യഹോവയെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം
‘നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസം നിങ്ങൾ കാണും.’—മലാ. 3:18.
1, 2. ഇന്നു ദൈവജനം നേരിടുന്ന വെല്ലുവിളി എന്താണ്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്സുമാരും പകർച്ചവ്യാധികളുള്ള ആളുകളുമായി ഇടപെടേണ്ടിവരാറുണ്ട്. രോഗികളെ സഹായിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് അവർ അവരെ പരിചരിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ആ രോഗികളിൽനിന്ന് രോഗം തങ്ങളിലേക്കു പകരാതിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. സമാനമായ ഒരു പ്രശ്നം നമ്മളും നേരിടുന്നു. ദൈവികഗുണങ്ങൾക്കു വിരുദ്ധമായ മനോഭാവങ്ങളും സ്വഭാവരീതികളും ഉള്ള ആളുകളുടെ ഇടയിലാണു നമ്മൾ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത്.
2 ധാർമികമൂല്യങ്ങൾക്കു യാതൊരു വിലയും കല്പിക്കാത്ത ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്. ദൈവവുമായി ബന്ധമില്ലാത്ത ആളുകളുടെ സ്വഭാവവിശേഷതകൾ പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്തിൽ വിവരിക്കുന്നുണ്ട്. ഈ അവസാനകാലത്ത് അത്തരം സ്വഭാവരീതികൾ ഓരോ ദിവസം കഴിയുംതോറും കൂടുതൽ പ്രകടമായി വരും. (2 തിമൊഥെയൊസ് 3:1-5, 13 വായിക്കുക.) ലോകമെങ്ങും ഇത്തരം ദുർഗുണങ്ങൾ ഇത്രയധികം വ്യാപകമായിരിക്കുന്നതു നമ്മളെ ഞെട്ടിച്ചേക്കാം. എങ്കിൽപ്പോലും, അങ്ങനെയുള്ള ആളുകളുടെ സ്വഭാവവും മനോഭാവങ്ങളും നമ്മളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. (സുഭാ. 13:20) അവസാനകാലത്തെ ആളുകൾ കാണിക്കുന്ന ഗുണങ്ങളും ദൈവജനം പ്രകടിപ്പിക്കുന്ന ഗുണങ്ങളും തമ്മിലുള്ള വ്യത്യാസം നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുമ്പോൾത്തന്നെ അവരുടെ മോശം ഗുണങ്ങൾ നമ്മളെ ബാധിക്കാതിരിക്കാൻ എന്തു ചെയ്യാമെന്നും നമ്മൾ പഠിക്കും.
3. 2 തിമൊഥെയൊസ് 3:2-5-ൽ പറഞ്ഞിരിക്കുന്ന ദുർഗുണങ്ങളുടെ പട്ടിക ആർക്കാണു ബാധകമാകുന്നത്?
റോമർ 1:29-31-ൽ കാണുന്ന പട്ടികയോടു സമാനമാണ്. തിമൊഥെയൊസിനുള്ള കത്തിൽ, അഭക്തമായ ഗുണങ്ങളുടെ പട്ടിക പൗലോസ് പറഞ്ഞുതുടങ്ങുന്നത് “കാരണം മനുഷ്യർ. . . ” എന്ന വാക്കുകളോടെയാണെന്നു ശ്രദ്ധിക്കുക. എങ്കിലും എല്ലാവരും ഈ ഗുണങ്ങൾ കാണിക്കുന്നവരല്ല. ക്രിസ്ത്യാനികൾ തികച്ചും വ്യത്യസ്തമായ ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരാണ്.—മലാഖി 3:18 വായിക്കുക.
3 “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്ന്” അപ്പോസ്തലനായ പൗലോസ് എഴുതി. അതിനുശേഷം പൗലോസ് 19 മോശം ഗുണങ്ങളുടെ ഒരു പട്ടിക നിരത്തുന്നു. ഇക്കാലത്തെ ആളുകളെ തിരിച്ചറിയിക്കുന്നവയാണ് ഇവ. ഇവിടെ പറഞ്ഞിരിക്കുന്ന ചില പദങ്ങൾ ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റൊരിടത്തും കാണാത്തവയാണ്. ഈ പട്ടികനമ്മളെത്തന്നെ വീക്ഷിക്കുന്ന വിധം
4. അഹങ്കാരത്താൽ ചീർത്തവരെ നിങ്ങൾ എങ്ങനെ വർണിക്കും?
