഈ ദൃഷ്ടാന്തം പറഞ്ഞതിനു ശേഷം സങ്കീർത്തനം 118:22-ലെ പ്രാവചനികവാക്കുകൾ യേശു ഉദ്ധരിച്ചു. (ലൂക്കോ. 20:9-17) സമാനമായി അപ്പോസ്തലനായ പത്രോസും, ‘പ്രമാണിമാരും മൂപ്പന്മാരും ശാസ്ത്രിമാരും യരുശലേമിൽ ഒരുമിച്ചുകൂടിയപ്പോൾ’ ഈ വാക്യം ഉപയോഗിച്ച് സംസാരിച്ചു. നസറെത്തുകാരനായ യേശുക്രിസ്തുവിനെ ‘നിങ്ങൾ സ്തംഭത്തിൽ തറച്ചുകൊന്നെന്നും എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നും’ പത്രോസ് അവരോടു പറഞ്ഞു. അതിനു ശേഷം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: “‘പണിയുന്നവരായ നിങ്ങൾ ഒരു വിലയും കല്പിക്കാതിരുന്നിട്ടും മുഖ്യ മൂലക്കല്ലായിത്തീർന്ന കല്ല്’ ഈ യേശുവാണ്.”—പ്രവൃ. 3:15; 4:5-11; 1 പത്രോ. 2:5-7.
9. സങ്കീർത്തനം 118:22 ശ്രദ്ധേയമായ ഏതു സംഭവത്തിലേക്കു വിരൽചൂണ്ടുന്നു?
9 അതെ, നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് എഴുതിയ സങ്കീർത്തനം 118:22-ലെ പ്രാവചനികവാക്കുകൾ ഒരു പുനരുത്ഥാനമുണ്ടാകുമെന്നു സൂചിപ്പിച്ചു. മിശിഹയെ ആളുകൾ തള്ളിക്കളയുകയും കൊല്ലുകയും ചെയ്യുമായിരുന്നെങ്കിലും യേശു വീണ്ടും ജീവനിലേക്കു വരുകയും മുഖ്യ മൂലക്കല്ലായിത്തീരുകയും ചെയ്യും. പുനരുത്ഥാനപ്പെട്ട യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നു: “മനുഷ്യർക്കു രക്ഷ കിട്ടാനായി ദൈവം ആകാശത്തിൻകീഴിൽ വേറൊരു പേരും നൽകിയിട്ടില്ല.”—പ്രവൃ. 4:12; എഫെ. 1:20.
10. (എ) സങ്കീർത്തനം 16:10-ൽ എന്താണു മുൻകൂട്ടിപ്പറയുന്നത്? (ബി) ദാവീദിന്റെ കാര്യത്തിലല്ല ആ വാക്യം നിറവേറിയതെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
10 പുനരുത്ഥാനത്തിലേക്കു വിരൽചൂണ്ടുന്ന മറ്റൊരു തിരുവെഴുത്തു നമുക്കു നോക്കാം. ആ പ്രവചനത്തിലെ വാക്കുകൾ ആയിരത്തിലധികം വർഷം കഴിഞ്ഞാണു നിറവേറിയത്. മുൻകൂട്ടിപ്പറഞ്ഞ് ദീർഘകാലത്തിനു ശേഷവും പുനരുത്ഥാനം നടക്കും എന്ന ഉറപ്പു ശക്തമാക്കാൻ ഈ തിരുവെഴുത്ത് നിങ്ങളെ സഹായിക്കും. ദാവീദ് എഴുതിയ 16-ാം സങ്കീർത്തനത്തിലാണു നമ്മൾ ഇതു കാണുന്നത്. അവിടെ ഇങ്ങനെ വായിക്കുന്നു: “അങ്ങ് എന്നെ ശവക്കുഴിയിൽ വിട്ടുകളയില്ല; അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി കാണാൻ അനുവദിക്കില്ല.” (സങ്കീ. 16:10) ദാവീദ് മരിക്കില്ലെന്നോ ശവക്കുഴിയിലേക്കു പോകില്ലെന്നോ അല്ല ഇവിടെ പറയുന്നത്. ദാവീദ് വയസ്സുചെന്ന് വൃദ്ധനായെന്നു ബൈബിൾ പറയുന്നുണ്ട്. “ദാവീദ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു” എന്നും ബൈബിൾ വ്യക്തമാക്കുന്നു. (1 രാജാ. 2:1, 10) അങ്ങനെയെങ്കിൽ എന്താണു സങ്കീർത്തനം 16:10-ന്റെ അർഥം?
