വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായന​ക്കാർ ചോദി​ക്കു​ന്നു. . .

ക്രിസ്‌തുമസ്സ്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

ക്രിസ്‌തുമസ്സ്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

ക്രിസ്‌തു​മസ്സ്‌ യേശു​ക്രി​സ്‌തു​വി​ന്റെ പിറന്നാ​ളാ​ണെന്നു ലോക​മെ​ങ്ങു​മുള്ള ലക്ഷക്കണ​ക്കിന്‌ ആളുകൾ വിശ്വ​സി​ക്കു​ന്നു. എന്നാൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ, അതായത്‌ യേശു​വി​നോട്‌ ഏറ്റവും അടുപ്പ​മു​ള്ളവർ, ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ച്ചി​രു​ന്നോ? പിറന്നാ​ളു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്ന്‌ നിങ്ങൾക്ക്‌ അറിയാ​മോ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടുപി​ടി​ക്കു​ന്നത്‌ ക്രിസ്‌തു​മസ്സ്‌ ക്രിസ്‌ത്യാ​നി​കൾക്കു​ള്ള​തോ എന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ നമ്മളെ സഹായി​ക്കും.

ഒന്നാമ​താ​യി, യേശു​വി​ന്റെ​യോ ദൈവത്തെ വിശ്വ​സ്‌ത​മാ​യി ആരാധി​ച്ചി​രുന്ന മറ്റാരു​ടെ​യെ​ങ്കി​ലു​മോ പിറന്നാൾ ആഘോ​ഷ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഒന്നും സൂചി​പ്പി​ക്കു​ന്നില്ല. പിറന്നാൾ ആഘോ​ഷിച്ച രണ്ടു വ്യക്തി​ക​ളെ​ക്കു​റിച്ച്‌ മാത്രമേ ബൈബിൾ പറയു​ന്നു​ള്ളൂ. അവർ രണ്ടു പേരും ബൈബി​ളി​ലെ ദൈവ​മായ യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രാ​യി​രു​ന്നു. ഇനി അവരുടെ പിറന്നാൾ ആഘോ​ഷ​വേ​ള​യിൽ ചില മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​ക​യും ചെയ്‌തു. (ഉൽപത്തി 40:20; മർക്കോസ്‌ 6:21) ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ “പിറന്നാൾ ആഘോ​ഷി​ക്കുന്ന രീതി ക്രിസ്‌തീ​യമല്ല” എന്നതി​നാൽ ആദ്യകാല ക്രിസ്‌ത്യാ​നി​കൾ അതിനെ എതിർത്തി​രു​ന്നു.

യേശു ജനിച്ചത്‌ എന്നാണ്‌?

യേശു ജനിച്ചത്‌ എന്നാ​ണെന്ന്‌ ബൈബിൾ കൃത്യ​മാ​യി പറയു​ന്നില്ല. “ക്രിസ്‌തു​വി​ന്റെ ജനനത്തീ​യതി കൃത്യ​മാ​യി ഉറപ്പി​ക്കാൻ പുതിയ നിയമ​ത്തിൽനി​ന്നോ മറ്റേ​തെ​ങ്കി​ലും ഉറവിൽനി​ന്നോ ഉള്ള വിവര​ങ്ങൾകൊണ്ട്‌ കഴിയില്ല” എന്ന്‌ മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. യേശു​വി​ന്റെ അനുഗാ​മി​കൾ തന്റെ പിറന്നാൾ ആഘോ​ഷി​ക്കാൻ യേശു ആഗ്രഹി​ച്ചി​രു​ന്നെ​ങ്കിൽ തീർച്ച​യാ​യും തന്റെ ജനനത്തീ​യതി അവർക്കു വെളി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.