4 ആളുകൾ സ്വസ്നേഹികളും പണക്കൊതിയന്മാരും ആയിരിക്കുമെന്നു പറഞ്ഞതിനു ശേഷം പലരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും അഹങ്കാരത്താൽ ചീർത്തവരും ആയിരിക്കുമെന്നും പൗലോസ് എഴുതി. കഴിവുകളോ സൗന്ദര്യമോ സമ്പത്തോ സ്ഥാനമാനങ്ങളോ കാരണം ഒരു വ്യക്തിക്കു തോന്നിയേക്കാവുന്ന ഉന്നതഭാവത്തെയാണ് ഈ മോശം ഗുണങ്ങൾ ചിത്രീകരിക്കുന്നത്. ഇത്തരം ഗുണങ്ങളുള്ള ആളുകൾ മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ദാഹിക്കുന്നു. അഹങ്കാരംകൊണ്ട് മൂടിനിൽക്കുന്ന ഒരു വ്യക്തി എങ്ങനെയായിരിക്കുമെന്ന് ഒരു പണ്ഡിതൻ പറയുന്നു: “അയാളുടെ ഹൃദയത്തിൽ തന്നെത്തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചെറിയ അൾത്താരയുണ്ട്, അവിടെ അയാൾ അയാൾക്കു മുമ്പിൽത്തന്നെ കുമ്പിടുന്നു!” അഹങ്കാരം അത്ര അരോചകമായതുകൊണ്ട് ആ ഗുണമുള്ളവർക്കുപോലും മറ്റുള്ളവർ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നതു കാണുമ്പോൾ രസിക്കില്ല.
5. വിശ്വസ്തരായവരെപ്പോലും അഹങ്കാരം ബാധിച്ചിരിക്കുന്നത് എങ്ങനെ?
5 അഹങ്കാരം യഹോവ അങ്ങേയറ്റം വെറുക്കുന്നു. “അഹങ്കാരം നിറഞ്ഞ കണ്ണുകൾ” യഹോവയ്ക്കു വെറുപ്പാണെന്നു ബൈബിൾ പറയുന്നു. (സുഭാ. 6:16, 17) ദൈവത്തെ സമീപിക്കുന്നതിൽനിന്ന് അത് ഒരുവനെ തടയുന്നു. (സങ്കീ. 10:4) അഹങ്കാരം സാത്താന്റെ ഒരു സ്വഭാവവിശേഷതയാണ്. (1 തിമൊ. 3:6) യഹോവയുടെ ചില വിശ്വസ്തരായ ദാസന്മാരെപ്പോലും അഹങ്കാരം ബാധിച്ചിട്ടുണ്ട് എന്നതു സങ്കടകരമാണ്. യഹൂദയുടെ രാജാവായിരുന്ന ഉസ്സീയ വർഷങ്ങളോളം വിശ്വസ്തനായിരുന്നു. പക്ഷേ, പിന്നീട് എന്തു സംഭവിച്ചെന്നു ബൈബിൾ പറയുന്നു: “ശക്തനായിത്തീർന്നപ്പോൾ സ്വന്തം നാശത്തിനായി ഉസ്സീയയുടെ ഹൃദയം അഹങ്കരിച്ചു. യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാനായി യഹോവയുടെ ആലയത്തിനുള്ളിലേക്കു കയറിച്ചെന്നുകൊണ്ട് ഉസ്സീയ തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തത കാണിച്ചു.” കുറച്ച് കാലത്തേക്കാണെങ്കിൽക്കൂടി, ഹിസ്കിയ രാജാവിനെയും അഹങ്കാരം പിടികൂടി.—2 ദിന. 26:16; 32:25, 26.