11. എപ്പോഴാണു സങ്കീർത്തനം 16:10 പത്രോസ് വിശദീകരിച്ചത്?
11 ഈ വാക്യത്തിന്റെ അർഥം മനസ്സിലാക്കാൻ, ഈ സങ്കീർത്തനം എഴുതി ഏകദേശം ആയിരം വർഷത്തിനു ശേഷം പത്രോസ് പറഞ്ഞ ചില കാര്യങ്ങൾ നമ്മളെ സഹായിക്കും. യേശു മരിച്ച് ഉയിർപ്പിക്കപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞാണ് ഈ സംഭവം. പത്രോസ് ഇപ്പോൾ ആയിരക്കണക്കിനുവരുന്ന ജൂതന്മാരോടും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോടും സങ്കീർത്തനം 16:10-നെക്കുറിച്ച് സംസാരിക്കുകയാണ്. (പ്രവൃത്തികൾ 2:29-32 വായിക്കുക.) ദാവീദ് മരിച്ച് അടക്കപ്പെട്ടെന്നു പത്രോസ് പറഞ്ഞു. അവിടെ കൂടിവന്നവർക്ക് അറിയാവുന്ന ഒരു വസ്തുതയായിരുന്നു അത്. മിശിഹയുടെ “പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്” ദാവീദ് സംസാരിക്കുകയായിരുന്നു എന്നു പത്രോസ് പറഞ്ഞപ്പോൾ ആരെങ്കിലും അതിനെ എതിർത്തതായി രേഖ പറയുന്നില്ല.
12. സങ്കീർത്തനം 16:10 എങ്ങനെയാണു നിവൃത്തിയേറിയത്, പുനരുത്ഥാനം സംബന്ധിച്ച ഏതു വസ്തുതയ്ക്ക് അത് ഉറപ്പേകുന്നു?
12 താൻ പറഞ്ഞ ആശയത്തിനു പിൻബലമേകുന്നതിനു പത്രോസ് സങ്കീർത്തനം 110:1-ലെ ദാവീദിന്റെ പ്രസ്താവന ഉദ്ധരിച്ചു. (പ്രവൃത്തികൾ 2:33-36 വായിക്കുക.) തിരുവെഴുത്തുകൾ ഉപയോഗിച്ച് പത്രോസ് നടത്തിയ ന്യായവാദം, യേശുവാണ് “കർത്താവും ക്രിസ്തുവും” എന്ന് അവിടെ കൂടിവന്ന വലിയ ജനക്കൂട്ടത്തെ ബോധ്യപ്പെടുത്തി. യേശു മരിച്ചവരുടെ ഇടയിൽനിന്ന് പുനരുത്ഥാനപ്പെട്ടപ്പോഴാണു സങ്കീർത്തനം 16:10 നിവൃത്തിയേറിയതെന്നു ജനം അംഗീകരിച്ചു. അതുപോലെ പിസിദ്യയിലെ അന്ത്യോക്യയിലുള്ള ജൂതന്മാരോടു സംസാരിച്ചപ്പോൾ പൗലോസും ഈടുറ്റ അതേ ന്യായവാദങ്ങൾ ഉപയോഗിച്ചു. പൗലോസ് നിരത്തിയ തെളിവുകൾ അവിടെ കൂടിവന്നവരിൽ മതിപ്പുളവാക്കി. അവർക്ക് കൂടുതൽ അറിയണമെന്ന് ആഗ്രഹം തോന്നി. (പ്രവൃത്തികൾ 13:32-37, 42 വായിക്കുക.) ദാവീദിന്റെ വാക്കുകൾ നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ഭാവിയിലെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ വിശ്വാസയോഗ്യമാണെന്ന് അതു തെളിയിക്കുന്നു. മുൻകൂട്ടിപ്പറഞ്ഞിട്ട് എത്ര നൂറ്റാണ്ടുകൾ പിന്നിട്ടാലും അതു നിറവേറുകതന്നെ ചെയ്യും!
പുനരുത്ഥാനം എപ്പോൾ?
13. പുനരുത്ഥാനത്തെക്കുറിച്ച് ചിലർ ഏതു ചോദ്യം ചോദിച്ചേക്കാം?
13 നൂറ്റാണ്ടുകൾക്കു മുമ്പാണ് വാഗ്ദാനം ചെയ്തതെങ്കിലും പുനരുത്ഥാനം നടക്കുമെന്ന അറിവ് പ്രവൃ. 1:6, 7; യോഹ. 16:12) എന്നാൽ പുനരുത്ഥാനം നടക്കുന്ന സമയത്തെക്കുറിച്ച് നമുക്ക് ഒന്നും അറിയാൻ കഴിയില്ലെന്നാണോ അതിന് അർഥം? അല്ല.
