ബൈബിൾ എന്താണ് പറയുന്നത്?
നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണോ?’
നിങ്ങൾ എന്തു പറയുന്നു?
അതെ
അല്ല
ആയിരിക്കാം
ബൈബിൾ പറയുന്നത്
‘അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും.’ (2 തിമൊഥെയൊസ് 3:1) നമ്മൾ ജീവിക്കുന്നത് “അവസാനകാലത്ത്” ആണെന്നു ബൈബിൾ പ്രവചനങ്ങളും ഇപ്പോൾ നടക്കുന്ന സംഭവങ്ങളും സൂചിപ്പിക്കുന്നു.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
അവസാനകാലത്തിന്റെ മറ്റു സവിശേഷതകളാണ് യുദ്ധം, ദാരിദ്ര്യം, ഭൂകമ്പം, മാരകമായ പകർച്ചവ്യാധി എന്നിവ.—മത്തായി 24:3, 7; ലൂക്കോസ് 21:11.
അവസാനകാലത്ത് മനുഷ്യസമൂഹം ധാർമികവും ആത്മീയവും ആയ തകർച്ചയെ നേരിടും.—2 തിമൊഥെയൊസ് 3:2-5.
മാനവകുടുംബത്തിന്റെ ഭാവി എന്താണ്?
ചിലർ വിശ്വസിക്കുന്നത്. . . ഭൂമിയും അതിലുള്ളതും എന്നേക്കുമായി നശിക്കുന്നതോടെ അവസാനകാലം തീരും. മറ്റു ചിലർ വിശ്വസിക്കുന്നത് അവസ്ഥകൾ മെച്ചപ്പെടുമെന്നാണ്. നിങ്ങൾ എന്തു വിചാരിക്കുന്നു?
ബൈബിൾ പറയുന്നത്
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
ദുഷ്ടതയ്ക്ക് അറുതി വരുത്തിക്കൊണ്ട് അവസാനകാലം തീരും.—1 യോഹന്നാൻ 2:17.
ഭൂമി ഒരു പറുദീസയായി മാറും.—യശയ്യ 35:1, 6.