6. അഹങ്കാരം തോന്നാൻ ദാവീദിന് എന്തൊക്കെ കാരണങ്ങളുണ്ടായിരുന്നു, പക്ഷേ അങ്ങനെ സംഭവിക്കാതിരുന്നത് എന്തുകൊണ്ട്?
6 സൗന്ദര്യമോ പ്രശസ്തിയോ സംഗീതത്തിലുള്ള പ്രാവീണ്യമോ കായികബലമോ സ്ഥാനമാനങ്ങളോ അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ ആളുകൾക്ക് അഹങ്കാരം തോന്നാറുണ്ട്. ഇപ്പറഞ്ഞവയിൽ എല്ലാംതന്നെയുള്ള ആളായിരുന്നു ദാവീദ്. പക്ഷേ, ദാവീദ് എപ്പോഴും താഴ്മയുള്ളവനായിരുന്നു. ഗൊല്യാത്തിനെ കൊന്നതിനു ശേഷം ശൗൽ രാജാവിന്റെ മകളെ വിവാഹം ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ ദാവീദ് പറഞ്ഞത് ഇതാണ്: “രാജാവിന്റെ മരുമകനാകാൻ ഞാൻ ആരാണ്? ഇസ്രായേലിൽ, എന്റെ അപ്പന്റെ കുടുംബക്കാരായ എന്റെ ബന്ധുക്കൾക്ക് എന്തു സ്ഥാനമാണുള്ളത്?” (1 ശമു. 18:18) താഴ്മയുള്ളവനായിരിക്കാൻ ദാവീദിനെ എന്താണു സഹായിച്ചത്? തനിക്കുള്ള ഗുണങ്ങളും കഴിവുകളും പദവികളും എല്ലാം ‘ദൈവം കുനിഞ്ഞു നോക്കിയതുകൊണ്ട്’ അഥവാ താഴ്മയോടെ തന്നെ ശ്രദ്ധിച്ചതുകൊണ്ടാണ് എന്ന കാര്യം ദാവീദ് തിരിച്ചറിഞ്ഞു. (സങ്കീ. 113:5-8) തനിക്കുള്ള നല്ലതെല്ലാം യഹോവയിൽനിന്ന് ലഭിച്ചതാണെന്നും സ്വന്തമായി തനിക്ക് ഒന്നും അവകാശപ്പെടാനില്ലെന്നും ദാവീദ് മനസ്സിലാക്കി.—1 കൊരിന്ത്യർ 4:7 താരതമ്യം ചെയ്യുക.
7. താഴ്മ കാണിക്കാൻ നമ്മളെ എന്തു സഹായിക്കും?
7 ദാവീദിനെപ്പോലെ ഇക്കാലത്തെ യഹോവയുടെ ജനവും താഴ്മയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. ഒന്നു ചിന്തിക്കുക: ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനായ യഹോവ താഴ്മ എന്ന മനോഹരഗുണം പ്രകടിപ്പിക്കുന്നു. ഈ അറിവ് നമ്മളെ അതിശയിപ്പിക്കുന്നില്ലേ? (സങ്കീ. 18:35) പിൻവരുന്ന ഈ ഉപദേശം നമ്മൾ ഹൃദയത്തോടു ചേർത്തുവെക്കാൻ പ്രേരിതരാകുന്നു: “നിങ്ങൾ . . . ആർദ്രപ്രിയം, അനുകമ്പ, ദയ, താഴ്മ, സൗമ്യത, ക്ഷമ എന്നിവ ധരിക്കുക.” (കൊലോ. 3:12) സ്നേഹം “വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല” എന്ന കാര്യവും ഓർക്കുക. (1 കൊരി. 13:4) നമ്മുടെ താഴ്മ യഹോവയിലേക്ക് ആളുകളെ ആകർഷിക്കുകപോലും ചെയ്തേക്കാം. ഉദാഹരണത്തിന്, ഭാര്യമാരുടെ നല്ല പെരുമാറ്റം ഭർത്താക്കന്മാരെ ഒരു വാക്കും കൂടാതെ സത്യം സ്വീകരിക്കാൻ പ്രേരിപ്പിച്ചേക്കാം. അതുപോലെ, ദൈവജനം താഴ്മ കാണിക്കുമ്പോൾ അതു മറ്റുള്ളവരെ ദൈവത്തിലേക്ക് ആകർഷിക്കും.—1 പത്രോ. 3:1.
