വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 മാര്‍ച്ച് 

ഈ ലക്കത്തിൽ 2018 ഏപ്രിൽ 30 മുതൽ ജൂൺ 3 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

സ്‌നാനം​—ക്രിസ്‌ത്യാ​നി​കൾക്ക് അനിവാ​ര്യം

സ്‌നാ​ന​ത്തെ​ക്കു​റിച്ച് ബൈബിൾ എന്താണു പറയുന്നത്‌? സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ഒരു വ്യക്തി എന്തൊക്കെ പടികൾ സ്വീക​രി​ക്കണം? തന്‍റെ കുട്ടി​യെ​യോ ബൈബിൾവി​ദ്യാർഥി​യെ​യോ ബൈബിൾ പഠിപ്പി​ക്കു​മ്പോൾ പഠിപ്പി​ക്കു​ന്ന​യാ​ളു​ടെ മനസ്സിൽ അവരെ സ്‌നാ​ന​ത്തി​ന്‍റെ പടിയി​ലേക്കു നയിക്കുക എന്ന ലക്ഷ്യമു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്?

മാതാ​പി​താ​ക്കളേ, സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലെ​ത്താൻ മക്കളെ സഹായി​ക്കു​ന്നു​ണ്ടോ?

കുട്ടികൾ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ഏതു കാര്യം മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തും?

വായനക്കാരില്‍നിന്നുള്ള ചോദ്യങ്ങള്‍

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ പൗലോസ്‌ അപ്പോ​സ്‌ത​ലനെ കഷണ്ടി​യുള്ള ആളായി​ട്ടോ മുടി തീരെ കുറവുള്ള ആളായി​ട്ടോ ചിത്രീ​ക​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

അതിഥിസത്‌കാരം​—ഇന്ന് എത്ര പ്രധാനം!

ആതിഥ്യം കാണിക്കാൻ തിരുവെഴുത്തുകൾ ക്രിസ്‌ത്യാനികളോട്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ട്? ആതിഥ്യം കാണിക്കാൻ നമുക്ക് എന്തെല്ലാം അവസരങ്ങളുണ്ട്? ആതിഥ്യം കാണിക്കുന്നതിനു തടസ്സം നിന്നേക്കാവുന്ന കാര്യങ്ങൾ നമുക്ക് എങ്ങനെ മറികടക്കാം?

ജീവിതകഥ

യഹോവ ഒരിക്ക​ലും എന്നെ നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടില്ല!

എറിക്ക നോറെർ ബ്രൈറ്റ്‌ ഒരു സാധാരണ മുൻനി​ര​സേ​വി​ക​യാ​യും പ്രത്യേക മുൻനി​ര​സേ​വി​ക​യാ​യും മിഷന​റി​യാ​യും പ്രവർത്തി​ച്ചി​ട്ടുണ്ട്. വർഷങ്ങൾ നീണ്ട തന്‍റെ വിശ്വ​സ്‌ത​സേ​വ​ന​ത്തി​ലു​ട​നീ​ളം ദൈവം തന്നെ എങ്ങനെ​യാ​ണു പിന്തു​ണ​യ്‌ക്കു​ക​യും ശക്തീക​രി​ക്കു​ക​യും മുറു​കെ​പ്പി​ടി​ക്കു​ക​യും ചെയ്‌ത​തെന്നു എറിക്ക നോറെർ ബ്രൈറ്റ്‌ ഓർക്കു​ന്നു.

ശിക്ഷണം​—ദൈവത്തിനു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളിവ്‌

മുൻകാ​ല​ങ്ങ​ളിൽ ദൈവം ശിക്ഷണം കൊടു​ത്ത​വ​രിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ശിക്ഷണം കൊടു​ക്കേണ്ട ഒരു സാഹച​ര്യ​ത്തിൽ നമുക്ക് എങ്ങനെ യഹോ​വ​യു​ടെ മാതൃക അനുക​രി​ക്കാം?

ശിക്ഷണം സ്വീക​രി​ക്കുക, ജ്ഞാനി​ക​ളാ​കുക

യഹോവ ഏതൊക്കെ വിധങ്ങ​ളി​ലാ​ണു നമ്മളെ ആത്മശി​ക്ഷണം പഠിപ്പിക്കുന്നത്‌ ? ക്രിസ്‌തീ​യ​സ​ഭ​യി​ലൂ​ടെ ലഭിക്കുന്ന ഏതു ശിക്ഷണ​ത്തിൽനി​ന്നും നമുക്ക് എങ്ങനെ പ്രയോ​ജനം നേടാം?