വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളു​ടെ ബൈബിൾപ​ഠനം ഫലപ്ര​ദ​വും രസകര​വും ആക്കാൻ. . .

നിങ്ങളു​ടെ ബൈബിൾപ​ഠനം ഫലപ്ര​ദ​വും രസകര​വും ആക്കാൻ. . .

യോശു​വ​യു​ടെ മുന്നി​ലു​ള്ളതു വെല്ലു​വി​ളി നിറഞ്ഞ ഒരു നിയമ​ന​മാണ്‌. ഇസ്രാ​യേൽ ജനതയെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു നയിക്കുക എന്ന നിയമനം. അവിടെ ദുഷ്‌ക​ര​മായ പല പ്രതി​ബ​ന്ധ​ങ്ങ​ളും കാത്തി​രി​പ്പുണ്ട്. പക്ഷേ യഹോവ യോശു​വ​യ്‌ക്ക് വിജയം ഉറപ്പു കൊടു​ത്തു, യോശുവയെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: ‘നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക. എന്‍റെ നിയമം ശ്രദ്ധാ​പൂർവം പാലി​ക്കുക. അതിൽ എഴുതി​യി​രി​ക്കു​ന്ന​തെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ രാവും പകലും അതു വായി​ക്കണം. അങ്ങനെ ചെയ്‌താൽ നീ വിജയി​ക്കും. നീ ബുദ്ധി​യോ​ടെ കാര്യങ്ങൾ ചെയ്യും.’—യോശു. 1:7, 8.

‘ബുദ്ധി​മു​ട്ടു നിറഞ്ഞ’ ഇക്കാലത്ത്‌ നമുക്കും ദുഷ്‌ക​ര​മായ പല സാഹചര്യങ്ങളും നേരി​ടേ​ണ്ടി​വ​രു​ന്നു. (2 തിമൊ. 3:1) യഹോവ യോശു​വ​യ്‌ക്കു കൊടുത്ത ഉപദേശം പിൻപ​റ്റു​ന്നെ​ങ്കിൽ നമുക്കും യോശു​വ​യെ​പ്പോ​ലെ വിജയി​ക്കാൻ കഴിയും. ബൈബിൾ ക്രമമാ​യി വായി​ക്കുക, പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ അതിലെ തത്ത്വങ്ങൾ ബാധക​മാ​ക്കുക.

എങ്കിലും, എങ്ങനെ പഠിക്ക​ണ​മെന്ന് അറിയി​ല്ലെ​ന്നും പഠിക്കാൻ ഒരു രസവും തോന്നു​ന്നി​ല്ലെ​ന്നും മിക്കവർക്കും തോന്നി​യേ​ക്കാം. എന്നാൽ ബൈബി​ളി​ന്‍റെ പഠനം വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. ബൈബിൾപ​ഠനം പ്രയോ​ജ​ന​പ്ര​ദ​വും രസകര​വും ആക്കാൻ സഹായി​ക്കുന്ന ചില നല്ല നുറു​ങ്ങു​കൾ “ ഇതു പരീക്ഷി​ച്ചു​നോ​ക്കുക” എന്ന ചതുര​ത്തിൽ നിങ്ങൾക്കു കാണാം.

“അങ്ങയുടെ കല്‌പ​ന​ക​ളു​ടെ വഴിയേ എന്നെ നയി​ക്കേ​ണമേ; അത്‌ എന്നെ വളരെ സന്തോ​ഷി​പ്പി​ക്കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ പാടി. (സങ്കീ. 119:35) ദൈവ​വ​ചനം പഠിക്കു​ന്നതു നമുക്കു വലിയ സന്തോഷം തരും. ആത്മീയ​നി​ധി​കൾക്കാ​യി കുഴി​ക്കു​മ്പോൾ നമ്മളെ കാത്ത്‌ മറഞ്ഞു​കി​ട​ക്കുന്ന വില​യേ​റിയ രത്‌നങ്ങൾ നമ്മൾ കണ്ടെത്തും.

യോശു​വ​യെ​പ്പോ​ലെ ഒരു ജനതയെ നയിക്കാ​നുള്ള ചുമത​ല​യൊ​ന്നും നിങ്ങൾക്കി​ല്ലെ​ങ്കി​ലും നിങ്ങൾക്കു നിങ്ങളു​ടേ​തായ പ്രശ്‌ന​ങ്ങ​ളുണ്ട്. അതു​കൊണ്ട് യോശുവ ചെയ്‌ത​തു​പോ​ലെ, നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി എഴുതി​യി​രി​ക്കുന്ന ദൈവ​വ​ചനം പഠിക്കുക, ശ്രദ്ധാ​പൂർവം പാലി​ക്കുക. അപ്പോൾ നിങ്ങളും വിജയി​ക്കും, ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.