മറ്റുള്ളവരോട് എങ്ങനെയാണ് ഇടപെടുന്നത്?
8. (എ) മാതാപിതാക്കളോടുള്ള അനുസരണക്കേടിനെ ഇന്നു ചിലർ എങ്ങനെയാണു വീക്ഷിക്കുന്നത്? (ബി) എന്തു ചെയ്യാനാണു തിരുവെഴുത്തുകൾ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്?
8 അവസാനകാലത്ത് ജീവിക്കുന്ന ആളുകൾ എങ്ങനെയാണു പരസ്പരം ഇടപെടുകയെന്നു പൗലോസ് വിശദീകരിച്ചു. കുട്ടികൾ മാതാപിതാക്കളെ അനുസരിക്കാത്തവരായിരിക്കും എന്ന് അദ്ദേഹം എഴുതി. ഇക്കാലത്തെ പുസ്തകങ്ങളും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും മിക്കപ്പോഴും ഇത്തരം പെരുമാറ്റത്തെ യാതൊരു കുഴപ്പവുമില്ലാത്തതായി അവതരിപ്പിക്കുന്നു, അതിനെ പ്രോത്സാഹിപ്പിക്കുകപോലും ചെയ്യുന്നു. എന്നാൽ, അനുസരണക്കേട് സമൂഹത്തിന്റെ അടിസ്ഥാനശിലയായ കുടുംബത്തെ ദുർബലമാക്കുന്നു. പണ്ടുകാലംമുതലേ ഈ വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. ഉദാഹരണത്തിന്, ഗ്രീസിൽ ഒരു മനുഷ്യൻ മാതാപിതാക്കളെ അടിച്ചാൽ അയാൾക്കുള്ള പൗരാവകാശങ്ങളെല്ലാം നഷ്ടമാകുമായിരുന്നു. ഒരാൾ പിതാവിനെ തല്ലിയാൽ റോമൻനിയമം അതിനെ കൊലപാതകത്തിനു തുല്യമായ തെറ്റായിട്ടാണു കണ്ടിരുന്നത്. എബ്രായതിരുവെഴുത്തുകളും ഗ്രീക്കുതിരുവെഴുത്തുകളും മാതാപിതാക്കളെ ബഹുമാനിക്കാൻ മക്കളെ ഉപദേശിച്ചിരിക്കുന്നു.—പുറ. 20:12; എഫെ. 6:1-3.
9. മാതാപിതാക്കളോട് അനുസരണമുള്ളവരായിരിക്കാൻ മക്കളെ എന്തു സഹായിക്കും?
9 മാതാപിതാക്കൾ തങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, ഇന്നു ലോകത്തുള്ള അനുസരണക്കേടിന്റെ ആത്മാവ് ബാധിക്കാതിരിക്കാൻ കുട്ടികളെ സഹായിക്കും. സർവരുടെയും പിതാവായിരിക്കുന്ന ദൈവം, മാതാപിതാക്കളെ അനുസരിക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യം കുട്ടികൾ ഓർക്കണം. മാതാപിതാക്കളുടെ നല്ല ഗുണങ്ങളെക്കുറിച്ച് കൂട്ടുകാരോടു സംസാരിക്കുന്നത് ആ കൂട്ടുകാർക്ക് സ്വന്തം മാതാപിതാക്കളെക്കുറിച്ച് ഒരു നല്ല വീക്ഷണം വളർത്തിയെടുക്കാൻ സഹായിക്കും. മാതാപിതാക്കൾക്കു മക്കളോടു സഹജസ്നേഹം ഇല്ലെങ്കിൽ മക്കൾക്ക് അവരെ മനസ്സോടെ അനുസരിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതു ശരിയാണ്. നേരെമറിച്ച്, മാതാപിതാക്കൾ തന്നെ ആത്മാർഥമായി സ്നേഹിക്കുന്നെന്ന് ഒരു കുട്ടിക്കു ബോധ്യപ്പെടുന്നെങ്കിൽ അനുസരണക്കേടു കാണിക്കാനുള്ള പ്രലോഭനമുണ്ടാകുമ്പോഴും മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ അവനു തോന്നും. ഓസ്റ്റിൻ പറയുന്നു: “മിക്കപ്പോഴും എന്റെ ഇഷ്ടംപോലെ കാര്യങ്ങൾ ചെയ്യാൻ എനിക്കു തോന്നാറുണ്ട്. എന്നാൽ മാതാപിതാക്കൾ ന്യായമായ നിയന്ത്രണങ്ങൾ വെച്ചതോടൊപ്പം അതിന്റെ കാരണങ്ങളും എനിക്കു വിശദീകരിച്ചുതന്നു. എപ്പോഴും ഏതു കാര്യവും അവരോടു സംസാരിക്കാനുള്ള സ്വാതന്ത്ര്യം തരുകയും ചെയ്തു. അങ്ങനെ അവരെ അനുസരിക്കുന്നത് എനിക്ക് എളുപ്പമായിത്തീർന്നു. അവർ എനിക്കുവേണ്ടി കരുതുന്നത് എനിക്ക് കാണാനും അനുഭവിച്ചറിയാനും കഴിഞ്ഞു. അതുകൊണ്ട് അവരെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹവും എനിക്കുണ്ടായി.”
10, 11. (എ) ആളുകൾക്ക് അന്യോന്യം സ്നേഹമില്ലെന്ന് അവരുടെ ഏതെല്ലാം മോശം ഗുണങ്ങൾ കാണിക്കുന്നു? (ബി) സത്യക്രിസ്ത്യാനികൾ സഹമനുഷ്യരെ ഏത് അളവോളം സ്നേഹിക്കുന്നു?
10 ആളുകൾക്കു തമ്മിൽത്തമ്മിലുള്ള സ്നേഹത്തിന്റെ അഭാവം വെളിപ്പെടുത്തുന്ന മോശമായ മറ്റു ഗുണങ്ങൾ പൗലോസ് അടുത്തതായി പറയുന്നു. ‘മാതാപിതാക്കളെ അനുസരിക്കാത്തവരെക്കുറിച്ച്’ പറഞ്ഞതിനുശേഷം, ആളുകൾ ‘നന്ദിയില്ലാത്തവരായിരിക്കും’ എന്നു പൗലോസ് പറഞ്ഞു. മറ്റുള്ളവർ തങ്ങളോടു കാണിച്ച ദയാപ്രവൃത്തികൾക്കു യാതൊരു വിലമതിപ്പുമില്ലാത്തവരാണ് ഇന്നുള്ള മിക്കവരും. ആളുകൾ വിശ്വസിക്കാൻ കൊള്ളാത്തവരുമായിരിക്കും. അവർ ഒരു കാര്യത്തോടും യോജിക്കാത്തവരുമാണ്, വിള്ളൽവീണ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ അവർ തീരെ താത്പര്യം കാണിക്കില്ല. ആളുകൾ ദൈവനിന്ദകരും ചതിയന്മാരും ആയിരിക്കും. ആളുകളെ മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കാൻ അവർക്കു യാതൊരു മടിയുമില്ല. എന്തിന്, ദൈവത്തിന് എതിരെപോലും അവർ മോശമായ കാര്യങ്ങൾ സംസാരിക്കും. മറ്റുള്ളവരുടെ സത്പേരിനു കളങ്കംചാർത്താൻ മോശമായ കാര്യങ്ങൾ പറഞ്ഞുനടക്കുന്ന പരദൂഷണം പറയുന്നവരും ഇക്കാലത്തെ ആളുകൾക്കിടയിലുണ്ട്. *
11 ഇന്ന് ആളുകൾ പൊതുവേ സഹജസ്നേഹം പ്രകടിപ്പിക്കാത്തവരാണെങ്കിലും യഹോവയെ ആരാധിക്കുന്നവർക്കു സഹമനുഷ്യരോട് ആത്മാർഥമായ മത്താ. 22:38, 39) കൂടാതെ, അന്യോന്യമുള്ള സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഗുണമാണെന്നും യേശു പറഞ്ഞു. (യോഹന്നാൻ 13:34, 35 വായിക്കുക.) ശത്രുക്കളെപ്പോലും അവർ സ്നേഹിക്കുന്നു.—മത്താ. 5:43, 44.