നമ്മളെ ബലപ്പെടുത്തുന്നില്ലേ? എങ്കിലും ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവരെ കാണാൻ വളരെ കാലം കാത്തിരിക്കണമെന്നാണോ അർഥം, പുനരുത്ഥാനം എപ്പോഴായിരിക്കും നടക്കുക?’ അപ്പോസ്തലന്മാർക്ക് അറിയില്ലാത്ത, അറിയാൻ സാധിക്കാത്ത കാര്യങ്ങളുണ്ടെന്നു യേശു അവരോടു പറഞ്ഞു. ‘പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട സമയങ്ങളും കാലങ്ങളും’ അത്തരത്തിലുള്ള വിവരങ്ങളാണ്. (14. യേശുവിന്റെ പുനരുത്ഥാനം അതിനു മുമ്പ് നടന്ന പുനരുത്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ?
14 അതു മനസ്സിലാക്കുന്നതിനു നമുക്ക് ആദ്യം, ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന പുനരുത്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം. ഏറ്റവും പ്രധാനപ്പെട്ട പുനരുത്ഥാനം യേശുവിന്റേതാണ് എന്നതിൽ സംശയമില്ല. കാരണം, യേശു ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ കാണാനുള്ള പ്രത്യാശ നമുക്കു ലഭിക്കുമായിരുന്നില്ല. യേശുവിനു മുമ്പ്, ഏലിയയും എലീശയും ഉയിർപ്പിച്ചവർ അനന്തകാലത്തേക്കു ജീവിച്ചില്ല. അവർ വീണ്ടും മരിച്ചു. അവരുടെ ശരീരം ജീർണിച്ച് അവർ ഇല്ലാതായി. അതിൽനിന്ന് വ്യത്യസ്തമായിരുന്നു യേശുവിന്റെ പുനരുത്ഥാനം, ‘മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തു ഇനി ഒരിക്കലും മരിക്കില്ല. മരണത്തിനു ക്രിസ്തുവിന്റെ മേൽ ഇനി ഒരു അധികാരവുമില്ല.’ സ്വർഗത്തിൽ ക്രിസ്തു “എന്നുമെന്നേക്കും ജീവിച്ചിരിക്കും.”—റോമ. 6:9; വെളി. 1:5, 18; കൊലോ. 1:18; 1 പത്രോ. 3:18.
15. യേശുവിനെ എന്തുകൊണ്ടാണ് ‘ആദ്യഫലമെന്നു’ വിളിച്ചിരിക്കുന്നത്?
15 ആത്മവ്യക്തിയായി ആദ്യം പുനരുത്ഥാനപ്പെട്ടത് യേശുവാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട പുനരുത്ഥാനവും. (പ്രവൃ. 26:23) എന്നാൽ സ്വർഗത്തിലേക്ക് ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെടുമെന്നു യേശുവിനെക്കുറിച്ച് മാത്രമല്ല മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്. തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാർ സ്വർഗത്തിൽ തന്നോടൊപ്പം ഭരിക്കുമെന്നു യേശു അവർക്ക് ഉറപ്പുകൊടുത്തു. (ലൂക്കോ. 22:28-30) ആ പ്രതിഫലം കിട്ടണമെങ്കിൽ അവർ മരിക്കുകയും ക്രിസ്തുവിനെപ്പോലെ ആത്മശരീരത്തോടെ ഉയിർക്കുകയും വേണമായിരുന്നു. “ക്രിസ്തു മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു” എന്നു പൗലോസ് എഴുതി. മറ്റു ചിലരും സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമെന്നു സൂചിപ്പിച്ചുകൊണ്ട് പൗലോസ് തുടർന്നു: “എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും: ആദ്യഫലം ക്രിസ്തു; പിന്നീട്, ക്രിസ്തുവിനുള്ളവർ ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത്.”—1 കൊരി. 15:20, 23.
16. സ്വർഗീയപുനരുത്ഥാനം നടക്കുന്ന സമയത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു സൂചനയാണു തരുന്നത്?
16 സ്വർഗീയപുനരുത്ഥാനം എപ്പോഴായിരിക്കും നടക്കുന്നത് എന്നതിന് ഈ വാക്യം ഒരു സൂചന തരുന്നില്ലേ? അതു ‘ക്രിസ്തുവിന്റെ സാന്നിധ്യകാലത്തായിരിക്കും.’ യേശു മുൻകൂട്ടിപ്പറഞ്ഞ ‘സാന്നിധ്യകാലം’ 1914-ൽ ആരംഭിച്ചെന്നും അത് ഇപ്പോഴും തുടരുന്നെന്നും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അടുത്തെത്തിയിരിക്കുന്നെന്നും യഹോവയുടെ സാക്ഷികൾ വളരെക്കാലം മുമ്പുമുതൽ തിരുവെഴുത്തുകളിൽനിന്ന് തെളിയിച്ചുവരുന്നു.
