വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  2 2017 | ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം—നിങ്ങൾ സ്വീക​രി​ക്കു​മോ?

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ദൈവം നിങ്ങൾക്കു തന്നിട്ടു​ള്ള​തിൽവെച്ച്‌ അതിവി​ശി​ഷ്ട​മായ സമ്മാനം ഏതാണ്‌?

ബൈബിൾ പറയുന്നു: ‘ദൈവം തന്റെ ഏകജാ​ത​നായ മകനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.’യോഹ​ന്നാൻ 3:16.

നമുക്കു​വേ​ണ്ടി ജീവൻ അർപ്പി​ക്കാൻ ദൈവം യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ആ സമ്മാന​ത്തോട്‌ നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാ​മെ​ന്നും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ ലക്കം വിശദീ​ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

അതുല്യ​മായ ഒരു സമ്മാനം!

വില കണക്കു​കൂ​ട്ടാ​നാ​കാത്ത ഒരു വിശി​ഷ്ട​സ​മ്മാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. ആ സമ്മാനം സ്വീക​രി​ക്കു​ന്ന​വർക്ക്‌ നിത്യ​ജീ​വൻ എന്ന അനു​ഗ്ര​ഹ​മാണ്‌ ലഭിക്കു​ന്നത്‌. അതിലും വിശി​ഷ്ട​മായ മറ്റൊരു സമ്മാന​മു​ണ്ടോ?

മുഖ്യലേഖനം

ദൈവ​ത്തി​ന്റെ അതിവി​ശി​ഷ്ട​സ​മ്മാ​നം!—ഇത്ര അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ഒരു സമ്മാനത്തെ മറ്റു സമ്മാന​ങ്ങ​ളെ​ക്കാൾ വിശി​ഷ്ട​മാ​ക്കു​ന്നത്‌ ഏതെല്ലാം ഘടകങ്ങളാണ്‌? അവയെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ മോച​ന​വി​ല​യോ​ടുള്ള വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കാൻ നിങ്ങളെ സഹായി​ക്കും.

മുഖ്യലേഖനം

ദൈവ​ത്തി​ന്റെ അതിവിശിഷ്ടസമ്മാനത്തോട്‌ നിങ്ങൾക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

യേശു​വി​ന്റെ സ്‌നേഹം എന്ത്‌ ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു?

ക്രിസ്‌തീ​യ​സ​ഭ​യി​ലെ ശുശ്രൂ​ഷകർ ബ്രഹ്മചാ​രി​ക​ളാ​യി​രി​ക്ക​ണ​മോ?

പല സഭകളും അവരുടെ മതനേ​താ​ക്ക​ന്മാർക്കും പുരോ​ഹി​ത​ന്മാർക്കും ബ്രഹ്മച​ര്യം ഒരു നിബന്ധ​ന​യാ​ക്കു​ന്നു. എന്നാൽ തിരു​വെ​ഴു​ത്തു​കൾ ഇതി​നെ​ക്കു​റിച്ച്‌ എന്ത്‌ പറയുന്നു?

അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം—അന്നും ഇന്നും!

പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ദൈവ​ജനം അടിമ​ത്ത​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി​ട്ടുണ്ട്‌. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, ലക്ഷക്കണ​ക്കിന്‌ ആളുകൾ ഇന്നും അന്യാ​യ​മാ​യി അടിമ​ത്ത​ത്തി​ലാണ്‌.

കൊടു​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ച്ച​റി​യൂ!

കൊടു​ക്കു​ന്നത്‌ നിങ്ങൾക്കും മറ്റുള്ള​വർക്കും പ്രയോ​ജനം ചെയ്യും. അത്‌ ഐക്യ​വും സുഹൃ​ദ്‌ബ​ന്ധ​വും ശക്തമാ​ക്കും. സന്തോ​ഷ​ത്തോ​ടെ എങ്ങനെ കൊടു​ക്കാ​നാ​കും?

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

‘അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും’ എന്ന്‌ ബൈബിൾ പറയുന്നു. ആ വിവരണം നമ്മൾ ജീവി​ക്കുന്ന കാലവു​മാ​യി യോജി​പ്പി​ലാ​ണോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

യേശു​വി​ന്റെ യാഗം എങ്ങനെ​യാണ്‌ ‘അനേകർക്കു​വേ​ണ്ടി ഒരു മോചനവില’ ആകുന്നത്‌?

മോചനവില പാപത്തിൽനിന്ന്‌ വീണ്ടെ​ടു​ക്കു​ന്നത്‌ എങ്ങനെ?