സ്നേഹമുണ്ട്. ഇത് എക്കാലത്തും അങ്ങനെതന്നെയായിരുന്നിട്ടുണ്ട്. മോശയുടെ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കല്പനയാണ്, അഗാപെയുടെ ഒരു രൂപമായ അയൽക്കാരനോടുള്ള സ്നേഹം എന്നു യേശു പറഞ്ഞു. ദൈവത്തോടുള്ള സ്നേഹം മാത്രമേ അതിനെക്കാൾ പ്രധാനമായിട്ടുള്ളൂ. (12. യേശു ആളുകളെ സ്നേഹിച്ചത് എങ്ങനെ?
12 യേശു ആളുകളെ വളരെയധികം സ്നേഹിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ആളുകളെ അറിയിക്കാൻ യേശു പട്ടണംതോറും സഞ്ചരിച്ചു. അന്ധരെയും ബധിരരെയും മുടന്തരെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്തി, മരിച്ചവരെ ഉയിർപ്പിച്ചു. (ലൂക്കോ. 7:22) പലയാളുകളും യേശുവിനെ വെറുത്തിരുന്നെങ്കിലും, മനുഷ്യവർഗത്തിനുവേണ്ടി ജീവൻപോലും നൽകാൻ യേശു തയ്യാറായി. ഇങ്ങനെയെല്ലാം ചെയ്തപ്പോൾ പിതാവിന്റെ സ്നേഹമാണു യേശു പൂർണമായി പ്രതിഫലിപ്പിച്ചത്. ഭൂമിയിലെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ യേശുവിനെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോടു ദൈവികസ്നേഹം പ്രകടമാക്കുന്നു.
13. നമ്മൾ മറ്റുള്ളവരോടു കാണിക്കുന്ന സ്നേഹം യഹോവയിലേക്ക് അവരെ ആകർഷിച്ചേക്കാവുന്നത് എങ്ങനെ?
13 നമ്മൾ മറ്റുള്ളവരോടു കാണിക്കുന്ന സ്നേഹം ആളുകളെ നമ്മുടെ സ്വർഗീയപിതാവിലേക്ക് അടുപ്പിക്കുന്നു. ഉദാഹരണത്തിന്, തായ്ലൻഡിലുള്ള ഒരാൾ ഒരു മേഖലാ കൺവെൻഷനിൽ പങ്കെടുത്തപ്പോൾ സഹോദരങ്ങൾക്കിടയിലെ സ്നേഹം കാണാനിടയായി. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു ബൈബിൾപഠനം ആവശ്യപ്പെട്ടു, അതും ആഴ്ചയിൽ രണ്ടു തവണ. അദ്ദേഹം തന്റെ ബന്ധുക്കളോടെല്ലാം പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. കൺവെൻഷൻ കഴിഞ്ഞ് ആറു മാസമായപ്പോഴേക്കും അദ്ദേഹം രാജ്യഹാളിൽ ബൈബിൾവായനയുടെ ആദ്യത്തെ നിയമനം നടത്തി. നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാൻ നമുക്കു പിൻവരുന്ന ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കാം: ‘എന്റെ കുടുംബത്തിലുള്ളവരെയും സഭയിലുള്ളവരെയും ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെയും സഹായിക്കാൻ ഞാൻ മുൻകൈയെടുക്കുന്നുണ്ടോ? യഹോവ ആളുകളെ കാണുന്നതുപോലെ ഞാൻ ആളുകളെ കാണാൻ ശ്രമിക്കുന്നുണ്ടോ?’
ചെന്നായും കുഞ്ഞാടും
14, 15. പലരും മൃഗങ്ങളുടേതുപോലുള്ള ഏതു സ്വഭാവവിശേഷതകളാണു പ്രകടിപ്പിക്കുന്നത്, എന്നാൽ ചിലർ എന്തു നല്ല മാറ്റം വരുത്തിയിരിക്കുന്നു?