17, 18. ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് ചില അഭിഷിക്തർക്ക് എന്തു സംഭവിക്കും?
17 സ്വർഗീയപുനരുത്ഥാനത്തിന്റെ കൂടുതലായ വിശദാംശങ്ങൾ ബൈബിൾ തരുന്നു: “മരിച്ച് ഉറക്കത്തിലായവരെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കരുത് 1 തെസ്സ. 4:13-17.
എന്നാണു ഞങ്ങളുടെ ആഗ്രഹം. . . . യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്നു നമ്മൾ വിശ്വസിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, യേശുവിന്റെ അനുഗാമികളായി മരണത്തിൽ നിദ്രകൊണ്ടവരെയും ദൈവം ഉയിർപ്പിച്ച് യേശുവിനോടൊപ്പം കൊണ്ടുവരും. . . . നമ്മുടെ കൂട്ടത്തിൽ കർത്താവിന്റെ സാന്നിധ്യസമയത്ത് ജീവനോടെ ബാക്കിയുള്ളവർ, അതിനോടകം മരിച്ചവരെക്കാൾ മുമ്പന്മാരാകില്ല.” പൗലോസ് തുടരുന്നു: ‘കാരണം അധികാരസ്വരത്തിലുള്ള ആഹ്വാനത്തോടെ കർത്താവ് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ ക്രിസ്തുവിനോടുള്ള യോജിപ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും. അതിനു ശേഷം, അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻവേണ്ടി, നമ്മുടെ കൂട്ടത്തിൽ ജീവനോടെ ബാക്കിയുള്ളവരെ മേഘങ്ങളിൽ എടുക്കും. അങ്ങനെ, നമ്മൾ എപ്പോഴും കർത്താവിന്റെകൂടെയായിരിക്കും.’—18 അതുകൊണ്ട് ക്രിസ്തുവിന്റെ ‘സാന്നിധ്യസമയം’ ആരംഭിച്ച് അധികം വൈകാതെ സ്വർഗീയപുനരുത്ഥാനം നടക്കാൻ തുടങ്ങി. മഹാകഷ്ടതയുടെ സമയത്ത് ജീവിച്ചിരിക്കുന്ന അഭിഷിക്തരെ “മേഘങ്ങളിൽ എടുക്കും” എന്നാണു തിരുവെഴുത്തു പറയുന്നത്. മരിച്ച അവസ്ഥയിൽ അവർ കഴിയേണ്ടിവരില്ല എന്ന അർഥത്തിൽ, അവർ “മരണത്തിൽ നിദ്രകൊള്ളുകയില്ല” എന്നും പറഞ്ഞിരിക്കുന്നു. അവരെല്ലാം “രൂപാന്തരപ്പെടും. അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമിഷനേരംകൊണ്ട് അതു സംഭവിക്കും” എന്നാണു ബൈബിൾ പറയുന്നത്.—1 കൊരി. 15:51, 52; മത്താ. 24:31.
19. ഏതു ‘ശ്രേഷ്ഠമായ പുനരുത്ഥാനമാണു’ നടക്കാൻപോകുന്നത്?
19 ഇന്നു ജീവിച്ചിരിക്കുന്ന വിശ്വസ്തരായ മിക്ക ക്രിസ്ത്യാനികളും അഭിഷിക്തരല്ല. സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനുള്ള പ്രത്യാശയല്ല അവർക്കുള്ളത്. ‘യഹോവയുടെ ദിവസത്തിൽ’ സംഭവിക്കാനിരിക്കുന്ന ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തിനായിട്ടാണ് അവർ കാത്തിരിക്കുന്നത്. അത് എപ്പോൾ സംഭവിക്കുമെന്ന് ആർക്കും അറിയില്ല. പക്ഷേ അതു നമ്മുടെ തൊട്ടുമുന്നിൽ എത്തിയെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്. (1 തെസ്സ. 5:1-3) അതിനു ശേഷം, സ്വർഗീയപുനരുത്ഥാനത്തിൽനിന്ന് വ്യത്യസ്തമായ ഒരു പുനരുത്ഥാനം നടക്കും, ഭൂമിയിലെ പറുദീസയിലേക്കുള്ള പുനരുത്ഥാനം. പൂർണരായി നിത്യം ജീവിക്കാനുള്ള പ്രതീക്ഷയോടെയായിരിക്കും അവർ ഉയിർപ്പിക്കപ്പെടുക. മുൻകാലങ്ങളിലെ പുനരുത്ഥാനങ്ങളെക്കാൾ “ശ്രേഷ്ഠമായ ഒരു പുനരുത്ഥാനം” ആണ് ഇത്. കാരണം, മുൻകാലങ്ങളിൽ ‘സ്ത്രീകൾക്ക് അവരുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിലൂടെ തിരിച്ചുകിട്ടിയെങ്കിലും’ അവർ വീണ്ടും മരണത്തിനു കീഴടങ്ങി.—എബ്രാ. 11:35.
20. ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിന് ഒരു ക്രമമുണ്ടായിരിക്കുമെന്നു നമുക്കു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്?
20 സ്വർഗീയപുനരുത്ഥാനത്തിലേക്കു വരുന്നവരെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും.” (1 കൊരി. 15:23) അതുകൊണ്ട് ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിനും ഒരു ക്രമമുണ്ടായിരിക്കുമെന്നു നമുക്കു ന്യായമായും വിശ്വസിക്കാനാകും. അത് നമ്മുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉണർത്തിയേക്കാം: അടുത്ത കാലത്ത് മരിച്ചവരായിരിക്കുമോ ക്രിസ്തുവിന്റെ ആയിരം വർഷവാഴ്ചയുടെ തുടക്കത്തിൽ പുനരുത്ഥാനത്തിലേക്കു വരുക? അങ്ങനെയാകുമ്പോൾ അവരെ സ്വീകരിക്കാൻ പരിചയമുള്ളവർ ഇവിടെ കാണുമല്ലോ. അതോ, പുരാതനകാലത്തെ വിശ്വസ്തരായ പുരുഷന്മാരിൽ ചിലരുടെ നേതൃപാടവം കണക്കിലെടുത്ത് പുതിയ ലോകത്തിൽ കാര്യങ്ങളൊക്കെ ക്രമീകരിക്കാൻ അവരായിരിക്കുമോ ആദ്യം പുനരുത്ഥാനപ്പെട്ടുവരുക? ഇനി, യഹോവയെക്കുറിച്ച് അറിയാതെ മരിച്ചുപോയവരുടെ കാര്യമോ? എപ്പോൾ, എവിടേക്കായിരിക്കും അവർ പുനരുത്ഥാനപ്പെട്ടുവരുന്നത്? ഇങ്ങനെ പല ചോദ്യങ്ങളും മനസ്സിലേക്കു വന്നേക്കാം. പക്ഷേ, യഥാർഥത്തിൽ ഈ വിഷയങ്ങളെക്കുറിച്ചൊക്കെ ചിന്തിച്ച് തലപുകയ്ക്കേണ്ടതുണ്ടോ? ഇതൊക്കെ കാത്തിരുന്ന് കാണുന്നതല്ലേ നല്ലത്? എന്തായാലും, യഹോവ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു നേരിട്ട് കാണുമ്പോൾ നമ്മൾ ആവേശഭരിതരാകും.
21. നിങ്ങൾക്ക് എന്തു പ്രതീക്ഷയാണുള്ളത്?
21 അതുകൊണ്ട് നമുക്ക് ഇപ്പോൾ യഹോവയിലുള്ള വിശ്വാസം കൂടുതൽ ശക്തമാക്കാം. തന്റെ ഓർമയിലുള്ള മരിച്ചുപോയവരെ ഉയിർപ്പിക്കുമെന്നു യേശുവിലൂടെ യഹോവ നമുക്ക് ഉറപ്പു തന്നിരിക്കുന്നു. (യോഹ. 5:28, 29; 11:23) അബ്രാഹാമും യിസ്ഹാക്കും യാക്കോബും ‘ദൈവമുമ്പാകെ ജീവിച്ചിരിക്കുന്നവരാണ്’ എന്നു യേശു പറഞ്ഞു. യഹോവയ്ക്കു മരിച്ചവരെ പുനരുത്ഥാനപ്പെടുത്താനുള്ള പ്രാപ്തിയുണ്ടെന്ന് ആ വാക്കുകൾ തെളിയിക്കുന്നു. (ലൂക്കോ. 20:37, 38) “പുനരുത്ഥാനം ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ” എന്നു പൗലോസിനെപ്പോലെ പറയാൻ നമുക്ക് എത്രയെത്ര കാരണങ്ങളാണുള്ളത്!—പ്രവൃ. 24:15.