ദൈവരാജ്യം—അത് എന്താണ്?
അനേകം ആളുകളും ദൈവരാജ്യം വരാൻവേണ്ടി പ്രാർഥിക്കുന്നു. എന്നാൽ എന്താണ് ദൈവരാജ്യം? അത് എന്തു ചെയ്യും? ഇതെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ബൈബിൾ പറയുന്നത് ശ്രദ്ധിക്കൂ:
ദൈവരാജ്യം എന്താണ്?
യേശുക്രിസ്തു രാജാവായിട്ടുള്ള സ്വർഗീയഗവൺമെന്റാണ് അത്.—യശയ്യ 9:6, 7; മത്തായി 5:3; ലൂക്കോസ് 1:31-33.
ദൈവരാജ്യം എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കും?
ഭൂമിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ മോശം കാര്യങ്ങളും ദൈവരാജ്യം ഇല്ലാതാക്കും. എന്നിട്ട് നിലനിൽക്കുന്ന സമാധാനം അത് ആളുകൾക്ക് കൊടുക്കും.—ദാനിയേൽ 2:44; മത്തായി 6:10.
ദൈവരാജ്യം ഒന്നാമത് അന്വേഷിക്കുക എന്നു പറഞ്ഞാൽ എന്താണ്?
ദൈവരാജ്യത്തിനു പിന്തുണ കൊടുക്കുന്നതും ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ഭൂമിയിലുള്ള കാര്യങ്ങൾ ദൈവരാജ്യം നേരെയാക്കും എന്നു വിശ്വസിക്കുന്നതും അതിൽ ഉൾപ്പെടുന്നു.—മത്തായി 6:33; 13:44.