14 അവസാനകാലത്തെ ആളുകൾ പ്രകടിപ്പിക്കുന്ന മറ്റു ചില മോശം ഗുണങ്ങൾ അവരുമായി അകലം പാലിക്കേണ്ടതിന്റെ കൂടുതലായ കാരണങ്ങൾ നമുക്കു തരുന്നു. ദൈവഭക്തിയില്ലാത്ത ആളുകൾ
നന്മ ഇഷ്ടപ്പെടാത്തവരായിരിക്കും എന്നു ബൈബിൾ പറയുന്നു. ‘നന്മയെ വെറുക്കുന്നവർ’ അല്ലെങ്കിൽ ‘നന്മയോടു ശത്രുതയുള്ളവർ’ എന്നാണു ചില ഭാഷാന്തരങ്ങൾ പറയുന്നത്. മറ്റു ചിലർ ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും ആയിരിക്കും. ചിലരാകട്ടെ, തന്നിഷ്ടക്കാരും. അവർ എടുത്തുചാട്ടക്കാരും തങ്ങൾ ചെയ്യുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഒട്ടും ചിന്തയില്ലാത്തവരും ആയിരിക്കും.15 മുമ്പ് മൃഗങ്ങളുടേതുപോലുള്ള അത്തരം സ്വഭാവവിശേഷതകൾ കാണിച്ചിരുന്ന പലരും ജീവിതത്തിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റത്തെക്കുറിച്ച് ഒരു ബൈബിൾപ്രവചനത്തിൽ മനോഹരമായി വർണിച്ചിട്ടുണ്ട്. (യശയ്യ 11:6, 7 വായിക്കുക.) ഈ ബൈബിൾഭാഗത്ത് ചെന്നായും സിംഹവും പോലുള്ള വന്യമൃഗങ്ങൾ കുഞ്ഞാടും പശുക്കിടാവും പോലുള്ള വളർത്തുമൃഗങ്ങളോടൊത്ത് സമാധാനത്തിൽ കഴിയുന്നതായി വിവരിക്കുന്നു. ഇങ്ങനെയുള്ള സമാധാനപൂർണമായ അവസ്ഥകൾ നിലനിൽക്കുന്നതിന്റെ കാരണം ഇതാണ്: “ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.” (യശ. 11:9) മൃഗങ്ങൾക്ക് യഹോവയെക്കുറിച്ച് പഠിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ പ്രവചനം ആത്മീയാർഥത്തിൽ മനുഷ്യർക്കാണു ബാധകമാകുന്നത്.
16. വ്യക്തിത്വത്തിനു മാറ്റം വരുത്താൻ ബൈബിൾ ആളുകളെ സഹായിച്ചിരിക്കുന്നത് എങ്ങനെ?
16 ഒരു കാലത്ത് ചെന്നായ്ക്കളെപ്പോലെ ക്രൂരന്മാരായിരുന്ന അനേകർ ഇന്നു മറ്റാളുകളുമായി നല്ല സമാധാനത്തിൽ ജീവിക്കുന്നു. jw.org-ൽ പ്രത്യക്ഷപ്പെടുന്ന “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന പരമ്പരയിൽ അവരിൽ ചിലരുടെ അനുഭവങ്ങൾ വായിക്കാൻ കഴിയും. ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരെപ്പോലെയല്ല, യഹോവയെ അറിയാനും സേവിക്കാനും ഇടയായിരിക്കുന്നവർ. അതായത്, ദൈവത്തെ ആരാധിക്കുന്നെന്ന് അവകാശപ്പെടുകയും എന്നാൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെപ്പോലെയല്ല. പകരം, മുമ്പ് ക്രൂരന്മാരായിരുന്ന ആളുകൾ “ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം” ധരിച്ചിരിക്കുന്നു. (എഫെ. 4:23, 24) ആളുകൾ ദൈവത്തെക്കുറിച്ച് പഠിക്കുമ്പോൾ ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്നു. അപ്പോൾ അവർ തങ്ങളുടെ വിശ്വാസത്തിലും മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്താൻ പ്രേരിതരാകുന്നു. അത്തരം മാറ്റങ്ങൾ വരുത്തുക എളുപ്പമല്ല എന്നതു ശരിതന്നെ. പക്ഷേ, ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ പരിശുദ്ധാത്മാവ് സഹായിക്കും.