രണ്ടാമ​താ​യി, യേശു​വോ ശിഷ്യ​ന്മാ​രിൽ ആരെങ്കി​ലു​മോ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ച്ചി​രു​ന്ന​താ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല. പുതിയ കത്തോ​ലി​ക്കാ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​ത്തെ​ക്കു​റിച്ച്‌ ആദ്യം പരാമർശി​ച്ചി​രി​ക്കു​ന്നത്‌ “ഫിലോ​കാ​ല​സ്സി​ന്റെ കാലക്കണക്ക്‌ (ഇംഗ്ലീഷ്‌) എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു റോമൻ പഞ്ചാം​ഗ​പു​സ്‌ത​ക​ത്തി​ലാണ്‌. അതിലെ വിവരങ്ങൾ എ.ഡി. 336-ലേതാണ്‌.” അതായത്‌, യേശു ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു ശേഷം. ബൈബിൾ എഴുതി​ത്തീർന്ന്‌ വളരെ​ക്കാ​ലം കഴിഞ്ഞു​മാണ്‌ അത്‌ എഴുതി​യത്‌. അതു​കൊണ്ട്‌ മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോ​ങ്ങി​ന്റെ​യും അഭി​പ്രാ​യ​ത്തിൽ “ക്രിസ്‌തു​മസ്സ്‌ ആഘോഷം ദൈവം ഏർപ്പെ​ടു​ത്തിയ ഒരു ആചരണ​മോ പുതിയ നിയമ​ത്തിൽ ഉത്ഭവിച്ച ഒന്നോ അല്ല.” a

തന്റെ ശിഷ്യന്മാർ ആചരി​ക്കാൻ യേശു ഏർപ്പെ​ടു​ത്തിയ ചടങ്ങ്‌ എന്തായി​രു​ന്നു?

മഹാനായ അധ്യാ​പകൻ എന്ന നിലയിൽ തന്റെ അനുഗാ​മി​കൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ യേശു വ്യക്തമായ നിർദേ​ശങ്ങൾ നൽകി. അതെല്ലാം ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ അതി​ലൊ​ന്നും ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടില്ല. കൊടു​ക്കുന്ന നിർദേ​ശ​ങ്ങൾക്ക്‌ അപ്പുറം വിദ്യാർഥി​കൾ പോകാൻ ഒരു അധ്യാ​പ​ക​നും പ്രതീ​ക്ഷി​ക്കില്ല. അതു​പോ​ലെ തന്റെ അനുഗാ​മി​കൾ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ “എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോക​രുത്‌” എന്ന്‌ യേശു​വും ആഗ്രഹി​ക്കു​ന്നു.—1 കൊരി​ന്ത്യർ 4:6.

എന്നാൽ പുരാതന ക്രിസ്‌ത്യാ​നി​കൾക്ക്‌ വളരെ സുപരി​ചി​ത​മാ​യി​രുന്ന പ്രധാ​ന​പ്പെട്ട ഒരു ആചരണ​മു​ണ്ടാ​യി​രു​ന്നു—യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​രണം. ഈ ആചരണം എപ്പോൾ, എങ്ങനെ നടത്തണ​മെന്ന്‌ യേശു ശിഷ്യ​ന്മാ​രോട്‌ നേരിട്ട്‌ പറഞ്ഞി​രു​ന്നു. ഈ നിർദേ​ശ​ങ്ങ​ളും യേശു മരിച്ച തീയതി​യും വ്യക്തമാ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—ലൂക്കോസ്‌ 22:19; 1 കൊരി​ന്ത്യർ 11:25.

നമ്മൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ ക്രിസ്‌തു​മസ്സ്‌ ഒരു പിറന്നാ​ളാ​ഘോ​ഷ​മാണ്‌. പുരാ​ത​ന​കാല ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തീ​യ​മ​ല്ലാത്ത ഈ ആചരണം ആഘോ​ഷി​ച്ചി​രു​ന്നില്ല. കൂടാതെ യേശു​വോ മറ്റാ​രെ​ങ്കി​ലു​മോ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ച്ചി​രു​ന്ന​താ​യി ബൈബി​ളിൽ പറയു​ന്നു​മില്ല. ഈ വസ്‌തു​ത​ക​ളു​ടെ വെളി​ച്ച​ത്തിൽ ലോക​മെ​ങ്ങു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​മസ്സ്‌ അവർക്കു​ള്ളത്‌ അല്ല എന്ന്‌ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

a ക്രിസ്‌തുമസ്സ്‌ ആചരണ​ങ്ങ​ളു​ടെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാ​നാ​യി 2016 നമ്പർ 1 വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ഞങ്ങളുടെ വായന​ക്കാർ ചോദി​ക്കു​ന്നു. . . ” എന്ന ഭാഗത്തെ “ക്രിസ്‌തു​മസ്സ്‌ ആചാര​ങ്ങ​ളിൽ എന്താണ്‌ കുഴപ്പം?” എന്ന ലേഖനം കാണുക. www.dan124.com എന്ന സൈറ്റിൽ ഇതു ലഭ്യമാണ്‌.