“ഇവരിൽനിന്ന് അകന്നുമാറുക”
17. മോശമായ സ്വഭാവവിശേഷതകളുള്ള ആളുകൾ നമ്മളെ സ്വാധീനിക്കുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാം?
17 ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം കൂടുതൽക്കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. ദൈവത്തെ സേവിക്കുന്നവരായ നമ്മൾ മറ്റുള്ളവരുടെ ഭക്തികെട്ട മനോഭാവം നമ്മളെ സ്വാധീനിക്കാതിരിക്കാൻ നല്ല ശ്രദ്ധ കൊടുക്കണം. 2 തിമൊഥെയൊസ് 3:2-5-ലെ ഇവരിൽനിന്ന് അകന്നുമാറുക എന്ന ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നതു ജ്ഞാനമായിരിക്കും. മോശമായ സ്വഭാവവിശേഷതകളുള്ള ആളുകളെ പൂർണമായി ഒഴിവാക്കാൻ നമുക്കു കഴിയില്ല. ജോലിസ്ഥലത്തും സ്കൂളിലും താമസസ്ഥലത്തും ഒക്കെ അവരുമായി ഇടപെടേണ്ടിവന്നേക്കാം. പക്ഷേ, അവരുടെ ചിന്താഗതികൾ നമ്മളെ സ്വാധീനിക്കുന്നതും അവരുടെ സ്വഭാവം അനുകരിക്കുന്നതും ഒഴിവാക്കാം. നമുക്ക് ഇത് എങ്ങനെ ചെയ്യാം? ബൈബിൾപഠനത്തിലൂടെയും യഹോവയെ സ്നേഹിക്കുന്നവരുമായുള്ള സഹവാസത്തിലൂടെയും ആത്മീയത ശക്തിപ്പെടുത്തിക്കൊണ്ട് അതു ചെയ്യാം.
18. നമ്മുടെ വാക്കുകളും പ്രവൃത്തികളും യഹോവയെ അറിയാൻ ആളുകളെ പ്രേരിപ്പിച്ചേക്കാവുന്നത് എങ്ങനെ?
18 എന്നാൽ, യഹോവയെ അറിയാൻ നമ്മൾ മറ്റുള്ളവരെ സഹായിക്കണം. സാക്ഷ്യം കൊടുക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുക. ഉചിതമായ സമയത്ത് ശരിയായി സംസാരിക്കാനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. നമ്മൾ യഹോവയുടെ സാക്ഷികളാണെന്നു മറ്റുള്ളവർ അറിയാൻ ഇടയാകട്ടെ. അപ്പോൾ നമ്മുടെ നല്ല പെരുമാറ്റം നമുക്കല്ല, മറിച്ച് യഹോവയ്ക്കു മഹത്ത്വം കൈവരുത്തും. “അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളഞ്ഞ് സുബോധത്തോടെയും നീതിനിഷ്ഠയോടെയും ദൈവഭക്തിയോടെയും ഈ വ്യവസ്ഥിതിയിൽ ജീവിക്കാൻ” നമുക്കു പരിശീലനം ലഭിച്ചിരിക്കുന്നു. (തീത്തോ. 2:11-14) നമ്മൾ ദൈവഭക്തിയോടെ ജീവിക്കുകയാണെങ്കിൽ അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടും. ചിലർ ഇങ്ങനെ പറയുകപോലും ചെയ്തേക്കാം: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.”—സെഖ. 8:23.
^ ഖ. 10 “പരദൂഷണം പറയുന്നവർ” എന്നതിനുള്ള ഗ്രീക്കു പദം ഡിയാബൊലൊസ് ആണ്. ദൈവത്തെ ദുഷിച്ചുപറഞ്ഞ സാത്താനെ കുറിക്കാനുള്ള ഒരു പദമായി ബൈബിൾ ഇത് ഉപയോഗിച്ചിരിക്കുന്നു.